Last Updated 45 weeks 6 days ago
Ads by Google
27
Thursday
April 2017

Nostalgia

എട്ട് പനിനീര്‍ പുഷ്പങ്ങള്‍...

ഇന്ന് അല്‍പം വൈകിയാണ് ഉണര്‍ന്നത്. ഞങ്ങളുടെ എട്ടാം പ്രണയ വാര്‍ഷികം എങ്ങനെ ആഘോഷിക്കണമെന്ന ആലോചന രാത്രി വൈകിയും തുടര്‍ന്നതിനാല്‍ ഉറങ്ങാന്‍ വൈകി, അതുതന്നെ കാരണം. ഇന്നലെ മെസേജുകള്‍ അയയ്ക്കുന്നതിനിടയില്‍ എപ്പോഴോ ഉറക്കത്തിലേയ്ക്ക് വഴുതി വീഴുകയായിരുന്നു. ഉണര്‍ന്നപ്പോഴും മൊബൈല്‍ ഫോണ്‍ കൈവെള്ളയിലുണ്ട്. ആകാംക്ഷയോടെ അതിലേയ്ക്ക് നോക്കി. എന്നാല്‍, നിരാശയായിരുന്നു ഫലം....

Read More

ജീവിക്കുന്നെങ്കില്‍ ഒരിക്കലെങ്കിലും ഹോസ്‌റ്റലില്‍ ജീവിക്കണം

ജീവിതത്തില്‍ ഒരിക്കലെങ്കിലും ഹോസ്‌റ്റലില്‍ ജീവിക്കണം. കാരണം ഒരേ സമയം മനോഹരവും അസഹനീയവുമായ ഒരു ലോകം മറ്റെവിടെയും നിങ്ങള്‍ക്ക്‌ കാണാനാവില്ല. തുടക്കത്തിലെ സംങ്കടം ഒരു മഞ്ഞുപോലെ ഉരുകി വലിയ വലിയ സൗഹൃദങ്ങള്‍ രൂപം കൊള്ളുന്നത്‌ ഹോസ്‌റ്റല്‍ ജീവിതതത്തില്‍ അനുഭവിച്ചറിയാന്‍ കഴിയും. ലോകത്തെവിടയാണെങ്കിലും ഈ രീതികള്‍ക്ക്‌ വലിയ മാറ്റങ്ങള്‍ ഉണ്ടാകുന്നില്ല എന്നതാണ്‌ സത്യം....

Read More

...

Read More

എനിക്കെന്നും എന്റെ അച്‌ഛന്റെ വഴക്കാളി ആയാല്‍ മതി

തകര്‍ത്ത്‌ പെയ്യുന്ന പുതുമഴയില്‍ നനഞ്ഞ്‌ ആലിപ്പഴം പെറുക്കി എന്റെ കൈയ്യില്‍ വച്ച്‌ തരുമ്പോള്‍ ആദ്യമായി ഞാനറിഞ്ഞു. ആ മഴക്കട്ടയ്‌ക്ക് തണുപ്പാണെന്ന്‌. അമ്മയുടെ ചോറുരളകളോട്‌ മുഖം തിരിക്കുമ്പോള്‍ ആ പാത്രവും വാങ്ങി എന്നെയും എടുത്ത്‌ മണിക്കൂറുകള്‍ നടന്ന്‌ ചോറു കഴിപ്പിക്കുമ്പോള്‍ ഞാനറിഞ്ഞു അച്‌ഛനെന്ന ക്ഷമിക്കുന്ന സ്‌നേഹം. അക്ഷരങ്ങള്‍ പഠിക്കും മുമ്പ്‌ എനിക്കൊപ്പം ഇരുന്ന്‌ കളിവള്ളം ഉണ്ടാക്കി......

