Main Home | Feedback | Contact Mangalam
Ads by Google

Keralam

ജിഷ വധം: പോലീസ്‌ ഇന്‍ഫര്‍മേഷന്‍ ബോക്‌സുകള്‍ സ്‌ഥാപിച്ചു

പെരുമ്പാവൂര്‍: ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട്‌ പോലീസിന്‌ വിവരങ്ങള്‍ കൈമാറുന്നതിനു ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്‍ഫര്‍മേഷന്‍ ബോക്‌സുകള്‍ സ്‌ഥാപിച്ചു. പൊതുജനങ്ങള്‍ക്ക്‌ കൊലപാതകവുമായി ബന്ധപ്പെട്ട്‌ അറിയാവുന്ന വിവരങ്ങള്‍ എഴുതി ഈ ബോക്‌സില്‍ നിക്ഷേപിക്കാം....

Read More

സ്‌കൂട്ടര്‍ യാത്രക്കാരി ലോറിയിടിച്ച്‌ മരിച്ചു

തൃപ്പൂണിത്തുറ: സ്‌കൂട്ടറില്‍ ടോറസ്‌ ലോറിയിടിച്ചതിനെത്തുടര്‍ന്നു സ്‌കൂട്ടര്‍ ഓടിച്ചിരുന്ന യുവതി മരിച്ചു. മണീട്‌ ചീരക്കാട്ടുപാറ തച്ചിനേത്ത്‌ സജീവ്‌ കുമാറിന്റെ ഭാര്യ സിന്ധു(33)വാണ്‌ മരിച്ചത്‌. തിരുവാങ്കുളം പെട്രോള്‍ പമ്പിനു സമീപത്ത്‌ ഇന്നലെ വൈകിട്ട്‌ ആറിനായിരുന്നു അപകടം. ഇരുമ്പനം പോസ്‌റ്റോഫീസിലെ താല്‍ക്കാലിക ജീവനക്കാരിയായ സിന്ധു ജോലികഴിഞ്ഞു വീട്ടിലേക്കു പോകുകയായിരുന്നു....

Read More

ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധി: സമുദായ താല്‍പ്പര്യം പരിഗണിക്കണമെന്ന്‌

കൊച്ചി: നിയമസഭയിലേക്ക്‌ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയെ നാമനിര്‍ദേശം ചെയ്യുമ്പോള്‍ സമുദായ താല്‍പ്പര്യം കൂടി പരിഗണിക്കണമെന്ന്‌ ഓള്‍ കേരള ആംഗ്ലോ ഇന്ത്യന്‍ അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. യു.ഡി.എഫ്‌. നാമനിര്‍ദേശം ചെയ്‌ത അംഗം തികഞ്ഞ പരാജയമായിരുന്നെന്നും അവര്‍ പറഞ്ഞു. ...

Read More

പുറ്റിങ്ങല്‍: നഷ്‌ടപരിഹാരത്തിന്‌ 84 ലക്ഷം കൂടി വേണമെന്ന്‌ കലക്‌ടര്‍

കൊച്ചി: പരവൂര്‍ വെടിക്കെട്ട്‌ ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള നഷ്‌ടപരിഹാരം വിതരണം ചെയ്യുന്നതു പൂര്‍ത്തിയാക്കാന്‍ 84 ലക്ഷം രൂപ കൂടി വേണമെന്നു കൊല്ലം ജില്ലാ കലക്‌ടര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ഇതിനായി സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ടെന്നും കലക്‌ടര്‍ കോടതിയില്‍ സമര്‍പ്പിച്ച പത്രികയില്‍ വ്യക്‌തമാക്കി....

