Last Updated 1 year 15 weeks ago
Ads by Google
23
Saturday
September 2017

ഛര്‍ദി രോഗമല്ല ലക്ഷണം മാത്രം

mangalam malayalam online newspaper

പനിപോലെ സര്‍വസാധാരണമായ രോഗലക്ഷണമാണ്‌ ഛര്‍ദിയും. അല്ലാതെ രോഗമല്ല. മരുന്നുകളൊന്നും കൂടാതെ തനിയെ മാറുന്നവയാണ്‌ മിക്ക ഛര്‍ദിയും.

ജീവിതത്തില്‍ ഒരിക്കലെങ്കിലും ഛര്‍ദിക്കാത്തവരായി ആരും ഉണ്ടാകില്ല. അമ്മിഞ്ഞപ്പാല്‍ കുടിച്ചു കഴിഞ്ഞുള്ള കൊച്ചു കുഞ്ഞിന്റെ പാല്‍ഛര്‍ദി മുതല്‍ മൂക്കറ്റം മദ്യപിച്ചവന്റെ 'വാളുവയ്‌പ്' വരെ ഇതിന്റെ നിര്‍വചനത്തിന്‍ കീഴില്‍ വരും. പനിപോലെ സര്‍വസാധാരണമായ രോഗലക്ഷണമാണ്‌ ഛര്‍ദിയും.

അല്ലാതെ രോഗമല്ല. മരുന്നുകളൊന്നും കൂടാതെ തനിയെ മാറുന്നവയാണ്‌ മിക്ക ഛര്‍ദിയും. എങ്കിലും ഡോക്‌ടറെ കണ്ട്‌ കാര്യമായ ചികിത്സ എടുക്കേണ്ട ചില രോഗാവസ്‌ഥയുടെ തുടക്കവും ഛര്‍ദിയോടു കൂടിയാണ്‌.

ഓക്കാനവും ഛര്‍ദിയും

ഛര്‍ദിക്കണം എന്ന ശക്‌തമായ തോന്നല്‍ അഥവാ വരാന്‍ പോകുന്ന ഛര്‍ദിയുടെ ഒരു 'വാണിങ്ങ്‌ സിഗ്നല്‍' ആണ്‌ ഓക്കാനം. ഓക്കാനത്തെ തുടര്‍ന്ന്‌ ആമാശയത്തിലേയും ചിലപ്പോള്‍ ചെറുകുടലിന്റെ തുടക്കത്തിലേയും ഭക്ഷ്യാവശിഷ്‌ടങ്ങള്‍ അന്നനാളം വഴി ശക്‌തിയായി പുറത്തേക്കു തള്ളപ്പെടുന്ന പ്രക്രിയയാണ്‌ ഛര്‍ദി.

തലച്ചോറിനുള്ളിലെ ഛര്‍ദി നിയന്ത്രിക്കുന്ന ഭാഗത്തിന്റെ ഉത്തേജനം മൂലമാണ്‌ ഛര്‍ദിയുണ്ടാകുന്നത്‌. ഡോപമിന്‍, ഹിസ്‌റ്റമിന്‍, സെറോട്ടോണിന്‍ എന്നിങ്ങനെ നാഡീവ്യവസ്‌ഥയുമായി ബന്ധപ്പെട്ട ചില ഘടകങ്ങളുടെ പ്രവര്‍ത്തനഫലമായാണ്‌ ഈ ഉത്തേജനം സംഭവിക്കുന്നത്‌. വാസോപ്രെസിന്‍, ന്യൂറോകൈനിന്‍ എന്നിവയ്‌ക്കും ഈ പ്രക്രിയയില്‍ പങ്കുണ്ട്‌.

മേല്‍പ്പറഞ്ഞ ഉത്തേജനം സംഭവിക്കുന്നതിനെ തലച്ചോറിലേക്ക്‌ ശരീരത്തിന്റെ മറ്റു ചില ഭാഗങ്ങളില്‍ നിന്ന്‌ ചില സന്ദേശങ്ങള്‍ ലഭിക്കേണ്ടതുണ്ട്‌. സാധാരണയായി ഇത്‌ വായ്‌, ആമാശയം, കുടല്‍, രക്‌തചംക്രമണ വ്യവസ്‌ഥ, ആന്തര കര്‍ണം, തലച്ചോറിനകത്തെ മറ്റുചില ഭാഗങ്ങള്‍, കണ്ണുകള്‍ എന്നിവിടങ്ങളില്‍ നിന്നായിരിക്കാം ലഭിക്കുക.

