Last Updated 1 year 6 weeks ago
Ads by Google
24
Monday
July 2017

സ്‌ത്രീ രോഗങ്ങള്‍ക്ക്‌ ആയുര്‍വേദ പരിഹാരം

  1. Ayurvedam women's special
mangalam malayalam online newspaper

ആര്‍ത്തവവിരാമം പലരിലും പലതരത്തിലുള്ള വ്യതിയാനങ്ങള്‍ ശാരീരികമായും മാനസികമായും വരുത്തുന്നു. എന്നാല്‍ ഇവയെല്ലാം വ്യക്‌തിയുടെ ആരോഗ്യാവസ്‌ഥയെയും ശരീര പ്രകൃതിയെയും അനുസരിച്ച്‌ വ്യത്യാസപ്പെട്ടിരിക്കും എന്നുമാത്രം

ആയുര്‍വേദം സ്‌ത്രീകളുടെ ആരോഗ്യത്തിന്‌ പ്രഥമസ്‌ഥാനമാണ്‌ നല്‍കുന്നത്‌. കഠിനമായ പഥ്യത്തിന്റെയോ കഷായത്തിന്റെയോ സഹായമില്ലാതെ, സ്‌ത്രീകളില്‍ പൊതുവെ കാണുന്ന പല രോഗങ്ങളേയും അകറ്റി നിര്‍ത്താമെന്ന്‌ ആയുര്‍വേദം അനുശാസിക്കുന്നു.

മൂത്രത്തില്‍ പഴുപ്പ്‌

ആര്‍ത്തവകാലത്‌ തികഞ്ഞ ശുചിത്വം പാലിക്കാത്തവരില്‍ മൂത്രത്തില്‍ പഴുപ്പ്‌ വരാനുള്ള സാധ്യത കൂടുതലാണ്‌. അടിവയറ്റില്‍ അസഹ്യമായ വേദന, മൂത്രമൊഴിക്കുമ്പോള്‍ വേദന എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്‌.
1. ബാര്‍ലിയിട്ടു തിളപ്പിച് വെള്ളംച കുടിക്കുന്നത്‌ മൂത്രത്തില്‍ പഴുപ്പ്‌ മാറുന്നതിന്‌ നല്ലതാണ്‌.
2. ഒരു പിടി തഴുതാമയിട്ട്‌ തിളപ്പിച്ച വെള്ളം ദിവസവും മൂന്നുനേരം കുടിക്കുക.
3. ഒരു പിടി ഞെരിഞ്ഞിലിട്ട വെള്ളം ദിവസവും പലപ്രാവശ്യം കുടിക്കുന്നതും നല്ലതാണ്‌.

മൂത്രതടസം

സ്‌ത്രീകളില്‍ കണ്ടുവരുന്ന മൂത്രതടസം ചിലപ്പോള്‍ ഗര്‍ഭാശയരോഗങ്ങള്‍ക്ക്‌ കാരണമാകാറുണ്ട്‌. മൂത്രം അധികനേരം പിടിച്ചുവെച്ചാല്‍ അടിവയറ്റില്‍ വേദനയും നീരും ഉണ്ടാകുന്നതിന്‌ കാരണമാവും.
1. ഒരു ഗ്ലാസ്‌ കരിക്കിന്‍വെള്ളത്തില്‍ 5 ഗ്രാം ഏലത്തരി പൊടിച്ച്‌ കുടിക്കുക.
2. ചെറിയ കഷണം കുമ്പളങ്ങ അരചെ്െടുത്ത്‌ നാഭിയില്‍ ലേപനം ചെയ്‌താല്‍ മൂത്രതടസം മാറിക്കിട്ടും.
3. ഒരു ടീസ്‌പൂണ്‍ കൂവപ്പൊടി, ഒരു ഗ്ലാസ്‌ ചൂടുവെള്ളത്തില്‍ കലക്കി കുടിക്കുന്നതും മൂത്രതടസത്തിന്‌ നല്ലതാണ്‌.

