Last Updated 1 year 15 weeks ago
Ads by Google
23
Saturday
September 2017

കുളിമുറിയില്‍ ഒളിക്യാമറ

  1. Psychiatric Case Diary
Psychiatric Case Diary

പ്ലസ്‌ വണ്‍ തുടങ്ങിയതു മുതല്‍ അവന്റെ സ്വഭാവത്തില്‍ ചെറിയ മാറ്റങ്ങള്‍ കണ്ടുതുടങ്ങി. പഠനത്തില്‍ താല്‍പര്യംകുറഞ്ഞു.

പതിനാറു വയസുള്ള പ്ലസ്‌ വണ്‍ വിദ്യാര്‍ഥിയായ മകനെയും കൊണ്ടാണ്‌ ആ മാതാപിതാക്കള്‍ ആശുപത്രിയിലെത്തിയത്‌.

മകനെ പുറത്തിരുത്തി കണ്‍സള്‍ട്ടേഷന്‍ റൂമിലേക്ക്‌ കയറിയ അവര്‍ അതീവ ദുഃഖിതരായിരുന്നു. പ്രത്യേകിച്ച്‌ അമ്മ. അവര്‍ പൊട്ടിക്കരഞ്ഞുകൊണ്ടാണ്‌ മകന്റെ കാര്യം സംസാരിച്ചത്‌.

''സാര്‍, ഞങ്ങളുടെ ഏക മകനാണ്‌. പെണ്‍കുട്ടിയാണ്‌ മൂത്തത്‌. മകള്‍ ജനിച്ചിട്ട്‌ 12 വര്‍ഷം കഴിഞ്ഞാണ്‌ മകന്‍ ജനിച്ചത്‌. അതുകൊണ്ടുതന്നെ കുറച്ച്‌ അധികം ലാളിച്ചാണ്‌ അവനെ ഞങ്ങള്‍ വളര്‍ത്തിയത്‌. മകള്‍ നന്നായി പഠിച്ചിരുന്നു. എഞ്ചിനീയറിംഗ്‌ പാസായി ഉടന്‍ ജോലിയും ലഭിച്ചു.

ഇപ്പോള്‍ വിവാഹം കഴിഞ്ഞു. അവള്‍ ഭര്‍ത്താവിനും കുട്ടിക്കുമൊപ്പം ബാംഗ്ലൂരില്‍ കഴിയുകയാണ്‌. അവളെക്കൊണ്ട്‌ ഒരു മനഃപ്രയാസവും ജീവിതത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല. എന്നാല്‍ മകന്റെ കാര്യം...'' അവരുടെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പി.

''ചെറിയ ക്ലാസില്‍ പഠിക്കുമ്പോഴൊക്കെ അവന്‍ പഠിക്കാന്‍ വളരെ മിടുക്കനായിരുന്നു. എല്ലാ ക്ലാസിലും ഒന്നാമനായിരുന്നു.

പഠനത്തില്‍ മാത്രമല്ല കളികളിലും അവന്‍ മുന്‍പന്തിയില്‍ തന്നെയായിരുന്നു. അധ്യാപകര്‍ക്കും സഹപാഠികള്‍ക്കുമൊക്കെ അവനെ വലിയ ഇഷ്‌ടമായിരുന്നു. വീട്ടിലെത്തിയാല്‍ ഞങ്ങളോടും വലിയ സ്‌നേഹമായിരുന്നു അവന്‌.

പത്താം ക്ലാസുവരെ ഇങ്ങനെപോയി. ദിവസവും നന്നായി പഠിക്കും. കളിക്കാനും പാടാനുമൊക്കെ സമയം കണ്ടെത്തുകയും ചെയ്യും.

യൂത്ത്‌ ഫെസ്‌റ്റിവലിനൊക്കെ പാട്ടിനും മറ്റും സമ്മാനങ്ങള്‍ നേടുമായിരുന്നു. പത്താം ക്ലാസ്‌ പരീക്ഷയില്‍ എ-വണ്‍ ഗ്രേഡ്‌ നേടിയാണവന്‍ പാസായത്‌.

പ്ലസ്‌ വണ്‍ തുടങ്ങിയതു മുതല്‍ അവന്റെ സ്വഭാവത്തില്‍ ചെറിയ മാറ്റങ്ങള്‍ കണ്ടുതുടങ്ങി. പഠനത്തില്‍ താല്‍പര്യം കുറഞ്ഞു.

