Last Updated 1 year 7 weeks ago
Ads by Google
28
Friday
July 2017

വാഹനാപകടങ്ങള്‍ ഒഴിവാക്കാന്‍ ഹെല്‍ത്തി ഡ്രൈവിങ്ങ്‌

പൂര്‍ണ ആരോഗ്യസ്‌ഥിതിയില്‍ മാത്രമേ ഒരു വ്യക്‌തി വാഹനം ഓടിക്കാവൂ. കാരണം തീരുമാനങ്ങള്‍ എടുക്കാന്‍ ഏറ്റവും കുറവ്‌ സമയം ലഭിക്കുന്നത്‌ ഇവര്‍ക്കാണ്‌. നമ്മുടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും ശരിയായ രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ മാത്രമേ അപകടങ്ങള്‍
ഒഴിവാക്കാന്‍ സാധിക്കൂ.

വാഹനാപകടങ്ങള്‍ നാള്‍ക്കുനാള്‍ പെരുകുകയാണ്‌. സംസ്‌ഥാനത്ത്‌ റോഡപകടങ്ങളില്‍ ദിവസം കുറഞ്ഞത്‌ 12 പേരുടെയെങ്കിലും ജീവന്‍ പൊലിയുന്നുണ്ടെന്ന്‌ കണക്കുകള്‍ ചൂണ്ടികാട്ടുന്നു.

ഇവിടെ നടക്കുന്ന 99 ശതമാനം അപകടങ്ങളുടെ കാരണക്കാര്‍ ഡ്രൈവര്‍മാര്‍ തന്നെയാണ്‌. 40 കിലോമീറ്റര്‍ വേഗത്തില്‍ ഓടുന്ന വാഹനം ഒരു കാല്‍നടയാത്രികനെ ഇടിച്ചാല്‍ 80 ശതമാനവും ആ വ്യക്‌തി മരിക്കാനാണ്‌ സാധ്യത.

റോഡുകളില്‍ ദിവസവും നിരപരാധികളുടെ രക്‌തം പുരളുന്നതിന്റെ പ്രാധനകാരണങ്ങളില്‍ ഒന്നാണ്‌ ഡ്രൈവര്‍മാരുടെ അനാരോഗ്യം.

ആരായിരിക്കണം ഡ്രൈവര്‍

പൂര്‍ണ ആരോഗ്യസ്‌ഥിതിയില്‍ മാത്രമേ ഒരു വ്യക്‌തി വാഹനം ഓടിക്കാവൂ. കാരണം തീരുമാനങ്ങള്‍ എടുക്കാന്‍ ഏറ്റവും കുറവ്‌ സമയം ലഭിക്കുന്നത്‌ ഇവര്‍ക്കാണ്‌. നമ്മുടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും ശരിയായ രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ മാത്രമേ അപകടങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കൂ.

ഉദാഹരണത്തിന്‌ തിരക്കേറിയ റോഡിലൂടെ വാഹനം ഓടിക്കുന്ന വ്യക്‌തി എതിരെ വരുന്ന ആറു വാഹനങ്ങളെയെങ്കിലും ഒരു സെക്കറ്റില്‍ കണ്‍മുന്‍പില്‍ കാണേണ്ടിവരുന്നു.

മാത്രവുമല്ല ഓടിക്കുന്ന വാഹനത്തിന്റെ മുന്‍പിലും പിന്‍പിലുമുള്ള വാഹനങ്ങള്‍, റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍, കാല്‍നട യാത്രകാര്‍, റോഡിന്റെ വശങ്ങള്‍ തുടങ്ങി നിരവധികാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായി വരുന്നു.

വാഹനങ്ങള്‍ നമ്മെ ഓടിക്കുമ്പോഴാണ്‌ അപകടങ്ങള്‍ ഉണ്ടാവുന്നത്‌. എതിരെ വരുന്ന വാഹനം അല്ലെങ്കില്‍ യാത്രക്കാരന്‍ ഏതു രീതിയില്‍ പ്രവര്‍ത്തിക്കുമെന്ന്‌ മുന്‍കൂട്ടി മനസിലാക്കാനുള്ള കഴിവ്‌ ഡ്രൈവര്‍ക്ക്‌ ഉണ്ടായിരിക്കണം.

അതായത്‌ കണ്‍മുന്‍പില്‍ കാണുന്ന ഒരു കാര്യം കണ്ണിലൂടെ സംവേദനം ചെയ്‌ത് തലച്ചോറില്‍ എത്തുകയും അവിടെ തിരുമാനമെടുത്ത്‌ കൈകാലുകളില്‍ തിരിച്ചെത്തി അത്‌ വാഹനത്തില്‍ പ്രവര്‍ത്തിച്ച്‌ റോഡില്‍ പ്രതിഫലിക്കണം.

ഇത്രയും കാര്യങ്ങള്‍ ഒരു സെക്കന്റില്‍ പ്രവര്‍ത്തിക്കേണ്ട കാര്യങ്ങളാണ്‌. അതുകൊണ്ടാണ്‌ ഡ്രൈവര്‍ക്ക്‌ ശാരീരികവും മാനസികവുമായ ആരോഗ്യം ആവശ്യമാണെന്ന്‌ പറയുന്നത്‌.

ശാരീരിക പ്രശ്‌നങ്ങള്‍ മൂലം അപകടങ്ങള്‍

അപകടങ്ങള്‍ ഉണ്ടാവുന്നതിന്റെ കാരണങ്ങളെക്കുറിച്ച്‌ പഠിക്കുമ്പോള്‍ അതിലൊരു മുഖ്യ കഥാപാത്രമാണ്‌ മനുഷ്യന്റെ ശാരീരിക പ്രശ്‌നങ്ങള്‍.

ഉറക്കകുറവ്‌, മരുന്ന്‌, രോഗാവസ്‌ഥ, ചില കാലാവസ്‌ഥ തുടങ്ങിയവ ശാരീരിക അനാരോഗ്യത്തിന്‌ കാരണമാകുന്നു. ഇങ്ങനെയുള്ള അവസരങ്ങളില്‍ വണ്ടിയോടിക്കുമ്പോള്‍ അപകടങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതകള്‍ കൂടുതലാണ്‌.

ശേഷം അടുത്തപേജില്‍ വായിക്കുക...

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top