Last Updated 45 weeks 6 days ago
Ads by Google
26
Wednesday
April 2017

കൗമാരവിളര്‍ച്ച പരിഹരിക്കാം

mangalam malayalam online newspaper

കൗമാരക്കാരില്‍ സാധാരണ കാണുന്ന ആരോഗ്യപ്രശ്‌നമാണ്‌ വിളര്‍ച്ച. പാവപ്പെട്ടവരില്‍ പട്ടിണിമൂലമാണെങ്കില്‍ സമ്പന്നരില്‍ തെറ്റായ ആഹാരരീതികൊണ്ടാണ്‌ വിളര്‍ച്ചയുണ്ടാകുന്നത്‌.

കൗമാരക്കാരില്‍ സാധാരണ കാണുന്ന ആരോഗ്യപ്രശ്‌നമാണ്‌ വിളര്‍ച്ച. പാവപ്പെട്ടവരില്‍ പട്ടിണിമൂലമാണെങ്കില്‍ സമ്പന്നരില്‍ തെറ്റായ ആഹാരരീതികൊണ്ടാണ്‌ വിളര്‍ച്ചയുണ്ടാകുന്നത്‌.

സമീപകാലത്ത്‌ മറ്റുപല മേഖലകളിലും മാറ്റം സംഭവിച്ചുകൊണ്ടിരിക്കുമ്പോള്‍ ആഹാരരീതിയിലും മാറ്റം സംഭവിക്കാതിരിക്കില്ലല്ലോ.

13 വയസുമുതല്‍ 19 വയസുവരെയുള്ള കാലം ശാരീരികവും മാനസികവുമായി ധാരാളം മാറ്റങ്ങള്‍ ഒരു വ്യക്‌തിയില്‍ ഉണ്ടാകുന്നു.

അനാരോഗ്യകരമായ പല ശീലങ്ങളും തുടങ്ങുകയും തന്മൂലം ശാരീരിക അസ്വസ്‌ഥകള്‍ ആരംഭിക്കുകയും ചെയ്യും. കൗമാര കാലഘട്ടത്തില്‍ ശരീരഭാരം, ഉയരം എന്നിവ പെട്ടന്നു കൂടുന്നു.

പെണ്‍കുട്ടികള്‍ ഋതുമതികളാകുന്നു. ആണ്‍കുട്ടികളില്‍ ദൃഢമായ പേശികള്‍ വളര്‍ന്നുവരുന്നു. ഇതിനെല്ലാം ധാരാളം രക്‌തം വേണ്ടിവരുന്നു.

രക്‌തത്തിന്റെ ധര്‍മ്മം

ശരീരത്തിന്റെ എല്ലാകോശങ്ങള്‍ക്കും വേണ്ട പ്രാണവായുവിനേയും (ഓക്‌സിജന്‍) പോഷകഘടകങ്ങളേയും എത്തിക്കുന്നത്‌ രക്‌തമാണ്‌. അതുപോലെ തന്നെ ഉപാപചയപ്രവര്‍ത്തനങ്ങള്‍ (മെറ്റബോളിസം) മൂലമുണ്ടാകുന്ന മാലിന്യങ്ങളേയും കാര്‍ബഡൈഓക്‌സൈഡിനേയും പുറംതള്ളാന്‍ സഹായിക്കുന്നു.

രക്‌തത്തിലെ ചുവന്ന രക്‌താണുക്കളാണ്‌ റെഡ്‌ ബ്ലഡ്‌ കോര്‍പ്പസെന്‍സ്‌. പ്രാണവായുവിനെ സ്വീകരിച്ച്‌ എത്തിച്ചു കൊടുക്കുന്നത്‌ രക്‌തത്തിലെ അന്‍പത്‌ ശതമാനം ചുവന്ന രക്‌താണുക്കളാണ്‌. ബാക്കി അന്‍പത്‌ ശതമാനം രോഗപ്രതിരോധം കാത്തു സൂക്ഷിക്കുന്ന വെളുത്ത രക്‌തകോശങ്ങളും, പ്ലേറ്റ്‌ ലെറ്റ്‌സുകളും രക്‌തം കട്ടപിടിപ്പിക്കുന്ന ഘടകങ്ങളാണ്‌.

വിളര്‍ച്ച അഥവാ അനീമിയ

ചുവന്ന രക്‌തകോശത്തിലെ ഹീമോഗ്ലോബിന്‍ എന്ന വര്‍ണഘടകമാണ്‌ പ്രാണവായുവിനെ സ്വീകരിച്ച്‌ എത്തിക്കുന്നത്‌. ഇത്‌ ഇരുമ്പിന്റെ അംശവും ഗ്ലോബുലിന്‍ എന്ന വര്‍ണത്തിന്റെ അംശവും ചേര്‍ന്നുണ്ടാകുന്നതാണ്‌.

ഹീമോഗ്ലോബിന്റെ കുറവു കൊണ്ടും രക്‌താണുക്കളുടെ തകരാറുകൊണ്ടും വിളര്‍ച്ചയുണ്ടാകുന്നു. ചുവന്ന രക്‌താണുക്കള്‍ അസ്‌ഥിമജ്‌ജയില്‍ (ബോണ്‍ മാരോ)നിന്നും ഉണ്ടാകുകയും 120 ദിവസത്തോളം രക്‌ത ചംക്രമണത്തില്‍ ഏര്‍പ്പെട്ടശേഷം പ്ലീഹാഗ്ര്‌ഥിയില്‍ വച്ച്‌ നശിക്കുകയും ചെയ്യുന്നു. ഈ പ്രക്രിയക്ക്‌ ഒരു സന്തുലനം ഉണ്ടായിരിക്കും. അതിനു കുറവുണ്ടായാലും വിളര്‍ച്ചയുണ്ടാകും.

ഇരുമ്പിന്റെ കുറവുകൊണ്ടുള്ള വിളര്‍ച്ച

ആഹാരത്തില്‍ ഇരുമ്പിന്റെ അംശം കുറയുന്നതു മൂലവും ഹീമോഗ്ലോബിന്റെ നിര്‍മ്മാണ കുറവു കൊണ്ടുണ്ടാകുന്നതും മജ്‌ജയില്‍ നിന്നു രക്‌തകോശങ്ങള്‍ ഉരുത്തലരിഞ്ഞു വരുന്നതിന്‌ കഴിയാതെ വരുന്നതുമാണ്‌ ഈ വിഭാഗം. ഇതാണ്‌ സാധാരണയായി കണ്ടുവരുന്നത്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top