Last Updated 1 year 15 weeks ago
Ads by Google
23
Saturday
September 2017

ATHLETE TO ACTOR

അജിന മോഹന്‍

  1. Riyaz Khan
  2. Star Health
Star Health, Riyaz Khan

സല്‍മാന്‍ഖാന്റെ തെന്നിന്ത്യന്‍ പതിപ്പാണ്‌ റിയാസ്‌ ഖാന്‍. പേരില്‍ മാത്രമല്ല അടിമുടി ലുക്കില്‍ സല്‍മാന്‍ഖാനൊപ്പം നില്‍ക്കും. റിയാസ്‌ ഖാന്റെ ആരോഗ്യ വിശേഷങ്ങളിലേക്ക്‌...

''ചേട്ടാ, ചപ്പാത്തി എണ്ണയില്ലാതെ ഉണ്ടാക്കിത്തരാന്‍ പറ്റുമോ?'' കൊച്ചി ബൈപ്പാസ്‌ റോഡിലുള്ള ഇടത്തരം ഫാസ്‌റ്റ്ഫുഡ്‌ കടയിലേക്ക്‌ കയറിച്ചെന്ന കസ്‌റ്റമറെ കണ്ട്‌ കടയുടമ ഒരു മിനിഷം അമ്പരന്നു. ചപ്പാത്തിക്കാര്യം മറന്ന കടയുടമ കാഷ്‌ കൗണ്ടര്‍ വിട്ടിറങ്ങി യാന്ത്രികമായി കസ്‌റ്റമറുടെ കൈപിടിച്ചു.

''സാറ്‌ റിയാസ്‌ ഖാനല്ലെ...? സാറെ എനിക്ക്‌ വിശ്വസിക്കാനാവുന്നില്ല...'' ചോദ്യങ്ങള്‍ സിനിമാ വിശേഷങ്ങളിലേക്ക്‌ നീങ്ങിയപ്പോള്‍ സ്‌റ്റാര്‍ കസ്‌റ്റമര്‍ കടയുടമയുടെ തോളില്‍ സ്‌നേഹത്തോടെ കൈ ചേര്‍ത്തുപിടിച്ച്‌ എണ്ണയില്ലാത്ത ചപ്പാത്തിയെക്കുറിച്ച്‌ ഓര്‍മ്മിപ്പിച്ചു.

അധികം വൈകും മുമ്പ്‌ നല്ല ഒന്നാന്തരം ചപ്പാത്തിയും ഫാസ്‌റ്റ് ഫുഡ്‌ സ്വഭാവമില്ലാത്ത, എണ്ണയില്‍ മുങ്ങിക്കുളിക്കാത്ത ഉഗ്രന്‍ വിഭവങ്ങളും മേശയില്‍ നിരന്നു.

ഫാസ്‌റ്റ് ഫുഡ്‌ അല്ല ഫസ്‌റ്റ് ഫുഡ്‌

ഫാസ്‌റ്റ് ഫുഡ്‌ എന്നു കേള്‍ക്കുമ്പോള്‍ നെറ്റി ചുളിക്കുന്നവരാണ്‌ എല്ലാവരും. എന്നാല്‍ തരുന്നതെന്തും കഴിക്കുന്ന ശീലം എനിക്കില്ല. ചോദിച്ചു വാങ്ങും. പണവും വയറും ആരോഗ്യവും നമ്മുടേതാണ്‌.

കടക്കാര്‍ക്ക്‌ നഷ്‌ടപ്പെടാന്‍ ഒന്നുമില്ല. അതുകൊണ്ട്‌ ഭക്ഷണം എവിടെ നിന്നായാലും ഞാന്‍ പ്രത്യേകം ശ്രദ്ധിക്കും. ആവശ്യമുള്ളത്‌ ചോദിച്ചു വാങ്ങും.

