Last Updated 1 year 14 weeks ago
Ads by Google
21
Thursday
September 2017

Religion

പെസഹാദിനത്തില്‍ കുരിശുമുടിയിലേക്ക്‌ ഭക്‌തജനപ്രവാഹം; ഇന്ന്‌ പീഡാനുഭവ വെളളി

മലയാറ്റുര്‍: പെസഹാദിനത്തില്‍ കുരിശുമുടിയിലേക്ക്‌ ഭക്‌തജനപ്രവാഹം. പൊന്നിന്‍ കുരിശുമുത്തപ്പോ പൊന്‍മല കയറ്റമെന്ന ശരണവിളികളുമായി മലയാറ്റൂര്‍ മലകയറുന്നത്‌ പതിനായിരങ്ങളാണ്‌. ഭാരമേറിയ മരകുരിശുകളുമായെത്തുന്ന തീര്‍ഥാടകരുടെ ശരണമന്ത്രത്താല്‍ കുരിശുമുടി ഭക്‌തിസാന്ദ്രമായി....

Read More

യഹോവയുടെ സാക്ഷികള്‍ യേശുക്രിസ്‌തുവിന്റെ മരണത്തിന്റെ ഓര്‍മ്മ ആചരിച്ചു

കോട്ടയം: യഹോവയുടെ ക്രിസ്‌തീയ സാക്ഷികള്‍ യേശുക്രിസ്‌തുവിന്റെ മരണത്തിന്റെ ഓര്‍മ്മ ആചരിച്ചു. ഒരു നിയമിത ശുശ്രൂഷകന്റെ അദ്ധ്യക്ഷതയില്‍ ഗീതം പ്രാര്‍ഥനയോടെ അനുസ്‌മരണ ശുശ്രൂഷ ആരംഭിച്ചു. തുടര്‍ന്ന്‌ യേശുവിന്റെ ശരീരത്തേയും രക്‌തത്തേയും പ്രതിനിധാനം ചെയ്യുന്ന അപ്പവീഞ്ഞുകളുടെ വിതരണവും നടത്തി. സമാപനഗീതത്തോടും പ്രാര്‍ത്ഥനയോടും കൂടെ അനുസ്‌മരണ ശുശ്രൂഷ അവസാനിച്ചു....

Read More

ചേലക്കര അന്തിമഹാകാളന്‍കാവ്‌ വേല നാളെ

ചേലക്കര: കൊയ്‌തൊഴിഞ്ഞ അന്തിമഹാകാളന്‍കാവിലെ പാടം വേലമഹോത്സവത്തിനായി ഒരുങ്ങി. തട്ടകത്തപ്പനെ ദര്‍ശിക്കാന്‍ നാളെ ജനസഹസ്രങ്ങള്‍ ചേലക്കര അന്തിമഹാകാളന്‍കാവിലെത്തും. ബന്ധുജനങ്ങളെയും സുഹൃത്തുക്കളെയും സ്വീകരിക്കാന്‍ തട്ടകദേശങ്ങളിലെ വീടുകളില്‍ ഒരുക്കങ്ങള്‍ തകൃതി. അഞ്ചുദേശങ്ങള്‍ തമ്മില്‍ മത്സരിച്ചൊരുക്കുന്നവെടിക്കെട്ടാണ്‌ വേലാഘോഷത്തിന്റെ പ്രധാന സവിശേഷത....

Read More

കൊല്ലൂര്‍ രഥോത്സവ ലഹരിയില്‍

കാസര്‍ഗോഡ്‌: കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലെ രഥോത്സവത്തിന്റെ ഭാഗമായുള്ള കട്ടെ ഉത്സവത്തിന്‌ തുടക്കമായി. ഇന്നലെ വൈകീട്ട്‌ ക്ഷേത്രതന്ത്രി നിത്യാനന്ദ അഡിഗെയുടെ മുഖ്യകാര്‍മ്മികത്വത്തിലാണ്‌ പൂജാദി കര്‍മ്മങ്ങള്‍ നടന്നത്‌.രാത്രി 9 മണിയോടെ മയൂരാരോഹണത്സവം നടന്നു. മഹാരഥോത്സവത്തിന്‌ ബുധനാഴ്‌ചയാണ്‌ കൊടിയേറിയത്‌....

