Last Updated 1 year 14 weeks ago
Ads by Google
21
Thursday
September 2017

Religion

ഉജ്‌ജയിനില്‍ മഹാകുംഭമേള തുടങ്ങി

ഉജ്‌ജയിന്‍ (മധ്യപ്രദേശ്‌): മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ കൊടുംചൂടിനെ നേരിട്ട്‌ ഉജ്‌ജയിനിലെത്തിയ സന്യാസിസംഘം രാജകീയ സ്‌നാനം തുടങ്ങി. ശിഷ്യഗണങ്ങള്‍ക്കൊപ്പം "ജയ്‌ ശ്രീരാം" മന്ത്രം ഉരുവിട്ടുകൊണ്ടാണ്‌ ഷിപ്രാ നദിയിലെ രാംഘട്ടില്‍ സന്യാസിമാര്‍ സ്‌നാനത്തിന്‌ ഇറങ്ങിയത്‌. രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍നിന്നും പുറത്തുനിന്നും നിരവധിയാളുകളാണ്‌ കുംഭമേളയില്‍ പങ്കെടുക്കുന്നത്‌....

Read More

ചിത്രാപൗര്‍ണമി ആഘോഷിക്കാന്‍ മംഗളാദേവിയില്‍ ആയിരങ്ങളെത്തി

കുമളി: ചിത്രാപൗര്‍ണമി ആഘോഷത്തിന്‌ ചരിത്രപ്രസിദ്ധമായ മംഗളാദേവി കര്‍ണകി ക്ഷേത്രത്തില്‍ ആയിരങ്ങളെത്തി. വാഹനങ്ങളിലും കാല്‍നടയായും 15,572 ഭക്‌തര്‍ മംഗളാദേവിയില്‍ എത്തിയതായാണു കണക്ക്‌. ഇതില്‍ 3,336 പേര്‍ തമിഴ്‌നാട്ടിലെ ലോവര്‍ക്യാമ്പ്‌ പളിയക്കുടി വഴി മലകയറി എത്തിയവരാണ്‌. കഴിഞ്ഞ വര്‍ഷം 18,507 പേര്‍ ചിത്രാപൗര്‍ണമി ആഘോഷത്തില്‍ പങ്കെടുത്തിരുന്നു....

Read More

മംഗളാദേവി ചിത്രാ പൗര്‍ണമി ഉത്സവം ഇന്ന്‌

ഇടുക്കി: മംഗളാദേവി ചിത്രാപൗര്‍ണമി മഹോത്സവം ഇന്നു നടക്കും. ഭക്‌തര്‍ക്കായി ശക്‌തമായ സുരക്ഷാ ക്രമീകരണങ്ങളാണ്‌ തേനി- ഇടുക്കി ജില്ലാ ഭരണകൂടങ്ങളുടെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. രാവിലെ അഞ്ചു മുതല്‍ ക്ഷേത്രത്തിലേക്കു ജനങ്ങള്‍ക്ക്‌ പ്രവേശനം അനുവദിച്ചിട്ടുണ്ട്‌. ഉച്ചകഴിഞ്ഞു മൂന്നിനു ശേഷം പ്രവേശനം അനുവദിക്കില്ല....

Read More

ഭഗവതിമാര്‍ ഉപചാരം ചൊല്ലി; തൃശൂര്‍ പൂരം കൊടിയിറങ്ങി

തൃശൂര്‍: തിരുവമ്പാടി, പാറമേക്കാവ്‌ ഭഗവതിമാര്‍ വടക്കുന്നാഥന്റെ ശ്രീമൂലസ്‌ഥാനത്ത്‌ മുഖാമുഖം നിന്ന്‌ ഉപചാരം ചൊല്ലിപ്പിരിഞ്ഞു. പാരമ്പര്യനിഷ്‌ഠയുടെ കരുത്തില്‍ അനിശ്‌ചിതത്വത്തെ അതീജിവിച്ച തൃശൂര്‍പൂരത്തിനു പരിസമാപ്‌തി. ഒന്നരദിവസം നീണ്ട ചടങ്ങുകള്‍ക്കെത്തിയ ജനാവലി പൂരത്തെ ജനകീയ ഉത്സവമാക്കി അടയാളപ്പെടുത്തി. കോടതി നിര്‍ദേശമനുസരിച്ച്‌ കര്‍ക്കശ നിയന്ത്രണങ്ങളോടെയാണ്‌ പൂരച്ചടങ്ങുകള്‍ അരങ്ങേറിയത്‌....

