HOMEIDUKKI

Idukki

Language: 
Malayalam
Effective Date: 
Thu, 2016-06-09 (All day)
Expiry Date: 
Thu, 2016-06-09 (All day)

കട്ടപ്പന: നഗരസഭയുടെ നേതൃത്വത്തില്‍ ആരോഗ്യ വിദ്യാഭ്യാസ വകുപ്പുകളുടെയും വിവിധ സംഘടനകളുടെയും സഹകരണത്തോടെ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച്‌ അവലോകനയോഗം നടത്തി.
വാര്‍ഡ്‌തല ഹെല്‍ത്ത്‌ ആന്‍ഡ്‌ സാനിറ്റേഷന്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനം നടത്തി.

Vote up!
1

Language: 
Malayalam
Effective Date: 
Thu, 2016-06-09 (All day)
Expiry Date: 
Thu, 2016-06-09 (All day)

വണ്ടിപ്പെരിയാര്‍: കരാറുകാരന്‍ മുങ്ങിയതോടെ വാളാര്‍ഡി-ഓടമേട്‌ റോഡ്‌ നിര്‍മാണം പ്രതിസന്ധിയില്‍. കാല്‍നടയാത്ര പോലും ദുഷ്‌കരമായതോടെ നൂറു കണക്കിനാളുകള്‍ ദുരിതത്തിലായി. ഫാക്‌ടറി ജംഗ്‌ഷന്‍ മുതല്‍ മൂന്നു കിലോമീറ്റര്‍ ദൂരം ടാറിങ്‌ തകര്‍ന്ന്‌ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിരിക്കുകയാണ്‌. കഴിഞ്ഞ ഗ്രാമപഞ്ചായത്ത്‌ ഭരണസമിതി ടാറിങ്‌ നടത്തുന്നതിന്‌ 15 ലക്ഷം രുപ വകയിരുത്തിയിരുന്നു. എന്നാല്‍ 415 മീറ്റര്‍ മാത്രം സോളിങ്‌ നടത്തിയ ശേഷം കരാറുകാരന്‍ മുങ്ങി. സോളിങ്‌ നടത്തി രണ്ടു മാസം പിന്നിട്ടപ്പോഴാണ്‌ തുടര്‍നിര്‍മാണം പ്രതിസന്ധിയിലായത്‌.

Vote up!
1

Language: 
Malayalam
Effective Date: 
Thu, 2016-06-09 (All day)
Expiry Date: 
Thu, 2016-06-09 (All day)

മൂലമറ്റം: മരം ഒടിഞ്ഞ്‌ വീണ്‌ വീട്‌ തകര്‍ന്നു. അറക്കുളം പുത്തേട്‌ തുരുത്തേല്‍ ടോമിയുടെ വീടാണ്‌ തകര്‍ന്നത്‌. മൈലാടുംപാറ ഭാഗത്ത്‌ താമസിക്കുന്ന ടോമിയുടെ വീടിന്റെ മുകളിലേക്ക്‌ അയല്‍വാസിയുടെ റബര്‍ മരമാണ്‌ ഒടിഞ്ഞ്‌ വീണത്‌. ബുധനാഴ്‌ച രാവിലെയുണ്ടായ കാറ്റില്‍ മരം വീണ്‌ വീടിന്റെ ഷീറ്റുകള്‍ പൊട്ടി പോകുകയും ഭിത്തി വിണ്ട്‌ കീറുകയും വാട്ടര്‍ ടാങ്ക്‌ തകരുകയും ചെയ്‌തു. മുറ്റത്ത്‌ കിടന്നിരുന്ന വാഹനത്തിന്‌ കേടുപാടുകള്‍ സംഭവിക്കുകയും ചെയ്‌തിട്ടുണ്ട്‌.

Vote up!
1

Language: 
Malayalam
Effective Date: 
Thu, 2016-06-09 (All day)
Expiry Date: 
Thu, 2016-06-09 (All day)

കരിങ്കുന്നം: പഞ്ചായത്തിലെ 10-ാം വാര്‍ഡിലെ മൂഴുവന്‍ ഭവനങ്ങളിലും സൗജന്യമായി നല്‍കുന്ന പകര്‍ച്ചവ്യാധി പ്രതിരോധ ആയുര്‍വേദ ധൂമ പായ്‌ക്കറ്റുകളുടെ വിതരണോദ്‌ഘാടനം പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ തോമസ്‌കുട്ടി കുര്യന്‍ നിര്‍വഹിച്ചു.

