HOMEIDUKKI

Idukki

Language: 
Malayalam
Effective Date: 
Tue, 2016-06-07 (All day)
Expiry Date: 
Tue, 2016-06-07 (All day)

മൂന്നാര്‍: തേയിലതോട്ടത്തിനുള്ളില്‍ കാട്ടുപോത്തിനെ ചത്ത നിലയില്‍ കണ്ടെത്തി. ആനമുടി ഡിവിഷനില്‍ ഫീല്‍ഡ്‌ നമ്പര്‍ 22 ബി യിലെ തേയിലതോട്ടത്തിലാണ്‌ ചത്ത്‌ ഒരാഴ്‌ചയോളമായ കാട്ടുപോത്തിന്റെ ജഡം അഴുകിയ നിലയില്‍ കണ്ടെത്തിയത്‌.

News Image: 
mangalam malayalam online newspaper
Vote up!
1

Language: 
Malayalam
Effective Date: 
Mon, 2016-06-06 (All day)
Expiry Date: 
Mon, 2016-06-06 (All day)

രാജാക്കാട്‌: ഔദ്യോഗിക ജീവിതത്തിന്റെ തിരക്കിനിടയിലും പുതുതലമുറയ്‌ക്ക്‌ അറിവിന്റെ വെളിച്ചം പകര്‍ന്ന്‌ നല്‍കി കുട്ടികളുടെ കൂട്ടുകാരനായി മാറിയിരിക്കുകയാണ്‌ എസ്‌.പി.സി. ജില്ലാ നോഡല്‍ ഓഫീസര്‍ എസ്‌.ഐ. കെ.ജി.മോഹനന്‍. കുട്ടികളുടെ വ്യക്‌തിത്വവികാസം ലക്ഷ്യംവച്ച്‌ ഇദ്ദേഹം പുറത്തിറക്കിയ തൈമരങ്ങള്‍ എന്ന പുസ്‌തകംഇതിനോടകംതന്നെ ഏറെ ശ്രദ്ധേയമായിക്കഴിഞ്ഞു.

Vote down!
1

Language: 
Malayalam
Effective Date: 
Mon, 2016-06-06 (All day)
Expiry Date: 
Mon, 2016-06-06 (All day)

കട്ടപ്പന: ഓടിക്കൊണ്ടിരുന്ന ബസിന്റെ ഡ്രൈവറെ കല്ലെറിഞ്ഞു പരുക്കേല്‍പ്പിച്ച കേസില്‍ ഒരാള്‍ പിടിയില്‍. പുളിയന്‍മല കാരാപ്പുഴയ്‌ക്കല്‍ രതീഷാ(35) ണ്‌ അറസ്‌റ്റിലായത്‌. പരുക്കേറ്റ ബസ്‌ ഡ്രൈവര്‍ കുഴിത്തൊളു പള്ളിച്ചിറ സോജി(35) ലബ്ബക്കടയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലാണ്‌.
ശനിയാഴ്‌ച ഉച്ചകഴിഞ്ഞ്‌ 3.50 നാണ്‌ സംഭവം. കട്ടപ്പനയില്‍ നിന്നു ചങ്ങനാശേരിയിലേക്ക്‌ പോകുകയായിരുന്ന ബസ്‌ സ്വരാജില്‍ എത്തിയപ്പോള്‍ രതീഷിന്റെ നേതൃത്വത്തില്‍ കല്ലെറിയുകയായിരുന്നുവെന്ന്‌ പോലീസ്‌ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു.

Vote down!
1

Language: 
Malayalam
Effective Date: 
Mon, 2016-06-06 (All day)
Expiry Date: 
Mon, 2016-06-06 (All day)

കട്ടപ്പന: റോഡുവശങ്ങളില്‍ സ്‌ഥാപിച്ചിരുന്ന ദിശ സൂചന ബോര്‍ഡുകള്‍ കാടു കയറി മറച്ചതോടെ ഹൈറേഞ്ചിലേക്ക്‌ എത്തുന്ന അന്യ ജില്ലക്കാരും വിനോദ സഞ്ചാരികളും വട്ടം കറങ്ങുന്നു.

