Last Updated 1 year 14 weeks ago
Ads by Google
19
Tuesday
September 2017

അഴകാണ്‌ ആയുര്‍വേദം

mangalam malayalam online newspaper

സൗന്ദര്യസംരക്ഷത്തിന്‌ ആയുര്‍വേദം ഉത്തമമാണ്‌. നമുക്കുചുറ്റും കാണുന്ന ഔഷധ സസ്യങ്ങളില്‍ മിക്കവയും സൗന്ദര്യം വര്‍ധിപ്പിക്കാനും നിലനിര്‍ത്തുവാനും സഹായിക്കുന്നു.

സൗന്ദര്യത്തിന്‌ പല മാനദണ്ഡങ്ങളുണ്ട്‌. ബാഹ്യമായ രൂപത്തില്‍ കാണപ്പെടുന്ന ഒന്നുമാത്രമല്ല സൗന്ദര്യം. ശാരീരികം, ചര്‍മ്മത്തിന്റെ സ്വഭാവം, ആരോഗ്യം, മാനസികനില, രോഗപ്രതിരോധശേഷി എന്നിങ്ങനെ മനുഷ്യന്റെ ശരീരത്തിലെ പല ഘടകങ്ങള്‍ സന്തുലനാവസ്‌ഥയില്‍ നില്‍ക്കുന്ന ഒരു അവസ്‌ഥയെ സൗന്ദര്യം എന്നുപറയാം.

തിളങ്ങട്ടെ പട്ടുപോലെ ചര്‍മ്മം

ബാഹ്യസൗന്ദര്യത്തിലെ പ്രധാന ഘടകമാണ്‌ ചര്‍മ്മവും അതിന്റെ ആരോഗ്യവും. ചുളിവുകള്‍, വ്രണങ്ങള്‍ മുതലായവയൊന്നും കൂടാതെ ചര്‍മ്മം കാന്തിയോടും പ്രസരിപ്പോടും കൂടിക്കാണുന്ന അവസ്‌ഥയില്‍ നിന്നും ചര്‍മ്മത്തിന്റെ ആരോഗ്യം നിര്‍ണയിക്കാവുന്നതാണ്‌. ആരോഗ്യം കുറഞ്ഞ ചര്‍മ്മത്തിന്‌ ആയുര്‍വേദ ചികിത്സകളിലൂടെയും ഭക്ഷണക്രമീകരണങ്ങളിലൂടെയും ആരോഗ്യം വീണ്ടെടുക്കാനാവും.

ചര്‍മ്മസംരക്ഷണത്തിനായി ചെയ്യുന്ന ആയുര്‍വേദ ചികിത്സകളായ അഭ്യംഗം (തൈലങ്ങള്‍ ഉപയോഗിച്ച്‌ ശരീരം മുഴുവനായി തിരുമ്മുക), പിഴിച്ചില്‍ (കൂടുതല്‍ അളവില്‍ തൈലം ശരീരത്തിലൊഴിച്ച്‌ തുടര്‍ച്ചയായി തിരുമ്മുക), ലേപനങ്ങള്‍ എന്നിവ ചര്‍മ്മത്തിനടിയില്‍ അടിഞ്ഞു കൂടിയിരിക്കുന്ന മാലിന്യങ്ങളെ പുറംതള്ളുകയും ചര്‍മ്മത്തിലേക്കുള്ള രക്‌തസഞ്ചാരം വര്‍ധിപ്പിക്കുകയും ചെയ്യുക വഴി ചര്‍മ്മത്തിലെ മൃതകോശങ്ങളെ പുറന്തള്ളി പുതിയ കോശങ്ങള്‍ ഉണ്ടാകാന്‍ സഹായിക്കുന്നു.