മൂത്രത്തില്‍ ഉപ്പ്‌

ഗര്‍ഭിണികളില്‍ കണ്ടുവരുന്ന രോഗമാണ്‌ മൂത്രത്തില്‍ ഉപ്പ്‌. മൂത്ര പരിശോധനയിലൂടെ രോഗത്തിന്റെ തീവ്രത കണ്ടെത്താവുന്നതാണ്‌. തലവേദന, ഛര്‍ദ്ദി, കാഴ്‌ചയ്‌ക്കു മങ്ങല്‍ തുടങ്ങിയവ ലക്ഷണങ്ങളാണ്‌.
1. തഴുതാമയിട്ട്‌ തിളപ്പിച്ച വെള്ളം ദിവസം രണ്ടുനേരം പതിവായി കുടിക്കുക.
2. തഴുതാമയില ഒരുപിടി അരച്ച്‌ ചെറുചൂടു വെള്ളത്തില്‍ കലക്കി ദിവസവും കുടിക്കുക.

അറിയാതെയുള്ള മൂത്രം പോക്ക്‌

പ്രായമായ സ്‌ത്രീകളിലാണ്‌് ഈ അസുഖം കൂടുതലായും കണ്ടുവരുന്നത്‌. ചിരിക്കുക, തുമ്മുക, ചുമയ്‌ക്കുക, ഭാരം ഉയര്‍ത്തുക തുടങ്ങിയ അവസരങ്ങളില്‍ അറിയാതെ മൂത്രം പോകുന്ന അവസ്‌ഥാണിത്‌.
1. ചന്ദ്രപ്രഭാവടി (ആയുര്‍വേദ കടയില്‍ ലഭ്യമാണ്‌) കഴിക്കുന്നത്‌ മൂത്രം അറിയാതെ പോകുന്നത്‌ നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

സ്‌തന കല്ലിപ്പ്‌

ചില സ്‌ത്രീകളില്‍ ആര്‍ത്തവസമയത്ത്‌ സ്‌തനങ്ങളില്‍ കല്ലിപ്പും വിങ്ങലും അനുഭവപ്പെടാറുണ്ട്‌. എന്നാല്‍ സ്‌തനങ്ങള്‍ക്ക്‌ വലുപ്പവ്യത്യാസം അനുഭവപ്പെടുകയോ മുലക്കണ്ണില്‍ നിന്ന്‌ സ്രവം വരികയോ ചെയ്‌താല്‍ ചികിത്സ ആവശ്യമാണ്‌.
1. കൊട്ടംചുക്കാദി തൈലം പുരട്ടി തടവുന്നത്‌ സ്‌തനവേദന കുറയ്‌ക്കാന്‍ സഹായിക്കുന്നു.
2. കാഞ്ചനാഗുല്‍ഗുലു (വിപണിയില്‍ ലഭ്യമാണ്‌) രണ്ടുമൂന്നു മാസം പതിവായി കഴിക്കുക.
3. കുമാരിയാസവം പതിവായി കഴിക്കുന്നത്‌ സ്‌തനങ്ങളിലെ കല്ലിപ്പും വേദനയും മാറാന്‍ സഹായിക്കും.

വയറു ചൊറിഞ്ഞു തടിക്കല്‍

1. രാമച്ചം, ചന്ദനം എന്നിവ അരച്ച്‌ വെണ്ണ ചേര്‍ത്ത്‌ ചൊറിഞ്ഞുതടിക്കുന്ന ഭാഗത്ത്‌ പുരട്ടുക.
2. ഗര്‍ഭിണിയായിരിക്കുമ്പോള്‍ മൂന്നാം മാസം മുതല്‍ ഉദരഭാഗത്ത്‌ ഒലിവെണ്ണ പുരട്ടി കുളിക്കുന്നത്‌ വയറ്‌ ചൊറിഞ്ഞുതടിച്ചുണ്ടാകുന്ന പാടുകള്‍ മാറാന്‍ നല്ലതാണ്‌.
3. ധന്വന്തരം കുഴമ്പ്‌ പുരട്ടി കുളിക്കുന്നതും ചൊറിഞ്ഞു തടിക്കലിന്‌ നല്ലതാണ്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top