Last Updated 41 weeks 11 min ago
Ads by Google
23
Thursday
March 2017

News

ഷറപ്പോവയ്‌ക്കു രണ്ടു വര്‍ഷത്തെ വിലക്ക്‌

ലണ്ടന്‍: ഉത്തേജക മരുന്ന്‌ ഉപയോഗിച്ച കുറ്റത്തിന്‌ റഷ്യയുടെ മുന്‍ ലോക ഒന്നാം നമ്പര്‍ വനിതാ താരം മരിയ ഷറപ്പോവയ്‌ക്ക് ടെന്നീസില്‍നിന്നു രണ്ടു വര്‍ഷത്തെ വിലക്ക്‌. ഇന്റര്‍നാഷണല്‍ ടെന്നീസ്‌ ഫെഡറേഷന്‍ നിയോഗിച്ച മൂന്നംഗ സ്വതന്ത്ര പാനലാണ്‌ ഷറപ്പോവയ്‌ക്കു വിലക്കേര്‍പ്പെടുത്തിയത്‌. വിലക്കിനെതിരേ രാജ്യാന്തര കായിക കോടതിയെ സമീപിക്കുമെന്ന്‌ 29 വയസുകാരിയായ ഷറപ്പോവ വ്യക്‌തമാക്കി....

Read More

സ്വന്തം സംസ്‌കാരത്തെപ്പറ്റി അലി നേരത്തെ എഴുതി

ലൂയിവില്ല: ബോക്‌സിങ്ങ്‌ ഇതിഹാസം മുഹമ്മദ്‌ അലി സ്വന്തം ശവസംസ്‌കാര ചടങ്ങുകള്‍ എങ്ങനെ നടത്തണമെന്നതിനെപ്പറ്റി വര്‍ഷങ്ങള്‍ക്ക്‌ മുന്‍പു തന്നെ എഴുതിവെച്ചിരുന്നതായി റിപ്പോര്‍ട്ട്‌. അലിയുടെ കുടുംബ വക്‌താവ്‌ ബോബ്‌ ഗണ്ണലാണു പത്ര സമ്മേളനത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്‌. 'ഒരു ദശാബ്‌ദം മുമ്പ്‌ തന്നെ അലി ഇക്കാര്യം ആരംഭിച്ചിരുന്നു....

Read More

പാരീസ്‌ ഒരുങ്ങി

പാരീസ്‌: ഫുട്‌ബോളിന്റെ യൂറോപ്യന്‍ സൗന്ദര്യം ആവാഹിച്ച യൂറോ കപ്പ്‌ മത്സരങ്ങള്‍ക്കു നാളെ തുടക്കമാകും. ഇന്ത്യന്‍ സമയം വെള്ളിയാഴ്‌ച രാത്രി 12.30 ന്‌ ആതിഥേയരായ ഫ്രാന്‍സും റൊമാനിയയും തമ്മിലുള്ള മത്സരത്തിനു വിസില്‍ മുഴങ്ങുന്നതോടെയാണ്‌ പതിനഞ്ചാമത്‌ യുവേഫ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിന്‌ അരങ്ങുണരുക....

Read More

കൊളംബിയ ക്വാര്‍ട്ടറില്‍

പാസദേന: കോപ്പാ അമേരിക്ക സെന്റിനാരിയോ ഫുട്‌ബോളില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടക്കുന്ന ആദ്യ ടീമെന്ന ബഹുമതി കൊളംബിയയ്‌ക്ക്. എ ഗ്രൂപ്പിലെ രണ്ടാമത്തെ മത്സരത്തില്‍ പരാഗ്വേയെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണു കൊളംബിയ തോല്‍പ്പിച്ചത്‌. കാര്‍ലോസ്‌ ബാക്കയും ഹാമിഷ്‌ റോഡ്രിഗസുമാണ്‌ ഗോളുകളടിച്ചത്‌....

Read More

'ബിഗ്‌ ബോസ്‌' അന്തരിച്ചു

അബുജ: നൈജീരിയന്‍ ഫുട്‌ബോള്‍ ടീം മുന്‍ കോച്ച്‌ സ്‌റ്റീഫന്‍ കേഷി (54) അന്തരിച്ചു. തെക്കന്‍ നൈജീരിയയിലെ ബെനിന്‍ നഗരത്തില്‍ വച്ചായിരുന്നു അന്ത്യം. ഹൃദയസ്‌തംഭനമാണു മരണകാരണമെന്ന്‌ അദ്ദേഹത്തിന്റെ സഹോദരനും മാനേജരുമായ ഇമ്മാനുവല്‍ അഡോ വ്യക്‌തമാക്കി. കേഷിയുടെ ഭാര്യ കേറ്റ്‌ അര്‍ബുദ രോഗബാധയെ തുടര്‍ന്നു കഴിഞ്ഞ വര്‍ഷമാണു മരിച്ചത്‌....

Read More

മെസിക്കു പരുക്ക്‌ ഭീഷണി

ന്യൂയോര്‍ക്ക്‌: അര്‍ജന്റീനയുടെ സൂപ്പര്‍ ഫുട്‌ബോളര്‍ ലയണല്‍ മെസിക്കു പരുക്ക്‌ ഭീഷണി. പുറംവേദനയെ തുടര്‍ന്ന്‌ ഇന്നലെ ടീം പരിശീലനത്തില്‍ പങ്കെടുത്തില്ല. ചിലിക്കെതിരേ നടന്ന ഡി ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ മെസി അര്‍ജന്റീനയ്‌ക്കു വേണ്ടി കളിച്ചിരുന്നില്ല. മേയ്‌ 28 നു ഹോണ്ടുറാസിനെതിരേ നടന്ന രാജ്യാന്തര സൗഹൃദ മത്സരത്തിനിടെയാണു മെസിക്കു പുറംവേദന തുടങ്ങിയത്‌....