Vote up!
1

Language: 
Malayalam
Effective Date: 
Thu, 2016-06-09 (All day)
Expiry Date: 
Thu, 2016-06-09 (All day)

ഇടുക്കി: കാലവര്‍ഷത്തോടനുബന്ധിച്ച്‌ സ്‌കൂളുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്‌ ജില്ലയിലെ മുഴുവന്‍ ഗവണ്‍മെന്റ്‌ / എയ്‌ഡഡ്‌ സ്‌കൂളുകളും അടിയന്തരമായി പരിശോധിച്ച്‌ വേണ്ട സുരക്ഷ ഉറപ്പാക്കണമെന്നും
സ്‌കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്‌നസ്‌ സഹിതം വിവരം രണ്ട്‌ ദിവസത്തിനകം റിപ്പോര്‍ട്ട്‌ ചെയ്യണമെന്നും ജില്ലാകലക്‌ടര്‍ ഡോ.എ. കൗശിഗന്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടര്‍ക്ക്‌ നിര്‍ദേശം നല്‍കി. ഇതിനായി പി.ഡബ്ല്യൂ.ഡി (ബില്‍ഡിംഗ്‌സ്‌) അസിസ്‌റ്റന്റ്‌ എക്‌സിക്യൂട്ടീവ്‌ എഞ്ചിനീയര്‍മാരും, എ.ഇ.ഒമാരും സംയുക്‌ത പരിശോധന നടത്തണമെന്നും കലക്‌ടര്‍ നിര്‍ദ്ദേശിച്ചു.

Vote down!
1

Language: 
Malayalam
Effective Date: 
Thu, 2016-06-09 (All day)
Expiry Date: 
Thu, 2016-06-09 (All day)

ഇടുക്കി: ജില്ലയില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം എത്തിയതായി കാലാവസ്‌ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. 12 വരെ ജില്ലയില്‍ കനത്ത മഴയ്‌ക്ക്‌ സാധ്യതയുണ്ട്‌.
ഇന്ന്‌ 75 മില്ലീമീറ്ററും നാളെ 60 മില്ലീമീറ്ററും, 11 ന്‌ 25 മില്ലീമീറ്ററും 12 ന്‌ 20 മില്ലീമീറ്ററും മഴയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പലയിടങ്ങളിലും മണ്ണിടിച്ചിലിനു സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാഭരണകൂടം അറിയിച്ചു.

Vote down!
1

Language: 
Malayalam
Effective Date: 
Thu, 2016-06-09 (All day)
Expiry Date: 
Thu, 2016-06-09 (All day)

കട്ടപ്പന: എസ്‌.എഫ്‌.ഐ മുന്‍ ജില്ലാ സെക്രട്ടറിയായിരുന്ന ജോബി ജോണിയുടെ വേര്‍പാടിലൂടെ നഷ്‌ടമായത്‌ കരുത്തുറ്റ യുവനേതാവിനെ. ജില്ലയില്‍ എസ്‌.എഫ്‌.ഐ നടത്തിയ സമരങ്ങളുടെ കുന്തമുന ജോബിയായിരുന്നു.

Vote up!
1

Language: 
Malayalam
Effective Date: 
Thu, 2016-06-09 (All day)
Expiry Date: 
Thu, 2016-06-09 (All day)

കട്ടപ്പന: കാലവര്‍ഷം ദുരന്തമായി പെയ്‌തിറങ്ങി ജോബിയെ തട്ടിയെടുത്തത്‌ വിശ്വസിക്കാനാവാതെ നാട്ടുകാരും സുഹൃത്തുക്കളും. അഞ്ചുരുളിയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ ജോബി മരിച്ച വിവരം ആര്‍ക്കും വിശ്വസിക്കാനായില്ല. സംഭവമറിഞ്ഞയുടന്‍ നൂറു കണക്കിന്‌ സി.പി.എം പ്രവര്‍ത്തകരും നാട്ടുകാരും സംഭവ സ്‌ഥലത്തേക്ക്‌ ഓടിയെത്തി.
മൃതദേഹം പോസ്‌റ്റുമോര്‍ട്ടത്തിനായി എത്തിച്ച താലൂക്ക്‌ ആശുപത്രിയുടെ പരിസരവും ജനനിബിഡമായി.

News Image: 
mangalam malayalam online newspaper
Vote down!
1

Language: 
Malayalam
Effective Date: 
Thu, 2016-06-09 (All day)
Expiry Date: 
Thu, 2016-06-09 (All day)

കട്ടപ്പന: അഞ്ചുരുളിയില്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്നുണ്ടായ അപകടത്തില്‍ റോഡിന്റെ അഭാവം രക്ഷാപ്രവര്‍ത്തനത്തിനു തടസമായി. അപകടത്തില്‍ കിഴക്കേപ്പറമ്പില്‍ ജോണിയുടെ മകന്‍ ജോബി(32) മരിക്കുകയും അമ്മ ചിന്നമ്മ(52)യ്‌ക്ക്‌ ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്‌തു. വാഴവര കൗന്തിയില്‍നിന്ന്‌ ഒരു കീലോമീറ്ററോളം ദൂരെയാണ്‌ ഇവര്‍ താമസിച്ചിരുന്നത്‌. ദുര്‍ഘടമായ ഒറ്റയടിപ്പാത മാത്രമാണ്‌ ഇവിടേയ്‌ക്കുള്ള ഏക സഞ്ചാരമാര്‍ഗം. കുത്തിറക്കവും ചെളിയും നിറഞ്ഞ പാതയായതിനാല്‍ കാല്‍നടയാത്രപോലും ദുഷ്‌കരമാണ്‌.

