Last Updated 1 year 15 weeks ago
Ads by Google
22
Friday
September 2017

കൂട്ട ആത്മഹത്യയുടെ മനഃശാസ്‌ത്രം

ചിത്രാ സി. നായര്‍

  1. Psychiatric
  2. Psychiatric Case Diary
Psychiatric Case Diary

കുടുംബ കലഹങ്ങളെയും കൂട്ട ആത്മഹത്യകളെയും ധാര്‍മ്മികതയുടെയും നിയമത്തിന്റെയും നേര്‍രേഖയില്‍ മാത്രം കാണുമ്പോള്‍ ഇത്‌ രണ്ടിന്റെയും പിന്നിലുള്ള മാനസികനിലയെ ആരും ശ്രദ്ധിക്കാതെ പോകുന്നു.

മാനസിക രോഗമുള്ളവര്‍ ചികിത്സയര്‍ഹിക്കുന്ന ആളാണെന്ന തിരിച്ചറിവാണ്‌ സമൂഹത്തിന്‌ വേണ്ടത്‌. കേരളത്തില്‍ വര്‍ധിച്ചു വരുന്ന കൂട്ട ആത്മഹത്യകളെക്കുറിച്ച്‌ ഒരന്വേഷണം.

ഉയര്‍ന്ന ശമ്പളമുള്ള സര്‍ക്കാര്‍ ജോലി രാജിവച്ചാണ്‌ അയാള്‍ കെട്ടിട നിര്‍മ്മാണ വ്യവസായം ആരംഭിച്ചത്‌.

''അപ്പുവിന്റെ പിറന്നാളായിരുന്നു അന്ന്‌. വിദേശത്ത്‌ ജോലിയുള്ള അച്‌ഛനമ്മമാരും കുഞ്ഞനുജത്തിയും ഇത്തവണത്തെ പിറന്നാളിനെത്തുമെന്ന സന്തോഷത്തിലാണവന്‍.

ഒരു വര്‍ഷത്തെ ഇടവേളയ്‌ക്കു ശേഷം നാട്ടിലെത്തുന്ന അച്‌ഛനമ്മമാര്‍ കൊണ്ടുവരുന്ന സമ്മാനങ്ങളും പ്രതീക്ഷിച്ചിരുന്ന അപ്പുവിന്‌ സ്വീകരിക്കേണ്ടി വന്നത്‌ മാതാപിതാക്കളുടെയും അനുജത്തിയുടെയും ചേതനയറ്റ ശരീരം.

കുടുംബ ജീവിതത്തിലും പുറത്തും സംതൃപ്‌തനായിരുന്ന അയാളുടെ കുടുംബത്തിന്റെയും ആത്മഹത്യ എല്ലാവരെയും ഞട്ടിക്കുന്ന വാര്‍ത്തയായിരുന്നു.

വിദേശത്തായിരുന്ന അദ്ദേഹത്തിനുണ്ടായിരുന്ന സാമ്പത്തിക പ്രതിസന്ധികളായിരുന്നു ജീവനൊടുക്കാന്‍ അവരെ പ്രേരിപ്പിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം.

മകനെ മാത്രം ഒറ്റപ്പെടുത്തി ഭാര്യയെയും ഇളയ കുഞ്ഞിനെയും കൊലപ്പെടുത്തി അദ്ദേഹം ആത്മഹത്യ ചെയ്‌തത്‌ എന്തിനായിരുന്നെന്ന ചോദ്യത്തിനു മുമ്പില്‍ ഇപ്പോഴും ദുരൂഹത നിഴലിക്കുന്നു''.

കേരളത്തില്‍ തുടര്‍ക്കഥയായിക്കൊണ്ടിരിക്കുന്ന ആത്മഹത്യാ പ്രവണതയുടെ ഒരു ഉദാഹരണം മാത്രമാണ്‌ ഈ കുടുംബം. കേരളത്തില്‍ കൂട്ട ആത്മഹത്യകള്‍ വര്‍ദ്ധിക്കുന്നതായാണ്‌ പുതിയ പഠനങ്ങളിലെ വെളിപ്പെടുത്തല്‍.

ഇന്ത്യയില്‍ തന്നെ ആത്മഹത്യകള്‍ വര്‍ദ്ധിക്കുന്ന സംസ്‌ഥാനങ്ങളില്‍ ഒന്നായി മാറിയിരിക്കുന്നു ഈ കൊച്ചു സംസ്‌ഥാനം.

കൂട്ട ആത്മഹത്യയുടെ മനഃശാസ്‌ത്രം

മസ്‌തിഷ്‌ക സംബന്ധമായ ചില പ്രശ്‌നങ്ങളാണ്‌ മാനസിക നില തകരാറിലാക്കുന്നത്‌. തലച്ചോറിലെ ചിന്തകളെ നിയന്ത്രിക്കുന്ന സര്‍ക്ക്യൂട്ടുകള്‍ക്കുണ്ടാകുന്ന അസാധാരണമായ ചില പ്രവര്‍ത്തനങ്ങളാണ്‌ ഇതിനിടയാക്കുന്നത്‌.