Vote down!
1

Language: 
Malayalam
Effective Date: 
Mon, 2016-06-06 (All day)
Expiry Date: 
Mon, 2016-06-06 (All day)

തൊടുപുഴ: ലോക പരിസ്‌ഥിതിദിനാചരണത്തിന്റെയും മഴക്കാല പൂര്‍വ ശുചീകരണത്തിന്റെയും ഭാഗമായി ജില്ലയിലെ വിവിധ ഓഫീസുകളും പരിസരവും വൃത്തിയാക്കി. കലക്‌ടറേറ്റില്‍ ജില്ലാ കലക്‌ടര്‍ ഡോ.എ കൗശിഗന്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കി. വകുപ്പ്‌ തലവന്മാരും ഉന്നത ഉദ്യോഗസ്‌ഥരും പങ്കെടുത്തു.ജൈവ അജൈവ മാലിന്യങ്ങളും പ്ലാസ്‌റ്റിക്കും വേര്‍തിരിച്ചുകൊണ്ടായിരുന്നു ശുചീകരണം. പരിസ്‌ഥിതി ദിനാചരണത്തിന്റെ ഭാഗമായി എന്‍ജിനീയറിങ്‌ കോളജില്‍ നടന്ന വൃക്ഷത്തൈ നടീല്‍ ജില്ലാ കലക്‌ടര്‍ ഡോ. എ.കൗശിഗന്‍ ഉദ്‌ഘാടനം ചെയ്‌തു.

Vote up!
1

Language: 
Malayalam
Effective Date: 
Mon, 2016-06-06 (All day)
Expiry Date: 
Mon, 2016-06-06 (All day)

കട്ടപ്പന: കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വാങ്ങി പണം നല്‍കാതെയും ജോലി വാഗ്‌ദാനം ചെയ്‌ത്‌ ലക്ഷങ്ങള്‍ തട്ടിയെടുത്തും യുവാവ്‌ മുങ്ങിയതായി പരാതി. ഇരട്ടയാര്‍ മടുക്കോലില്‍ ജിംസി ടോണിയോക്കെതിരെയാണ്‌ നിരവധി പേര്‍ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്‌.

Vote down!
1

Language: 
Malayalam
Effective Date: 
Mon, 2016-06-06 (All day)
Expiry Date: 
Mon, 2016-06-06 (All day)

വാഗമണ്‍: ഒരിടവേളയ്‌ക്കു ശേഷം വാഗമണ്ണില്‍ വീണ്ടും ഭൂമാഫിയ സജീവമായി. വ്യാജ പ്രമാണങ്ങള്‍ നിര്‍മിച്ച്‌ ഏക്കറു കണക്കിനു ഭൂമിയാണ്‌ ഇത്തരത്തില്‍ കൈയേറുന്നത്‌. വ്യാജപ്രമാണ നിര്‍മാണത്തിലൂടെ കോടിക്കണക്കിന്‌ രൂപയുടെ ഭൂമിയാണ്‌ ആളുകള്‍ കൈക്കലാക്കുന്നത്‌. കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്‌, ലൊക്കേഷന്‍ മാപ്പ്‌, എന്‍.ഒ.സി എന്നിവയാണ്‌ പ്രധാനമായും നിര്‍മിച്ചു നല്‍കുന്നത്‌. ഇത്തരം സംഘങ്ങളുടെ ഇഷ്‌ടക്കാരായ ഉദ്യോഗസ്‌ഥര്‍ റവന്യു വിഭാഗത്തില്‍ ജോലി ചെയ്യുന്നുണ്ട്‌. ഇവരിലൂടെയാണ്‌ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത്‌. ഇതിനായി ഫീസ്‌ ഇനത്തില്‍ ഉദ്യോഗസ്‌ഥര്‍ വന്‍ തുകയാണു കൈപ്പറ്റുന്നത്‌.

Vote down!
1

Language: 
Malayalam
Effective Date: 
Mon, 2016-06-06 (All day)
Expiry Date: 
Mon, 2016-06-06 (All day)

ചെറുതോണി: ഇടുക്കി -നേര്യമംഗലം സംസ്‌ഥാന പാതയില്‍ ചുരുളിക്കും കരിമ്പനുമിടയില്‍ അട്ടിക്കളത്ത്‌ പെട്രോള്‍ ടങ്കര്‍ മറിഞ്ഞു 12 മണിക്കൂര്‍ ഗതാഗതം സ്‌തംഭിച്ചു. ശനിയാഴ്‌ച രാത്രി 12 നാണ്‌ സംഭവം. നിയന്ത്രണം വിട്ട കെ.എല്‍ എ 8104 ടാങ്കര്‍ ലോറി റോഡരികിലെ പാറയില്‍ ഇടിച്ച്‌ റോഡിലേക്ക്‌ മറിയുകയായിരുന്നു. അപകടത്തില്‍ ലോറി ഡ്രൈവര്‍ ആല്‍പ്പാറ സ്വദേശി സന്ദീപ്‌ (22), കൊല്ലം സ്വദേശികളായ വിഷ്‌ണു(24), രതീഷ്‌(30) എന്നിവര്‍ക്ക്‌ നിസാര പരുക്കേറ്റു.