Read More

ദക്ഷിണാഫ്രിക്കയ്‌ക്ക് 47 റണ്‍ ജയം

ഗയാന: ഓസ്‌ട്രേലിയയ്‌ക്കെതിരായ ത്രിരാഷ്‌ട്ര ഏകദിന ക്രിക്കറ്റ്‌ പരമ്പരയില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് 47 റണ്‍ ജയം. ഗയാനയിലെ പ്രോവിഡന്‍സ്‌ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത ദക്ഷിണാഫ്രിക്കയ്‌ക്ക് ഒന്‍പത്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 189 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു. അനായാസ ജയം ഉറപ്പാക്കി ഇറങ്ങിയ ഓസീസിന്‌ പക്ഷേ കനത്ത തിരിച്ചടി ലഭിച്ചു. 34.2 ഓവറില്‍ അവര്‍ 142 റണ്ണിന്‌ ഓള്‍ഔട്ടായി....

Read More

ഒരേ സമയം രണ്ട് കായിക ഇനത്തില്‍ മിന്നിത്തിളങ്ങുകയാണ് ദിയാന

ലാഹോര്‍: ഒരു താരത്തിന് രാജ്യത്തിന്റെ രണ്ട് ദേശീയ ടീമില്‍ മിന്നിത്തിളങ്ങാന്‍ കഴിയുമോ. ഇനി അങ്ങനൊരു സംശയം വേണ്ട, കഴിയും എന്നതിന് ഉത്തമ ഉദാഹരണമാണ് പാക്കിസ്ഥാന്റെ വനിതാ കായികതാരമായ ദിയാന ബെയ്ഗ്. ദിയാന ബെയ്ഗ് പാക്കിസ്ഥാന്റെ വനിതാ ക്രിക്കറ്റ്, ഫുട്‌ബോള്‍ ടീം അംഗമാണ്....

Read More

കോപ്പാ അമേരിക്ക: കൊളംബിയ ക്വാര്‍ട്ടര്‍ ഫൈനലില്‍

കാലിഫോര്‍ണിയ: കോപ്പാ അമേരിക്കയില്‍ സെന്റിനറി ടൂര്‍ണമെന്റില്‍ പരാഗ്വയെ തോല്‍പ്പിച്ച് കൊളംബിയ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. പരാഗ്വയെ 2-1 നാണ് കൊളംബിയ പരാജയപ്പെടുത്തിയത്. കൊളംബിയക്ക് വേണ്ടി 12-ാം മിനിറ്റില്‍ കാര്‍ലോസ് ബക്ക ആദ്യഗോള്‍ നേടി. ശേഷം 30-ാം മിനിറ്റില്‍ ജെയിംസ് റോഡ്രിഗസ് രണ്ടമത്തെ ഗോളും നേടി കളി ഗംഭീരമാക്കി....

Read More

മെസിയില്ലാതെ അര്‍ജന്റീന കണക്കുതീര്‍ത്തു

കാലിഫോര്‍ണിയ: മെസിയില്ലെങ്കില്‍ അര്‍ജന്റീന ഒന്നുമല്ലെന്ന്‌ പരിഹസിച്ചവര്‍ക്കുള്ള മറുപടി ഇതാ. കഴിഞ്ഞ വര്‍ഷം കോപ്പ ഫൈനലിലേറ്റ മുറിവിന്‌ അര്‍ജന്റീന ഇതാ കണക്കു തീര്‍ത്തിരിക്കുന്നു; അതും നായകന്‍ ലയണല്‍ മെസി ഇല്ലാതെ! കോപ്പ അമേരിക്ക ശതാബ്‌ദി ചാമ്പ്യന്‍ഷിപ്പില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചിലിയെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ്‌ അര്‍ജന്റീന തോല്‍പിച്ചത്‌....

Read More

പനാമയ്‌ക്ക് അട്ടിമറി ജയം

ഫ്‌ളോറിഡ: കോപ്പ അമേരിക്ക ഫുട്‌ബോളില്‍ ബൊളീവിയയ്‌ക്കെതിരേ പനാമയ്‌ക്ക് അട്ടിമറി ജയം. ബ്ലേസ്‌ അന്റോണിയോ പെരസിന്റെ ഇരട്ടഗോളുകളാണ്‌ അവര്‍ക്ക്‌ അവിസ്‌മരണീയ ജയം സമ്മാനിച്ചത്‌. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ്‌ പനാമ ബൊളീവിയയെ വീഴ്‌ത്തിയത്‌....

Read More

ലാവോസിനെ ഇന്ത്യ തകര്‍ത്തു

ഗുവാഹത്തി: ഏഷ്യാ കപ്പ്‌ പ്ലേ ഓഫ്‌ മൂന്നാം റൗണ്ടില്‍ കടക്കാന്‍ സമനില തേടിയിറങ്ങിയ ഇന്ത്യക്ക്‌ വമ്പന്‍ ജയം. ഇന്നലെ ഗുവാഹത്തിയില്‍ നടന്ന രണ്ടാം പാദ ക്വാളിഫയര്‍ മത്സരത്തില്‍ ഇന്ത്യ ഒന്നിനെതിരേ ആറു ഗോളുകള്‍ക്ക്‌ ലാവോസിനെ തകര്‍ത്തു....

Read More
Ads by Google
Ads by Google
Back to Top