Read More

ബിലീവേഴ്‌സ് ചര്‍ച്ച്‌ കത്തീഡ്രലില്‍ കാല്‍കഴുകല്‍ ശുശ്രൂഷ

തിരുവല്ല: ക്രിസ്‌തുദേവന്‍ ശിഷ്യന്മാരുടെ കാല്‍ കഴുകി വെടിപ്പാക്കിയതിന്റെ പ്രതീകമായി പെസഹാ ദിനാചരണത്തോടനുബന്ധിച്ച്‌ ബിലീവേഴ്‌സ്‌ ചര്‍ച്ച്‌ സെന്റ്‌ തോമസ്‌ കത്തീഡ്രലില്‍ കാല്‍കഴുകല്‍ ശുശ്രൂഷ നടത്തി. ഡോ. കെ. പി. യോഹന്നാന്‍ മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിച്ചു. ക്രിസ്‌തുവിന്റെ താഴ്‌മയിലൂടെയുള്ള ഒരു കടന്നു പോക്കലാണ്‌ ഈ ശുശ്രൂഷ നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്‌ എന്ന്‌ അദ്ദേഹം പറഞ്ഞു. ഫാ....

Read More

പാലാ കത്തീഡ്രലിലെ പുത്തന്‍പാനസംഘം നാല്‍പ്പതാം വര്‍ഷത്തിലേയ്‌ക്ക്

പാലാ: 'ആദമാദി നരവംശം ഭീതി കൂടാതെ പിഴച്ച ഹേതുവതിനുത്തരം നീ ചെയ്‌തിതോ' പുത്രാ-ദുഃഖവെള്ളിയാഴ്‌ചയുടെ ശോകസാന്ദ്രമായ അന്തരീക്ഷത്തില്‍ പാലാ കത്തീഡ്രലിലെ പുത്തന്‍പാനസംഘം പാടുകയാണ്‌. ഹൃദയങ്ങളെ ആര്‍ദ്രമാക്കുന്ന പുത്തന്‍പാനയിലെ ശോകഗാനം കഴിഞ്ഞ 40 വര്‍ഷമായി പാലാ കത്തീഡ്രലിലും പരിസരത്തുമുള്ള വിശ്വാസികളുടെ ആത്മാവില്‍ നിറയുന്നു. ദുഃഖവെള്ളിയാഴ്‌ചയിലെ ഭക്‌ത്യാധിഷ്‌ഠിതമായ ഒരു ആചരണംകൂടിയാണ്‌ പാനവായന. ഫാ....

Read More

ശരണാരവം പമ്പയെ ഗംഗയാക്കി; കലിയുഗവരദന്‍ ആറാടി

ശബരിമല: ശരണമന്ത്രങ്ങള്‍ അലയടിച്ച്‌ അമൃതധാരയായ പമ്പയില്‍ കലിയുഗവരദന്റെ ആറാട്ട്‌ നടന്നു. മലയിറങ്ങിയവരും പമ്പാ മണപ്പുറത്ത്‌ കാത്തുനിന്നവരും ആറാട്ടിന്റെ പുണ്യം നുകര്‍ന്നു. ഉച്ചവെയിലില്‍ തിളങ്കിയ പമ്പയ്‌ക്കു മേലെ ആകാശത്ത്‌ കൃഷ്‌ണപ്പരുന്ത്‌ വട്ടമിട്ടു. നദീതീരത്ത്‌ പ്രത്യേകം തയാറാക്കിയ ആറാട്ടുകടവില്‍ 11.50 നായിരുന്നു ആറാട്ട്‌. ഈ സമയം ഭക്‌തര്‍ പമ്പയില്‍ പുഷ്‌പവൃഷ്‌ടി നടത്തി....

Read More

പങ്കുവെക്കലിന്റെയും കൂട്ടായ്‌മയുടെയും ഓര്‍മ പുതുക്കി ഇന്ന്‌ പെസഹ

കല്‍പ്പറ്റ: ക്രിസ്‌തുവിന്റെ അന്ത്യ അത്താഴത്തിന്റെയും വിശുദ്ധ കുര്‍ബാന സ്‌ഥാപിച്ചതിന്റെയും സ്‌മരണ പുതുക്കി ക്രൈസ്‌തവര്‍ ഇന്നു പെസഹാ ആചരിക്കുന്നു. കൂട്ടായ്‌മയുടെയും പങ്കുവെക്കലിന്റെയും അനുഭവം കൂടിയാണ്‌ പെസഹ. ശിഷ്യന്മാരുടെ കാലുകള്‍ കഴുകി വിനയത്തിന്റെ മാതൃകയായ യേശുവിന്റെ സ്‌മൃതിയില്‍ ദേവാലയങ്ങളില്‍ ഇന്ന്‌ ദേവാലയങ്ങളില്‍ കാല്‍കഴുകല്‍ ശുശ്രൂഷ നടക്കും....