News Image: 
mangalam malayalam online newspaper
Vote down!
1
Obituray: 
0
Wedding: 
0
Enable Voting: 
0

Language: 
Malayalam
Effective Date: 
Thu, 2016-06-09 (All day)
Expiry Date: 
Thu, 2016-06-09 (All day)

മൂലമറ്റം: ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ആവശ്യത്തിനായി കുളമാവില്‍ നിര്‍മിച്ചിരുന്ന വൈദ്യുതി ബോര്‍ഡ്‌ വക കെട്ടിടങ്ങള്‍ നാശത്തിന്റെ വക്കില്‍.
ഭൂരിഭാഗവും സാമൂഹികവിരുദ്ധര്‍ പൊളിച്ചു കൊണ്ടുപോയി. 1982ല്‍ കുറച്ച്‌ കെട്ടിടങ്ങള്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസ്‌, പൊതുമരാമത്ത്‌ വകുപ്പ്‌, നേവി, നവോദയ സ്‌കൂള്‍, ആസ്‌കോ ബാങ്ക്‌ എന്നിവയ്‌ക്ക്‌ കൈമാറിയിരുന്നു. ബാക്കിയുള്ളവ കുളമാവ്‌ ഡാമിലേക്ക്‌ വെള്ളം പമ്പ്‌ ചെയ്യുന്ന വടക്കേപ്പുഴ പദ്ധതിക്ക്‌ വേണ്ടി നീക്കിവച്ചു.
എന്നാല്‍ വടക്കേപ്പുഴ പദ്ധതിയുടെ ഓഫീസ്‌ മൂലമറ്റത്തേക്ക്‌ മാറ്റിയതോടെ കെട്ടിടങ്ങള്‍ സാമൂഹികവിരുദ്ധരുടെയും മദ്യപരുടെയും താവളമായി മാറി.

News Image: 
mangalam malayalam online newspaper
Vote up!
1

Language: 
Malayalam
Effective Date: 
Thu, 2016-06-09 (All day)
Expiry Date: 
Thu, 2016-06-09 (All day)

എഴുകുംവയല്‍: പറപ്പള്ളില്‍ പരേതനായ ആന്റണിയുടെ ഭാര്യ അന്നമ്മ(88) നിര്യാതയായി. സംസ്‌കാരം ഇന്ന്‌ 11 ന്‌ നിത്യസഹായമാതാ പള്ളിയില്‍. പെരുവന്താനം വരിക്കയില്‍ കുടുംബാംഗമാണ്‌. മക്കള്‍: അപ്പച്ചന്‍, പരേതനായ കുട്ടിയച്ചന്‍, ജോസ്‌, ആലീസ്‌(അധ്യാപിക, സെന്റ്‌ സെബാസ്‌റ്റ്യന്‍സ്‌ യു.പി സ്‌കൂള്‍ നെടുങ്കണ്ടം), ലിസമ്മ, ബെന്നി(ഓസ്‌ട്രേലിയ). മരുമക്കള്‍: ലീലാമ്മ വരിക്കമാക്കല്‍(കട്ടപ്പന), മോളി ഒറ്റാലടിയില്‍(ശ്ലീവാമല), ജിജി കണ്ണംപേരൂര്‍(വെള്ളയാംകുടി), ജോര്‍ജ്‌ പ്ലാമൂട്ടില്‍(റിട്ട. ജില്ലാ ബാങ്ക്‌ മാനേജര്‍), കുഞ്ഞൂഞ്ഞ്‌ മുകളേല്‍(തങ്കമണി), സജമ്മ നായത്തുപറമ്പില്‍(ഓസ്‌ട്രേലിയ).

Vote down!
1
Obituray: 
is obituary

Language: 
Malayalam
Effective Date: 
Wed, 2016-06-08 (All day)
Expiry Date: 
Wed, 2016-06-08 (All day)

കാക്കിക്കുള്ളില്‍ ഞെരുങ്ങുമ്പോഴും ജീവിതത്തിന്റെ പരുക്കന്‍ വശങ്ങളോട്‌ മത്സരിച്ചും പിണങ്ങിയും സമരസപ്പെട്ടും മുന്നേറുന്ന ഒരു ഉദ്യോഗസ്‌ഥനുണ്ട്‌്. കവിതകളും കാവ്യങ്ങളും ഇരമ്പുന്ന മനസുമായി കട്ടപ്പന ഡിവൈ.എസ്‌.പി ഓഫീസിലെ ബിജു വിശ്വഭാരതി എന്ന എ.എസ്‌.ഐ. എഴുത്ത്‌ തുടരുകയാണ്‌.
മൂന്നു വര്‍ഷത്തെ പ്രയത്‌നത്തിനൊടുവില്‍ 11 കഥകള്‍ ഉള്‍പ്പെടുത്തി ബിജു തന്റെ കാവ്യ സമാഹാരം പുറത്തിറക്കി.

Vote down!
1
Syndicate content