Last Updated 1 year 6 weeks ago
Ads by Google
24
Monday
July 2017

വിരുദ്ധാഹാരത്തില്‍ കാര്യമുണ്ട്‌

mangalam malayalam online newspaper

വിരുദ്ധാഹാരം വിഷംപോലെയും കൂട്ടു വിഷംപോലെയും ശരീരത്തിന്‌ ദോഷമാണെന്ന്‌ ആയുര്‍വേദം. 'വിരുദ്ധമപി ചാഹാരം വിദ്യാദ്വിഷഗരോപമം' എന്നാണ്‌ അഷ്‌ടാംഗഹൃദയത്തില്‍ വിരുദ്ധാഹാരത്തെക്കുറിച്ച്‌ പറഞ്ഞിരിക്കുന്നത്‌.

രുചിയേറുമെങ്കിലും ചില ആഹാരസാധനങ്ങള്‍ ഒരുമിച്ച്‌ കഴിക്കരുതെന്നൊരു വിശ്വാസമുണ്ട്‌. വെള്ളപാണ്ടുരോഗം പോലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക്‌ ഇത്‌ കാരണമാകുമെന്ന്‌ മുതിര്‍ന്ന തലമുറയിലുള്ളവര്‍ ഓര്‍മ്മപ്പെടുത്താറുണ്ട്‌.

പഴമക്കാര്‍ പറഞ്ഞുവച്ച ഈ ആഹാര ഭീഷണി ശുദ്ധ അസംബന്ധമാണെന്ന്‌ വാദിക്കുന്നവരും കുറവാണ്‌. എന്നാല്‍ ആയുര്‍വേദത്തില്‍ ഇത്തരം ആഹാരപദാര്‍ഥങ്ങളെക്കുറിച്ചും അതുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചും പരാമര്‍ശമുണ്ട്‌. ഇങ്ങനെ ഒരുമിച്ചു കഴിക്കാനാവാത്ത ആഹാര പദാര്‍ഥങ്ങളെ 'വിരുദ്ധാഹാരങ്ങള്‍' എന്നു പറയുന്നു.

ഏതെങ്കിലും ആഹാരം കഴിച്ചാല്‍ അതിനു പചനം സംഭവിക്കാതെ ശരീരത്തിനുള്ളില്‍ കിടന്ന്‌ വാതം, പിത്തം, കഫം എന്നീ ദോഷങ്ങളെ വര്‍ധിപ്പിക്കുകയും ഇതിന്റെ ഫലമായി വയര്‍ വീര്‍പ്പ്‌ തുടങ്ങിയ അസ്വസ്‌ഥതകള്‍ ഉണ്ടാകുകയും, അത്തരം ആഹാരം ശരീരത്തില്‍ നിന്ന്‌ പുറത്തുപോകാതിരിക്കുകയും ചെയ്‌താല്‍ അവയെ വിരുദ്ധാഹാരങ്ങള്‍ എന്നുപറയുന്നു.

വിരുദ്ധാഹാരം വിഷംപോലെയും കൂട്ടു വിഷംപോലെയും ശരീരത്തിന്‌ ദോഷമാണെന്ന്‌ ആയുര്‍വേദം. 'വിരുദ്ധമപി ചാഹാരം വിദ്യാദ്വിഷഗരോപമം' എന്നാണ്‌ അഷ്‌ടാംഗഹൃദയത്തില്‍ വിരുദ്ധാഹാരത്തെക്കുറിച്ച്‌ പറഞ്ഞിരിക്കുന്നത്‌.

വിഷമാകുന്ന വിരുദ്ധാഹാരം

പണ്ടുകാലത്ത്‌ ശത്രുക്കളെ വകവരുത്തുന്നതിനായി ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത്‌ നല്‍കുന്ന രീതി ഉണ്ടായിരുന്നതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.

അതിനായി ഒരു വിഷപദാര്‍ഥം ഒറ്റയ്‌ക്കോ, പല വിഷപദാര്‍ഥങ്ങള്‍ കൂട്ടിച്ചേര്‍ത്തോ ഉണ്ടാക്കുന്ന 'ഗരം' എന്നറിയപ്പെടുന്ന കൂട്ടുവിഷമോ ആണ്‌ അവര്‍ ഉപയോഗിച്ചിരുന്നത്‌.

വിഷമോ, കൂട്ടുവിഷമോ ശരീരത്തിനുള്ളില്‍ എത്താനിടയായാല്‍ അത്‌ മരണത്തിനും മാരകരോഗങ്ങ ള്‍ക്കുമൊക്കെ കാരണമാകും. വിരുദ്ധാഹാരങ്ങള്‍ ഇതേ ഫലങ്ങള്‍തന്നെയാണ്‌ മനുഷ്യശരീരത്തില്‍ സൃഷ്‌ടിക്കുന്നത്‌.

ആഹാരപദാര്‍ഥങ്ങളില്‍ ചിലത്‌ തമ്മില്‍ ചേരുന്നതുകൊണ്ടും, ചിലത്‌ പാചകം ചെയ്യുന്നതിലെ വ്യത്യാസം കൊണ്ടുമാണ്‌ വിരുദ്ധാഹാരമായി മാറുന്നത്‌.

തുല്യ അളവില്‍ ചേര്‍ത്ത്‌ ഉപയോഗിക്കുന്നതുകൊണ്ടും, ഗുണത്തിലുള്ള വൈരുദ്ധ്യങ്ങള്‍കൊണ്ടും, ചിലവയുടെ കര്‍മങ്ങളിലുള്ള വൈരുധ്യങ്ങള്‍ കൊണ്ടുമാണ്‌ അവ വിരുദ്ധാഹാരങ്ങളായി മാറുന്നത്‌.

