Last Updated 1 year 2 weeks ago
Ads by Google
24
Saturday
June 2017

Religion

ശബരിമലയില്‍ പള്ളിവേട്ട ഇന്ന്‌

ശബരിമല: ശബരിമല ഉത്‌സവത്തോടനുബന്ധിച്ച്‌ പള്ളിവേട്ട ഇന്നു നടക്കും. രാത്രി അത്താഴപൂജയ്‌ക്കുശേഷം 10 മണിയോടെയാണ്‌ സ്വാമി അയ്യപ്പന്റെ പള്ളിവേട്ട. ശ്രീകോവിലില്‍ നിന്നും ശ്രീബലി വിഗ്രഹത്തിലേക്ക്‌ ദേവചൈതന്യത്തെ ആവാഹിച്ചശേഷം പുറത്തേക്ക്‌ എഴുന്നള്ളിക്കും. ആനപ്പുറത്തേറ്റിയ ദേവചൈതന്യം പരിവാരസമേതമാണ്‌ പള്ളിവേട്ട മണ്ഡപത്തിലേക്ക്‌ എഴുന്നള്ളുക. തന്ത്രി കണ്‌ഠര്‌ മഹേഷ്‌ മോഹനര്‌ ആല്‍ത്തറയില്‍ ഹവിസ്‌ തൂകും....

Read More

മലയാറ്റൂര്‍ കുരിശുമുടിയില്‍ ഓശാന തിരുനാള്‍ ആചരിച്ചു

മലയാറ്റൂര്‍: ദൈവപുത്രന്റെ ദേവാലയ പ്രവേശനത്തെ അനുസ്‌മരിച്ച്‌ അന്തര്‍ദേശീയ തീര്‍ഥാടന കേന്ദ്രമായ മലയാറ്റൂര്‍ കുരിശുമുടിയിലും സെന്റ്‌ തോമസ്‌ പളളിയിലും(താഴത്തെ പള്ളി)ഓശാന തിരുനാള്‍ ആചരിച്ചു. ഇതോടെ വിശുദ്ധ വാരാചരണത്തിനു തുടക്കമായി. ഇന്നലെ രാവിലെ കുരിശുമുടിയില്‍ നടന്ന കുരുത്തോല വെഞ്ചരിപ്പ്‌, പ്രദക്ഷിണം, വിശുദ്ധ കുര്‍ബാന എന്നിവക്കു റെക്‌ടര്‍ ഫാ. സേവ്യര്‍ തേലേക്കാട്ട്‌ മുഖ്യകാര്‍മികത്വം വഹിച്ചു....

Read More

ക്രൈസ്‌തവലോകം വിശുദ്ധ വാരത്തിലേക്ക്‌

കോട്ടയം: നാല്‍പ്പതാം വെള്ളിയും കടന്നു െ്രെകസ്‌തവ ലോകം വിശുദ്ധ വാരത്തിലേക്ക്‌. അമ്പതു നോമ്പിന്റെ ഏറ്റവും വിശിഷ്‌ടമായ ദിവസങ്ങള്‍ക്കും തുടക്കമാകും. വിശുദ്ധ വാരാചരണത്തിനു തുടക്കം കുറിച്ചു ഇന്ന്‌ ഓശാന ഞായര്‍ ആചരിക്കും. കുരിശു മരണത്തിനു മുന്നോടിയായി ക്രിസ്‌തു കഴുതപ്പുറത്തേറി ജറുസലേമിലേക്കു പ്രവേശിച്ചതിന്റെ ഓര്‍മ പുതുക്കിയാണു ഓശാന ഞായര്‍ ആചരണം....

