Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

Religion

സ്‌ഥാനമാനങ്ങള്‍ ദൈവകാരുണ്യമായി കാണുന്നു: റവ. ഡോ. ആര്‍. ക്രിസ്‌തുദാസ്‌

തിരുവനന്തപുരം: തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ നിയുക്‌ത സഹായ മെത്രാനാകാന്‍ കഴിഞ്ഞത്‌ ദൈവകാരുണ്യമായി സ്വീകരിക്കുന്നുവെന്ന്‌ റവ. ഡോ. ആര്‍. ക്രിസ്‌തുദാസ്‌ പറഞ്ഞു. പാളയം സെന്റ്‌ ജോസഫ്‌ കത്തീഡ്രലില്‍ നടന്ന ചടങ്ങില്‍ ലത്തീന്‍ അതിരൂപതയുടെ നിയുക്‌ത സഹായ മെത്രാനായി പ്രഖ്യാപിക്കപ്പെട്ട ശേഷം മറുപടി പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ദൈവത്തിന്റെ കാരുണ്യമാണ്‌ തനിക്കു ലഭിച്ച പുതിയ നിയോഗം....

Read More

മാരാമണ്‍ കണ്‍വന്‍ഷന്‍ 14 മുതല്‍

പത്തനംതിട്ട: 121-ാമത്‌ മാരാമണ്‍ കണ്‍വന്‍ഷന്‍ 14-ന്‌ ഉച്ചകഴിഞ്ഞു രണ്ടിന്‌ ആരംഭിക്കും. മാരാമണ്‍ മണല്‍പ്പുറത്തെ പന്തലില്‍ 2.30 ന്‌ ഡോ. ഫിലിപ്പോസ്‌ മാര്‍ ക്രിസോസ്‌റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്ത പ്രാരംഭ ആരാധനയ്‌ക്കു നേതൃത്വം നല്‍കും. കണ്‍വന്‍ഷന്‍ മാര്‍ത്തോമ്മാ സഭയുടെ മേലധ്യക്ഷന്‍ ഡോ. ജോസഫ്‌ മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത ഉദ്‌ഘാടനം ചെയ്യും....

Read More

മാര്‍ ജോസ്‌ പുളിക്കല്‍ നാളെ അഭിഷിക്‌തനാകും "ഭൂമിയുടെ ഉപ്പായി, ലോകത്തിന്റെ പ്രകാശമായി"

"മോനേ, മുന്നോട്ടു വച്ച കാല്‍ പിന്നോട്ട്‌ എടുക്കരുത്‌" പ്രീഡിഗ്രിക്കു ശേഷം വൈദിക പഠനത്തിനു പോകാനൊരുങ്ങിയ ഏകമകന്‍ ജോസുകുട്ടിയോട്‌ ഇഞ്ചിയാനി പുളിക്കല്‍ ആന്റണി പറഞ്ഞത്‌ ഇത്രമാത്രം... പിതാവിന്റെ വാക്കുകള്‍ മകന്‍ ശിരസാ വഹിച്ചു. എല്ലാം നിയോഗമെന്നു കരുതുന്ന ആ ജോസുകുട്ടിയാണ്‌ നാളെ കാഞ്ഞിരപ്പള്ളി രൂപതയുടെ സഹായമെത്രാനായി സ്‌ഥാനമേല്‍ക്കുന്ന മാര്‍ ജോസ്‌ പുളിക്കല്‍....

Read More

ചര്‍ച്ച്‌ ഓഫ്‌ ഗോഡ്‌ കണ്‍വന്‍ഷന്‍ സമാപിച്ചു

തിരുവല്ല: ചര്‍ച്ച്‌ ഓഫ്‌ ഗോഡ്‌ കേരളാ സ്‌റ്റേറ്റ്‌ 93-ാമത്‌ ജനറല്‍ കണ്‍വന്‍ഷന്‍ സംയുക്‌താരാധനയോടെ സമാപിച്ചു. പാസ്‌റ്റര്‍ ഈപ്പന്‍ ചെറിയാന്‍ അധ്യക്ഷത വഹിച്ചു. പാസ്‌റ്റര്‍ ജോണ്‍സണ്‍ ദാനിയേല്‍ സങ്കീര്‍ത്തനം വായിച്ചു. പാസ്‌റ്റര്‍ എം. കുഞ്ഞാപ്പി വചന സന്ദേശം നല്‍കി. പാസ്‌റ്റര്‍ എ. മത്തായി തിരുവത്താഴ ശുശ്രൂഷയ്‌ക്ക്‌ നേതൃത്വം നല്‍കി. റവ....

