Last Updated 1 year 15 weeks ago
Ads by Google
22
Friday
September 2017

നായയ്‌ക്ക് തൈറോയിഡ്‌ ക്യാന്‍സര്‍ മണത്തറിയാന്‍ കഴിയും!

mangalam malayalam online newspaper

ന്യൂയോര്‍ക്ക്‌: ഫ്രാങ്കി എന്ന ജര്‍മ്മന്‍ ഷെപ്പേര്‍ഡിന്‌ അപൂര്‍വമായ ഒരു കഴിവുണ്ട്‌. ഫ്രാങ്കിന്‌ തൈറോയിഡ്‌ ക്യാന്‍സര്‍ മണത്തറിയാന്‍ സാധിക്കും. അര്‍ക്കന്‍സാസ്‌ സര്‍വകലാശാലയിലെ ഗവേഷകരാണ്‌ ഫ്രാങ്കിയുടെ കഴിവിനെ കുറിച്ചുളള വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്‌.

മൂത്ര സാമ്പിളുകളാണ്‌ ഫ്രാങ്കിയെ ഉപയോഗിച്ച്‌ പരിശോധിക്കുന്നത്‌. സാമ്പിള്‍ മണക്കുന്ന ഫ്രാങ്കിയെ ട്യൂമറിന്റെ സാന്നിധ്യം അറിയിക്കാന്‍ പ്രത്യേകം പരിശീലനം നല്‍കിയിട്ടുണ്ട്‌. ട്യൂമര്‍ സാന്നിധ്യം മണത്തറിഞ്ഞാലുടന്‍ നിലത്ത്‌ കിടക്കും, പ്രശ്‌നമൊന്നുമില്ലെങ്കില്‍ മൈന്‍ഡ്‌ ചെയ്യില്ല! 34 പേരില്‍ ഫ്രാങ്കിയെ ഉപയോഗിച്ച്‌ പരിശോധന നടത്തി. ഇതില്‍ 88 ശതമാനവും ഫലം കൃത്യമായിരുന്നു.

നായകള്‍ക്ക്‌ ക്യാന്‍സര്‍ കോശങ്ങളെ തിരിച്ചറിയാനുളള കഴിവുണ്ടെന്ന്‌ സമര്‍ഥിക്കുന്ന വാര്‍ത്തകള്‍ നേരത്തെയും വന്നിട്ടുണ്ട്‌. ഇനി ഡോക്‌ടര്‍മാര്‍ക്ക്‌ നായകളുടെ സേവനം ലഭ്യമാക്കാന്‍ കഴിയുമോ എന്നാണ്‌ ആര്‍നി ഫെറാന്‍ഡോ എന്ന യുഎസ്‌ ഗവേഷകന്റെ നേതൃത്വത്തിലുളള സംഘം പഠനം നടത്തുന്നത്‌. എന്നാല്‍, ഏതു രാസപദാര്‍ഥത്തിന്റെ ഗന്ധമാണ്‌ ക്യാന്‍സര്‍ കോശങ്ങളെ തിരിച്ചറിയാന്‍ നായകളെ സഹായിക്കുന്നത്‌ എന്നാണ്‌ തിരിച്ചറിയേണ്ടതെന്നാണ്‌ ബ്രിട്ടീഷ്‌ ഗവേഷകര്‍ ഇതിനോടു പ്രതികരിച്ചത്‌.

നേരത്തെ, സ്‌റ്റോക്‌ടണില്‍ നിന്നുളള ജോസി കോണ്‍ലാന്‍ എന്ന 46 കാരിയെ ക്യാന്‍സറില്‍ നിന്ന്‌ വളര്‍ത്തുനായ രക്ഷിച്ചത്‌ വാര്‍ത്തയായിരുന്നു. നായ അവരുടെ മാറിടത്തില്‍ മാന്തുകയും തുടര്‍ച്ചയായി വിചിത്രശബ്‌ദങ്ങള്‍ കേള്‍പ്പിക്കുകയും ചെയ്‌തതു മൂലമായിരുന്നു അവര്‍ ഡോക്‌ടറെ കാണാന്‍ തീരുമാനിച്ചത്‌. പരിശോധനയില്‍ അവര്‍ക്ക്‌ സ്‌തനാര്‍ബുദമുണ്ടെന്നും അത്‌ മൂന്നാം ഘട്ടത്തിലെത്തിയെന്നും മനസ്സിലാകുകയും ഉടനടി ശസ്‌ത്രക്രിയക്ക്‌ വിധേയയാവുകയുമായിരുന്നു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top