HOMEIDUKKI

Idukki

Language: 
Malayalam
Effective Date: 
Sun, 2016-06-05 (All day)
Expiry Date: 
Sun, 2016-06-05 (All day)

കട്ടപ്പന: ബാങ്കിന്റെ കെട്ടിട നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന യുവാവ്‌ കുഴഞ്ഞു വീണ്‌ മരിച്ചു. ഇരട്ടയാര്‍ തുളസിപ്പാറ പുത്തന്‍പുരയ്‌ക്കല്‍ മധു(41)വാണ്‌ മരിച്ചത്‌. ഇന്നലെ ഉച്ചയ്‌ക്ക് ഒന്നോടെയാണ്‌ സംഭവം. ശാന്ത്രിഗ്രാം സര്‍വീസ്‌ ബാങ്കിന്റെ കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട ജോലിയിലായിരുന്നു മധു. രാവിലെ ജോലിക്കിറങ്ങിയപ്പോള്‍ ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെടുകയും ഛര്‍ദ്ദിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ ഇതു കാര്യമാക്കാതെ ജോലി തുടര്‍ന്നു. പിന്നീട്‌ ഉച്ചയോടെ കുഴഞ്ഞുവീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

News Image: 
mangalam malayalam online newspaper
Vote up!
1
Obituray: 
is obituary

Language: 
Malayalam
Effective Date: 
Sun, 2016-06-05 (All day)
Expiry Date: 
Sun, 2016-06-05 (All day)

ആലക്കോട്‌: മഴക്കാല ശൂചീകരണം തകൃതിയെന്ന്‌ അവകാശപ്പെടുന്ന ആരോഗ്യവകുപ്പ്‌ അധികൃതരുടെ മൂക്കിന്‌ താഴെ കുന്നുകൂടുന്ന മാലിന്യം കാരണം വഴി നടക്കാനാകാതെ നാട്ടുകാര്‍. ആനക്കയം റോഡില്‍ ഇടവെട്ടി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്‌ മുന്നിലെ ഓടയിലാണ്‌ മാലിന്യം കുന്നുകൂടിക്കിടക്കുന്നതു മൂലം നാട്ടുകാര്‍ക്ക്‌ ദുരിതമായത്‌.

Vote down!
1

Language: 
Malayalam
Effective Date: 
Sun, 2016-06-05 (All day)
Expiry Date: 
Sun, 2016-06-05 (All day)

തൊടുപുഴ: നഗരത്തിലും ഡെങ്കിപ്പനി പടര്‍ന്നു പിടിക്കുന്നു. നഗരസഭാ പരിധിയില്‍ ഇതുവരെ 32 പേര്‍ക്ക്‌ പനി ബാധിച്ചതായി സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസം നടന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ആരോഗ്യവകുപ്പും ഇതു സംബന്ധിച്ച്‌ റിപ്പോര്‍ട്ടുകള്‍ നല്‍കിയിരുന്നു. വണ്ണപ്പുറം, കോടിക്കുളം,കുമാരമംഗലം പഞ്ചായത്ത്‌ എന്നീ ഭാഗങ്ങളോട്‌ ചേര്‍ന്ന്‌ കിടക്കുന്ന വാര്‍ഡുകളിലാണ്‌ ഡെങ്കിപ്പനി വ്യാപകമാകുന്നത്‌. ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ആരോഗ്യവകുപ്പ്‌ തന്നെയാണ്‌ ഇക്കാര്യം വ്യക്‌തമാക്കിയത്‌.

