Last Updated 45 weeks 6 days ago
Ads by Google
26
Wednesday
April 2017

വീടായാല്‍ വേണം ഔഷധത്തോട്ടം

രഹ്ന ഗോപിദാസ്‌

mangalam malayalam online newspaper

പണ്ടു കാലത്ത്‌ എല്ലാ വീടുകളിലും ഔഷധച്ചെടികള്‍ നട്ടുവളര്‍ത്തിയിരുന്നു. എന്നാല്‍ വീടും തൊടികളും ഫ്‌ളാറ്റ്‌ സംസ്‌കാരത്തിന്‌ വഴിമാറിയതോടെ ഔഷധച്ചെടികള്‍ പടിക്കു പുറത്തായി.

നന്മയുടെ കണിയാണ്‌ വീട്ടുമുറ്റത്ത്‌ ഇടതൂര്‍ന്ന്‌ വളര്‍ന്നു നില്‍ക്കുന്ന മരുന്നു ചെടികള്‍. പണ്ടു കാലത്ത്‌ എല്ലാ വീടുകളിലും ഔഷധച്ചെടികള്‍ നട്ടുവളര്‍ത്തിയിരുന്നു. എന്നാല്‍ വീടും തൊടികളും ഫ്‌ളാറ്റ്‌ സംസ്‌കാരത്തിന്‌ വഴിമാറിയതോടെ ഔഷധച്ചെടികള്‍ പടിക്കു പുറത്തായി.

തുമ്പയും തുളസിയും മുക്കുറ്റിയുമൊക്കെ പുതു തലമുറയ്‌ക്ക് കേട്ടുകേള്‍വി മാത്രമായി. വീട്ടുമുറ്റത്തെ ഔഷധത്തോട്ടം ആരോഗ്യസമ്പൂര്‍ണമായ അന്തരീക്ഷം സൃഷ്‌ടിക്കുന്നു.

1. തുമ്പ

മലയാളിയുടെ പ്രിയ ഔഷധച്ചെടിയാണ്‌ തുമ്പ. പൊന്നോണപ്പൂക്കളമൊരുക്കാന്‍ തുമ്പപ്പൂ കൂടിയേതീരൂ. നമ്മുടെ നാട്ടില്‍ കളയായാണ്‌ തുമ്പ വളരുന്നത്‌. നിത്യ ഹരിതവും രോമിലവുമായ ഒരു എകവര്‍ഷി സസ്യമാണ്‌ തുമ്പ. ഇതിന്‌ കടും പച്ചനിറത്തിലുള്ള ഇലകളും തണ്ടുകളുമുണ്ട്‌. പൂക്കള്‍ ശിഖരത്തിന്റെ അഗ്രഭാഗത്ത്‌ ഇലയുടെ ചുവട്ടിലായി കുലകളായി ഉണ്ടാകുന്നു. പൂവിന്റെ നിറം വെളുപ്പാണ്‌.

ഔഷധഗുണം

പുഷ്‌പങ്ങളില്‍ സുഗന്ധവും ആ ല്‍ക്കലോയിഡും അടങ്ങിയിരിക്കുന്നു. ഇവയില്‍ ഗ്ലൂക്കോബൈയിഡുണ്ട്‌. അണുക്കളെ നശിപ്പിക്കാനുള്ള ശക്‌തിയും തുമ്പയ്‌ക്കുണ്ട്‌. ജ്വരരോഗങ്ങള്‍ ശമിപ്പിക്കുന്നു. രുചിയുണ്ടാകും, മലം ഇളക്കും, തേള്‍കടിച്ചാല്‍ കടിച്ച ഭാഗത്ത്‌ തുമ്പയില തേച്ചു കൊടുത്താല്‍ വിഷം മാറിക്കിട്ടും. പ്രസവാനന്തരം തുമ്പയിട്ടു വെന്തവെള്ളത്തില്‍ നാലോ അഞ്ചോദിവസം കുളിക്കുന്നത്‌ രോഗാണുബാധ യുണ്ടാകാതിരിക്കാന്‍ നല്ലതാണ്‌.

2. തിപ്പലി

കുരുമുളക്‌ ചെടിയോടു സാദൃശ്യമുള്ള പടര്‍ന്നു വളരുന്ന ചെറുസസ്യമാണ്‌ തിപ്പലി. കുരുമുളകിനോളം ഉയരത്തില്‍ തിപ്പലി വളരും. ഏകാന്തര ക്രമത്തില്‍ വിന്യസിക്കപ്പെട്ടിട്ടുള്ള ഇലകള്‍ അണ്ഡാകാരത്തിലുള്ളതും എരിവ്‌ രസമുള്ളതുമാണ്‌. പുഷ്‌പങ്ങള്‍ ഏകലിംഗങ്ങളാണ്‌. ആണ്‍പുഷ്‌പങ്ങളും, പെണ്‍പുഷ്‌പങ്ങളും വെവ്വേറെ സസ്യങ്ങളില്‍ കാണപ്പെടുന്നു. വര്‍ഷകാലത്ത്‌ പുഷ്‌പിക്കുന്നു. ശരത്ത്‌ കാലത്ത്‌ കായ്‌കള്‍ ഉണ്ടാകുന്നു.

ഔഷധഗുണം

ദഹന ശക്‌തി വര്‍ധിപ്പിക്കുന്നു. ഹീമോഗ്ലോബിന്‍ വര്‍ധിപ്പിക്കുന്നു. ഒരു പരിധിവരെ രോഗാണുക്കളെ നശിപ്പിക്കും. മിതമായ മാത്രയിലുള്ള തിപ്പലിയുടെ പ്രയോഗം വാതവും, കഫവും കുറയ്‌ക്കും. അധികമാത്ര വാതം വര്‍ധിപ്പിക്കും.

3. ചെറൂള

ഏതാണ്ട്‌ അരമീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ദാരുശഔഷധിയാണ്‌ ചെറൂള. നിവര്‍ന്നോ, ചിലപ്പോള്‍ പടര്‍ന്നോ വളരുന്നു. ഇലകള്‍ ചെറുതും, അഗ്രം കൂര്‍ത്തതും, ഹ്രസ്വവൃന്തത്തോടുകൂടിയതുമാണ്‌. ചെറിയ പൂക്കള്‍ അനവധി തിങ്ങികാണപ്പെടുന്നു. പച്ചകലര്‍ന്ന വെള്ളനിറമുള്ള പൂക്കള്‍ ദ്വിലിംഗികളാണ്‌. പച്ചനിറത്തില്‍ ഗോളാകാരമുള്ള ഫലത്തില്‍ വൃത്താകൃതിയിലുള്ള ഒറ്റവിത്ത്‌ കാണപ്പെടുന്നു.

ഔഷധഗുണം

മൂത്രാശയ കല്ലിനെ ക്രമേണ ദ്രവിപ്പിച്ചു കളയാന്‍ ചെറൂളയ്‌ക്ക് സാധിക്കുന്നു. ഗര്‍ഭകാലത്തുണ്ടാകുന്ന രക്‌തസ്രാവം ശമിപ്പിക്കുന്നു. കൃമിനാശകവും ജ്വരവിഘ്‌നവുമാണ്‌. മഞ്ഞള്‍, തേറ്റാമ്പരല്‍, പൊന്‍കുരണ്ടി, ചെറൂള ഇവ സമം അളവിലെടുത്ത്‌ കഷായം വെച്ചു കുടിച്ചാല്‍ മൂത്രാശ്‌മരി ക്രമേണ ഇല്ലാതാകും.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top