രോഗമുള്ള വ്യക്‌തിക്ക്‌ ഇത്‌ രോഗമാണോ എന്ന്‌ തിരിച്ചറിയാനുള്ള കഴിവില്ല. ഇത്‌ ചികിത്സിക്കാതെ പോയാല്‍ വ്യക്‌തി തന്നെ സ്വയം മരിക്കാന്‍ തീരുമാനിക്കുകയും ഭാര്യയെയും കുടുംബത്തെയും കൊലപ്പെടുത്തുന്ന അവസ്‌ഥയിലെത്തുകയും ചെയ്യുന്നു.

ഗൃഹനാഥന്‍ തന്റെ പ്രശ്‌നങ്ങളില്‍ നിന്ന്‌ രക്ഷനേടാന്‍ മരിക്കാന്‍ തീരുമാനിക്കുന്നു. ഭാര്യയെയും കുട്ടികളെയും കൊലപ്പെടുത്തുന്നു. ദിനംപ്രതി വര്‍ധിച്ചുവരുന്ന ആത്മഹത്യകളില്‍ ആദ്യ വിഭാഗമാണിത്‌.

കൂട്ട ആത്മഹത്യകള്‍ എന്ന്‌ പൊതുവേ പറയുമെങ്കിലും ഇവിടെ ഒരാള്‍ മാത്രമായിരിക്കും യഥാര്‍ഥത്തില്‍ ആത്മഹത്യ ചെയ്യുന്നത്‌. മറ്റുള്ളവരെ കൊലപ്പെടുത്തിയ ശേഷം സ്വയം മരിക്കുന്നു. എന്നാല്‍ മരിക്കാന്‍ മറ്റുള്ളവരെക്കൂടി പ്രേരിപ്പിക്കുന്ന മാനസികാവസ്‌ഥയുള്ളവരുണ്ട്‌.

താന്‍ മരിച്ചല്‍ ഭാര്യയും കുട്ടികളും അനാഥരാകുമോ എന്ന ഉള്‍ഭയം ഇവരുടെ അബോധ തലത്തിലുണ്ട്‌. അച്‌ഛനമ്മമാര്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുമ്പോള്‍ മക്കള്‍ സമൂഹത്തില്‍ ഒറ്റപ്പെടുമെന്ന ബോധ്യമുള്ളതു കൊണ്ട്‌ അവരെയും ഒപ്പം കൂട്ടുന്നു.

ഒരു വശത്ത്‌ ആത്മഹത്യ അബോധ പൂര്‍വമെന്നു തോന്നുമ്പോള്‍ മറുവശത്ത്‌ അത്‌ ബോധപൂര്‍വം ചെയ്യുന്ന പ്രവര്‍ത്തിയാണ്‌.

സമൂഹത്തില്‍ ഒറ്റപ്പെടുമെന്ന ഭയം അമിതമായ സ്‌നേഹം തുടങ്ങിയവയാണ്‌ ആത്മഹത്യയ്‌ക്ക് മറ്റുള്ളവരുടെ കൂടി കൂട്ടു തേടുന്നതിന്റെ പ്രധാന കാരണം.
മരിക്കാന്‍ ഒരുമിച്ച്‌ തീരുമാനിക്കുന്നതാണ്‌ കൗമാരആത്മഹത്യകളില്‍ കൂടുതലും സംഭവിക്കുന്നത്‌.

കോന്നിയില്‍ റെയില്‍വേ ട്രാക്കില്‍ കണ്ട മൂന്നു പെണ്‍കുട്ടികളുടെ മൃതദ്ദേഹങ്ങള്‍ ആരും അത്ര വേഗം മറന്നിരിക്കാന്‍ വഴിയില്ല.

ഈ ആത്മഹത്യകള്‍ക്കു പിന്നിലെ ദുരൂഹത മറനീക്കിയത്‌ സോഷ്യല്‍ മീഡിയയുടെ രൂപത്തിലായിരുന്നു. കുട്ടികളുടെ ആയുസ്‌ കുറയ്‌ക്കുന്നതില്‍ മാതാപിതാക്കള്‍ക്കും ഒരു പരിധിവരെ പരോക്ഷമായ പങ്കുണ്ട്‌.

കാലം മാറുമ്പോള്‍ കുട്ടികളും ഹൈടെകാകട്ടെ എന്ന മാതാപിതാക്കളുടെ ചിന്താരീതി പുനഃപരിശോധിക്കേണ്ടതാണ്‌. സ്‌കൂളില്‍ പഠിക്കുന്ന കുട്ടികള്‍ ഇന്റര്‍നെറ്റ്‌ സൗകര്യങ്ങള്‍ ഉപയോഗിക്കുമ്പോള്‍ രക്ഷിതാക്കള്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടത്‌ അനിവാര്യമാണ്‌.

