HOMEIDUKKI

Idukki

Language: 
Malayalam
Effective Date: 
Sat, 2016-06-04 (All day)
Expiry Date: 
Sat, 2016-06-04 (All day)

മൂന്നാര്‍: ടൗണിലെ ഗതാഗതക്കുരുക്ക്‌ പരിഹരിക്കുന്നതിനും വിനോദസഞ്ചാരികളടക്കമുള്ള യാത്രക്കാരുടെ യാത്രാക്ലേശം ഒഴിവാക്കുന്നതിനുമായി കോളനി റോഡിലൂടെ നിര്‍മിച്ച മൂന്നാര്‍- മാട്ടുപ്പെട്ടി റോഡ്‌ പണി പൂര്‍ത്തിയായി രണ്ടാഴ്‌ച പിന്നിടും മുമ്പ്‌ ടാറിംഗ്‌ തകര്‍ന്നു തുടങ്ങി. മൂന്നാര്‍ കോളനിയ്‌ക്കും മാട്ടുപ്പെട്ടി റോഡിനും ഇടയ്‌ക്കുള്ള മലനിരത്തിയാണ്‌ പുതിയ റോഡ്‌ നിര്‍മിച്ചത്‌.

Vote down!
1

Language: 
Malayalam
Effective Date: 
Sat, 2016-06-04 (All day)
Expiry Date: 
Sat, 2016-06-04 (All day)

കട്ടപ്പന: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്‌ നിര്‍മിക്കണമെന്നതു തന്നെയാണ്‌ തന്റെ എക്കാലത്തെയും നിലപാടെന്ന്‌ ജോയ്‌സ്‌ ജോര്‍ജ്‌ എം.പി. സുപ്രീം കോടതിയില്‍നിന്നു അനുകൂലമായ വിധി സമ്പാദിച്ചോ സമവായത്തിലൂടെയോ മാത്രമേ ഇതു സാധിക്കൂ.
അഭിപ്രായ സമന്വയത്തിലൂടെ മാത്രമേ പുതിയ ഡാം നിര്‍മിക്കാന്‍ കഴിയുകയുള്ളുവെന്ന സര്‍ക്കാര്‍ നിലപാട്‌ വസ്‌തുതാപരമായി ശരിയാണ്‌. പുതിയ ഡാം വേണ്ടായെന്ന്‌ സര്‍ക്കാരോ മുഖ്യമന്ത്രിയോ ഒരിടത്തും പറഞ്ഞിട്ടില്ല. മുല്ലപ്പെരിയാര്‍ വിഷയം നിരവധി തവണ പാര്‍ലമെന്റിനുള്ളില്‍ ഉന്നയിച്ചിരുന്നു. പുതിയ ഡാം വേണമെന്ന നിലപാട്‌ തന്നെയാണ്‌ പാര്‍ലമെന്റിലും താന്‍ ഉന്നയിച്ചതെന്നും എം.പി. പറഞ്ഞു.

Vote up!
1

Language: 
Malayalam
Effective Date: 
Sat, 2016-06-04 (All day)
Expiry Date: 
Sat, 2016-06-04 (All day)

രാജാക്കാട്‌: സാമൂഹിക ആരോഗ്യ കേന്ദ്രമായി ഉയര്‍ത്തി ഒരുപതിറ്റാണ്ടായിട്ടും ആവശ്യത്തിന്‌ ജീവനക്കാരും മറ്റ്‌ അടിസ്‌ഥാന സൗകര്യങ്ങളുമില്ല. തോട്ടം തൊഴിലാളികളും ആദിവാസികളുമടക്കമുള്ള അഞ്ച്‌ പഞ്ചായത്തുകളിലെ ആയിരക്കണക്കിന്‌ ആളുകള്‍ക്ക്‌ ആശ്രയമായ ആശുപത്രിയോടാണ്‌ അധികൃതരുടെ അവഗണന തുടരുന്നത്‌.
എട്ടു വര്‍ഷം മുമ്പാണ്‌ പ്രാഥമിക ആരോഗ്യ കേന്ദ്രമായിരുന്ന ആശുപത്രിയെ സാമൂഹിക ആരോഗ്യ കേന്ദ്രമാക്കിയത്‌. ബ്ലോക്ക്‌ പഞ്ചായത്തിന്റെ കീഴില്‍ വരുന്ന ആശുപത്രിയില്‍ ഇതിന്‌ ശേഷം ആവശ്യത്തിന്‌ ജീവനക്കാരെ നിയമിക്കുന്നതിനോ മറ്റ്‌ സംവിധാനങ്ങല്‍ ഏര്‍പ്പെടുത്തുന്നതിനോ അധികൃതര്‍ തയാറായിട്ടുമില്ല.

