Ads by Google

മണിയുടെമരണം; സോഷ്യല്‍ മീഡിയയിലൂടെ എന്നെ തകര്‍ക്കാന്‍ നീക്കം: സാബു

എം.എസ്.സന്ദീപ്

  1. Kalabhavan Mani
Kalabhavan Mani

കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സോഷ്യല്‍നെറ്റ്‌വര്‍ക്ക് സൈറ്റുകളില്‍ വരുന്ന വാര്‍ത്തകള്‍ക്കെതിരെ ചലച്ചിത്ര, മിമിക്രിതാരം സാബു. എന്നെ മുന്‍പും സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളില്‍ അപകീര്‍ത്തിപ്പെടുത്താന്‍ ഒരുവിഭാഗം ശ്രമിച്ചിട്ടുണ്ട്. അവരുതന്നെയാണ് ഇപ്പോള്‍ ഈ നീക്കത്തിനു പിന്നില്‍. ഇവര്‍ക്കെതിരെ സൈബര്‍സെല്ലിന് പരാതി കൊടുത്തുവെന്ന് സാബു മംഗളത്തോടു പറഞ്ഞു.

സാബു കൊണ്ടുവന്ന മദ്യം കഴിച്ചതാണ് കലാഭവന്‍മണിയുടെ മരണത്തിന് കാരണമായതെന്ന രീതിയിലുള്ള ആരോപണങ്ങളാണ് സോഷ്യല്‍നെറ്റ്‌വര്‍ക്ക് സൈറ്റുകള്‍ വഴി ഇപ്പോള്‍ ഉയരുന്നത്. എന്നാല്‍ മണിയെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിന് തലേദിവസം താന്‍ മണിയുടെ പാഡി ഗസ്റ്റ് ഹൗസില്‍ ഉണ്ടായിരുന്നതായി സാബു പറയുന്നു. ഞാന് പാഡിയിലെത്തുമ്പോള്‍ മണിചേട്ടന്റെ എനിക്കറിയാത്ത സുഹൃത്തുക്കളും ജാഫര്‍ ഇടുക്കിയുമുണ്ടായിരുന്നു. ഞങ്ങള്‍ തമാശകഥകളൊക്കെ പറഞ്ഞിരുന്നു. ഇതിനിടയില്‍ മണിചേട്ടനോട് കഥപറയുവാന്‍ ചിലരെത്തിയിരുന്നു. അപ്പോഴോന്നും മണിചേട്ടന് യാതൊരു ക്ഷീണവുമുള്ളതായി തോന്നിയില്ല. പാട്ടുപാടിയും തമാശ പറഞ്ഞും രാത്രിവരെ ഇരുന്നു. എനിക്ക് പിറ്റേന്ന് എറണാകുളത്ത് ഒരു പരിപാടി ഉണ്ടായിരുന്നതിനാല്‍ ഞാന്‍ 11 മണിയോടെ ഇറങ്ങി. മണിചേട്ടന്റെ തന്നെ നിര്‍ദേശപ്രകാരം അദേഹത്തിന്റെ ഡ്രൈവറാണ് എന്നെ കൊണ്ടു വിട്ടത്. വളരെ സന്തോഷത്തോടെയാണ് അന്നു പിരിഞ്ഞത്.

നക്ഷത്രകണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജകുമാരി എന്ന സിനിമയുടെ സെറ്റില്‍വച്ചാണ് മണിചേട്ടനെ അടുത്ത് പരിചയപ്പെടുന്നത്. ആ സിനിമയുടെ ലോക്കേഷനിലേക്ക് മണിചേട്ടന്റെ വണ്ടിയിലായിരുന്നു യാത്ര. അന്നു തുടങ്ങിയ സൗഹൃദമാണ്. സ്‌നേഹത്തോടെ പെരുമാറിയിട്ടുള്ളു. അന്നു പിരിയുമ്പോഴും നിറഞ്ഞ ചിരിയായിരുന്നു മനസില്‍. അന്നു ഒരു പാട് തമാശ പറഞ്ഞ് മണിചേട്ടന്‍ ചിരിപ്പിച്ചത്.. ഇപ്പോള്‍ ഞങ്ങളുടെയെല്ലാം കണ്ണു നനയിക്കാനാണന്ന് അറിഞ്ഞില്ല

മണിചേട്ടനു യാതൊരു രോഗമുള്ളതായി... ഞങ്ങള്‍ക്ക് സുഹൃത്തുകള്‍ക്ക്അറിവുമുണ്ടായിരുന്നില്ല. ഞങ്ങളോട് ഒരിക്കല്‍പോലും അസുഖത്തെക്കുറിച്ച് പറഞ്ഞിരുന്നില്ല. ചിലപ്പോള്‍ അത് ആരെയും അറിയിക്കാന്‍ അദേഹം ആഗ്രഹിച്ചില്ലായിരുന്നിരിക്കാം. പക്ഷേ ഇപ്പോള്‍ ഉയരുന്ന ആരോപണങ്ങള്‍ എന്നെ തകര്‍ക്കാനുള്ളവരുടെ നീക്കമാണ്. മുന്‍പും തനിക്കെതിരെ ഇത്തരം നീക്കങ്ങളുണ്ടായിട്ടുണ്ടെന്നും സാബു പറഞ്ഞു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google

Related News

mangalam malayalam online newspaper

ആര്‍ഭാടമില്ലാതെ 'കബാലി'യുടെ ഓഡിയോ ലോഞ്ച്‌

രജനീകാന്തിന്റെ ബ്രഹ്‌മാണ്ഡ ചിത്രം 'കബാലി'യുടെ മ്യുസിക്ക്...‌

mangalam malayalam online newspaper

എന്റ പേര് അര്‍ത്ഥ വിജയകുമാര്‍ എന്നല്ല. ഞാന്‍ അര്‍ത്ഥ ബിനുവാണ്

കൊച്ചി: മലയാള സിനിമ ലോകത്തിന് മുദ്ദുഗൗ എന്ന ചിത്രം നല്‍...‌

mangalam malayalam online newspaper

നിഴല്‍പ്പാവക്കൂത്ത്‌

കലാഭവന്‍ മണിയുടെ അനുഭവക്കുറിപ്പുകള്‍ ...

അച്‌...‌

Kalabhavan Mani

വള്ളിയില്ലാത്ത വരയന്‍ നിക്കര്‍

കലാഭവന്‍ മണിയുടെ അനുഭവക്കുറിപ്പുകള്‍ ...

പണ്ട്...‌

Kalabhavan Mani

അച്‌ഛന്റെ സ്‌നേഹം

കലാഭവന്‍ മണിയുടെ അനുഭവക്കുറിപ്പുകള്‍ ...

അന്ന്...‌