Last Updated 1 year 14 weeks ago
Ads by Google
21
Thursday
September 2017

Religion

ദേശം ഒന്നാകെ നാളെ ഒഴുകിയെത്തും; ചെട്ടികുളങ്ങരയിലേക്ക്‌

മാവേലിക്കര: പ്രസിദ്ധമായ ചെട്ടികുളങ്ങര കുംഭഭരണി നാളെ നടക്കും. ഇതിനുള്ള ഒരുക്കം പൂര്‍ത്തിയായി. ക്ഷേത്രത്തിലെ പ്രധാന വഴിപാടായ കുത്തിയോട്ടങ്ങള്‍ വഴിപാടുകാരുടെ ഗൃഹങ്ങളില്‍ പൂര്‍ത്തിയായി. നാളെ രാവിലെ ആറു മുതല്‍ കുത്തിയോട്ട ഘോഷയാത്രകള്‍ ക്ഷേത്രത്തിലേക്ക്‌ എത്തിച്ചേരും. ഉച്ചയ്‌ക്ക് 12 മണിയോടെ മുഴുവന്‍ കുത്തിയോട്ടവും ക്ഷേത്രത്തിലെത്തും....

Read More

വടവാതൂര്‍ സെമിനാരിയില്‍ വാര്‍ഷികധ്യാനം 23 മുതല്‍

കോട്ടയം: വടവാതൂര്‍ സെമിനാരിയില്‍ 51 വര്‍ഷമായി നടന്നുവരുന്ന വാര്‍ഷികധ്യാനം 23ന്‌ ആരംഭിച്ച്‌ 27ന്‌ അവസാനിക്കും. ഈസ്‌റ്റര്‍ ദിനമായ 27ന്‌ രാവിലെ തിരുകര്‍മ്മങ്ങള്‍ക്കും പ്രഭാത ഭക്ഷണത്തിനും ശേഷമാകും ധ്യാനം അവസാനിക്കുക. ബുക്കിങ്‌ 23ന്‌ വൈകിട്ട്‌ നാലിന്‌ ആരംഭിക്കും. കപ്പൂച്ചിന്‍ സഭയിലെ ധ്യാനഗുരു ഡോ.ഫാ.ജോസഫ്‌ പുത്തന്‍പുരയാണ്‌ ധ്യാനം നയിക്കുന്നത്‌....

Read More

ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സില്‍ സഭാ മേലധ്യക്ഷ്യ സമ്മേളനം ഇന്ന്‌

കോട്ടയം: ഇന്റര്‍ചര്‍ച്ച്‌ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടത്തുന്ന, കേരളത്തിലെ ക്രൈസ്‌തവ സഭാ മേലധ്യക്ഷന്മാരുടെ സമ്മേളനം ഇന്നു രാവിലെ 10 മുതല്‍ 3.30 വരെ സി.എസ്‌.ഐ. മധ്യകേരള മഹായിടവകയുടെ ആതിഥേയത്വത്തില്‍ കോട്ടയം സി.എസ്‌.ഐ. റിട്രീറ്റ്‌ സെന്ററില്‍ നടക്കും....

Read More

കുംഭഭരണിയുടെ ക്രമീകരണം പൂര്‍ത്തിയായി: വിവിധ വകുപ്പുകള്‍ പ്രവര്‍ത്തനം വിലയിരുത്തി

മാവേലിക്കര: ചെട്ടികുളങ്ങര കുംഭഭരണിയുടെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ശ്രീദേവി വിലാസം ഹിന്ദുമത കണ്‍വന്‍ഷന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഭരണിയെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ്‌ എല്ലാവരും. പോലീസ്‌ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രവര്‍ത്തനം വിലയിരുത്തി. കനത്ത സുരക്ഷയാണ്‌ ഭരണിയുടെ ഭാഗമായി ഒരുക്കിയിട്ടുള്ളത്‌....