Vote down!
1

Language: 
Malayalam
Effective Date: 
Sat, 2016-06-04 (All day)
Expiry Date: 
Sat, 2016-06-04 (All day)

കട്ടപ്പന: ഒരാഴ്‌ചക്കിടെ നഗരത്തിലും പരിസര പ്രദേശങ്ങളിലുമുണ്ടായ ഒന്‍പത്‌ അപകടങ്ങളില്‍ ഹോമിക്കപ്പെട്ടത്‌ രണ്ട്‌ ജീവനുകള്‍. പതിനഞ്ചോളം പേര്‍ക്കാണ്‌ പരുക്കേറ്റത്‌. ഇവരില്‍ ചിലര്‍ ഇപ്പോഴും ആശുപത്രികളില്‍ ചികിത്സയിലാണ്‌. അമിത വേഗത്തിലും അശ്രദ്ധമായും വാഹനമോടിച്ച്‌ അപകടത്തില്‍പ്പെട്ടവരാണ്‌ കൂടുതലും. എന്നാല്‍ കുറ്റിക്കാടുകള്‍ റോഡുകള്‍ മറച്ചതും അപകടങ്ങള്‍ക്കിടയാക്കി. ബൈക്കില്‍ അമിത വേഗത്തില്‍ പായുന്നത്‌ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തിയതോടെ പോലീസ്‌ പരിശോധനയും കര്‍ശനമാക്കിയിരിക്കുകയാണ്‌.

Vote up!
1

Language: 
Malayalam
Effective Date: 
Sat, 2016-06-04 (All day)
Expiry Date: 
Sat, 2016-06-04 (All day)

തൊടുപുഴ: മൂന്നു മണിക്കൂര്‍ നീണ്ട ചര്‍ച്ചക്കൊടുവില്‍ നഗരസഭാ ആരോഗ്യ സ്‌റ്റാന്‍ഡിംങ്‌ കമ്മിറ്റിയുടെ ക്ലീന്‍ തൊടുപുഴ റിപ്പോര്‍ട്ടിന്‌ അംഗീകാരം. നഗരസഭയെ അടുത്ത അഞ്ചു വര്‍ഷം കൊണ്ട്‌ സമ്പൂര്‍ണമായി മാലിന്യവിമുക്‌തമാക്കാനാണു പദ്ധതി വിഭാവനം ചെയ്യുന്നത്‌.
ഇന്നലെ ഉച്ചകഴിഞ്ഞ്‌ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ്‌ പദ്ധതിക്ക്‌ അംഗീകാരം ലഭിച്ചത്‌. ഭരണ- പ്രതിപക്ഷ ഭേദമന്യേ ഏല്ലാ അഗംങ്ങളും ഏകകണ്‌ഠമായാണ്‌ റിപ്പോര്‍ട്ട്‌ അംഗീകരിച്ചത്‌.

Vote down!
1

Language: 
Malayalam
Effective Date: 
Sat, 2016-06-04 (All day)
Expiry Date: 
Sat, 2016-06-04 (All day)

തൊടുപുഴ: മദ്യലഹരിയില്‍ കെ.എസ്‌.ആര്‍.ടി.സി. ബസ്‌ കടത്തികൊണ്ടുപോയ സംഭവത്തില്‍ പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു. മണക്കാട്‌ അരിക്കുഴ നിരപ്പേല്‍ ദീപു പ്രകാശാ(20)ണ്‌ പിടിയിലായത്‌. കെ.എസ്‌.ആര്‍.ടി.സി. ഡിപ്പോയ്‌ക്ക്‌ പുറത്ത്‌ സ്വകാര്യ സ്‌ഥാപനത്തിനു സമീപം പാര്‍ക്ക്‌ ചെയ്‌തിരുന്ന ബസാണ്‌ വ്യാഴാഴ്‌ച രാത്രി 9.50നു കടത്തികൊണ്ടുപോയത്‌.

News Image: 
mangalam malayalam online newspaper
Vote up!
1

Language: 
Malayalam
Effective Date: 
Sat, 2016-06-04 (All day)
Expiry Date: 
Sat, 2016-06-04 (All day)

തൊടുപുഴ: ഡി.സി.സി. ജില്ലാ നേതൃത്വത്തിനെതിരേ വാക്കുകളില്‍ മുനയൊളിപ്പിച്ച്‌ തൃക്കാക്കര എം.എല്‍.എ പി.ടി.തോമസ്‌. തൊടുപുഴയില്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ നിയോജകമണ്ഡലം കമ്മിറ്റി നല്‍കിയ സ്വീകരണയോഗത്തിലാണ്‌ പി.ടി. നേതൃത്വത്തിനെതിരേ പരോക്ഷ വാക്കുകളില്‍ വിമര്‍ശിച്ചത്‌. ജില്ലാ ഡി.സി.സി.പ്രസിഡന്റുള്‍പ്പെടെയുള്ളവര്‍ സ്വീകരണയോഗത്തില്‍ പങ്കെടുത്തിരുന്നില്ല.