കാരണങ്ങള്‍

സാധാരണവും, അസാധാരണവുമായ ഒരുപിടി കാരണങ്ങള്‍ ഛര്‍ദിക്കുണ്ട്‌. തക്കസമയത്ത്‌ ഈ കാരണങ്ങള്‍ കണ്ടെത്തി പ്രതിവിധികള്‍ തേടുക എന്നതുതന്നെയാണ്‌ ഛര്‍ദി മാറാനുള്ള വഴി. ചിലപ്പോഴൊക്കെ ഛര്‍ദി തനിയെ മാറുകയും ചെയ്യും.

അണുബാധയും, രോഗങ്ങളും

1. വൈറല്‍ ഹെപ്പറ്റൈറ്റിസ്‌ (മഞ്ഞപ്പിത്തം)
2. പിത്തസഞ്ചിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍
3. പാന്‍ക്രിയാസ്‌ ഗ്രന്ഥിയിലെ അണുബാധയും, വീക്കവും
4. വൃക്കയിലെ കല്ലുകളും, അണുക്കളും
5. അപ്പന്‍ഡിസൈറ്റിസ്‌
6. യൂറീമിയ
7. പ്രമേഹം
8. പെപ്‌റ്റിക്‌ അള്‍സര്‍
9. അന്നനാളം, ആമാശയം, കുടല്‍ എന്നിവയിലെ കാന്‍സര്‍
10. പെരിട്ടോണൈറ്റിസ്‌ (ആമാശയത്തെ പൊതിഞ്ഞിരിക്കുന്ന ആവരണത്തിലെ അണുബാധയും, വീക്കവും)
11. ഇറിറ്റബിള്‍ ബൗള്‍ സിന്‍ഡ്രോം (കുടലിനെ ബാധിക്കുന്ന ഒരു തരം രോഗം)
അസാധാരണമായി ഹൃദയാഘാ തം, അന്‍ജൈന, ന്യൂമോണിയ, ബ്ര?ങ്കൈറ്റിസ്‌ എന്നീ രോഗങ്ങ ളുടെ ലക്ഷണങ്ങളിലൊ ന്നായി ഛര്‍ദി ഉണ്ടാകാറുണ്ട്‌.

ഭക്ഷണവുമായി ബന്ധപ്പെട്ട കാരണങ്ങള്‍

1. അമിതമായി ആഹാരം കഴിക്കുക (മൂക്കുമുട്ടെ തിന്നാല്‍ ഛര്‍ദിക്കുമെന്നോര്‍ക്കുക)
2. വയര്‍ നിറഞ്ഞിരിക്കുമ്പോള്‍ കഠിനമായ ജോലിയിലോ, വ്യായാമത്തിലോ ഏര്‍പ്പെടുക
3. ഭക്ഷ്യവിഷബാധ (ഇത്‌ ഭക്ഷണം കഴിച്ച്‌ രണ്ട്‌ മണിക്കൂര്‍ കഴിയുമ്പോള്‍ തന്നെ തുടങ്ങും. ഛര്‍ദി ചിലപ്പോള്‍ ഒന്നോ, രണ്ടോ ദിവസം വരെ നിലനില്‍ക്കുകയും ചെയ്യും. അകത്തുചെന്ന വിഷവസ്‌തു പുറത്തുപോകുന്നതു വരെ ഛര്‍ദി ഉണ്ടാകും. സാല്‍മൊണെല്ല, ഷിഗെല്ല, ഇ. കോളി, ക്ലോസ്‌ട്രീഡിയം ബോട്ടുലിനം, കോംപൈലോബാക്‌ടര്‍ എന്നിവയൊക്കെയാണ്‌ ഭക്ഷ്യവിഷബാധയ്‌ക്ക് കാരണമായ രോഗാണുക്കള്‍

4. ഭക്ഷണത്തോടുള്ള അലര്‍ജി
5. രുചിപിടിക്കാത്ത ഭക്ഷണം കഴിക്കുന്നതും കാണുന്നതും
6. വൃത്തിഹീനവും ദുര്‍ഗന്ധപൂരിതവുമായ അന്തരീക്ഷത്തിലിരുന്ന്‌ ഭക്ഷണം കഴിക്കുന്നത്‌
7. ഇഷ്‌ടമില്ലാത്ത ഭക്ഷണത്തിന്റെ ഗന്ധം
8. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ അരോചകമായ ശബ്‌ദം കേള്‍ക്കുകയോ, കാഴ്‌ചകള്‍ കാണുകയോ ചെയ്യുന്നത്‌. (മറ്റൊരാള്‍ ഓക്കാനിക്കുന്ന ശബ്‌ദം, ഛര്‍ദിക്കുന്ന കാഴ്‌ച എന്നിവ)

9. ബുലീമിയ രോഗികള്‍ വായില്‍ കൈയിട്ട്‌ ഛര്‍ദിക്കുന്ന അവസ്‌ഥ
10. അമിതമായ മദ്യപാനവും മദ്യപിച്ചതിനു ശേഷമുണ്ടാകുന്ന 'ഹാങ്ങ്‌ ഓവറും'

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top