Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

Religion

മനം നിറഞ്ഞ്‌ മകം തൊഴല്‍...ചോറ്റാനിക്കരയില്‍ ഭക്‌തസഹസ്രം

ചോറ്റാനിക്കര: "അമ്മേ നാരായണ, ദേവീ നാരായണ" പ്രാര്‍ഥന ഉരുവിട്ട്‌ ചോറ്റാനിക്കര ദേവീക്ഷേത്രത്തില്‍ പതിനായിരങ്ങള്‍ മകം തൊഴുതു. ദര്‍ശനത്തിനായി ഭക്‌തര്‍ തിങ്കളാഴ്‌ച വൈകിട്ട്‌ മുതല്‍ ക്ഷേത്രത്തിനു മുന്നിലും പൂരപ്പറമ്പിലുമായി ക്യൂവില്‍ ഇടംപിടിച്ചിരുന്നു. ഇന്നലെ രാവിലെ 5.30ന്‌ ചോറ്റാനിക്കര ഭഗവതി ശാസ്‌താസമേതയായി ഓണക്കുറ്റി ചിറയില്‍ ആറാട്ടും ഇറക്കിപൂജയും നടത്തി....

Read More

ചോറ്റാനിക്കരയില്‍ മകംതൊഴല്‍ ഇന്ന്‌

കൊച്ചി: ചോറ്റാനിക്കര മകംതൊഴല്‍ ഇന്ന്‌. പുലര്‍ച്ചെ 5.30 ന്‌ ഭഗവതി ശാസ്‌താസമേതയായി ഓണക്കുറ്റി ചിറയില്‍ ആറാട്ട്‌ ഈറക്കി പൂജ, ശ്രീഭൂതബലിക്കുശേഷം ഒന്നിന്‌ അലങ്കാരത്തിനായി നട അടക്കും....

Read More

ആറ്റുകാല്‍ പൊങ്കാല ഇന്ന്‌

തിരുവനന്തപുരം : സ്‌ത്രീകളുടെ ശബരിമല എന്നു വിശേഷിപ്പിക്കപ്പെടുന്ന ആറ്റുകാല്‍ ദേവീക്ഷേത്രത്തില്‍ സമര്‍പ്പണത്തിന്റെ അഗ്‌നി വിശുദ്ധിയില്‍ ഇന്നു പൊങ്കാല. ക്ഷേത്രപരിസരവും കടന്ന്‌ പത്തു കിലോമീറ്ററോളം ദൂരത്തില്‍ പൊങ്കാലക്കലങ്ങള്‍ നിരന്നിരിക്കുന്നു....

Read More

ഗുരുവായൂര്‍ ആനയോട്ടത്തില്‍ ഗോപീകണ്ണന്‍ ജേതാവായി

ഗുരുവായൂര്‍: ചരിത്ര പ്രസിദ്ധമായ ഗുരുവായൂര്‍ ആനയോട്ടത്തില്‍ ഗോപീകണ്ണന്‍ ജേതാവായി.ജേതാവിന്റെ പട്ടം അഞ്ചാം തവണയാണ്‌ ഗോപീകണ്ണന്‍ നേടിയെടുക്കുന്നത്‌....

Read More

ബ്രഹ്‌മകലശത്തിന്റെ നിറവില്‍ കണ്ണനെ കാണാന്‍ ആയിരങ്ങള്‍

ഗുരുവായൂര്‍: ഭക്‌തിയുടെ നിറവില്‍ ബ്രഹ്‌മകലശാഭിഷേകം കണ്ടുതൊഴാന്‍ ആയിരങ്ങള്‍. നാരായണ ജപ മന്ത്ര മുഖരിതമായ ക്ഷേത്ര സന്നിധിയില്‍ കലശാഭിഷേക ചടങ്ങുകള്‍ക്ക്‌ പരിസമാപ്‌തിയായി.ഇനി ഉത്സവത്തിന്റെ നാളുകളാണ്‌. ക്ഷേത്രോത്സവത്തിന്‌ മുന്നോടിയായി ബിംബചൈതന്യ വര്‍ദ്ധനവിനായി നടത്തുന്ന കലശചടങ്ങുകളുടെ സമാപന ദിവസമായ ഇന്നലെ ആയിരം കുടം കലശം അഭിഷേകം ചെയ്‌ത ശേഷമായിരുന്നുബ്രഹ്‌മകലശാഭിഷേകം....