Vote down!
1

Language: 
Malayalam
Effective Date: 
Sun, 2016-06-05 (All day)
Expiry Date: 
Sun, 2016-06-05 (All day)

പീരുമേട്‌: മറ്റൊരു പരിസ്‌ഥിതി ദിനം കൂടി വന്നെത്തുമ്പോഴും അനധികൃത പാറമടകള്‍ക്കെതിരേ നടപടിയില്ല. താലൂക്കില്‍ മാത്രം ഒരു ഡസനിലധികം പാറമടകളാണ്‌ രാഷ്‌ട്രീയക്കാരുടെയും ഉദ്യോഗസ്‌ഥരുടെയും ഒത്താശയോടെ മതിയായ രേഖകളില്ലാതെ പ്രവര്‍ത്തിക്കുന്നത്‌. കരിങ്കല്‍ ക്വാറികള്‍ക്ക്‌ ഗ്രാമപഞ്ചായത്തുകളും പാറമടകള്‍ക്ക്‌ റവന്യു, മൈനിങ്‌ ആന്‍ഡ്‌ ജിയോളജി വകുപ്പുകളുമാണ്‌ ലൈസന്‍സ്‌ നല്‍കുന്നത്‌. എന്നാല്‍ ചില സ്‌ഥലങ്ങളില്‍ ഗ്രാമപഞ്ചായത്ത്‌ ഭരണസമിതിയും ഉദ്യോഗസ്‌ഥരും ചേര്‍ന്നു നല്‍കുന്ന മൗനാനുവാദത്തിന്റെ മറവില്‍ പ്രവര്‍ത്തിക്കുന്ന പാറമടകളുമുണ്ട്‌.

Vote down!
1

Language: 
Malayalam
Effective Date: 
Sun, 2016-06-05 (All day)
Expiry Date: 
Sun, 2016-06-05 (All day)

ചെറുതോണി: മെഡിക്കല്‍ കോളജിന്റെ തുടര്‍ നിര്‍മാണം വേഗത്തിലാക്കണമെന്നും മൂന്നാംവര്‍ഷ പ്രവേശനത്തിനാവശ്യമായ സജ്‌ജീകരണങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി ഉന്നതതല യോഗം വിളിചേര്‍ക്കുമെന്നും ആരോഗ്യ മന്ത്രി കെ.കെ ഷൈലജ, റോഷി അഗസ്‌റ്റിന്‍ എം.എല്‍.എയ്‌ക്ക്‌ ഉറപ്പ്‌് നല്‍കി. തുടര്‍പ്രവേശനത്തിന്‌ ആവശ്യമായ സജ്‌ജീകരണങ്ങള്‍ കാലതാമസം കൂടാതെ പൂര്‍ത്തിയാക്കുന്നതിന്‌ നടപടി സ്വീകരിക്കണമെന്ന എം.എല്‍.എ യുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ്‌ മന്ത്രി ഇക്കാര്യം അറിയിച്ചത്‌.

Vote up!
1

Language: 
Malayalam
Effective Date: 
Sun, 2016-06-05 (All day)
Expiry Date: 
Sun, 2016-06-05 (All day)

കട്ടപ്പന: കുഴഞ്ഞ്‌ വീണ്‌ മരിച്ച യുവാവിന്റെ മൃതദേഹം പോസ്‌റ്റുമോര്‍ട്ടം ചെയ്യാന്‍ വിസമ്മതിച്ച ഡോക്‌ടറെ നാട്ടുകാര്‍ തടഞ്ഞുവച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ്‌ കട്ടപ്പന താലൂക്ക്‌ ആശുപത്രിയിലാണ്‌ സംഭവം. തുളസിപ്പാറ പുത്തന്‍പുരയ്‌ക്കല്‍ മധു(41)വാണ്‌ മരിച്ചത്‌.