Read More

മംഗളാദേവി ചിത്രാ പൗര്‍ണമി: ഒരുക്കം അന്തിമഘട്ടത്തില്‍

തൊടുപുഴ: മംഗളാദേവി ചിത്രാപൗര്‍ണമി മഹോത്സവ നടത്തിപ്പിനുള്ള ഒരുക്കം അന്തിമഘട്ടത്തില്‍. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ വിപുലമായ ക്രമീകരണങ്ങളാണ്‌ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. ഉത്സവ ദിവസം രാവിലെ അഞ്ചുമുതല്‍ ജനങ്ങള്‍ക്കു പ്രവേശനം അനുവദിച്ചിട്ടുണ്ട്‌. ഉച്ച കഴിഞ്ഞു മൂന്നിനുശേഷം പ്രവേശനം അനുവദിക്കില്ല. വൈകുന്നേരം അഞ്ചിന്‌ എല്ലാവരും ക്ഷേത്രപരിസരം വിട്ടുപോകണം....

Read More

ഇളകിയാടി ആള്‍ക്കൂട്ടം; ഇരമ്പിയാര്‍ത്ത്‌ ഇലഞ്ഞിത്തറ

കര്‍ണികാരം പൂക്കുന്ന കത്തുന്ന മേടച്ചൂടില്‍ ഈണവും താളവും ചേര്‍ന്ന്‌ വടക്കുന്നാഥന്റെ മതില്‍ക്കകത്ത്‌ പെരുവനവും കൂട്ടരും മേളഗോപുരം തീര്‍ത്തപ്പോള്‍ ഇലഞ്ഞിച്ചോട്ടില്‍ ജനക്കൂട്ടം ഇളകിയാടി. ഭൈരവിയുടെ ഈണവും രൗദ്രതയുടെ ഭാവവും സംഗമിച്ചപ്പോള്‍ മേടപ്പൂരത്തിലെ ഈ താളവിസ്‌മയംതന്നെയാണ്‌ ലോകത്തിലെ ഏറ്റവും വലിയ ഓര്‍ക്കസ്‌ട്രയെന്നും 18 വാദ്യങ്ങള്‍ക്കും മീതെയാണ്‌ ചെണ്ടയെന്നും ഒരിക്കല്‍കൂടി തെളിയിച്ചു....

Read More

പൂരത്തെ തിരിച്ചുപിടിക്കാന്‍ ഞങ്ങളുമുണ്ട്‌......

തൃശൂര്‍: ആശങ്കകളുടെ തീരത്തുനിന്ന്‌ പൂരത്തെ തിരികെ പിടിച്ചതിന്റെ ആഹ്‌ളാദത്തില്‍ ദേവസ്വങ്ങളും പൂരപ്രേമികളും. റെക്കോഡ്‌ ജനക്കൂട്ടം പൂരത്തിന്റെ ആദ്യദിനത്തെ ത്രസിപ്പിച്ചു. ഇത്രയും ചിട്ടയായ പൂരത്തെ തകര്‍ക്കാന്‍ ചില കേന്ദ്രങ്ങളില്‍ നിന്നുണ്ടായ ശ്രമത്തിനെതിരേയുള്ള ഐക്യപ്രഖ്യാപനം കൂടിയായി ജനക്കൂട്ടത്തിന്റെ ആവേശം. സ്വകാര്യസംഭാഷണങ്ങളിലും പൂരത്തെ പിടിച്ചുലയ്‌ക്കാന്‍ നടന്ന ശ്രമം ചര്‍ച്ചാവിഷയമായിരുന്നു....

Read More

സൂര്യശോഭയില്‍ പാറമേക്കാവിലമ്മ എഴുന്നള്ളി

തൃശൂര്‍: നൂറുകോടി സൂര്യപ്രഭയില്‍ പാറമേക്കാവിലമ്മയുടെ പൂരം എഴുന്നള്ളിപ്പ്‌. കൊമ്പന്‍ ശ്രീപദ്‌മനാഭന്‍ പാറമേക്കാവ്‌ ഭഗവതിയുടെ കോലമേന്തിയപ്പോള്‍ സൂര്യകിരണങ്ങള്‍ പ്രഭയുതിര്‍ത്തു. ഉച്ചയ്‌ക്ക് 12ന്‌ ചെറിയപാണികൊട്ടി ഭഗവതി പുറപ്പെട്ടപ്പോള്‍ തട്ടകക്കാര്‍ പുഷ്‌പവൃഷ്‌ടിനടത്തി യാത്രാമംഗളം നേര്‍ന്നു. പാറമേക്കാവിലമ്മയുടെ കൂട്ടിനിരപ്പ്‌ ഭക്‌തിയുടേയും ആനന്ദത്തിന്റേയും സംഗമമായി....