കൂടുതല്‍ സമയം കംപ്യൂട്ടറിനു മുന്നില്‍ ചെലവിട്ടു തുടങ്ങി. ദീര്‍ഘനേരം കംപ്യൂട്ടറിനു മുന്നിലിരിക്കും. ഊണും ഉറക്കവുമൊന്നുമില്ല. ആദ്യമൊന്നും ഞങ്ങള്‍ ഇത്‌ അത്ര കാര്യമാക്കിയില്ല.

എന്നാല്‍ പുസ്‌തകം തീരെ തൊടാതായതോടെ കുറച്ചൊക്കെ വിലക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഞങ്ങള്‍ പറയുന്നതിനനുസരിച്ച്‌ അവന്റെ ദേഷ്യം കൂടിവന്നു.

'എന്നെ ശല്യം ചെയ്യാന്‍ വരരുത്‌' എന്നു പറഞ്ഞ്‌ മുറിയടച്ചിരിക്കാന്‍ തുടങ്ങി. അതിനുള്ളിലിരുന്ന്‌ അവന്‍ എന്താണ്‌ ചെയ്യുന്നതെന്ന്‌ അറിയില്ല.

ഇതു ശീലമായതോടെ ഭര്‍ത്താവ്‌ ദേഷ്യപ്പെട്ടു. ലാപ്‌ടോപ്പ്‌ അവന്റെ മുറിയില്‍ നിന്നെടുത്തു മാറ്റി. കുറച്ചുനേരം അവന്‍ ദേഷ്യം കാണിച്ചെങ്കിലും കുറച്ചു കഴിഞ്ഞപ്പോള്‍ ശാന്തനായി. ആ പ്രശ്‌നം അവിടെ തീര്‍ന്നുവെന്ന്‌ ഞങ്ങള്‍ കരുതി.

എന്നാല്‍ ഞങ്ങളെ ഞെട്ടിച്ച സംഭവം രണ്ടാഴ്‌ച മുമ്പാണുണ്ടായത്‌. മകളും ഭര്‍ത്താവുംഅവധിക്കു വീട്ടില്‍ വന്നിരുന്നു.

ഒരു ദിവസവം വൈകിട്ട്‌ മകള്‍ കുളിക്കാന്‍ കയറിയപ്പോള്‍ ബാത്‌റൂമില്‍ മൊബൈല്‍ ഫോണ്‍ ക്യാമറ ഓണാക്കി വച്ചിരിക്കുന്നത്‌ കണ്ടു.

ആ കുളിമുറിയില്‍ കുളിച്ച മകളുടെയും അതിനു മുമ്പ്‌ കുളിച്ച എന്റെയും ദൃശ്യങ്ങള്‍ അതില്‍ പകര്‍ത്തിയിരിക്കുന്നു. അവള്‍ ആ മൊബൈല്‍ ഫോണെടുത്തു പുറത്തുവന്നു. എന്റെയോ ഭര്‍ത്താവിന്റെയോ ഫോണായിരുന്നില്ല അത്‌. വീട്ടില്‍ ആരും ആ ഫോണ്‍ ഉപയോഗിച്ചിരുന്നില്ല.

ഫോണ്‍ വിശദമായി പരിശോധിച്ചപ്പോള്‍ അത്‌ മകന്റെയാണെന്നു മനസിലായി. അവന്റെയും സുഹൃത്തുക്കളുടെയും ഒരുപാട്‌ ഫോട്ടോകളൊക്കെ അതില്‍ കാണാന്‍ കഴിഞ്ഞു.

കംപ്യൂട്ടര്‍ എഞ്ചിനീയറായ മകള്‍ ഫോണ്‍ കൂടുതല്‍ പരിശോധിച്ചപ്പോഴാണ്‌ കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ അറിയാന്‍ കഴിഞ്ഞത്‌.

അവന്‍ ആ ഫോണില്‍ ഫേസ്‌ബുക്ക്‌ ഉപയോഗിച്ചിരിക്കുന്നു. പുരുഷ പേരുള്ള ഒരാള്‍ക്ക്‌ അവന്‍ സ്വന്തം നഗ്നചിത്രങ്ങള്‍ മെസേജ്‌ ചെയ്‌തിരിക്കുന്നു.

ശേഷം അടുത്തപേജില്‍ വായിക്കുക...

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top