Last Updated 45 weeks 6 days ago
Ads by Google
26
Wednesday
April 2017

ചൂടുകാലത്തു മത്സ്യം കഴിക്കുന്നതു വൃക്കയും കരളും പ്രവര്‍ത്തനരഹിതമാക്കിയേക്കാം

mangalam malayalam online newspaper

വേനല്‍ക്കലത്തു പച്ച മത്സ്യം ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക. ഉയര്‍ന്ന ചൂടില്‍ മത്സ്യം പെട്ടന്നു കേടാകാനുള്ള സാധ്യത കൂടുതലാണ്‌. ഇതു തടയാനായി മത്സ്യത്തില്‍ ഉയര്‍ന്ന അളവില്‍ രാസപദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നു. യൂറിയ,അമോണിയ എന്നിവയാണു കൂടുതലായി മത്സ്യത്തില്‍ ചേര്‍ക്കുന്ന രാസപദാര്‍ഥങ്ങള്‍. എന്നാല്‍ ഇതു കൂടാതെ ഫോര്‍മാലിന്‍ ദ്രാവകവും മത്സ്യം കേടാകാതിരിക്കാനായി ഉപയോഗിക്കുന്നുണ്ട്‌. മത്സ്യം സൂക്ഷിക്കുന്ന ഐസിലാണ്‌ ഫോര്‍മാലിന്‍ ചേര്‍ക്കുന്നത്‌.

മൃതദേഹങ്ങള്‍ കേടുകൂടാതിരിക്കാന്‍ ഉപയോഗിക്കുന്ന രാസപദാര്‍ഥമാണു ഫോര്‍മാലില്‍. ഇതു മനുഷ്യ ശരീരത്തില്‍ പ്രവേശിച്ചാല്‍ കരള്‍, വൃക്ക എന്നിവ തകരാറിലാക്കും. വൃക്കയുടെ നെഫ്രോണുകളെ നിര്‍ജീവമാക്കാന്‍ ഫോര്‍മാലിനു കഴിയുമെന്നുള്ളതാണ്‌ ഇതിനു കാരണം. മത്സ്യത്തില്‍ ചേര്‍ക്കാനുള്ള ഐസ്‌ തയാറാക്കുന്ന വെള്ളത്തില്‍ ഫോര്‍മാലിന്‍ ചേര്‍ക്കുന്നതാണ്‌ പുതിയ രീതി.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top