Read More

ഹരി പി. നായര്‍ പ്രതിപക്ഷ നേതാവിന്റെ പ്രൈവറ്റ്‌ സെക്രട്ടറി

തിരുവനന്തപുരം: പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തലയുടെ പ്രൈവറ്റ്‌ സെക്രട്ടറിയായി ഹരി പി. നായരെ നിയമിച്ചു. സെക്രട്ടേറിയറ്റില്‍ അഡീഷണല്‍ സെക്രട്ടറിയാണ്‌. കേന്ദ്ര ഇന്റലിജന്‍സ്‌ ബ്യൂറോയിലെ പ്രവര്‍ത്തനത്തിനുശേഷമാണ്‌ സെക്രട്ടേറിയറ്റ്‌ സര്‍വീസിലെത്തിയത്‌....

Read More

ജലമാര്‍ഗം അമോണിയ നീക്കം: ഫാക്‌ടിന്‌ ഉപാധികളോടെ കലക്‌ടറുടെ അനുമതി

കാക്കനാട്‌: ജലമാര്‍ഗം അമോണിയ കൊണ്ടുപോകാന്‍ ഉപാധികളോടെ ഫാക്‌ടിന്‌ ജില്ലാ കലക്‌ടറുടെ അനുമതി. ചമ്പക്കരയിലെ അമോണിയ ചോര്‍ച്ച നാട്ടുകാരെ ഭീതിയിലാഴ്‌ത്തിയ സാഹചര്യത്തില്‍ ബാര്‍ക്ക്‌ വഴിയുള്ള അമോണിയ നീക്കം കലക്‌ടര്‍ നിരോധിച്ചിരുന്നു. ഏലൂരില്‍ നിന്നും ബുള്ളറ്റ്‌ ടാങ്കറുകളില്‍ ഫാക്‌ടിലേക്ക്‌ അമോണിയ എത്തിക്കാന്‍ സംവിധാനം ഒരുക്കിയെങ്കിലും ഫലപ്രദമായില്ല....

Read More

കടുവാ സങ്കേതത്തിന്‌ വയര്‍ലസ്‌: ഇടപാടിലെ ക്രമക്കേട്‌ അന്വേഷിക്കാന്‍ കോടതി ഉത്തരവ്‌

മൂവാറ്റുപുഴ: പെരിയാര്‍ കടുവാസങ്കേതത്തിലേക്കു വയര്‍ലസ്‌ സെറ്റ്‌ വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്ന പരാതിയില്‍ ദ്രുതപരിശോധന നടത്താന്‍ മൂവാറ്റുപുഴ വിജിലന്‍സ്‌ കോടതി ഉത്തരവ്‌....

Read More

നടപടിക്രമം പാലിച്ചെന്ന്‌ ശിവകുമാര്‍

തിരുവനന്തപുരം: തീരദേശവാസികള്‍ കൂടുതലുള്ള ആലപ്പുഴ ജില്ലയില്‍ ജനങ്ങള്‍ക്കു വിദഗ്‌ധചികിത്സയും വിദ്യാര്‍ഥികള്‍ക്കു മെഡിക്കല്‍ അഡ്‌മിഷനു കൂടുതലായി 100 എം.ബി.ബി.എസ്‌ സീറ്റുകളും ലഭ്യമാക്കുകയെന്ന ഉദ്ദേശത്തോടെയാണ്‌ രണ്ടാമതൊരു മെഡിക്കല്‍ കോളജ്‌ തുടങ്ങാന്‍ തീരുമാനിച്ചതെന്ന്‌ മുന്‍ മന്ത്രി വി.എസ്‌. ശിവകുമാര്‍. മെഡിക്കല്‍ കോളജിനോടനുബന്ധിച്ചുള്ള ആശുപത്രി പൂര്‍ണമായും സര്‍ക്കാര്‍ ഉടമസ്‌ഥതയിലായിരിക്കും....

Read More

താലൂക്ക്‌ ആശുപത്രിയില്‍ പേവിഷ പ്രതിരോധ മരുന്ന്‌ ലഭ്യമാക്കണം: മന്ത്രി

തിരുവനന്തപുരം: എല്ലാ താലൂക്ക്‌ ആശുപത്രിയിലും പേവിഷ പ്രതി-രോധമരുന്ന്‌ ലഭ്യമാക്കണമെന്നു മൃഗസംരക്ഷണവകുപ്പ്‌ മന്ത്രി കെ. രാജു വകുപ്പ്‌ ഉദ്യോഗസ്‌ഥരോടു നിര്‍ദേശിച്ചു....

