Last Updated 1 year 14 weeks ago
Ads by Google
21
Thursday
September 2017

അമിതവണ്ണം കുറച്ച്‌ ആകര്‍ഷകമാകാം

mangalam malayalam online newspaper

അമിതവണ്ണത്തിന്റെ കാരണങ്ങള്‍ പലതാണ്‌. അതില്‍ ഒന്നാം സ്‌ഥാനം പാരമ്പര്യത്തിനുണ്ട്‌. അതിനു ശേഷമാണ്‌ അമിതാഹാരവും വ്യായാമക്കുറവുമൊക്കെ. പുതുതലമുറ ജോലിയുടെ പ്രത്യേകതയും അമിത വണ്ണത്തിന്‌ കാരണമാകുന്നുണ്ട്‌ .

പണം കൊടുത്ത്‌ ആരും രോഗം വാങ്ങാറില്ല. പക്ഷേ, അമിതവണ്ണം നമ്മള്‍ വരുത്തിവയ്‌ക്കുന്ന രോഗം തന്നെയാണ്‌. ചില കുടുംബാംഗങ്ങള്‍ക്ക്‌ അമിത വണ്ണം 'കുടുംബ സ്വത്തായി' കിട്ടിവരാറുണ്ട്‌.

ഈ പാരമ്പര്യ പ്രതിഭാസം ആരംഭത്തില്‍ തന്നെ മനസിലാക്കി മുന്‍കരുതലുകളെടുക്കാതിരുന്നാല്‍ പൊണ്ണത്തടിതന്നെ ഫലം. 'കാണാന്‍ ഒരു ലുക്കില്ല...' എന്ന തമാശയില്‍ നിന്നുമാറി ഗുതുരമായ ആരോഗ്യപ്രശ്‌നങ്ങളാണ്‌ അമിതവണ്ണം വരുത്തിവയ്‌ക്കുന്നത്‌.

കാരണങ്ങള്‍ പലത്‌

അമിതവണ്ണത്തിന്റെ കാരണങ്ങള്‍ പലതാണ്‌. അതില്‍ ഒന്നാം സ്‌ഥാനം പാരമ്പര്യത്തിനുണ്ട്‌. അതിനു ശേഷമാണ്‌ അമിതാഹാരവും വ്യായാമക്കുറവുമൊക്കെ. പുതുതലമുറ ജോലിയുടെ പ്രത്യേകതയും അമിത വണ്ണത്തിന്‌ കാരണമാകുന്നുണ്ട്‌.

ശാരീരികാധ്വാനം കുറഞ്ഞതും മാനസിക പിരിമുറുക്കം കൂടിയതുമായ ജോലികള്‍ അപകടകരമാണ്‌. ഇതോടൊപ്പം വിശ്രമം ഇല്ലാതെ വരുന്നതും ശരീരഘടനാ വ്യതിയാനങ്ങളുമൊക്കെ അമിതവണ്ണത്തിന്‌ ആക്കം കൂട്ടുന്നു.

അമിതവണ്ണം കുറയ്‌ക്കുന്നതിനുള്ള ചികിത്സയില്‍ ബോധവല്‍ക്കരണത്തിനാണ്‌ ഏറെ പ്രാധാന്യം. രോഗം പിടിപെട്ടശേഷം ചികിത്സിക്കുന്നതിനേക്കാള്‍ നല്ലത്‌ പ്രതിരോധത്തില്‍ ശ്രദ്ധവയ്‌ക്കുന്നതാണ്‌. മധുര പലഹാരങ്ങള്‍, ബേക്കറി സാധനങ്ങള്‍, ചോക്കലേറ്റ്‌, ഐസ്‌ക്രീം മറ്റ്‌ ഡയറി ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവ അശ്രദ്ധമായി ഉപയോഗിച്ച്‌ ശീലിക്കുന്നത്‌ ഒഴിവാക്കണം.

സൗന്ദര്യം നശിപ്പിക്കുന്നു

അമിത വണ്ണം എന്ന ശാരീരികാവസ്‌ഥ ശരീരത്തിന്റെ ബാഹ്യസൗന്ദര്യത്തെ മാത്രമല്ല ആന്തരികാവയവങ്ങളെയും സാരമായി ബാധിക്കുന്നു. ചെറുതും വലുതുമായ ആഘാതങ്ങള്‍ വരുത്തിവയ്‌ക്കുന്നു. സ്‌ഥായിയായ വിഷാദ ഭാവമെന്ന മാനസിക തകരാറുകള്‍ക്കും കാരണമാകും.

ചികിത്സാ രംഗത്തെ അനുഭവങ്ങള്‍ വച്ചുനോക്കുമ്പോള്‍ അമിതവണ്ണം മാനസിക രോഗങ്ങളും അതിനുപയോഗിക്കുന്ന ഔഷധങ്ങളും പരസ്‌പരം സാഹായികളായി വര്‍ത്തിക്കുന്നുണ്ട്‌. ദീര്‍ഘകാലമായി ഉള്ള ഏത്‌ ഔഷധ പ്രയോഗവും അമിതവണ്ണത്തിന്റെ കാരണങ്ങളായി കരുതിപ്പോരുന്നുണ്ട്‌.

ലക്ഷണം തിരിച്ചറിയുക

അമിത വണ്ണത്തിന്റെ ലക്ഷണം ആദ്യംതന്നെ തിരിച്ചറിയണം. വണ്ണം കൂടുന്നു എന്ന്‌ മറ്റുള്ളവര്‍ ചൂണ്ടിക്കാണിക്കുമ്പോഴെങ്കിലും സ്വന്തം ശരീരത്തിന്റെ മാറ്റങ്ങള്‍ നിരീക്ഷിക്കുന്നത്‌ നല്ലതാണ്‌. ഉയരവും തൂക്കവും തമ്മിലുള്ള അനുപാതത്തില്‍ മാറ്റം വരുമ്പോള്‍ തന്നെ നാം ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.

ഇന്ന്‌ സര്‍വ സാധാരണമായി കൗമാരക്കാരായ പെണ്‍കുട്ടികളില്‍ കണ്ടുവരുന്ന പോളിസിസ്‌റ്റിക്‌ ഓവേറിയന്‍ ഡിസീസ്‌ അഥവാ പി.സി.ഓ.ഡി എന്ന ആര്‍ത്തവ തകരാറിന്റെ മുഖ്യ വില്ലന്‍ അമിതവണ്ണമോ അതിനു കാരണങ്ങളായി ആഹാരവിഹാരങ്ങളോ ആകുന്നതാണ്‌ വസ്‌തുത.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top