ഹോട്ടലിലാണെങ്കിലും സെറ്റിലാണെങ്കിലും ഇതാണ്‌ എന്റെ രീതി. ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കാന്‍ നല്ല ഭക്ഷണം കഴിക്കണം. രുചിയേക്കാള്‍ ഗുണമേന്മയുള്ള ഭക്ഷണം തെരഞ്ഞെടുക്കണം. എന്നാല്‍ ഭക്ഷണം ഒഴിവാക്കിയതുകൊണ്ട്‌ ഫിറ്റ്‌ ബോഡി ലഭിക്കില്ല.

പുറത്തുനിന്നും കഴിക്കേണ്ടിവന്നാല്‍ വിശ്വാസമുള്ള ഹോട്ടലുകളില്‍ കയറാന്‍ ശ്രമിക്കും. നല്ല ഭക്ഷണം കൃത്യമായി കഴിക്കണം. അതാണ്‌ എന്റെ നയം.

നമ്മുടെ ജോലി എന്താണ്‌ എന്നതനുസരിച്ചു വേണം ഭക്ഷണം തിരഞ്ഞെടുക്കാനും കഴിക്കാനും. ഏതു സാഹചര്യത്തിലായാലും ഭക്ഷണം കഴിക്കാതിരിക്കരുത്‌.

6 മണിക്ക്‌ ജോലിക്ക്‌ എത്തേണ്ടവര്‍ അതിനു മുന്‍പ്‌ ലഘുവായി ഭക്ഷണം കഴിക്കണം. അതു കഴിയുമ്പോള്‍ അല്‍പാല്‍പം ഭക്ഷണം കഴിക്കാം. അതൊരു ജൂസ്‌ ആയാലും മതി. എന്തെങ്കിലും കഴിക്കണമെന്നുള്ളതുകൊണ്ട്‌ ചിപ്‌സോ കോളയോ കഴിച്ച്‌ വയറു നിറയ്‌ക്കരുത്‌. ഇത്‌ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.

ഞാന്‍ വീട്ടിലുണ്ടാവുക കുറവാണ്‌. പല ഭാഷകളിലും അഭിനയിക്കുന്നയാളാണ്‌. ധാരാളം യാത്രകള്‍ വേണ്ടിവരും. പല നാടുകളിലായിരിക്കും ഷൂട്ടിംഗ്‌. എവിടെ ചെന്നാലും അവിടെയുള്ള ഭക്ഷണമാണ്‌ നമ്മള്‍ കഴിക്കേണ്ടത്‌. ഏത്‌ കഴിക്കണമെന്ന്‌ നമ്മളാണ്‌ തെരഞ്ഞെടുക്കുന്നത്‌.

ഷൂട്ടിംഗുമായി ബന്ധപ്പെട്ട്‌ മറ്റു സ്‌ഥലങ്ങളില്‍ പോയിട്ട്‌ ഇന്ന ഭക്ഷണമേ കഴിക്കുകയുള്ളൂ എന്നൊന്നും നിര്‍ബന്ധം പിടിക്കാറില്ല. എന്തെങ്കിലും ഫുഡ്‌ ഐറ്റത്തിന്റെ പായ്‌ക്കറ്റുകള്‍ കാണും. ഗോതമ്പു അരിയോ ചെമ്പാ അരിയോ കാണും.

അരിയും പച്ചക്കറികളുമൊക്കെയിട്ട്‌ സൂപ്പ്‌ ഉണ്ടാക്കിത്തരാന്‍ ഞാന്‍ പ്ര?ഡക്ഷനിലുള്ളവരോട്‌ ആവശ്യപ്പെടും. റിയാസ്‌ ഖാന്‍ എന്നു പറയുമ്പോള്‍ ആളുകളുടെ മനസില്‍ എന്റെ ശരീരവും കാണാനിഷ്‌ടപ്പെടുന്ന രൂപവുമുണ്ട്‌. അത്‌ മെയിന്റെയ്‌ന്‍ ചെയ്യാന്‍ സിനിമയിലുള്ള കാലത്തോളം ശ്രമിക്കും. അല്ലെങ്കില്‍ എനിക്ക്‌ ഇന്‍ഡസ്‌ട്രിയില്‍ തുടരാനാവില്ല.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top