Vote down!
1

Language: 
Malayalam
Effective Date: 
Sun, 2016-06-05 (All day)
Expiry Date: 
Sun, 2016-06-05 (All day)

നെടുങ്കണ്ടം: സംസ്‌ഥാനത്തെ ഏറ്റവും വലിയ എന്‍.സി.സി ബറ്റാലിയന്‍ ആരംഭിക്കുമെന്ന പ്രഖ്യാപനത്തിനു വര്‍ഷങ്ങളുടെ പഴക്കം. എന്നാല്‍ പ്രാരംഭ നടപടികള്‍ കടലാസിലൊതുങ്ങി. നെടുങ്കണ്ടം കേന്ദ്രീകരിച്ച്‌ ആരംഭിക്കുന്ന ബറ്റാലിയനിലേക്ക്‌ ജൂണില്‍ പ്രവേശനം ആരംഭിക്കുമെന്ന്‌ എന്‍.സി.സി. ഗ്രൂപ്പ്‌ ബ്രിഗേഡിയര്‍ എം.ഡി. ചാക്കോ ആറു മാസം അറിയിച്ചിരുന്നു.

Vote up!
1

Language: 
Malayalam
Effective Date: 
Sun, 2016-06-05 (All day)
Expiry Date: 
Sun, 2016-06-05 (All day)

തൊടുപുഴ: നെല്‍വയല്‍ നികത്തലിനും ഭൂമാഫിയയ്‌ക്കുമെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന സര്‍ക്കാരിന്റെയും വകുപ്പ്‌ മന്ത്രിയുടെയും വാക്കിനു പുല്ലുവില കല്‍പ്പിച്ച്‌ ജില്ലയില്‍ അനധികൃത പാടം നികത്തലും മണ്ണെടുക്കലും വ്യാപകം. ലോകപരിസ്‌ഥിതി ദിനത്തിന്റെ തലേ ദിവസവും നഗരത്തിന്റെ വിവിധ മേഖലകളില്‍ വന്‍തോതിലാണ്‌ പാടശേഖരം മണ്ണിട്ടു നികത്തിയെടുക്കുന്നത്‌. കഴിഞ്ഞ വേനലില്‍ മുന്‍പൊരിക്കലും ഉണ്ടാകാത്ത വിധം ജില്ലയില്‍ ക്രമാതീതമായി താപനില ഉയര്‍ന്നതിനും കുടിവെള്ളക്ഷാമം അതിരൂക്ഷമായതിനും കാരണം നീര്‍ച്ചാലുകളും ജലസ്രോതസുകളും നികത്തിയുള്ള അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങളാണെന്ന കണ്ടെത്തലും ഇത്തരം സംഘങ്ങള്‍ക്ക്‌ ബാധകമല്ല.

Vote up!
1

Language: 
Malayalam
Effective Date: 
Sun, 2016-06-05 (All day)
Expiry Date: 
Sun, 2016-06-05 (All day)

കട്ടപ്പന:മരങ്ങളോട്‌ കുശലം പറഞ്ഞ്‌ പ്രകൃതിയിലേക്ക്‌ നടന്നിറങ്ങുന്ന ഏകാന്തപഥികനാണ്‌ കട്ടപ്പന ചെമ്പകമംഗലത്തില്‍ സി.പി റോയി. മുല്ലപ്പെരിയാര്‍ സമരസമിതി മുന്‍ ചെയര്‍മാനും കോട്ടയം ഗിരിജ്യോതി കോളജ്‌ അധ്യാപകനുമായ ഇദ്ദേഹം പരിസ്‌ഥിതി പ്രവര്‍ത്തനം ആരംഭിച്ചിട്ട്‌ രണ്ടര പതിറ്റാണ്ട്‌ പിന്നിടുന്നു. ഇടുക്കി, കോട്ടയം ജില്ലകളിലായി 20 ലക്ഷത്തിലേറെ മരങ്ങളാണ്‌ റോയി നട്ടു പരിപാലിച്ചുപോരുന്നത്‌.

