Ads by Google

ഇരുട്ടത്ത് കുളിച്ചിട്ടും രക്ഷയില്ല!

  1. Remya Nambeesan
mangalam malayalam online newspaper

രമ്യാനമ്പീശന്‍ അടക്കമുള്ള പല നടിമാരും ഇന്ന് ഒന്നു കുളിക്കാന്‍പോലും കഴിയാത്ത അവസ്ഥയിലാണത്രെ. സ്വന്തം കുളമുറിപോലും കുഴപ്പമാണെന്നാണ് രമ്യയുടെ പരാതി. അപ്പോള്‍ പിന്നെ പുറത്തുള്ള കാര്യം പറയേണ്ടതില്ലല്ലോ. രമ്യ ഇങ്ങനെ പറയുന്നു-

''ഞാനുള്‍പ്പെടെയുള്ള പല നടിമാരും ഇത്തരം ചതിവില്‍ പെട്ടിരിക്കാം. പ്രത്യേകിച്ചും വിദേശത്തും സ്വദേശത്തുമുള്ള ഹോട്ടലുകളിലെ ടോയ്‌ലെറ്റുകളിലാണ് ഇത്തരം ക്യാമറക്കണ്ണുകള്‍ ഞങ്ങളെ വീക്ഷിക്കുന്നത്. ബട്ടണിന്റെ വലിപ്പമുള്ള ക്യാമറപോലും ഇന്നു ലഭ്യമാണ്. നടിമാരുടെ ടോയ്‌ലെറ്റുകള്‍ സ്വാഭാവികമായും ആഢംബരവും കമനീയമായ സംവിധാനങ്ങളുമുള്ളതായിരിക്കും. ഇതിനുള്ളിലെ ഓരോ വസ്തുക്കളിലും ഇത്തരം ക്യാമറകള്‍ ഘടിപ്പിക്കാന്‍ കഴിയും. ടോയ്‌ലെറ്റിനുള്ളില്‍ എന്തായാലും പൂച്ചട്ടികള്‍ സ്ഥാപിക്കേണ്ട ആവശ്യമില്ല. ഒരു ഹോട്ടലിലെ ടോയ്‌ലെറ്റില്‍ ഒരു നടി രണ്ടുദിവസത്തെ താമസത്തിനുള്ളില്‍ നിരവധി തവണ അതിനകത്ത് പോകേണ്ടതായി വന്നു. പിറ്റേന്നാള്‍ മുറി കാലിയാക്കി നടി പോകുന്നതിനു മുമ്പായി ഒന്നുകൂടി മൂത്രശങ്ക തീര്‍ത്ത് പോകാമെന്നു കരുതി അകത്ത് പ്രവേശിച്ചപ്പോള്‍, പൂച്ചട്ടിക്കുള്ളില്‍നിന്നും ഒരുതരം സിഗ്നല്‍ പുറപ്പെടുന്നത് ശ്രദ്ധയില്‍പെട്ടു. നോക്കുമ്പോള്‍ ഇലകളുടെ നിറമുള്ള ഒരു കുഞ്ഞു ക്യാമറ ഇരുന്ന് പ്രവര്‍ത്തിക്കുന്നതാണ് കണ്ടത്. രഹസ്യമായി ആ ക്യാമറ കൈവശപ്പെടുത്തി നടി സ്ഥലംവിട്ടു. ഈ ക്യാമറ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ നടി പിന്നീട് ജീവിച്ചിരുന്നിട്ട് ഫലമില്ലായിരുന്നു.
അതുപോലെ മധുവിധു ആഘോഷിക്കാനെത്തുന്ന ദമ്പതിമാരും ഇത്തരം ക്യാമറകള്‍ക്ക് ഇരകളായിത്തീരുന്നു. ലോകവുമായി പുലബന്ധംപോലുമില്ലാതെ കഴിയുന്ന ദവദമ്പതികള്‍ക്ക് തത്സമയം ഇങ്ങനെ തങ്ങള്‍ക്കു മുമ്പില്‍ ഒരു ദുരന്തം പതിയിരിപ്പുണ്ടെന്നുള്ള വസ്തുത എങ്ങനെ മനസിലാക്കാനാണ്?

ഒരു പ്രശസ്ത സംവിധായകനോട് ഇതേക്കുറിച്ച് ഞാന്‍ ആരായുകയുണ്ടായി. അദ്ദേഹം വളരെയേറെ മാര്‍ഗങ്ങള്‍ എനിക്കു പറഞ്ഞുതന്നു. ഹോട്ടലില്‍ മുറിയെടുത്താല്‍ ആദ്യമായി അതിനകം ഒരു സമൂല പരിശോധനയ്ക്ക് ശേഷമേ വസ്ത്രംപോലും മാറാവൂ. മാത്രമല്ല, ടോയ്‌ലെറ്റിലെ പരിശോധന അതിസൂക്ഷ്മമായിരിക്കണം. അനാവശ്യമായ വസ്തുക്കള്‍ റൂമിലും ടോയ്‌ലെറ്റിലും സ്ഥാനംപിടിച്ചിരുന്നാല്‍ ശ്രദ്ധിക്കുക. നമ്മുടെ റൂമില്‍ എത്തുന്ന വെള്ളം നിറച്ച ജഗ്ഗ് പോലും നമ്മെ ചതിക്കും.

