Last Updated 50 weeks 4 days ago
Ads by Google
29
Monday
May 2017

ചര്‍മം കണ്ടാല്‍ പ്രായം പറയാതെ

mangalam malayalam online newspaper

ചിട്ടയായ ജീവിത ശൈലിയിലൂടെയും ഭക്ഷണക്രമീകരണത്തിലൂടെയും വാര്‍ധക്യത്തിന്റെ കടന്നുകയറ്റം ഒരുപരിധി വരെ തടയാനാകും.

വാര്‍ധക്യത്തെ ദൂരെ നിര്‍ത്തി യുവത്വം നിലനിര്‍ത്താന്‍ ആയുര്‍വേദം നിര്‍ദേശിക്കുന്ന ചികിത്സകളാണ്‌ രസായനവും വാജീകരണവും.

വാര്‍ധക്യത്തിന്റെ ചുളിവ്‌ വീണ ചര്‍മ്മവും നരകയറിയ മുടിയും ആരും ആഗ്രഹിക്കുന്നില്ല. അകാലവാര്‍ധക്യം ദുഃഖകരമാണ്‌.

ശരീരം എന്ന വാക്കിന്റെ അര്‍ഥം തന്നെ നശിച്ചുകൊണ്ടിരിക്കുന്നത്‌ എന്നാണ്‌. ആയുസിന്റെ അര്‍ഥം പൊയ്‌ക്കൊണ്ടിരിക്കുന്നത്‌ എന്നും. ആയുര്‍വേദം ആയുസിന്റെ വേദമാണ്‌. വേദം എന്നാല്‍ അറിവ്‌.

ആയുസിനെക്കുറിച്ചുള്ള അറിവ്‌ സുഖം പകരുന്നു. ആയുസിനെക്കുറിച്ചുള്ള അജ്‌ഞത രോഗം വരുത്തുന്നു. സാധാരണഗതിയില്‍ മനുഷ്യരാശിയുടെ ആയുര്‍ദൈര്‍ഘ്യം നൂറ്റിയിരുപത്‌ വര്‍ഷം ആണ്‌. ഓരോ യുഗത്തിലും ഈ ആയുര്‍ദൈര്‍ഘ്യം കുറഞ്ഞു വരുന്നു.

കലിയുഗത്തില്‍ മാനവരാശിയുടെ ആയുര്‍ദൈര്‍ഘ്യം നൂറിലേക്ക്‌ കുറഞ്ഞു. ഇതില്‍ പതിനാറു വയസു വരെ ബാല്യം. പതിനാറു വയസു മുതല്‍ ഇരുപത്‌ വയസു വരെ വളര്‍ച്ചയുടെ സുപ്രധാന കാലഘട്ടം എന്നു പറയാം. ഇരുപതു വയസു മുതല്‍ മുപ്പതു വയസു വരെ യൗവനം.

മുപ്പതു വയസു മുതല്‍ നാല്‍പ്പത്‌ വയസു വരെ ചര്‍മ, ഇന്ദ്രീയ സമ്പൂര്‍ണ്ണത കൈവരിക്കുന്ന സമയം. നാല്‍പത്‌ വയസു മുതല്‍ എഴുപത്‌ വയസു വരെ യൗവനത്തെ പിടിച്ചുനിര്‍ത്താന്‍ ശ്രമിക്കുന്ന കാലഘട്ടം.

എഴുപത്‌ വയസിനു മുകളില്‍ ആണ്‌ വാര്‍ധക്യം. ചിട്ടയായ ജീവിത ശൈലിയിലൂടെയും ഭക്ഷണക്രമീകരണത്തിലൂടെയും വാര്‍ധക്യത്തിന്റെ കടന്നുകയറ്റം ഒരുപരിധി വരെ തടയാനാകും. വാര്‍ധക്യത്തെ ദൂരെ നിര്‍ത്തി യുവത്വം നിലനിര്‍ത്താന്‍ ആയുര്‍വേദം നിര്‍ദേശിക്കുന്ന ചികിത്സകളാണ്‌ രസായനവും വാജീകരണവും.

ആരോഗ്യമുള്ള ശരീരത്തിനും രോഗമുള്ള ശരീരത്തിനും രണ്ട്‌ തരം ചികിത്സാ രീതികളാണ്‌ വേണ്ടത്‌. ഇന്ന്‌ പലരും രോഗം മാറ്റാതെ, മരുന്ന്‌ കഴിച്ചുകൊണ്ട്‌ നിത്യരോഗികളായി കഴിയുകയാണ്‌ ചെയ്യുന്നത്‌. ദിനചര്യയിലും ആഹാരത്തിലും അല്‌പം ശ്രദ്ധചെലുത്താനായാല്‍ എന്നും യുവത്വം കാത്തു സൂക്ഷിക്കാനാകും.

ചിട്ടയായ ജീവിതം

പ്രായത്തെ പിടിച്ചുകെട്ടാന്‍ ചിട്ടയായ ജീവിതം തന്നെയാണ്‌ പ്രധാനം. ദിനചര്യകളില്‍ കൃത്യത വേണം. ദിനചര്യയുടെ തുടക്കം തന്നെ ബ്രഹ്‌മമുഹൂര്‍ത്തത്തിലായിരിക്കണം. സൂര്യന്‍ ഉദിക്കുന്നതിനു മൂന്ന്‌ മണിക്കൂര്‍ മുമ്പേ ഉണരണം.

ഈ സമയത്ത്‌ ഉണരുന്നതു കൊണ്ടുള്ള ഗുണങ്ങള്‍ നിരവധിയാണ്‌. പ്രകൃതിയില്‍ നിന്നുള്ള ഊര്‍ജം അറിയാതെ ഉള്ളില്‍ നിറയും. ഇത്‌ ദിവസം മുഴുവന്‍ ഉന്മേഷം പകരും. ബ്രഹ്‌മമുഹൂര്‍ത്തത്തില്‍ ഉണര്‍ന്നാല്‍ അടുത്ത ഘട്ടം ശരീര ശുദ്ധിവരുത്തുക എന്നതാണ്‌.

തലേ ദിവസം കഴിച്ച ആഹാരം ദഹിച്ചിട്ടുണ്ടെങ്കില്‍ മാത്രമെ ബ്രഹ്‌മമുഹൂര്‍ത്തത്തില്‍ ഉണരാന്‍ കഴിയൂ. അല്ലെങ്കില്‍ കടുത്ത ക്ഷീണത്താന്‍ ഉണരാന്‍ കഴിയില്ല. അതായത്‌ തലേദിവസം വൈകിട്ടത്തെ ആഹാരം ലഘുവായിരിക്കണം എന്നര്‍ഥം.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top