News Image: 
mangalam malayalam online newspaper
Vote up!
1

Language: 
Malayalam
Effective Date: 
Sat, 2016-06-04 (All day)
Expiry Date: 
Sat, 2016-06-04 (All day)

അടിമാലി: ഡ്രൈവര്‍മാരുടെ പിടിവാശി മൂലം നേര്യമംഗലം പാലത്തില്‍ ഒരു മണിക്കൂര്‍ യാത്രക്കാര്‍ കുടുങ്ങി. ഇന്നലെ പന്ത്രണ്ടു മണിയോടെയാണ്‌ സംഭവം. ഒരു ദിശയില്‍ നിന്നും കെ.എസ്‌.ആര്‍.ടി.സി. ബസും പിന്നാലെ നിരവധി വാഹനങ്ങളും ആദ്യം പാലത്തില്‍ കയറി. ഇതു വകവയ്‌ക്കാതെ മാമലക്കണ്ടത്തിനു പോകുന്ന സ്വകാര്യ ബസ്‌ എതിര്‍ ദിശയില്‍ നിന്നും പാലത്തില്‍ പ്രവേശിച്ചു. തുടര്‍ന്ന്‌ ഇരു വാഹനങ്ങളുടെയും ഡ്രൈവര്‍മാരുടെ പിടിവാശിയും വാക്കേറ്റവും നീണ്ടു പോയതോടെ യാത്രക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇതിനിടെ പാലത്തില്‍ നിന്നും കോതമംഗലം ഭാഗത്തേക്കും അടിമാലി ഭാഗത്തേക്കും നിരവധി വാഹനങ്ങള്‍ കുരുക്കില്‍ പെട്ടിരുന്നു.

News Image: 
mangalam malayalam online newspaper
Vote down!
1
Obituray: 
0
Wedding: 
0
Enable Voting: 
0

Language: 
Malayalam
Effective Date: 
Fri, 2016-06-03 (All day)
Expiry Date: 
Fri, 2016-06-03 (All day)

തൊടുപുഴ: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിമാനംറാഞ്ചലിന്റെ വാര്‍ത്ത കേട്ട്‌ ഞെട്ടിയിട്ടുള്ള മലയാളികള്‍ക്ക്‌ ഇതാ ഒരു ബസ്‌ റാഞ്ചലിന്റെ വാര്‍ത്ത. വെള്ളമടിച്ച കൂതറയായപ്പോള്‍ യുവാവ്‌ ബസ്‌ തട്ടിയെടുത്തു പറന്നു. അതും നമ്മുടെ സ്വന്തം കെഎസ്‌ആര്‍ടിസി ബസ്‌. തൊടുപുഴയില്‍ നിന്നുമാണ്‌ ഈ അമ്പരപ്പും തമാശയും ഒരുപോലെ കലര്‍ന്ന വാര്‍ത്ത വന്നിരിക്കുന്നത്‌. പ്രതിയാകട്ടെ പ്രകാശന്‍ എന്നയാളും.

News Image: 
mangalam malayalam online newspaper
Vote down!
1

Language: 
Malayalam
Effective Date: 
Fri, 2016-06-03 (All day)
Expiry Date: 
Fri, 2016-06-03 (All day)

തൊടുപുഴ: സ്‌കൂള്‍ പരിസരങ്ങളിലെ കടകളില്‍ നടത്തിയ പരിശോധനയില്‍ 23920 രൂപയുടെ പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി. ജില്ല പോലീസ്‌ മേധാവി കെ.വി ജോസഫിന്റെ നിര്‍ദേശ പ്രകാരമാണ്‌ പരിശോധന നടത്തിയത്‌. സംഭവവുമായി ബന്ധപ്പെട്ട്‌ മൂന്നു കേസുകളെടുത്തു.

Vote up!
1

Language: 
Malayalam
Effective Date: 
Fri, 2016-06-03 (All day)
Expiry Date: 
Fri, 2016-06-03 (All day)

മൂലമറ്റം: അറക്കുളത്ത്‌ ഡെങ്കിപ്പനി പടരുന്നു. ജനം ഭീതിയില്‍. പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ കൊതുകുശല്യം രൂക്ഷമാവുകയും ചെയ്‌തിട്ടുണ്ട്‌. ഡെങ്കിപ്പനി ബാധിച്ച്‌ മൂലമറ്റം, തൊടുപുഴ, കോലഞ്ചേരി, ആശുപത്രികളിലായി 30 ഓളം ആളുകളാണു ചികിത്സയില്‍ കഴിയുന്നത്‌. വൈകുന്നേരമായാല്‍ മൂലമറ്റം, അറക്കുളം തുടങ്ങിയ ടൗണുകളിലും മറ്റ്‌ പ്രദേശങ്ങളിലും നില്‍ക്കാന്‍ പറ്റാത്ത വിധം കൊതുകുശല്യമാണ്‌.

Vote up!
1

Language: 
Malayalam
Effective Date: 
Fri, 2016-06-03 (All day)
Expiry Date: 
Fri, 2016-06-03 (All day)

അടിമാലി: രാജ്യാന്തര റോബോട്ടിക്‌സ്‌ മല്‍സരത്തില്‍ ഒന്നാം സ്‌ഥാനം നേടിയ ടീമില്‍ അടിമാലി സ്വദേശിയും. അടിമാലി 12-ാം മൈല്‍ കിളിവള്ളിക്കല്‍ വില്‍സന്റിന്റെ മകനായ അച്ചു വില്‍സനാണിത്‌.

Vote up!
1
Syndicate content