Read More

മതാത്മകതയ്‌ക്കപ്പുറം മതബോധം ഉണ്ടാകണം: മാര്‍ സേവേറിയോസ്‌

നിലയ്‌ക്കല്‍: മതാത്മകതയ്‌ക്കപ്പുറത്തുള്ള മതബോധമാണു കാലഘട്ടത്തിന്റെ ആവശ്യമെന്നു നിലയ്‌ക്കല്‍ സെന്റ്‌ തോമസ്‌ എക്യുമെനിക്കല്‍ ട്രസ്‌റ്റ്‌ ഉപാധ്യക്ഷന്‍ ആര്‍ച്ച്‌ ബിഷപ്‌ ഡോ. കുര്യാക്കോസ്‌ മാര്‍ സേവേറിയോസ്‌ മെത്രാപ്പോലീത്ത. നിലയ്‌ക്കല്‍ ദൈവാലയം പുനരുദ്ധരിക്കപ്പെട്ടതിന്റെ വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിഷപ്‌ തോമസ്‌ കെ....

Read More

വിശ്വാസം ദുഃഖങ്ങളെ അകറ്റും: ശ്രീശ്രീ രവിശങ്കര്‍

കോതമംഗലം: വിശ്വാസം ദുഃഖങ്ങളെ അകറ്റുമെന്ന്‌ ജീവനകല ആചാര്യന്‍ ശ്രീശ്രീ രവിശങ്കര്‍. കോതമംഗലം വാരപ്പെട്ടിയിലെ ജ്‌ഞാന ക്ഷേത്രസമര്‍പ്പണത്തോടനുബന്ധിച്ചു നടത്തിയ ആനന്ദോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവനകല ഒരു തത്വശാസ്‌ത്രമാണ്‌. പിരിമുറുക്കം നിറഞ്ഞ ലോകത്തില്‍ ജീവിതത്തെ ആഘോഷമാക്കി മാറ്റാനാണ്‌ ഇതിലൂടെ ശ്രമിക്കുന്നത്‌....

Read More

ദൈവത്തിന്റെ യഥാര്‍ഥ മുഖം കാരുണ്യം: മാര്‍ ആലഞ്ചേരി

റോം: ദൈവത്തിന്റെ യഥാര്‍ഥ മുഖം കാരുണ്യമാണെന്നു സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി. റോമിലുള്ള സീറോ മലബാര്‍ സഭയുടെ പ്രതിനിധികളോടൊപ്പം വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ വിശുദ്ധ വാതിലിലൂടെ തീര്‍ത്ഥാടനം ചെയ്‌തശേഷം സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ദൈവത്തിന്റെ ഹൃദയം വിശ്വസികളെ പരിപാലിച്ചുകൊണ്ടിരിക്കുന്നു. ദൈവസ്‌നേഹം നിരുപാധികമാണ്‌....

Read More

ആത്മാവിനെക്കുറിച്ച്‌ കരുതലുള്ളവരാകണം: പ്രഫ.എം.വൈ. യോഹന്നാന്‍

കൊച്ചി: വിശ്വാസികള്‍ ദൈവത്തെക്കുറിച്ചു ബോധവും ആത്മാവിനെക്കുറിച്ചു കരുതലും ഉള്ളവരാകണമെന്നു പ്രഫ. എം.വൈ. യോഹന്നാന്‍. ക്രിസ്‌ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ മറൈന്‍ഡ്രൈവില്‍ നടത്തിയ സുവിശേഷമഹായോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആധുനിക സമൂഹം തിരക്കേറിയ ജീവിതത്തിനിടയില്‍ അനിവാര്യമായ മൂല്യങ്ങള്‍ കൈമോശം വന്നുപോകുന്നത്‌ തിരിച്ചറിയുന്നില്ല....