Read More

വടക്കുംനാഥനെ വണങ്ങി ഘടകപൂരങ്ങള്‍

തൃശൂര്‍: പൂരങ്ങളുടെ പൂരത്തിന്‌ മാറ്റുകൂട്ടാന്‍, ശ്രീ വടക്കുംനാഥനെ വണങ്ങാന്‍ ഘടകക്ഷേത്രങ്ങളിലെ ഭഗവതീഭഗവാന്മാരെത്തി. നഗരത്തിനു ചുറ്റുമുള്ള എട്ട്‌ ഘടകക്ഷേത്രങ്ങളിലെ പൂരങ്ങളും എത്തുന്നതോടെയാണ്‌ തൃശൂര്‍ പൂരം പൂര്‍ണമാകുക. രാവിലെമുതല്‍ വടക്കുംനാഥ സന്നിധിയിലേക്ക്‌ ഘടകപൂരങ്ങളെത്തി. ഒമ്പതു ഗജവീരന്മാരുടെ അകമ്പടിയോടെ വെയിലും മഴയുമേല്‍ക്കാതെ കണിമംഗലം ശാസ്‌താവാണ്‌ ആദ്യമെത്തിയത്‌....

Read More

വര്‍ണക്കൂട്ടില്‍ കുടമാറ്റം ഹൃദ്യം

തൃശൂര്‍ : ജനപങ്കാളിത്തത്തിന്റെ ആത്മാവിഷ്‌കാരമായി തൃശൂര്‍ പൂരത്തിന്റെ കുടമാറ്റം അത്യുജ്വലം. വര്‍ണങ്ങളുടെ വിസ്‌മയമുഹൂര്‍ത്തങ്ങള്‍ ആവോളം നുകര്‍ന്ന്‌ ജനലക്ഷം ഇളകിയാടി. പൂരം സുഗമമായി നടക്കണമെന്ന ആവേശത്തള്ളിച്ചയ്‌ക്കിടെ തെക്കോട്ടിറക്കം മനുഷ്യമഹാസംഗമമായി. വന്‍പങ്കാളിത്തത്തോടെ പുതുതലമുറയും പൂരത്തെ നെഞ്ചേറ്റി. 1800 ലധികം വര്‍ണക്കുടകളും എല്‍.ഇ.ഡി. കുടകളും സ്‌പെഷല്‍ കുടകളും ഒന്നിനുപുറകേ വാനിലുയര്‍ന്നു....

Read More

വിശ്വാസസാക്ഷ്യമായി കോട്ടയം അതിരൂപതാ കാരുണ്യ പ്രഘോഷണ റാലി

നീണ്ടൂര്‍: ചെറുപുഷ്‌പ മിഷന്‍ ലീഗ്‌ കോട്ടയം അതിരൂപതയുടെ ആഭിമുഖ്യത്തില്‍ നടന്ന കാരുണ്യ പ്രഘോഷണ റാലി വിശ്വാസസാക്ഷ്യമായി. കൈപ്പുഴ മാര്‍ മാക്കീല്‍ പബ്ലിക്‌ സ്‌കൂളില്‍നിന്ന്‌ ആരംഭിച്ച റാലിയില്‍ സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന്‌ ആയിരക്കണക്കിനു മിഷന്‍ ലീഗ്‌ പ്രവര്‍ത്തകര്‍ അണിനിരന്നു. അതിരൂപതയിലെ അമ്പതോളം ഇടവകകളില്‍നിന്നു കുട്ടികള്‍ വ്യത്യസ്‌ത വേഷങ്ങളണിഞ്ഞാണെത്തിയത്‌. വികാരി ജനറാള്‍ ഫാ....

Read More

കണ്‍നിറയെ കണിയൊരുക്കി ശബരിമല

ശബരിമല: വിഷുപ്പുലരിയില്‍ ശബരിമലയില്‍ പതിനായിരങ്ങള്‍ വിഷുക്കണി ദര്‍ശിച്ചു. ശബരീശനെ കണികണ്ട്‌ വിഷുക്കൈനീട്ടം വാങ്ങാന്‍ സന്നിധാനത്ത്‌ വലിയ ഭക്‌തജനത്തിരക്കാണ്‌ അനുഭവപ്പെട്ടത്‌. പുലര്‍ച്ചെ നാലു മുതല്‍ ഏഴു വരെയായിരുന്നു വിഷുക്കണി ദര്‍ശനം. പുലര്‍ച്ചെ നാലിന്‌ നട തുറന്നു. തുടര്‍ന്ന്‌ നാളീകേര മുറിയില്‍ തിരിതെളിയിച്ച്‌ അയ്യപ്പനെ കണി കാണിച്ചു. പിന്നീട്‌ തന്ത്രികണ്‌ഠരര്‌ മഹേഷ്‌ മോഹനരരും മേല്‍ശാന്തി എസ്‌.ഇ....

Read More
Ads by Google
Ads by Google
Back to Top