Read More

ചെട്ടികുളങ്ങരയില്‍ കെട്ടുകാഴ്‌ച നിര്‍മാണത്തിനും കുത്തിയോട്ടത്തിനും തുടക്കമായി

മാവേലിക്കര: ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തിന്റെ ഭാഗമായി കെട്ടുകാഴ്‌ചകളുടെ നിര്‍മാണത്തത്തിന്‌ പതിമൂന്നു കരകളിലും തുടക്കമായി. ഇന്നലെ രാവിലെ കരനാഥന്മാര്‍ ക്ഷേത്രത്തിലെത്തി വഴിപാടുകള്‍ നടത്തിയ ശേഷം കരകളുടെ ആസ്‌ഥാനങ്ങളില്‍ തിരികെ എത്തിയ ശേഷമാണ്‌ കെട്ടുകാഴ്‌ചകളുടെ നിര്‍മാണം തുടങ്ങിയത്‌....

Read More

ആലുവ മണപുറത്ത്‌ ജനസഹസ്രങ്ങള്‍ പിതൃതര്‍പ്പണം നടത്തി

ആലുവ: ആലുവ മണപുറത്ത്‌ ജനസഹസ്രങ്ങള്‍ പിതൃതര്‍പ്പണം നടത്തി. മഹാശിവരാത്രി ദിനമായ ഇന്നലെ പിതൃമോക്ഷപുണ്യം തേടി നാനാദിക്കുകളില്‍നിന്നെത്തിയ ഭക്‌തെരക്കൊണ്ട്‌ മണപ്പുറവും നഗരവും നിറഞ്ഞു. പ്രത്യേക പൂജകള്‍ക്ക്‌ ചേന്നാസ്‌ മനയ്‌ക്കല്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാടും മേല്‍ശാന്തി മുല്ലപ്പിള്ളി മനയ്‌ക്കല്‍ സുബ്രഹ്‌മണ്യന്‍ നമ്പൂതിരിപ്പാടും മുഖ്യകാര്‍മ്മികത്വം വഹിച്ചു....

Read More

ആംഗ്ലിക്കന്‍ സഭ കണ്‍വന്‍ഷനും സുവര്‍ണ ജൂബിലിയും നാളെ മുതല്‍

അടിമാലി: ആംഗ്ലിക്കന്‍ സഭ അതിഭദ്രാസന സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, ഹൈറേഞ്ച്‌ ഭദ്രാസനത്തിന്റെ രജതജൂബിലി ആഘോഷവും ജനറല്‍ കണ്‍വന്‍ഷനും നാളെ മുതല്‍ വെള്ളിയാഴ്‌ച വരെ നടക്കും. കുരുവിളസിറ്റി ഗുഡ്‌ സമരിറ്റന്‍ ആശ്രമമൈതാനത്താണ്‌ കണ്‍വന്‍ഷനും സുവര്‍ണ ജൂബിലി ആഘോഷങ്ങളും നടക്കുന്നത്‌....

Read More

പെന്തെക്കോസ്‌ത് മിഷന്‍ രാജ്യാന്തര കണ്‍വന്‍ഷന്‍ നാളെ മുതല്‍ ചെന്നൈയില്‍

ചെന്നൈ: ദി പെന്തെക്കോസ്‌ത് മിഷന്‍ സഭകളുടെ ഏറ്റവും വലിയ ആത്മീയ സംഗമമായ ചെന്നൈ രാജ്യാന്തര കണ്‍വന്‍ഷനും ശുശ്രൂഷക സമ്മേളനവും നാളെ മുതല്‍ 13 വരെ താമ്പരത്തിന്‌ സമീപം ഇരുമ്പല്ലിയൂര്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കും. ഇന്ന്‌ രാവിലെ മുതല്‍ പിറ്റേന്ന്‌ ഉച്ചവരെയാണ്‌ ശുശ്രൂഷക സമ്മേളനം. ബുധനാഴ്‌ച വൈകിട്ട്‌ ആറിന്‌ ആരംഭിക്കുന്ന കണ്‍വന്‍ഷന്‍ 13ന്‌ സംയുക്‌ത സഭായോഗത്തോടെ സമാപിക്കും. ചീഫ്‌ പാസ്‌റ്റര്‍ എന്‍....

Read More

ക്രൈസ്‌തവ സാക്ഷ്യം ശക്‌തിപ്പെടുത്തണം: ആര്‍ച്ച്‌ ബിഷപ്‌ സാല്‍വത്തോറെ പെനാച്ചിയോ

ബംഗളുരു: ക്രൈസ്‌തവസാക്ഷ്യം ശക്‌തിപ്പെടുത്തേണ്ട കാലഘട്ടമാണു മുന്നിലുള്ളതെന്ന്‌ ഇന്ത്യയുടെ അപ്പോസ്‌തോലിക്‌ നൂണ്‍ഷ്യോ ആര്‍ച്ച്‌ ബിഷപ്‌ സാല്‍വത്തോറെ പെനാച്ചിയോ. വിശ്വാസസാക്ഷ്യം സംബന്ധിച്ചു തുടര്‍ച്ചയായ പ്രബോധനങ്ങള്‍ സമൂഹത്തിലെത്തണം. ഇതിനായി എക്യുമെനിക്കല്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു....