Read More

സ്ലേറ്റും കല്ലുപെന്‍സിലും പിന്നെ മഷിത്തണ്ടും

അമ്മ മടിയിലിരുത്തി വായിച്ചു കേള്‍പ്പിച്ചിരുന്ന കഥകളില്‍ നിന്നാണ്‌ ആദ്യമായി ഞാന്‍ സ്വപ്‌നം കാണാന്‍ പഠിച്ചത്‌. ആ കഥകളിലൂടെ എഴാം കടലിനക്കരെ നക്ഷത്രക്കണ്ണുകളുള്ള രാജകുമാരിയും അവരുടെ സ്വര്‍ണ്ണ സിംഹാസനവും രാത്രികളില്‍ എന്റെ സ്വപ്‌നങ്ങള്‍ക്ക്‌ കൂട്ടായി വന്നു. അപ്പോള്‍ അക്ഷരങ്ങള്‍ക്ക്‌ സ്വപ്‌നങ്ങളുടെ മധുരമായിരുന്നു....

Read More

മാഗിക്ക്‌ മുമ്പുള്ള ആ നാലുമണിക്കാലം ഓര്‍മ്മയുണ്ടോ...?

ക്ലാസില്‍ ഉച്ച കഴിഞ്ഞുവന്ന കണക്കുമാഷ് ചെറുതായൊന്നുമല്ല ബോറടിപ്പിച്ചത്. ഉറക്കം തുങ്ങി ആ പിരിഡ് എങ്ങനെയോ തള്ളി നീക്കി. പിന്നെ വന്ന സാമൂഹികശാസ്ത്രം; ബാബറും ഷാജഹാനും അക്ബറും അശോക ചക്രവര്‍ത്തിയുംകൂടി നടത്തിയ കൂട്ടത്തല്ലില്‍ കണ്ണടഞ്ഞു പോയി.. ഹാവു ദാ വരുന്നു നീണ്ട ബെല്ല്... ഉറക്കത്തില്‍നിന്ന് ചാടി എണീറ്റു. അപ്പോഴേക്കും എവിടനിന്നോ ഒരു ഉത്സാഹം ശരീരം മുഴുവന്‍ വ്യാപിച്ചു......

Read More

കാലത്തിനൊപ്പം പ്രണയത്തിന്‌ നഷ്‌ടമായത്‌...

സ്‌കൂള്‍വിട്ട് ബസ്‌ കാത്ത്‌ നില്‍ക്കുന്ന വൈകുന്നേരങ്ങളിലൊന്നില്‍ തിളങ്ങുന്ന രണ്ടു കണ്ണുകള്‍ എന്നെ പിന്‍തുടരുന്നത്‌ ഞാന്‍ മാത്രം കണ്ടു... നീലയും വെള്ളയും കലര്‍ന്ന യൂണിഫോമുകള്‍ക്കും നീല റിബണുകള്‍ അലങ്കരിച്ച മുടിക്കെട്ടുകള്‍ക്കും ഇടയിലൂടെ ഞാന്‍ കണ്ട നിന്റെ മുഖം കണ്ടതില്‍ വെച്ച്‌ ഏറ്റവും മനോഹരമായിരുന്നു....

Read More

മഴ പെയ്യുന്നത്‌ കുരുന്നു കണ്ണുകള്‍ നിറഞ്ഞിട്ടാവണം

അമ്മയുടെ സാരിത്തലപ്പില്‍ നിന്ന്‌...അച്‌ഛന്റെ വിരല്‍ തുമ്പില്‍ നിന്ന്‌...ചേച്ചിയുടെയും ചേട്ടന്റെയും കൂട്ടുകാരുടെയും കൈകളിലേയ്‌ക്ക് ഒരു യാത്ര. അവിടെ അപരിചിതമായ ടീച്ചര്‍മാരുടെ പുഞ്ചിരികള്‍ പോലും ഭയപ്പെടുത്തുന്നു. എനിക്ക്‌ മാത്രമല്ല ചുറ്റുമുള്ളവര്‍ക്കും കരച്ചില്‍ വരുന്നുണ്ട്‌ എന്നറിയുമ്പോള്‍ ചെറിയൊരാശ്വാസം. ചിലരൊക്കെ ഏറ്റവും ശക്‌തിയായി എങ്ങനെ കരയാം എന്ന്‌ ചിന്തിക്കുന്നു....

Read More

...

Read More

...

Read More

...

Read More
Ads by Google
Ads by Google
Back to Top