Ads by Google

സംവിധായകന്റെ പെരുമാറ്റം എല്ലാ അതിരുകളും ലംഘിക്കുന്നു: ആരോപണവുമായി മലയാളി നായിക

mangalam malayalam online newspaper

ഷൂട്ടിങ്ങിനിടയില്‍ സംവിധായകന്‍ കെവിന്‍ ജോസഫ്‌ മോശമായി പെരുമാറി എന്നാരോപിച്ച്‌ മലയാളി നടി ഇഷാരാ നായര്‍. എങ്കടാ ഇരുന്തിരിക ഇവ്വളവ്‌ നാളാ എന്ന തമിഴ്‌ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിക്ക്‌ സംവിധായകന്‍ അപമര്യാദയായി പെരുമാറി എന്നു താരം ആരോപിക്കുന്നു. സീനുകള്‍ വിശദീകരിക്കുന്നതിനിടയില്‍ സംവിധായകന്‍ ബോധപൂര്‍വ്വം ശരീരത്തില്‍ സ്‌പര്‍ശിക്കുകയും ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്‌തു എന്ന്‌ ഇഷാരാ വെളിപ്പെടുത്തി. എന്നാല്‍ 20 ദിവസത്തേ കോള്‍ഷീറ്റ്‌ നല്‍കിയ നടി രണ്ടു ദിവസം അഭിനയിച്ച ശേഷം മുങ്ങി. ഇതു സാമ്പത്തിക നഷ്‌ടം ഉണ്ടാക്കി എന്നു നിര്‍മ്മാതാവ്‌ ജോസഫ്‌ ലോറന്‍സ്‌ ആരോപിച്ചു. സംവിധായകനും നിര്‍മ്മാതാവും തുടര്‍ച്ചയായി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും താരം ഫോണെടുത്തില്ലന്നും നിര്‍മ്മാതാവ്‌ ആരോപിച്ചു.

സീനുകള്‍ വിവരിക്കുന്നതിനിടയില്‍ സംവിധായകന്റെ സമീപനം തീര്‍ത്തും ശരിയല്ല. ഒട്ടും ബഹുമാനത്തോടെയല്ല പെരുമാറിയത്‌. എടീ പോടീ എന്നൊക്കെയാണു വിളിച്ചിരുന്നത്‌. എല്ലാവരുടെയും മുമ്പില്‍ വച്ച്‌ വൃത്തികെട്ട രീതിയിലാണു സീനുകള്‍ പറഞ്ഞുതന്നിരുന്നത്‌ ചില രംഗങ്ങള്‍ ചെയ്യാനാവശ്യപ്പെട്ടു കൊണ്ട്‌ ഭിത്തിയിലേയ്‌ക്കു ശരീരം കൊണ്ടു തള്ളാറുണ്ടെന്നും ഇഷാരാ പറഞ്ഞു. ഒരിക്കല്‍ സെറ്റില്‍ വച്ച്‌ തന്നെ കൊല്ലാന്‍ വരെ ശ്രമിച്ചു. ഭാഗ്യം കൊണ്ടാണു രക്ഷപ്പെട്ടത്‌. ഇത്തരം ഒരു സെറ്റില്‍ സുരക്ഷിതത്വം ഇല്ലന്നും അതുകൊണ്ടാണു താന്‍ സിനിമ ഉപേക്ഷിച്ചതെന്നും താരം പറഞ്ഞു.

എന്നാല്‍ താരത്തിന്റെ എല്ലാ ആരോപണങ്ങളും സംവിധായകന്‍ നിഷേധിച്ചു. ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചിട്ടില്ല. അത്തരം ഒരു അനുഭവം ഉണ്ടായിട്ടുണ്ടെങ്കില്‍ താന്‍ മാപ്പു ചോദിക്കുന്നു. സെറ്റില്‍ സുരക്ഷിതത്വം ഇല്ലെന്നു തോന്നുണ്ടെങ്കില്‍ സ്വന്തം ആളുകളെ കൂട്ടികൊണ്ടുവരട്ടെ. വിവാദങ്ങള്‍ ഒന്നുമില്ല. ചിത്രം എത്രയും പെട്ടന്നു പൂര്‍ത്തിയാക്കിയാല്‍ മതിയെന്നും സംവിധായകന്‍ പറഞ്ഞു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google

Related News

mangalam malayalam online newspaper

വിമല രാമന്‍ വിവാഹം കഴിക്കാത്തതിനു കാരണം

ടൈം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ വിമല രാമന്‍...‌

mangalam malayalam online newspaper

കല്യാണം കഴിഞ്ഞു എന്നു കരുതി അമ്മയാകാന്‍ പ്രായമായിട്ടില്ല: ധനുഷിനോട്‌ അമല

അമ്മ കണക്ക്‌ എന്ന പുതിയ തമിഴ്‌ ചിത്രത്തിന്റെ ഓഡിയോ...‌

mangalam malayalam online newspaper

സംവിധായകന്റെ പെരുമാറ്റം എല്ലാ അതിരുകളും ലംഘിക്കുന്നു: ആരോപണവുമായി മലയാളി നായിക

ഷൂട്ടിങ്ങിനിടയില്‍ സംവിധായകന്‍ കെവിന്‍ ജോസഫ്‌ മോശമായി...‌

mangalam malayalam online newspaper

സുരക്ഷാ പരിശോധനയ്‌ക്കിടെ പ്രസാദം തെളിഞ്ഞു; ഇളയരാജയെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു

ബെംഗളൂരു: പ്രശസ്‌ത സംഗീത സംവിധായകന്‍ ഇളയരാജയെ ബെംഗളൂരു...‌

mangalam malayalam online newspaper

അനുപമ പരമേശ്വരന്‍ നാഗവല്ലിയായി

പ്രേമത്തിലൂടെ മലയാളികളുടെ മനംകവര്‍ന്ന അനുപമ പരമേശ്വരന്‍...‌