Read More

കോലഞ്ചേരി പള്ളി: ആരാധനാ സമയം നിശ്‌ചയിക്കാന്‍ ഇന്നു ചര്‍ച്ച

കോലഞ്ചേരി: സുപ്രീം കോടതി വിധിയുടെ അടിസ്‌ഥാനത്തില്‍ കോലഞ്ചേരി സെന്റ്‌ പീറ്റേഴ്‌സ്‌ ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌ പള്ളിയില്‍ യാക്കോബായ, ഓര്‍ത്തഡോക്‌സ്‌ വിഭാഗങ്ങളുടെ ആരാധനാസമയം നിശ്‌ചയിക്കാന്‍ ജില്ലാ കലക്‌ടര്‍ എം.ജി. രാജമാണിക്യം ഇന്നു രണ്ടു വിഭാഗത്തിലെയും പ്രതിനിധികളുമായി ചര്‍ച്ച നടത്തും. രാവിലെ 11-നു ജില്ലാ കലക്‌ടറുടെ ചേംബറിലാണു യോഗം....

Read More

ഗുരുവായൂര്‍ ആനയോട്ടം നാളെ

ഗുരുവായൂര്‍: ഗുരുവായൂര്‍ ആനയോട്ട മത്സരം നാളെ ഉച്ചകഴിഞ്ഞ്‌ മൂന്നിനു നടക്കും. ദേവസ്വം പുന്നത്തൂര്‍ ആനത്താവളത്തിലെ 27 ആനകള്‍ പങ്കെടുക്കും. വിദഗ്‌ധസമിതി നിശ്‌ചയിച്ച അഞ്ച്‌ ആനകളാകും മുന്‍നിരയില്‍ ഓടുക. മഞ്‌ജുളാല്‍ പരിസരത്തുനിന്ന്‌ ആദ്യം ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരം കടന്നെത്തുന്ന ആനയെ വിജയിയായി പ്രഖ്യാപിക്കും. നിശ്‌ചയിക്കപ്പെട്ട ആനപ്പാപ്പാന്മാര്‍ക്കു മാത്രമേ ആനയോട്ടത്തില്‍ പങ്കെടുക്കാന്‍ കഴിയൂ....

Read More

ഭക്‌തിയുടെ നിറവില്‍ പി.ആര്‍.ഡി.എസ്‌. ഘോഷയാത്ര

തിരുവല്ല: പൊയ്‌കയില്‍ ശ്രീകുമാരഗുരുദേവന്റെ 138-ാമത്‌ ജന്മദിനമഹോത്സവം ആദിയര്‍ ജനതയുടെ ദേശീയ ഉത്സവമായി പ്രത്യക്ഷരക്ഷാ ദൈവസഭ ആഘോഷിക്കുന്നതിന്റെ ഭാഗമായി ഭക്‌തിയുടെ നിറഞില്‍ നടന്ന പി.ആര്‍.ഡി.എസ്‌. ഘോഷയാത്ര പ്രഭാപൂരിതമായി. നെല്ലാട്‌ ജങ്‌ഷനില്‍നിന്നും നാലിന്‌ ആരംഭിച്ച ഭക്‌തിഘോഷയാത്ര പി.ആര്‍.ഡി.എസ്‌. പ്രസിഡന്റ്‌ വൈ. സദാശിവന്‍ ഉദ്‌ഘാടനം ചെയ്‌തു....