Read More

പൂരപ്രേമികളെ ആവേശത്തേരേറ്റുന്ന തിരുനക്കര പകല്‍പ്പൂരം

കോട്ടയം: താള, മേള, വര്‍ണ വിസ്‌മയങ്ങളാല്‍ നഗരത്തെ ആവേശത്തേരേറ്റുന്ന തിരുനക്കര പകല്‍പ്പൂരം . വര്‍ണങ്ങള്‍ നിറയുന്ന കുടമാറ്റവും ചമയങ്ങളില്‍ അണിഞ്ഞൊരുങ്ങിയ ഗജവീരന്‍മാരും കാതിന്‌ ഇമ്പമായി താളമേളങ്ങള്‍ എന്നിങ്ങനെ ഏതൊരു പൂരപ്രേമിയെയും കുളിരണയിക്കുന്ന കാഴ്‌ചകളാണ്‌ തിരുനക്കരയുടെ തിരുമുറ്റത്ത്‌ ഒരുങ്ങുക. തലയെടുപ്പാല്‍ പ്രശസ്‌തരായ 24 ഗജരാജാക്കന്‍മാരാണു പൂരപ്പറമ്പിനെ ആകര്‍ഷകമാക്കാന്‍ തിരുനക്കരയിലെത്തുക....

Read More

കണ്ണമാലിയില്‍ നേര്‍ച്ചസദ്യ നാളെ

പള്ളുരുത്തി: വിശുദ്ധ യൗസേപ്പിതാവിന്റെ തിരുന്നാളിനോടനുബന്ധിച്ച്‌ കണ്ണമാലി പള്ളിയില്‍ നാളെ നേര്‍ച്ചസദ്യ നടക്കും. രാവിലെ കൊച്ചി മെത്രാന്‍ ഡോ. ജോസഫ്‌ കരിയിലിന്റെ കാര്‍മികത്വത്തില്‍ നടക്കുന്ന ദിവ്യബലിക്കുശേഷമാണു സദ്യ. ഒരു ലക്ഷം വിശ്വാസികള്‍ നേര്‍ച്ചസദ്യയില്‍ പെങ്കടുക്കുമെന്നാണ്‌ കണക്കുകൂട്ടല്‍. ...

Read More

വാഗമണ്‍ കുരിശുമലയില്‍ നാല്‌പതാം വെള്ളിയാചരണവും പുതുഞായര്‍ തിരുനാളും ഇന്ന്‌ മുതല്‍

വാഗമണ്‍: തീര്‍ഥാടനകേന്ദ്രമായ വാഗമണ്‍ കുരിശുമലയില്‍ കുരിശുമലകയറ്റവും പുതുഞായര്‍ തിരുനാളും ഇന്നു മുതല്‍ ഏപ്രില്‍ പത്ത്‌ വരെ ആചരിക്കും. ഇന്ന്‌ നാല്‌പതാംവെള്ളിയാചരണം. രാവിലെ എട്ടരയ്‌ക്ക്‌ കല്ലില്ലാക്കവലയില്‍നിന്ന്‌ സ്ലീവാപ്പാത, പത്തിനു ദിവ്യബലി, സന്ദേശം-ഡോ. ജോസഫ്‌ കുഴിഞ്ഞാലില്‍, 11.30-ന്‌ പാച്ചോര്‍നേര്‍ച്ച. 25-ന്‌ ദുഃഖവെള്ളി....

Read More

മലയാറ്റൂര്‍ കുരിശുമുടി തീര്‍ഥാടനം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

മലയാറ്റൂര്‍: മലയാറ്റൂര്‍ കുരിശുമുടിയില്‍ വിശുദ്ധവാരാചരണത്തിനും പുതുഞായര്‍ തിരുനാളിനുമുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തീയായതായി സെന്റ്‌ തോമസ്‌ അന്തര്‍ദേശീയ തീര്‍ഥാടന കേന്ദ്രം റെക്‌ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ടും മലയാറ്റൂര്‍ സെന്റ്‌ തോമസ്‌ പള്ളി (താഴത്തെ പള്ളി) വികാരി റവ. ഡോ. ജോണ്‍ തേയ്‌ക്കാനത്തും പത്രസമ്മേളനത്തില്‍ അറിയിച്ചു....

Read More

ശബരിമല ഉത്സവത്തിനു കൊടിയേറി

ശബരിമല: പത്തുനാള്‍ നീണ്ടുനില്‍ക്കുന്ന ഉല്‍സവത്തിനു ഭക്‌തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ശബരീശ സന്നിധിയില്‍ കൊടിയേറി. ഇന്നലെ രാവിലെ 10.20 നും11നും മധ്യേയായിരുന്നു കൊടിയേറ്റ്‌. 22 നാണു പള്ളിവേട്ട. 23 ന്‌ അയ്യപ്പന്റെ ജന്മനാളായ പൈങ്കുനി ഉത്രത്തിനാണ്‌ ആറാട്ട്‌. രാവിലെ 10.30 നും 11 നും മധ്യേയാണ്‌ പമ്പയില്‍ ആറാട്ടു നടക്കുക....