News Image: 
mangalam malayalam online newspaper
Vote down!
1

Language: 
Malayalam
Effective Date: 
Sun, 2016-06-05 (All day)
Expiry Date: 
Sun, 2016-06-05 (All day)

രാജകുമാരി:വനവും ജൈവ സമ്പത്തുക്കളും സംരക്ഷിക്കപ്പെടേണ്ടതിന്റെ അവശ്യകത ഒരിക്കല്‍ കൂടി ഓര്‍മപ്പെടുത്തി ഇന്നു പരിസ്‌ഥിതിദിനം എത്തുന്നു. ആവാസ വ്യവസ്‌ഥയോട്‌ ഇണങ്ങി ചോലവനങ്ങളും ജൈവ സമ്പത്തുക്കളും സംരക്ഷിച്ച്‌ ജീവിക്കുന്നതിന്‌ മാതൃകയാക്കുകയാണ്‌ മതികെട്ടാന്‍ ചോലയോട്‌ ചേര്‍ന്ന്‌ കിടക്കുന്ന അഞ്ചു പഞ്ചായത്തുകള്‍.
മതികെട്ടാന്‍ ചോലയെന്ന ഈ അന്നദാതാവിനെ ആശ്രയിച്ചാണ്‌ ശാന്തന്‍പാറ, സേനാപതി, രാജകുമാരി, രാജാക്കാട്‌ ഉടുമ്പഞ്ചോല പഞ്ചായത്തുകളിലെ കാര്‍ഷിക മേഖല നിലനില്‍ക്കുന്നതും കൃഷിക്ക്‌ ആവശ്യമായ അനുകൂല കാലാവസ്‌ഥ ലഭിക്കുന്നതും.

News Image: 
mangalam malayalam online newspaper
Vote up!
1
Obituray: 
0
Wedding: 
0
Enable Voting: 
0

Language: 
Malayalam
Effective Date: 
Sat, 2016-06-04 (All day)
Expiry Date: 
Sat, 2016-06-04 (All day)

ആലക്കോട്‌: നാട്ടുകാര്‍ക്ക്‌ ഭീഷണിയായി പഞ്ചായത്തിലും സമീപപ്രദേശങ്ങളിലും കഞ്ചാവ്‌-ലഹരി മാഫിയ പിടിമുറുക്കുന്നു. നൂറുകണക്കിന്‌ പ്രദേശവാസികളുടെ സൈ്വര്യജീവിതത്തിനു വെല്ലുവിളിയായാണ്‌ കൗമാരക്കാരായ സാമൂഹികവിരുദ്ധര്‍ അഴിഞ്ഞാടുന്നത്‌. ഇന്നലെ സംഘം ചേര്‍ന്ന്‌ കഞ്ചാവ്‌ ഉപയോഗിക്കുകയായിരുന്ന ചിലരെ നാട്ടുകാര്‍ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ ഓടി രക്ഷപ്പെടുകയാണ്‌ ചെയ്‌തത്‌. രണ്ടാം വട്ടം പോലീസ്‌ നടത്തിയ പരിശോധനയ്‌ക്കിടെ ബൈക്കെടുക്കാനായി തിരികെ വന്ന ആനക്കല്ലുങ്കല്‍ അരുണ്‍ സിബി(18)യെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. ഇയാളുടെ കൈയില്‍ നിന്നു കഞ്ചാവ്‌ പോലീസ്‌ പിടിച്ചെടുത്തു.

Vote down!
1

Language: 
Malayalam
Effective Date: 
Sat, 2016-06-04 (All day)
Expiry Date: 
Sat, 2016-06-04 (All day)

രാജാക്കാട്‌: ആരോഗ്യവകുപ്പിന്റെ കീഴിലുള്ള വിവിധ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സബ്‌ സെന്ററുകളുടെ ക്വാര്‍ട്ടേഴ്‌സ്‌ കെട്ടിടങ്ങള്‍ കാടുകയറി നശിക്കുന്നു. സബ്‌ സെന്ററുകളുടെ അറ്റകുറ്റപ്പണി നടത്തുന്നുണ്ടെങ്കിലും ക്വാര്‍ട്ടേഴ്‌സ്‌ കെട്ടിടങ്ങള്‍ സംരക്ഷിക്കാന്‍ നടപടിയില്ല.

Vote up!
1
Syndicate content