Last Updated 1 year 14 weeks ago
Ads by Google
21
Thursday
September 2017

Religion

ഉമയനല്ലൂര്‍ ക്ഷേത്രത്തില്‍ ആനവാല്‍പിടി ആഘോഷിച്ചു

കൊല്ലം: ആനയെ ഓടിച്ചു വാലില്‍ തൊട്ടുവന്ദിച്ച്‌ ഉമയനല്ലൂര്‍ ബാലസുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ പ്രസിദ്ധമായ ആനവാല്‍പിടി ആഘോഷിച്ചു. ഇന്നലെ രാവിലെ 11.45നായിരുന്നു ആചാരപരമായ ആനവാല്‍പിടി നടന്നത്‌. ഇന്ത്യയില്‍ മറ്റൊരു ക്ഷേത്രത്തിലും ഇല്ലാത്തൊരു ആചാരമാണിത്‌. സുബ്രഹ്‌മണ്യന്റെയും ഗണപതിയുടെയും ബാല്യകാലവിനോദങ്ങളെ അനുസ്‌മരിപ്പിക്കുന്ന ചടങ്ങാണിത്‌....

Read More

അസഹിഷ്‌ണുതയ്‌ക്കെതിരേ ആഹ്വാനം മുഴക്കി സൂഫി മഹാസമ്മേളനം

കോഴിക്കോട്‌: ലോകം നേരിടുന്ന പ്രതിസന്ധികള്‍ക്കും വെല്ലുവിളികള്‍ക്കും പരിഹാരം പരിപൂര്‍ണ തൗഹീദിന്റെ വക്‌താക്കളായ സൂഫികളുടെ മാര്‍ഗം സ്വീകരിക്കല്‍ മാത്രമാണെന്നു ഖുത്‌ബുസ്സമാന്‍ ശൈഖ്‌ യൂസുഫ്‌ സുല്‍ത്താന്‍ ശാഹ്‌ ഖാദിരി ചിശ്‌തി. ലോകമെങ്ങും വിജ്‌ഞാനവും സംസ്‌കാരവും മാനുഷികമൂല്യങ്ങളും വളര്‍ത്തുന്നതു യഥാര്‍ഥ സൂഫികളാണെന്നും അദ്ദേഹം പറഞ്ഞു....

Read More

മംഗളാദേവി ചിത്രപൗര്‍ണമി; ഒരുക്കം തുടങ്ങി

ഇടുക്കി: 22 ന്‌ നടക്കുന്ന മംഗളാദേവി ചിത്രപൗര്‍ണമി മഹോത്സവത്തിന്‌ ഒരുക്കം തുടങ്ങി....

Read More

മാര്‍ ദിയസ്‌കോറോസ്‌ കോട്ടയം ഭദ്രാസന സഹായ മെത്രാപ്പോലീത്ത

കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ ചെന്നൈ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസിനെ കോട്ടയം ഭദ്രാസന സഹായ മെത്രാപ്പോലീത്തയായി ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവ നിയമിച്ചു. ഗീവര്‍ഗീസ്‌ മാര്‍ ഈവാനിയോസ്‌ മെത്രാപ്പോലീത്ത കാലംചെയ്‌തതിനെത്തുടര്‍ന്നു കോട്ടയം ഭദ്രാസനം കാതോലിക്കാ ബാവയുടെ ഭരണത്തിലായിരുന്നു. ...

Read More

വിശ്വാസം കുടികൊള്ളുന്ന വടയാര്‍ ആറ്റുവേല ഏഴിന്‌

തലയോലപ്പറമ്പ്‌: വടയാര്‍ ഇളങ്കാവ്‌ ക്ഷേത്രത്തിലെ ആറ്റുവേല മഹോത്സവം വ്യാഴാഴ്‌ച രാത്രി നടക്കും. ദക്ഷിണേന്ത്യയിലെ തന്നെ അത്യപൂര്‍വം ഉത്സവങ്ങളില്‍ ഒന്നാണിത്‌. ഉത്സവം നടക്കുന്നത്‌ ആറ്റിലാണെന്നുള്ളതാണ്‌ ഏറെ പ്രത്യേകത. ഐതീഹ്യപ്പെരുമയിലും ആചാരത്തനിമയിലും പകരംവയ്‌ക്കാനില്ലാത്ത ജലോത്സവമാണു വടയാര്‍ ഇളങ്കാവ്‌ ക്ഷേത്രത്തിലെ ആറ്റുവേല മഹോത്സവം....

Read More

മലയാറ്റൂര്‍ പുതുഞായര്‍ തിരുനാളിന്‌ ഭക്‌തജനത്തിരക്ക്‌

മലയാറ്റൂര്‍: തീര്‍ഥാടനകേന്ദ്രമായ മലയാറ്റൂര്‍ കുരിശുമുടിയിലും സെന്റ്‌ തോമസ്‌ പള്ളിയിലും മാര്‍ തോമാശ്ലീഹായുടെ പുതുഞായര്‍ തിരുനാള്‍ ആഘോഷിച്ചു. ആയിരണകണക്കിനു വിശ്വാസികളാണു മലയാറ്റൂര്‍ കുരിശുമുടിയില്‍ എത്തിച്ചേര്‍ന്നത്‌. മലയടിവാരത്തെ മാര്‍ തോമാശ്ലീഹായുടെ തിരുസ്വരൂപത്തിന്റെ മുന്‍പില്‍ പ്രാര്‍ഥനയര്‍പ്പിച്ചാണു വിശ്വാസികള്‍ മലകയറിയത്‌....