വിറ്റാമിന്‍ സി, അയണ്‍, ബി കോംപ്ലക്‌സ് എന്നിവ കൂടുതലായി അടങ്ങിയിരിക്കുന്ന പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയുടെ ഉപയോഗം ചര്‍മ്മത്തിലേക്ക്‌ രക്‌തസഞ്ചാരം സുഗമമാക്കുന്നതിനും, പോഷകങ്ങളെ ശരിയായ അളവില്‍ ചര്‍മ്മകോശങ്ങളില്‍ എത്തിക്കുന്നതിനും സഹായിക്കുക വഴി ചര്‍മ്മത്തിന്റെ ആരോഗ്യവും സൗന്ദര്യവും വര്‍ധിപ്പിക്കുന്നു.

കേശം അലങ്കാരമാണ്‌

ഇടതൂര്‍ന്ന്‌ നല്ല കറുപ്പു നിറവും നീളവുമുള്ള മുടി ബാഹ്യസൗന്ദര്യത്തിന്‌ മാറ്റുകൂട്ടുന്നു. മുടി ഈ വിധത്തില്‍ ഉണ്ടാകണമെങ്കിലും നിലനില്‍ക്കണമെങ്കിലും അതിനു ആവശ്യമായ പരിചരണങ്ങള്‍ വളരെയേറെ ശ്രദ്ധാപൂര്‍വം ചെയ്യേണ്ടതാണ്‌.

തല വൃത്തിയായി കഴുകി ഉണക്കാതെയിരിക്കുക, താരന്‍, തലയില്‍ നിത്യവും എണ്ണ തേയ്‌ക്കാതെയിരിക്കുക, ആഹാരത്തില്‍ വിറ്റാമിന്‍ സി, അയണ്‍ എന്നീ ഘടകങ്ങളുടെ കുറവ്‌ എന്നവിയെല്ലാം തലമുടിയുടെ ആരോഗ്യത്തെയും വര്‍ളച്ചയെയും പ്രതികൂലമായി ബാധിക്കുന്നു.

ആഹാരത്തില്‍ പഴങ്ങളും പച്ചക്കറികളും ധാരാളം ഉള്‍പ്പെടുത്തുന്നവര്‍ക്ക്‌ വിറ്റാമിന്‍ സി യുടെയും അയണിന്റെയും കുറവ്‌ പരിഹരിക്കാന്‍ സാധിക്കും. ഔഷധസേവ ഈ വിറ്റാമിനുകളുടെ കുറവിനെ പരിഹരിക്കുന്നതിനും തലയോട്ടിയിലേക്ക്‌ രക്‌തസഞ്ചാരം വര്‍ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

താരന്‍, മുടി കൊഴിച്ചില്‍ എന്നിവയെ തടയുന്നതിനും മുടിയുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനും വേണ്ടി ചെയ്യുന്ന 'തല പൊതിയല്‍' (ഔഷധ ദ്രവ്യങ്ങള്‍ മോരില്‍ പുഴുങ്ങി അരച്ച്‌ തലയില്‍ കെട്ടിവയ്‌ക്കുക), ശിരോ അഭ്യംഗം (തൈലം ഉപയോഗിച്ച്‌ തലയില്‍ തിരുമ്മല്‍), ശിരോവസ്‌തി (തൈലം പ്രത്യേക തരം തൊപ്പിയുടെ സഹായത്താല്‍ കൂടുതല്‍ സമയം തലയില്‍ ഒഴിച്ച്‌ നിര്‍ത്തുക) എന്നീ ചികിത്സകളും തലയിലെ എണ്ണമയവും അഴുക്കും കഴുകി കളയാന്‍ ഉപയോഗിക്കുന്ന ചെറുപയര്‍ പൊടി, കടലമാവ്‌ എന്നിവയില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകളും രോമകൂപങ്ങളെ വൃത്തിയാക്കുകയും, അവയ്‌ക്കു വേണ്ട രീതിയിലുള്ള പോഷണം നല്‍കുകയും തലയോട്ടിയിലേക്കും രോമകൂപങ്ങളിലേക്കും വേണ്ട രീതിയില്‍ രക്‌തസഞ്ചാരം വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top