Read More

പടനിലം പരബ്രഹ്‌മ ക്ഷേത്രത്തിലെ ശിവരാത്രി കെട്ടുകാഴ്‌ച ഭക്‌തിസാന്ദ്രമായി

ചാരുംമൂട്‌: നൂറനാട്‌ പടനിലം പരബ്രഹ്‌മ ക്ഷേത്രത്തിലെ ശിവരാത്രി കെട്ടുകാഴ്‌ച ഭക്‌തിസാന്ദ്രമായി. അണിനിരന്നത്‌ ഏഷ്യയിലെ തന്നെ മികച്ച കെട്ടുകാഴ്‌ചകള്‍. ക്ഷേത്രാങ്കണത്തിലേക്ക്‌ ഒഴുകിയെത്തിയത്‌ പതിനായിരങ്ങള്‍. ക്ഷേത്രവുമായി ബന്ധപ്പെട്ട 15 കരകളില്‍ നിന്നും ഒരു മാസം മുമ്പ്‌ മുതല്‍ നിര്‍മാണമാരംഭിച്ച അംബരചുംബികളായ കൂറ്റന്‍ ജോഡിക്കാളകളാണ്‌ കെട്ടൊരുക്കിന്റെയും ശില്‍പചാരുതയുടെയും തലയെടുപ്പോടെ അണിനിരന്നത്‌....

Read More

ഭക്‌തിയുടെ നിറവില്‍ ഇന്ന്‌ മഹാശിവരാത്രി

മാവേലിക്കര: ക്ഷേത്രങ്ങളില്‍ ഇന്ന്‌ മഹാശിവരാത്രി ആഘോഷം. മാന്നാര്‍ തൃക്കുരട്ടി മഹാദേവക്ഷേത്രത്തില്‍ രാവിലെ 7.30 ന്‌ ശ്രീബലി, 11.30 ന്‌ കാവടി വരവ്‌, ഉച്ചയ്‌ക്ക് 12.30 ന്‌ കാവടി അഭിഷേകം, അഷ്‌ടദ്രവ്യ കലശം, കളഭാഭിഷേകം, 2.30 ന്‌ ഓട്ടന്‍തുള്ളല്‍, വൈകിട്ട്‌ അഞ്ചിന്‌ ശിവരാത്രി എതിരേല്‍പ്‌ കൈനിക്കര ജയന്തപുരം മഹാവിഷ്‌ണുക്ഷേത്രത്തില്‍ ഡി.വൈ.എസ്‌.പി കെ.ആര്‍.ശിവസുതന്‍പിള്ള ഉദ്‌ഘാടനം ചെയ്യും....

Read More

കുത്തിയോട്ടപ്പാട്ടുകളുടെ ചടുലതാളങ്ങളാല്‍ നിറഞ്ഞ്‌ ഓണാട്ടുകരയുടെ സായന്തനങ്ങള്‍

മാവേലിക്കര: ആത്മസമര്‍പ്പണത്തിന്റെയും കൂട്ടായ്‌മയുടെയും ഭാഗമായി ചെട്ടികുളങ്ങരയില്‍ കുംഭഭരണി കെട്ടുകാഴ്‌ച നിര്‍മാണത്തിനും കുത്തിയോട്ടത്തിനും ഇന്നു തുടക്കമാകും. രാവിലെ ഏഴിനും 7.30 നും മധ്യേ കരകളുടെ ആസ്‌ഥാനങ്ങളില്‍ കെട്ടുകാഴ്‌ച നിര്‍മാണത്തിനു തുടക്കം കുറിക്കും. കെട്ടുകാഴ്‌ചയുടെ ഭാഗമായ കുതിരമൂട്ടില്‍ കഞ്ഞി വഴിപാടും ഇന്ന്‌ തുടങ്ങും....

Read More
Ads by Google
Ads by Google
Back to Top