വിരുദ്ധാഹാരം ആയുര്‍വേദത്തില്‍

മൃഗങ്ങളുടെയും പക്ഷികളുടെയും മാംസം, മത്സ്യം എന്നിവ ഉഴുന്ന്‌, പാല്‍, തേന്‍, സസ്യങ്ങളുടെ തളിര്‌, താമരക്കിഴങ്ങ്‌, മുള്ളങ്കി, ശര്‍ക്കര എന്നിവയോട്‌ കൂട്ടിച്ചേര്‍ത്താല്‍ വിരുദ്ധാഹാരമായിത്തീരുമെന്ന്‌ ആയുര്‍വേദം പറയുന്നു.

പ്രത്യേകിച്ച്‌ മത്സ്യത്തോട്‌ ഇവ കൂടിച്ചേരുമ്പോഴാണ്‌ ഏറ്റവും വിരുദ്ധമായിത്തീരുന്നത്‌. മത്സ്യങ്ങളില്‍ തന്നെ ചെമ്മീനിനോപ്പം പാല്‍ കഴിക്കുന്നതാണ്‌ അപകടകരം.

പുളിരസമുള്ള ആഹാരസാധനങ്ങള്‍ പാലിനോട്‌ ചേര്‍ന്നാല്‍ അത്‌ വിരുദ്ധാഹാരമാകും. പാല്‍ ഉപയോഗിച്ച ഉടനെ അമ്ലരസമുള്ള പഴങ്ങള്‍ ഉപയോഗിക്കരുത്‌. മുതിര, തിന, ചിലയിനം പയറുകള്‍ ഇവയെല്ലാം പാലിനോട്‌ കൂടിച്ചേര്‍ന്നാല്‍ വിരുദ്ധമാകും.

മുള്ളങ്കിയും, പച്ചക്കറികളും ഉപയോഗിച്ചശേഷം പാല്‍ ഉപയോഗിക്കരുത്‌.മുള്ളന്‍ പന്നിയുടെ മാംസത്തോട്‌ ചേര്‍ന്ന്‌ പന്നിയുടെ മാംസവും, തൈരിനോട്‌ ചേര്‍ന്ന്‌ കോഴിയിറച്ചിയും കഴിക്കുന്നത്‌ നന്നല്ല.

ഉഴുന്നുപരിപ്പ്‌ ചേര്‍ത്ത്‌ മുള്ളങ്കിക്കിഴങ്ങ്‌ ഉപയോഗിക്കരുത്‌. ഉഴുന്നുപരിപ്പ്‌ ശര്‍ക്കര, പാല്‍, തേന്‍, നെയ്യ്‌, തൈര്‌ ഇവയില്‍ ഒന്നിനോടും ചേര്‍ന്ന്‌ അയനിപ്പഴം (ആനിക്ക) ഉപയോഗിക്കരുത്‌. മോര്‌, തൈര്‌, എന്നിവയോട്‌ കൂടി വാഴപ്പഴവും ഉപയോഗിക്കുന്നത്‌ ഒഴിവാക്കണം.

ഇവയൊന്നും കൂടിച്ചേര്‍ന്ന്‌ ഉപയോഗിക്കരുത്‌ ഇവയില്‍ ഏതെങ്കിലും കഴിച്ച്‌ അവ ദഹിച്ചതിനു ശേഷംമാത്രമേ മറ്റൊന്ന്‌ ഉപയോഗിക്കാവൂഎന്ന്‌ മനസിലാക്കണം.

അല്ലെങ്കി ല്‍ ആമാശയത്തില്‍ എത്തിച്ചേര്‍ന്നതിനു ശേഷം ഇവ വിരുദ്ധാഹാരമായി തീരാന്‍ സാധ്യതയുണ്ട്‌. പായസം, അരി മുതലായ ധാന്യങ്ങള്‍ ചേര്‍ത്തുണ്ടാക്കുന്ന മദ്യം, എള്‍ച്ചോറ്‌ എന്നിവയും ഒരുമിച്ച്‌ ഉപയോഗിക്കുന്നത്‌ ഒഴിവാക്കണം.

മാംസവും എണ്ണയും

ചിലയിനം പക്ഷികളുടെ മാംസം ശൂലത്തില്‍ കുത്തി പാചകം ചെയ്‌ത് ഉപയോഗിച്ചാല്‍ വിരുദ്ധാഹാരമാകുന്നു. മീന്‍വറുത്ത നെയ്യില്‍ പാകപ്പെടുത്തി എടുത്ത തിപ്പലി, ഓട്ടുപാത്രത്തില്‍ 10 ദിവസം വരെ സൂക്ഷിച്ചുവച്ചിരുന്ന നെയ്യ്‌ എന്നിവയൊക്കെ വിരുദ്ധാഹാരങ്ങളാണ്‌.

കടുകെണ്ണയില്‍ കൂണ്‍ പാകപ്പെടുത്തി കഴിക്കുന്നതും വിരുദ്ധമാണ്‌. തേന്‍, നെയ്യ്‌, വെട്ടുനെയ്യ്‌, എണ്ണ, വെള്ളം എന്നിവയില്‍ ഏതെങ്കിലും രണ്ടോ മൂന്നോ എല്ലാം കൂടിയോ ഒരേ അളവില്‍ ചേര്‍ത്ത്‌ ഉപയോഗിക്കുന്നത്‌ വിരുദ്ധാഹാരമായി മാറും.

ശേഷം അടുത്തപേജില്‍ വായിക്കുക...

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top