Read More

ജനതാദള്‍ (യു) സംസ്‌ഥാന ജനറല്‍ സെക്രട്ടറിയായി ജോസഫ്‌ ചാവറയെ നിയമിച്ചു

കോഴിക്കോട്‌: ജനതാദള്‍ (യുണൈറ്റഡ്‌) സംസ്‌ഥാന ജനറല്‍ സെക്രട്ടറിയായി ജോസഫ്‌ ചാവറയെ സംസ്‌ഥാന പ്രസിഡന്റ്‌ എം.പി. വീരേന്ദ്രകുമാര്‍ നിയമിച്ചു. ഇദ്ദേഹം ജനതാദള്‍ (യു) കോട്ടയം ജില്ലാ പ്രസിഡന്റാണ്‌. കേരളാ പാരലല്‍ കോളജ്‌ സ്‌റ്റുഡന്റ്‌സ് അസോസിയേഷനിലൂടെ വിദ്യാര്‍ഥി രാഷ്‌ട്രീയത്തില്‍ വന്ന ചാവറ നയിച്ച വിദ്യാര്‍ഥി സമരത്തിലൂടെയാണ്‌ കേരളത്തിലെ പാരലല്‍ കോളജ്‌ വിദ്യാര്‍ഥികള്‍ക്ക്‌ യാത്രാ സൗജന്യം അനുവദിച്ചത്‌....

Read More

നെടുമ്പാശേരി സ്വര്‍ണക്കടത്ത്‌ : ജഡ്‌ജിക്കും കൈക്കൂലി ! വാഗ്‌ദാനത്തെ ത്തുടര്‍ന്ന്‌ ബെഞ്ച്‌ പിന്മാറി

കൊച്ചി: ശതകോടികളുടെ നെടുമ്പാശേരി സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കൊഫെപോസ കേസില്‍ തനിക്കു കൈക്കൂലി വാഗ്‌ദാനം ലഭിച്ചെന്നു ഹൈക്കോടതിയിലെ മുതിര്‍ന്ന ന്യായാധിപനായ ജസ്‌റ്റിസ്‌ കെ.ടി. ശങ്കരന്‍. ഇതേത്തുടര്‍ന്ന്‌ കേസ്‌ പരിഗണിക്കുന്നതില്‍നിന്ന്‌ ജസ്‌റ്റിസ്‌ കെ.ടി. ശങ്കരനും ജസ്‌റ്റിസ്‌ എ. ഹരിപ്രസാദും ഉള്‍പ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്‌ പിന്മാറി. കേസ്‌ ഇനി മറ്റൊരു ബെഞ്ച്‌ പരിഗണിക്കും....

Read More

ആര്‍. ശ്രീലേഖ ആദ്യ വനിതാ ഇന്റലിജന്‍സ്‌ മേധാവി

തിരുവനന്തപുരം: കേരള പോലീസിലെ ആദ്യ വനിതാ ഇന്റലിജന്‍സ്‌ മേധാവിയായി എ.ഡി.ജി.പി: ആര്‍. ശ്രീലേഖ നിയമിതയായി. ഇതുള്‍പ്പെടെ പിണറായി സര്‍ക്കാര്‍ നടത്തിയ രണ്ടാമത്തെ പോലീസ്‌ അഴിച്ചുപണിയില്‍ ജയില്‍ ഡി.ജി.പി: ഋഷിരാജ്‌സിങ്ങിനടക്കം 23 ഉദ്യോഗസ്‌ഥര്‍ക്കു സ്‌ഥാനചലനം. ഋഷിരാജിനെ എക്‌സൈസ്‌ കമ്മിഷണറായി നിയമിച്ചു. ആംഡ്‌ ബറ്റാലിയന്‍ മേധാവി അനില്‍കാന്താണു പുതിയ ജയില്‍ മേധാവി....

Read More
Ads by Google
Ads by Google
Back to Top