ഞാന്‍ സാധാരണ ഹോട്ടലിലെ ടോയ്‌ലെറ്റില്‍ ലൈറ്റിട്ട് കുളിക്കാറില്ല. കാരണം ഏതു ഭാഗത്താണ് ക്യാമറ ഘടിപ്പിച്ചിരിക്കുന്നതെന്ന് നമുക്കറിയാന്‍ കഴിയില്ല. അത്രകണ്ടു ദൃഷ്ടിഗോചരമല്ലാത്ത ഭാഗങ്ങളിലായിരിക്കും അത് സ്ഥിതി ചെയ്യുക. പക്ഷേ ഇന്ന് എത്ര ഇരുട്ടിലും പടംപിടിക്കാന്‍ കഴിയാവുന്ന ക്യാമറകളും കമ്പോളങ്ങളില്‍ ലഭ്യമാണത്രെ. തന്മൂലം ഇരുട്ടിലും എന്റെ സ്വകാര്യകര്‍മ്മങ്ങള്‍ നിര്‍വഹിക്കാന്‍ പേടിയാണ്.

? നടിമാരുടെ സദാചാരത്തെക്കുറിച്ച് മോശമായ അഭിപ്രായങ്ങളാണല്ലോ.

ഠ ആര്‍ക്കും എന്തും പറയാമെന്ന അവസ്ഥയിലാണല്ലോ നമ്മുടെ ജനാധിപത്യ ഭരണം? ഞങ്ങള്‍ ഞങ്ങളുടെ തൊഴിലിനോട് നൂറു ശതമാനവും നീതി പുലര്‍ത്തുന്നു. സിനിമയ്ക്ക് പിന്നിലുള്ള മോശമായ സംഭവവികാസങ്ങളെക്കുറിച്ചാണല്ലോ പലരും അന്വേഷിക്കുക. അതാണ് പലരുടെയും ഇപ്പോഴുള്ള തൊഴില്‍. 'ഏയ്! അവളൊരു നടിയല്ലേ' എന്ന് ഹീനമായി പറയുന്നവരുമുണ്ട്. ഞങ്ങള്‍ക്ക് അതു കേള്‍ക്കുമ്പോള്‍ മനസിന് താങ്ങാനാവാത്ത ദുഃഖമാണുണ്ടാകുന്നത്.

സമീപകാലത്ത് ഞാനും യുവനടിയുമായ കൂട്ടുകാരിയുമായി സിനിമയ്ക്കു പോയി. അതിനുള്ളില്‍വച്ച് ഒരാള്‍ ഈ യുവനടിയോട് വളരെ മോശമായ രീതിയില്‍ പെരുമാറുകയുണ്ടായി. അവള്‍ ശക്തമായി പ്രതികരിച്ചു. എന്നിട്ടുപോലും അവിടെ കൂടിയവര്‍ എന്റെ കൂട്ടുകാരിയുടെ പക്ഷം നിന്നില്ല. എന്റെ കൂട്ടുകാരിയോട് വൃത്തികെട്ട ഭാഷയിലാണ് അയാള്‍ സംസാരിച്ചത്. ഇവിടെ ആ നടി എന്തുചെയ്യണം?

? ഇനി എന്താണ് നിങ്ങളുടെ ലക്ഷ്യം.

ഠ വിവാഹം കഴിക്കാതെ 'ലിവിങ് ടുഗെദര്‍' എന്ന് കൊട്ടിഘോഷിച്ചു നടക്കുന്നതിനോട് എനിക്കു വെറുപ്പാണ്. ചിലര്‍ ആ ജീവിതത്തില്‍ വിജയം നേടിയിരിക്കാം. സാധാരണ എല്ലാ യുവതികളെയും പോലെ ഭര്‍ത്താവ്, കുഞ്ഞുങ്ങള്‍, കുടുംബം ഇതാണെന്റെ ലക്ഷ്യം. തികച്ചും നിയമപരമായി തന്നെയാവും എന്റെ വിവാഹം നടക്കുക. രമ്യ പറഞ്ഞു.
-സുധീന ആലങ്കോട്

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google

Related News

mangalam malayalam online newspaper

ബിഗ് ബോസ് പത്താം സീസണില്‍ പാക് പൂനം പാണ്ഡെ ബലോച്ചും?

പാകിസ്താനിലെ പൂനം പാണ്ഡെ എന്നറിയപ്പെടുന്ന ക്വന്‍ദീല്‍...‌

mangalam malayalam online newspaper

അമീര്‍ഖാനുമായി 30 സെക്കന്റ്‌ കിട്ടിയാല്‍ പോലും സന്തോഷം; സണ്ണിലിയോണ്‍

അമീര്‍ഖാനും സണ്ണിലിയോണും ഇന്ത്യന്‍ സിനിമാ ആരാധകര്‍...‌

mangalam malayalam online newspaper

എനിക്ക്‌ ലൈംഗികത വേണ്ട; വിവാഹവും കുട്ടികളും: സോഫിയ

ഇനി മുതല്‍ ലൈംഗികത വേണ്ട, വിവാഹവും കുട്ടികളും. കഴിഞ്ഞ...‌

Kangana Ranaut

കങ്കണ മൂന്നുപേരെ പ്രണയിച്ചു, അവര്‍ എല്ലാം കവര്‍ന്നെടുത്തു സ്‌ഥലം വിട്ടു

'ക്വയിന്‍' പടത്തിന്റെ മെഗാഹിറ്റ്‌ മൂലം ടോപ്പ്‌...‌

mangalam malayalam online newspaper

ഷാരൂഖിന്റെ മകനും ബിഗ്‌ബിയുടെ കൊച്ചുമകളും വീണ്ടും

രഹസ്യ നിമിഷങ്ങളുടേതെന്ന രീതിയില്‍ പുറത്തുവന്ന വീഡിയോ...‌