Last Updated 50 weeks 5 days ago
Ads by Google
30
Tuesday
May 2017

കുട്ടികളും പ്രതിരോധ കുത്തിവയ്‌പും

mangalam malayalam online newspaper

ഇന്നത്തെ കുഞ്ഞുങ്ങള്‍ നാളത്തെ നാടിന്റെ വാഗ്‌ദാനമാണ്‌. അവര്‍ക്കു വേണ്ടി, നമ്മുടെ രാജ്യത്തിനു വേണ്ടി അവരുടെ ആരോഗ്യത്തെ സംരക്ഷിക്കേണ്ടഅത്യന്താപേക്ഷിതമാണ്‌. പ്രതിരോധ കുത്തിവയ്‌പ്പുകളെക്കുറിച്ച്‌ ഇന്നും പലരും അജ്‌ഞരാണ്‌. കുഞ്ഞുങ്ങളുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും മാരകമായ അസുഖങ്ങളില്‍ നിന്ന്‌ മുക്‌തി നേടുന്നതിനും വേണ്ടിയാണ്‌ പ്രതിരോധ കുത്തിവയ്‌പുകള്‍ നല്‍കുന്നത്‌. നാഷണല്‍ ഇമ്മ്യൂണൈസേഷന്‍ ഷെഡ്യൂള്‍ അനുസരിച്ച്‌ ബി.സി.ജി, ഒ.പി.വി, ഹെപ്പറ്റൈറ്റിസ്‌ ബി, ഡി.ടി ആന്‍ഡ്‌ പി, മീസില്‍സ്‌, ഹിബ്‌ വാക്‌സിന്‍ എന്നിവ നല്‍കുന്നു. ഐ.എ.പി ഇമ്മ്യൂണൈസേഷന്‍ ഷെഡ്യൂള്‍, കൂടുതല്‍ വാക്‌സിനുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

വാക്‌സിനുകളെ രണ്ടായി തരം തിരിക്കാം.

1. റെക്കമെന്‍ഡഡ്‌ വാക്‌സിന്‍സ്‌

- ബി.സി.ജി (റ്റി.ബി യ്‌ക്ക്‌ എതിരായിട്ടുള്ളത്‌)
- ഒ.പി.വി/ഐ.പി.വി (പോളിയോയ്‌ക്ക്‌ എതിരെയുള്ളത്‌)
-ഹെപ്പറ്റൈറ്റിസ്‌ ബി (മഞ്ഞപ്പിത്തത്തിന്‌)
- ഹിബ്‌ (എച്ച്‌ ഇന്‍ഫ്‌ളുവന്‍സയ്‌ക്ക്‌ എതിരെയുള്ളത്‌)
- പി.സി.വി (ന്യൂമോകോക്കല്‍ വാക്‌സിന്‍)
- മീസില്‍സ്‌ (മീസില്‍സിന്‌ എതിരെയുള്ളത്‌)
- റോട്ടാവൈറസ്‌ (റോട്ടാവൈറസിന്‌ എതിരെയുള്ളത്‌)
- എം.എം.ആര്‍ (മീസല്‍സ്‌, മംസ്‌, റുബെല്ലാ)
- ഹെപ്പറ്റൈറ്റിസ്‌ എ (ഹെപ്പറ്റെറ്റിസ്‌ എ യ്‌ക്കെതിരെ)
- വാരിസെല്ലാ (ചിക്കന്‍പോക്‌സിന്‌ എതിരെയുള്ളത്‌)
- ടൈഫോയിഡ്‌ (ടൈഫോയിഡിന്‌ എതിരെയുള്ളത്‌)
- എച്ച്‌.പി.വി (സെര്‍വിക്കല്‍ കാന്‍സറിന്‌ എതിരെയുള്ളത്‌)

2. സ്‌പെഷല്‍ വാക്‌സിന്‍സ്‌
(പ്രത്യേക സാഹചര്യത്തില്‍ കൊടുക്കാവുന്നവ)

- യെല്ലോ ഫീവര്‍
- ജാപ്പനീസ്‌ എന്‍സിഫലൈറ്റിസ്‌
- റാബിസ്‌ (പേവിഷബാധ)
- കോളറ
- ഇന്‍ഫ്‌ളുവന്‍സാ വാക്‌സിന്‍
- മെനിന്‍ജോ കോക്കല്‍ വാക്‌സിന്‍
- ന്യൂമോകോക്കല്‍ പോളിസാക്കറൈഡ്‌ വാക്‌സിന്‍