Read More

ആത്മസമര്‍പ്പണമായി ചെട്ടികുളങ്ങര കെട്ടുകാഴ്‌ച

മാവേലിക്കര: ആത്മസമര്‍പ്പണത്തിന്റെ പ്രതീകമായി ചെട്ടികുളങ്ങരയില്‍ കുംഭഭരണി ആഘോഷിച്ചു. ശിവരാത്രി നാള്‍ തുടങ്ങിയ അനുഷ്‌ഠാനത്തിന്റെ പൂര്‍ണതയാണ്‌ കുംഭഭരണി ദിവസം ആഘോഷിച്ചത്‌. ശിവരാത്രി നാള്‍ ആരംഭിച്ച കുത്തിയോട്ടങ്ങള്‍ രാവിലെ ഏഴു മുതല്‍ ക്ഷേത്രത്തിലെത്തി. കുത്തിയോട്ടങ്ങള്‍ എത്തിയതിനു ശേഷം കുത്തിയോട്ട ബാലകന്മാരെ ചൂരല്‍ മുറിഞ്ഞു....

Read More

ഉത്‌സവത്തിനും മാസപൂജയ്‌ക്കുമായി ശബരിമല നട തുറന്നു

ശബരിമല: ഉത്‌സവത്തിനും മാസപൂജയ്‌ക്കുമായി ശബരിമല നട തുറന്നു. ഇന്നലെ വൈകിട്ട്‌ അഞ്ചിനു തന്ത്രി കണ്‌ഠര്‌ മഹേഷ്‌ മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എസ്‌.ഇ. ശങ്കരന്‍നമ്പൂതിരി നട തുറന്നു ദീപം തെളിച്ചു. ഇന്നു രാവിലെ 10.20നും11നും മധ്യേയാണ്‌ കൊടിയേറ്റ്‌. 22 ന്‌ പളളിവേട്ട. അന്നുരാത്രി പത്തുമണിയോടെ സ്വാമി അയ്യപ്പന്റെ പളളിവേട്ടയ്‌ക്കുളള ഒരുക്കങ്ങള്‍ ആരംഭിക്കും....

Read More

ശബരിമല പൈങ്കുനി ഉത്രം ഉത്സവം: കൊടിയേറ്റ്‌ നാളെ, ആറാട്ട്‌ 23ന്‌

തിരുവനന്തപുരം: ശബരിമല ശ്രീധര്‍മശാസ്‌താ ക്ഷേത്രത്തിലെ 10 ദിവസം നീണ്ടുനില്‍ക്കുന്ന മീനമാസത്തിലെ പൈങ്കുനി ഉത്രം ഉത്സവത്തിനായി ഇന്ന്‌ വൈകിട്ട്‌ അഞ്ചിനു നട തുറക്കും. നാളെ രാവിലെ കൊടിയേറ്റോടെ ആരംഭിക്കുന്ന ഉത്സവം ഈമാസം 23ന്‌ സമാപിക്കും....

Read More

ഗുരുവായൂര്‍ മേല്‍ശാന്തി നറുക്കെടുപ്പ്‌ 16ന്‌

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ മേല്‍ശാന്തി നറുക്കെടുപ്പ്‌ 16ന്‌. ഏപ്രില്‍ ഒന്നു മുതല്‍ ആറുമാസത്തേക്കുള്ള പുതിയ മേല്‍ശാന്തിയെയാണ്‌ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുക. 53 പേരാണ്‌ മേല്‍ശാന്തി സ്‌ഥാനത്തേക്ക്‌ അപേക്ഷ സമര്‍പ്പിച്ചിരുന്നത്‌. ഇതില്‍ അഞ്ച്‌ അപേക്ഷകള്‍ തള്ളി. 48 പേരെ കൂടിക്കാഴ്‌ചയ്‌ക്ക് ക്ഷണിച്ചിട്ടുണ്ട്‌....

Read More
Ads by Google
Ads by Google
Back to Top