Read More

പി.ആര്‍.ഡി.എസ്‌. ഭക്‌തി ഘോഷയാത്ര ഇന്ന്‌

തിരുവല്ല: പൊയ്‌കയില്‍ ശ്രീകുമാരഗുരുദേവന്റെ 138-ാം ജന്മദിനമഹോത്സവത്തോടനുബന്ധിച്ച്‌ സംഘടിപ്പിക്കുന്ന പി.ആര്‍.ഡി.എസ്‌. ഭക്‌തിേഘാഷയാത്രയ്‌ക്ക്‌ ഇന്നു വൈകിട്ട്‌ 3.30 നു തുടക്കമാകും. നെല്ലാട്‌ ജങ്‌ഷനില്‍നിന്ന്‌ ആരംഭിച്ച്‌ ഇരവിപേരൂര്‍ ശ്രീകുമാര്‍ നഗറിലെ ശ്രീകുമാരഗുരുദേവ മണ്ഡപത്തിലെത്തിച്ചേരുന്ന ഘോഷയാത്രയുടെ ഉദ്‌ഘാടനം സഭാ പ്രസിഡന്റ്‌ വൈ. സദാശിവന്‍ നിര്‍വഹിക്കും. വൈസ്‌ പ്രസിഡന്റ്‌ എം.എസ്‌....

Read More

ഭക്‌താരവം ,ദര്‍ശന പുണ്യം : ഏഴരപ്പൊന്നാന ദര്‍ശനത്തിന്‌ അഭൂതപൂര്‍വമായ തിരക്ക്‌

ഏറ്റുമാനൂര്‍: മഹാദേവക്ഷേത്രത്തില്‍ ഭക്‌തജനസഹ്രങ്ങള്‍ക്ക്‌ സായൂജ്യമേകി ഏഴരപ്പൊന്നാന ദര്‍ശനം. എട്ടാം ഉത്സവദിവസമായ ഇന്നലെ അര്‍ദ്ധരാത്രിയിലായിരുന്നു ക്ഷേത്രത്തിലെ ആസ്‌ഥാനമണ്ഡപത്തില്‍ ചരിത്രപ്രസിദ്ധമായ ഏഴരപ്പൊന്നാനദര്‍ശനം നടന്നത്‌. ഭക്‌തിയുടെ നിറവില്‍ ഏഴരപൊന്നാനയെ തൊഴുതുവണങ്ങാന്‍ ഭക്‌തജനങ്ങളുടെ അഭ്‌തുപൂര്‍വ്വമായ തിരക്കാണ്‌ ഉണ്ടായത്‌....

Read More

ഏഴരപ്പൊന്നാന ദര്‍ശനവും വലിയകാണിക്കയും ഇന്ന്‌

ഏറ്റുമാനൂര്‍: മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച്‌ ഏഴരപ്പൊന്നാന ദര്‍ശനവും വലിയകാണിക്കയും ഇന്ന്‌ രാത്രി 12-ന്‌ നടക്കും. ചെങ്ങന്നൂര്‍ പുന്നരിട്ടമഠത്തിലെ പണ്ടാരത്തിലിന്റെ പ്രതിനിധിക്കാണ്‌ ആദ്യം വലിയകാണിക്ക അര്‍പ്പിക്കാനുള്ള അവകാശം. തുടര്‍ന്ന്‌ ഊരാഴ്‌മക്കാരും ക്ഷേത്രം ഭാരവാഹികളും ക്ഷേത്രോപദേശകസമിതി ഭാരവാഹികളും കാണിക്ക അര്‍പ്പിക്കും....

Read More

മാരാമണ്‍ കണ്‍വന്‍ഷനു തുടക്കമായി; മലിനമായ മനസില്‍നിന്നു മനുഷ്യനെ പുറത്തെടുക്കുക വിശ്വാസിയുടെ ദൗത്യം: ഡോ. ജോസഫ്‌ മാര്‍ത്തോമ്മ

മാരാമണ്‍: മലിനമായ മനസില്‍നിന്നു മനുഷ്യനെ പുറത്തെടുക്കുക എന്നതാണു വിശ്വാസിയുടെ ദൗത്യമെന്നു മാര്‍ത്തോമ്മ സഭയുടെ പരമാധ്യക്ഷന്‍ ഡോ. ജോസഫ്‌ മാര്‍ത്തോമ്മ മെത്രാപ്പോലീത്ത. ജീവിക്കുന്ന ചുറ്റുപാടുകളില്‍ ഉള്ളതിലധികമാണു മനുഷ്യമനസിലെ മാലിന്യമെന്നും അദ്ദേഹം പറഞ്ഞു. മാരാമണ്‍ കണ്‍വന്‍ഷന്റെ 121-ാമതു യോഗം പമ്പാ മണല്‍പ്പുറത്ത്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം....

Read More
Ads by Google
Ads by Google
Back to Top