Read More

ദുഃഖവെള്ളി - വചനിപ്പ്‌ പെരുന്നാള്‍ സംഗമം: ഇക്കുറി നൂറ്റാണ്ടിലെ അപൂര്‍വ്വദിനം

കുന്നംകുളം: ക്രിസ്‌തുവിന്റെ മനുഷ്യവതാരം സംബന്ധിച്ച്‌ ഗബ്രിയേല്‍ മാലാഖ പരിശുദ്ധ കന്യകാമറിയത്തെ അറിയിക്കുന്നതിന്റെ ഓര്‍മ പുതുക്കുന്ന വചനിപ്പു പെരുന്നാളും ദുഃഖവെള്ളിയും ഈ വര്‍ഷം ഒരേദിവസം. നൂറ്റാണ്ടിലെ ഈ അപൂര്‍വ്വദിനം ഇനി 141 വര്‍ഷത്തിനുശേഷം മാത്രം. ഓര്‍ത്തഡോക്‌സ്‌- യാക്കോബായ സഭകളാണ്‌ മാര്‍ച്ച്‌ 25 നു വചനിപ്പു പെരുന്നാള്‍ ആഘോഷിക്കുന്നത്‌. ഇക്കുറി ദുഃഖവെള്ളിയും ഇതേ ദിവസമാണ്‌....

Read More

ചെട്ടികുളങ്ങരയില്‍ എതിരേല്‍പ്പ്‌ മഹോത്സവത്തിനു തുടക്കം

മാവേലിക്കര: ചെട്ടികുളങ്ങര ദേവീക്ഷേത്രത്തില്‍ ശ്രീദേവി വിലാസം ഹിന്ദുമത കണ്‍വന്‍ഷന്റെ നേതൃത്വത്തില്‍ കരകളുടെ ക്രമം അനുസരിച്ചുള്ള എതിരേല്‍പ്പ്‌ മഹോത്സവം ആരംഭിച്ചു. ഇന്നലെ ഈരേഴ തെക്ക്‌ ഹൈന്ദവ കരയോഗത്തിന്റെ നേതൃത്വത്തില്‍ ചെട്ടികുളങ്ങര ഭഗവതിയുടെ മുടി എഴുന്നള്ളത്തോടു കൂടി കോയിക്കത്തറയില്‍നിന്ന്‌ ആരംഭിച്ച ഉരുളിച്ച ഘോഷയാത്ര ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു....

Read More

ശബരിമലയില്‍ ഇന്ന്‌ ആറാട്ട്‌

ശബരിമല: പള്ളിവേട്ട കഴിഞ്ഞതോടെ പുണ്യനദിയായ പമ്പയില്‍ ഇന്നു ശബരീശന്‌ ആറാട്ട്‌. രാവിലെ 10.30 നും 11നും മധ്യേയാണ്‌ പമ്പയില്‍ ആറാട്ട്‌ നടക്കുക. ഇന്നലെ രാത്രി അത്താഴപൂജയ്‌ക്ക്‌ ശേഷം10 മണിയോടെയാണു സ്വാമി അയ്യപ്പന്റെ പള്ളിവേട്ട ചടങ്ങുകള്‍ക്കു തുടക്കമായത്‌. ശ്രീകോവിലില്‍നിന്നു ശ്രീബലിവിഗ്രഹത്തിലേക്കു ദേവചൈതന്യത്തെ ആവാഹിച്ചശേഷം പുറത്തേക്ക്‌ എഴുന്നള്ളിച്ചു....

Read More

യേശുക്രിസ്‌തുവിന്റെ മരണത്തിന്റെ ഓര്‍മ ആചരിക്കുന്നു

കോട്ടയം: യഹൂദ കലണ്ടറനുസരിച്ച്‌ യേശുക്രിസ്‌തുവിന്റെ ബലിമരണത്തിന്റെ ഓര്‍മ ദിനമായ നീസ്സാന്‍ 14 നാളെ ആചരിക്കും. സൂര്യാസ്‌തമയത്തിനു ശേഷം യഹോവയുടെ ക്രിസ്‌തീയ സാക്ഷികള്‍ രാജ്യഹാളുകളില്‍ ഒത്തു ചേര്‍ന്ന്‌ ക്രിസ്‌തുവിന്റെ മരണത്തിന്റെ ഓര്‍മ ആചരിക്കും....

Read More
Ads by Google
Ads by Google
Back to Top