കമിതാക്കളായവര്‍ രക്ഷിതാക്കളുടെ എതിര്‍പ്പുഭയന്ന്‌ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിക്കുന്നത്‌ അവരുടെ മാനസിക നിലയില്‍ ഉയരുന്ന നെഗറ്റീവ്‌ ചിന്തകളുടെ ഭാഗമായാണ്‌.

മാതാപിതാക്കള്‍ കുട്ടികളില്‍ അടിച്ചമര്‍ത്തുന്ന പ്രതീക്ഷകളും കുട്ടികളുടെ ഉത്‌കണ്‌ഠകളും ആത്മഹത്യയ്‌ക്ക് കടിഞ്ഞാണ്‍ പിടിക്കുന്നു. സ്‌കൂള്‍ കഴിഞ്ഞാല്‍ ഹയര്‍ സ്‌റ്റഡീസ്‌. അതു കഴിഞ്ഞാല്‍ ഉടന്‍ ജോലി.

ജോലി കിട്ടിയാല്‍ വിവാഹം. ഇങ്ങനെ തുടങ്ങുന്ന ഒരു ചാക്രികമായ ഘടനയാണ്‌ ഓരോ രക്ഷിതാക്കളും നിര്‍ദ്ദേശിക്കുന്നത്‌. ഇതില്‍ കുട്ടികളുടെ ആഗ്രഹമോ അഭിരുചിയോ പലപ്പോഴും പരിഗണിക്കുന്നില്ല. അവരില്‍ അടിച്ചേല്‍പ്പിക്കുന്ന മാനസിക സമ്മര്‍ദവും ആത്മഹത്യയിലേക്ക്‌ നയിക്കുന്നു.

സംശയ രോഗം വില്ലനാകുമ്പോള്‍

സൈക്യാട്രിസ്‌റ്റുകളുടെ മുമ്പില്‍ വരുന്ന 10 കേസുകളില്‍ 5 എണ്ണവും മൊബൈല്‍ ഫോണുമായി ബന്ധപ്പെട്ടതാണ്‌.

ആധുനിക സാങ്കേതിക വിദ്യകള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാകുന്ന ഇന്നത്തെ കാലത്ത്‌ ഫേസ്‌ ബുക്കിലും വാട്‌സ് ആപ്പിലും മറ്റ്‌ സോഷ്യല്‍ മീഡിയകളിലും മതിമറന്ന്‌ ആഘോഷിച്ച്‌ 'നെറ്റ്‌ അഡിക്ഷ'ന്‌ വിധേയരാകുമ്പോള്‍ കുടുംബബന്ധങ്ങളില്‍ വിള്ളല്‍ വീഴുന്നത്‌ പലരും പെട്ടെന്ന്‌ അറിഞ്ഞെന്നു വരില്ല.

ഭൂരിഭാഗം ആളുകളിലും സംശയകരമായ മാനസികാവസ്‌ഥ ഉടലെടുക്കുന്നതു തന്നെ ഇതില്‍ നിന്നാണ്‌. പങ്കാളിയ്‌ക്കുണ്ടാകുന്ന സംശയ രോഗം കുടുംബത്തെ നരക തുല്യമാക്കുന്നു.

ഇവര്‍ പുറമേ സാധാരണ സ്വഭാവം പ്രകടമാക്കുമെങ്കിലും സംശയത്തിന്റെ സ്വാധീനത്താല്‍ മാനസികമായി അസ്വസ്‌ഥരായിരിക്കും. പഴയകാല ബന്ധങ്ങളുടെ വീണ്ടെടുപ്പു നടക്കുന്ന സോഷ്യല്‍ മീഡിയ കുടുംബബന്ധങ്ങളില്‍ സംശയത്തിന്റെ വിള്ളലാണ്‌ വീഴ്‌ത്തുന്നത്‌.

പങ്കാളികള്‍ പരസ്‌പരം സംശയിക്കുകയും വിവാഹമോചനം വരെ അത്‌ എത്തിച്ചേരുകയും ചെയ്യുന്നു. ബ്ലാക്‌ മെയിലിങ്ങുകളുടെ സ്വാധീനത്തില്‍ കുടുങ്ങി ഒരു കുടുംബത്തെയാകെ ആത്മഹത്യയില്‍ കൊണ്ടു ചെന്നെത്തിക്കുന്ന പെണ്‍കുട്ടികളുടെ കഥകളും ഇതിന്റെ പിന്നാമ്പുറ കാഴ്‌ചകളാണ്‌.

ശേഷം അടുത്തപേജില്‍ വായിക്കുക...

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top