മേല്‍പ്പറഞ്ഞ വാക്‌സിനുകള്‍ കുട്ടികള്‍ക്ക്‌ അതാതു കാലയളവില്‍ നല്‍കേണ്ടതാണ്‌. വാക്‌സിനുകള്‍ എടുക്കാന്‍ കാലതാമസം നേരിട്ടാല്‍ എത്രയും പെട്ടെന്ന്‌ ഒരു പീഡിയാട്രീഷനെ കാണുകയും വിട്ടുപോയ വാക്‌സിനുകള്‍ യഥാക്രമം എടുക്കുകയും ചെയ്യണം.
കുട്ടികള്‍ക്ക്‌ വാക്‌സിനുകള്‍ എടുക്കാന്‍ പോകുമ്പോള്‍ പീഡിയാട്രീഷനെ കണ്ട്‌ കുഞ്ഞിന്റെ ശാരീരികവും ബുദ്ധിപരവുമായ വളര്‍ച്ച അതാത്‌ പ്രായത്തിനൊത്ത വിധമുണ്ടെന്ന്‌ ഉറപ്പു വരുത്തണം. ഇപ്പോള്‍ എല്ലാ ആശുപത്രികളിലും വെല്‍ ബേബി ക്ലിനിക്‌ പ്രവര്‍ത്തിക്കുന്നുണ്ട്‌. ഇവിടെ വാക്‌സിനേഷന്‍ എടുക്കുന്നതിനോടൊപ്പം കുഞ്ഞുങ്ങളുടെ ദൈനംദിന ജീവിതത്തിലെ ഭക്ഷണക്രമവും ശരീരവളര്‍ച്ചയും പരിശോധിക്കുകയും അത്‌ ക്രമത്തില്‍ വാക്‌സിനേഷന്‍ കാര്‍ഡില്‍ അടയാളപ്പെടുത്തുകയും ചെയ്യണം. ഇത്‌ കുഞ്ഞിന്റെ വളര്‍ച്ചയില്‍ ഏറ്റവും വിലപ്പെട്ട സര്‍ട്ടിഫിക്കറ്റാണ്‌. ഇപ്പോള്‍ ധാരാളം കോമ്പിനേഷന്‍ വാക്‌സിനുകളുണ്ട്‌. മാതാപിതാക്കള്‍ ഇവയെപ്പറ്റി മനസിലാക്കേണ്ടത്‌ അത്യാവശ്യമാണ്‌.
തിരുവനന്തപുരം കിംസ്‌ ആശുപത്രിയില്‍ നവജാത ശിശുക്കളുടെ മാതാപിതാക്കള്‍ക്കായി പ്രീ ഡിസ്‌ചാര്‍ജ്‌ കൗണ്‍സിലിംങ്‌ (ഡിസ്‌ചാര്‍ജ്‌ ചെയ്യുന്നതിന്‌ മുമ്പ്‌) നല്‍കിവരുന്നുണ്ട്‌. പ്രധാനമായും കുട്ടികളുടെ വാക്‌സിനേഷനെപ്പറ്റി പറഞ്ഞു കൊടുക്കാറുണ്ട്‌. അതിനു ശേഷം മാതാപിതാക്കള്‍ കുഞ്ഞുങ്ങളെ വെല്‍ ബേബി ക്ലിനിക്കില്‍ പ്രതിരോധ കുത്തിവയ്‌പിനായി കൊണ്ടുവരാറുണ്ട്‌.

വിവിധ പ്രായത്തില്‍ എടുക്കേണ്ട വാക്‌സിനുകള്‍

ജനന സമയം - ബി.സി.ജി, ഒ.പി.വി ഒ, ഹെപ്പറ്റെറ്റിസ്‌ ബി
6-8 ആഴ്‌ച- ഡി.ടി ആന്‍ഡ്‌ പി, ഒ.പി.വി/ഐ.പി.വി, ഹിബ്‌, റോട്ടാ വൈറസ്‌, ഹെപ്പറ്റെറ്റിസ്‌ ബി2, പി.സി.വി1
10-14 ആഴ്‌ച - ഡി.ടി ആന്‍ഡ്‌ പി.ടി2, ഒ.പി.വി2/ഐ.പി.വി2, ഹിബ്‌2, പി.സി.വി2, റോട്ടാവൈറസ്‌2
14-20 ആഴ്‌ച - ഡി.ടി ആന്‍ഡ്‌ പി.ടി3, ഒ.പി.വി3/ഐ.പി.വി3, ഹിബ്‌3, പി.സി.വി3, റോട്ടാവൈറസ്‌3
6 മാസം - ഹെപ്പറ്റെറ്റിസ്‌ ബി
9 മാസം - മീസില്‍സ്‌
12 മാസം ഹെപ്പറ്റെറ്റിസ്‌ എ
15 മാസം എം.എം.ആര്‍, വാരിസെല്ലാ
18 മാസം ഡി.ടി ആന്‍ഡ്‌ പി ബി1, ഒ.പി.വി4/ഐ.പി.വി.ബി, ഹിബ്‌ ബി1, പി.സി.വി ബൂസ്‌റ്റര്‍
21 മാസം ഹെപ്പറ്റെറ്റിസ്‌ എ2, വാരിസെല്ലാ2
2 വയസ്‌ ടൈഫോയിഡ്‌2
10-12 വയസ്‌ ടി.ഡി.എ.പി/ടി.ഡി, എച്ച്‌.പി.വി

ഡോ. പ്രമീളാ ജോജി

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top