News Image: 
mangalam malayalam online newspaper
Vote up!
1

Language: 
Malayalam
Effective Date: 
Mon, 2016-06-06 (All day)
Expiry Date: 
Mon, 2016-06-06 (All day)

തൊടുപുഴ: മര്‍ച്ചന്റ്‌സ്‌ യൂത്ത്‌ വിംഗിന്റെ നേതൃത്വത്തില്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്നും എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്‌ നേടിയ വിദ്യാര്‍ഥികള്‍ക്ക്‌ മൊമന്റോയും കാഷ്‌ അവാര്‍ഡും വിതരണം ചെയ്‌തു.
ഈ സ്‌കൂളില്‍ നിന്നും സ്‌ഥലം മാറ്റം ലഭിച്ച ഹെഡ്‌മാസ്‌റ്റര്‍ എ.ഷംസുദീന്‌ ഉപഹാരം നല്‍കുകയും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ യു.എന്‍. പ്രകാശിന്‌ മൊമന്റോ നല്‍കി ആദരിക്കുകയും ചെയ്‌തു. യൂത്ത്‌ വിങ്‌ പ്രസിഡന്റ്‌ സി.കെ.ഷിഹാബ്‌ അധ്യക്ഷത വഹിച്ച യോഗത്തില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാര്‍ മൊമന്റോ വിതരണ ഉദ്‌ഘാടനം നിര്‍വഹിച്ചു.

News Image: 
mangalam malayalam online newspaper
Vote down!
1

Language: 
Malayalam
Effective Date: 
Mon, 2016-06-06 (All day)
Expiry Date: 
Mon, 2016-06-06 (All day)

തൊടുപുഴ: മണ്ണില്‍ വലിച്ചെറിയുന്ന പേനയില്‍ നിന്നും പ്രകൃതിയുടെ പച്ചപ്പ്‌ പൊട്ടി മുളച്ച്‌ മരമായി വളരുന്ന പേന നടാന്‍ മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയെത്തി. ലോകപരിസ്‌ഥിതി ദിനമായ ഇന്നലെ കുമാരമംഗലം ദി. വില്ലേജ്‌ ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ പ്യുവര്‍ ലിവിങ്‌ എന്ന സന്നദ്ധ സംഘടനയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച എന്‍ ട്രീ(എന്റെ മരം) ബോധവല്‍കരണ പരിപാടിയുടെ സംസ്‌ഥാന തല ഉദ്‌ഘാടനം നിര്‍വഹിക്കാനാണ്‌ മമ്മൂട്ടി എത്തിയത്‌.

News Image: 
mangalam malayalam online newspaper
Vote down!
1

Language: 
Malayalam
Effective Date: 
Mon, 2016-06-06 (All day)
Expiry Date: 
Mon, 2016-06-06 (All day)

ലഭിച്ച സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ച്‌ കൃഷിയിലേയ്‌ക്ക്‌ തിരിഞ്ഞ യുവാവിനെ മണ്ണ്‌ ചതിച്ചില്ല. വേറിട്ട കൃഷികള്‍ പരീക്ഷിച്ച പെരിഞ്ചാംകുട്ടി ശൗര്യാംകുഴിയില്‍ ആന്റണിയാണ്‌ ജീവിത വഴിയില്‍ വിജയം കൊയ്യുന്നത്‌. അത്യുത്‌പാദന ശേഷിയുള്ള മുന്തിരിജാതി ആന്റണി വികസിപ്പിച്ചെടുത്തതാണ്‌. ജാതികായ്‌കള്‍ മുന്തിരികുലപോലെ കൂട്ടത്തോടെ വിളഞ്ഞു കിടക്കുന്നത്‌ വേറിട്ട കാഴ്‌ചയാണ്‌. അന്‍പതോളം ജാതിക്കായകള്‍ വരെ ഒരു കുലയില്‍ കാണപ്പെടുന്നു.

News Image: 
mangalam malayalam online newspaper
Vote up!
1
Obituray: 
0
Wedding: 
0
Enable Voting: 
0

Language: 
Malayalam
Effective Date: 
Sun, 2016-06-05 (All day)
Expiry Date: 
Sun, 2016-06-05 (All day)

അണക്കര: ഏഴാംമൈല്‍ വലിയവീട്ടില്‍ ലാലച്ചന്‍(58) നിര്യാതനായി. സംസ്‌കാരം ഇന്ന്‌ മൂന്നിന്‌ കുമളി ലൂര്‍ദ്‌മാതാ പള്ളിയില്‍. ഭാര്യ മോന്‍സി പാമ്പനാര്‍ കാരിച്ചേരില്‍ കുടുംബാംഗം. മക്കള്‍: ലിന്‍സി, ലൈജു. മരുമകന്‍: സോണി.

News Image: 
mangalam malayalam online newspaper
Vote up!
1
Obituray: 
is obituary
Syndicate content