Read More

മലയാറ്റൂര്‍ പുതുഞായര്‍ തിരുനാളിനു കൊടിയേറി

മലയാറ്റൂര്‍: അന്തര്‍ദേശീയ തീര്‍ഥാടനകേന്ദ്രമായ മലയാറ്റൂര്‍ കുരിശുമുടിയിലും സെന്റ്‌ തോമസ്‌ പള്ളിയിലും (താഴത്തെ പള്ളി) പുതുഞായര്‍ തിരുനാളിനു കൊടിയേറി. കുരിശുമുടിയില്‍ തിരുനാളിനു തുടക്കംകുറിച്ചു റെക്‌ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ട്‌ കൊടിയേറ്റി. സെന്റ്‌ തോമസ്‌ പള്ളിയില്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ സെബാസ്‌റ്റ്യന്‍ എടയന്ത്രത്താണു കൊടിയേറ്റിയത്‌. ...

Read More

മലയാറ്റൂര്‍ പുതുഞായര്‍ തിരുനാള്‍ ഇന്ന്‌ കൊടിയേറും

മലയാറ്റൂര്‍: സെന്റ്‌ തോമസ്‌ പള്ളിയിലും കുരിശുമുടിയിലും പുതുഞായര്‍ തിരുനാളിന്‌ ഇന്നു കൊടിയേറും. കുരിശുമുടി പള്ളിയില്‍ വൈകിട്ട്‌ 5.30 നു റെക്‌ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ട്‌ തിരുനാള്‍കൊടി ഉയര്‍ത്തും. താഴത്തെ പള്ളിയില്‍ രാവിലെ 6 നു ബിഷപ്‌ മാര്‍ സെബാസ്‌റ്റ്യന്‍ എടയന്ത്രത്ത്‌ തിരുനാള്‍കൊടി ഉയര്‍ത്തും. കുരിശുമുടിയില്‍ പുതുഞായര്‍ ദിവസം പുലര്‍ച്ചെ 12.05 നു പുതുഞായര്‍ കുര്‍ബാന....

Read More

ഉത്ഥാന മഹത്വം അറിയണം: മാര്‍ ജോര്‍ജ്‌ ആലഞ്ചേരി

കൊച്ചി: ഉത്ഥാന മഹത്വം മരണശേഷം മാത്രമുള്ള അനുഭവമല്ലെന്നും അത്‌ ഈ ലോകജീവിതത്തിലും സ്വായത്തമാക്കണമെന്നും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി....

Read More

ഈസ്‌റ്റര്‍ ആഘോഷം സ്‌നേഹത്തിലേക്ക്‌ നയിക്കണം: കെ.സി.ബി.സി.

കൊച്ചി: എല്ലാവര്‍ക്കും സമാധാനത്തിന്റെയും പ്രത്യാശയുടെയും ഈശ്വരാനുഗ്രഹത്തിന്റെയും ഈസ്‌റ്റര്‍ മംഗളങ്ങള്‍ കേരള കത്തോലിക്കാ മെത്രാന്‍ സമിതി ആശംസിച്ചു. അനന്തസ്‌നേഹത്തിന്റെ പ്രതീകമായ ക്രിസ്‌തു തന്റെ ഉത്ഥാനത്തിലൂടെ ശാന്തിയുടെയും പ്രതീക്ഷയുടെയും നവ്യമായ സന്തോഷമാണു ലോകത്തിനു നല്‍കുന്നത്‌....

Read More

ഈസ്‌റ്റര്‍ അതിജീവനത്തിന്റെ കരുത്ത്‌

ചെറുതോണി: തിരുനാളുകളുടെ തിരുനാളാണ്‌ ഈസ്‌റ്റര്‍. രക്ഷകന്റെ ഉത്ഥാനത്തിലൂടെ കൈവന്ന പുതുജീവനില്‍ ആഹ്‌ളാദിക്കാനുള്ള അവസരം. നമ്മുടെ കുടുംബങ്ങളെ ബാധിച്ചിരിക്കുന്ന ഭൗതികതയെ പരാജയപ്പെടുത്തേണ്ട കാലമാണിത്‌. ദൈവികത നമ്മുടെ കുടുംബങ്ങളില്‍നിന്നു വിട്ടുപോയത്‌ വീണ്ടെടുക്കേണ്ട കാലം....

Read More

പീഡാനുഭവ ആചരണത്തിന്റെ പുണ്യവുമായി...

തങ്കിയപ്പച്ചന്‍ എന്നു വിശ്വാസികള്‍ സ്‌നേഹപൂര്‍വ്വം വിളിക്കുന്ന ഈശോയുടെ അത്ഭുതതിരുസ്വരൂപം കാണാന്‍ പതിനായിരക്കണക്കിന്‌ വിശ്വാസികളാണ്‌ എല്ലാവര്‍ഷവും ദുഃഖവെള്ളിയാഴ്‌ച ഇവിടെത്തുന്നത്‌. മലയാളക്കരയില്‍ ആലപ്പുഴയുടെ ഉത്തരപശ്‌ചിമയതിര്‍ത്തിയില്‍ ചേര്‍ത്തലയുടെ ഭാഗമായി അറബിക്കടലിന്റെ താരാട്ടുപാട്ട്‌ കേട്ട്‌ നാളികേരവൃക്ഷങ്ങള്‍ ആലോലമാടുന്ന പ്രകൃതിരമണീയത നിറഞ്ഞുതുളുമ്പുന്ന അനുഗ്രഹീത പ്രദേശം....

Read More
Ads by Google
Ads by Google
Back to Top