Read More

ക്രിസ്‌തുവില്‍ വിശ്വസിക്കുന്നവര്‍ക്കുള്ള ഗുണം സുവിശേഷത്തിലുണ്ട്‌: പാസ്‌റ്റര്‍ പി.സി ചെറിയാന്‍

തിരുവല്ല: ക്രിസ്‌തുവില്‍ വിശ്വസിക്കുന്ന ഒരുവനുണ്ടാകുന്ന ഗുണങ്ങളെപ്പറ്റി സുവിശേഷത്തില്‍ വ്യക്‌തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന്‌ പാസ്‌റ്റര്‍ പി.സി ചെറിയാന്‍ പറഞ്ഞു....

Read More

ഭക്‌തസഹസ്രങ്ങള്‍ സാക്ഷി; സ്വാമി സംയമീന്ദ്രതീര്‍ഥ അവരോധിതനായി

കൊച്ചി: കാശിമഠത്തിന്റെ 21-മത്‌ മഠാധിപതിയായി സ്വാമി സംയമീന്ദ്ര തീര്‍ഥ അവരോധിതനായി. ഹരിദ്വാറില്‍ ഗംഗാ തീരത്തുള്ള വ്യാസാശ്രമത്തിന്‌ സമീപം ഉയര്‍ത്തിയ സഭാഗൃഹത്തില്‍ നടന്ന ചടങ്ങിലാണ്‌ സ്വാമി സംയമീന്ദ്ര തീര്‍ഥ മഠാധീശ പ്രവേശനം നടത്തിയത്‌. കാശി മഠഗുരുപരമ്പരയെ വണങ്ങി പരമ്പരാഗത രീതിയിലാണ്‌ സംയമീന്ദ്ര തീര്‍ഥ മഠാധീശാരോഹണത്തിനായി പുറപ്പെട്ടത്‌....

Read More

മനുഷ്യര്‍ ദൈവം വസിക്കുന്ന ഇടമാകണം: പാസ്‌റ്റര്‍ പി.ജി. മാത്യൂസ്‌

തിരുവല്ല: ദൈവം വസിക്കുന്ന ഇടമായി മനുഷ്യര്‍ തീരണമെന്നതാണ്‌ ദൈവത്തിന്റെ ഇഷ്‌ടമെന്ന്‌ പാസ്‌റ്റര്‍ പി.ജി. മാത്യൂസ്‌. ചര്‍ച്ച്‌ ഓഫ്‌ ഗോഡ്‌ ഇന്‍ ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന 93-ാമത്‌ ജനറല്‍ കണ്‍വന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ദൈവ സ്‌നേഹത്തോടൊപ്പം സഹ ജീവികളോടും കരുണ കാട്ടാന്‍ തയാറാകണം....

Read More

പൊയ്‌കയില്‍ ശ്രീകുമാരഗുരുദേവ ജന്മദിനമഹോത്സവം 14 മുതല്‍

തിരുവല്ല: പൊയ്‌കയില്‍ ശ്രീകുമാരഗുരുദേവന്റെ 138-ാം ജന്മദിന മഹോത്സവം 14 മുതല്‍ 20 വരെ ആദിയര്‍ജനതയുടെ ദേശീയോത്സവമായി പ്രത്യക്ഷ രക്ഷാ ദൈവസഭ (പി.ആര്‍.ഡി.എസ്‌) ആസ്‌ഥാനമായ ഇരവിപേരൂര്‍ ശ്രീകുമാര്‍ നഗറില്‍ ആഘോഷിക്കും. ഇതിന്റെ ഭാഗമായി ജന്മംതൊഴല്‍, ഭക്‌തിഘോഷയാത്ര, ആത്മീയ പ്രഭാഷണങ്ങള്‍, ആത്മീയയോഗം, പൊതുസമ്മേളനം, ജന്മദിനസമ്മേളനം, സാംസ്‌കാരികസമ്മേളനം, വിദ്യാര്‍ഥി- യുവജന-മഹിളാ സമ്മേളനം, മതസമ്മേളനം, എട്ടു...

Read More
Ads by Google
Ads by Google
Back to Top