Last Updated 1 year 14 weeks ago
Ads by Google
21
Thursday
September 2017

Latest News

ചതിയായിരുന്നുവെന്നതിന് ഇതില്‍ കൂടുതല്‍ എന്ത് തെളിവ് വേണം; ജാഫര്‍ ഇടുക്കിക്കെതിരെ കലാഭവന്‍ മണിയുടെ സഹോദരന്‍

കോട്ടയം: കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് ജാഫര്‍ ഇടുക്കിക്കെതിരെ മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍. സാബുവിനെയും ജാഫര്‍ ഇടുക്കിയെയും ചോദ്യം ചെയ്യണമെന്ന ആവശ്യത്തിന് പിന്നാലെയാണ് രാമകൃഷ്ണന്‍ വീണ്ടും ജാഫറിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. ഫേസ്ബുക്കില്‍ കലാഭവന്‍ മണിയുടെ സുഹൃത്തുക്കള്‍ക്കൊപ്പം നില്‍ക്കുന്ന ജാഫര്‍ ഇടുക്കിയുടെ ചിത്രം രാമകൃഷ്ണന്‍ ഷെയര്‍ ചെയ്തിട്ടുണ്ട്....

Read More

ഉത്തര കൊറിയയുടെ പ്ലൂട്ടോണിയം പ്ലാന്റ് വീണ്ടും പ്രവര്‍ത്തനമാരംഭിച്ചു

പ്യോങ്‌യാങ്: ആണവ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി ഉത്തര കൊറിയ പ്ലൂട്ടോണിയം പ്ലാന്റ് വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചതായി റിപ്പോര്‍ട്ട്. യോങ്‌ബ്യോണിലെ പ്ലാന്റാണ് പുനഃപ്രവര്‍ത്തനമാരംഭിച്ചത്. ഉത്തര കൊറിയയുടെ അണ്വായുധ പദ്ധതിക്കുള്ള പ്ലൂട്ടോണിയം പ്രധാനമായും ലഭിക്കുന്നത് ഈ പ്ലാന്റില്‍ നിന്നാണ്. 2007ല്‍ ഈ പ്ലാന്റ് അടച്ചുപൂട്ടിയെങ്കിലും പ്രവര്‍ത്തനസജ്ജമാണെന്ന് ഉത്തര കൊറിയ കഴിഞ്ഞ വര്‍ഷം അറിയിച്ചിരുന്നു....

Read More

വിവാഹ ചടങ്ങ്‌ ആംബുലന്‍സില്‍; സ്‌ട്രെച്ചറില്‍ കിടന്ന കാമുകിക്ക്‌ കാമുകന്‍ താലി ചാര്‍ത്തി

ദേവനാഗരി: കാത്തുകാത്തിരുന്നാണ്‌ ഒടുവില്‍ ഇഷ്‌ടപ്രാണേശ്വരനെ തന്നെ ജീവിതത്തിലേക്ക്‌ കിട്ടിയത്‌. പക്ഷേ വിവാഹമാല്യം അണിഞ്ഞത്‌് കല്യാണ മണ്ഡപത്തിലോ ക്ഷേത്രത്തിലോ വെച്ചായിരുന്നില്ല ആംബുലന്‍സില്‍ ട്രെച്ചറില്‍ കിടന്നായിരുന്നു. ബംഗലുരുവില്‍ നിന്നും 200 കിലോമീറ്റര്‍ മാറിയുള്ള ചിത്രദുര്‍ഗ്ഗയിലാണ്‌ വിചിത്രമായ ഈ വിവാഹം നടന്നത്‌....

Read More

വട്ടിയൂര്‍ക്കാവിലെ തോല്‍വി പരിശോധിക്കാന്‍ സി.പി.എമ്മിന് മൂന്നംഗ സമിതി

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുടെ തോല്‍വി പരിശോധിക്കന്‍ സി.പി.എം മൂന്നംഗ സമിതിയെ നിയോഗിച്ചു. കോലിയക്കോട് കൃഷ്ണന്‍നായര്‍ അധ്യക്ഷനായ സമിതിയെയാണ് ജില്ലാ സെക്രട്ടേറിയേറ്റ് ചുമതലപ്പെടുത്തിയത്. വട്ടിയൂര്‍ക്കാവില്‍ വിജയപ്രതീക്ഷയുണ്ടായിരുന്ന സി.പി.എം സ്ഥാനാര്‍ത്ഥി ടി.എന്‍ സീമ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടിരുന്നു....

Read More

ഹരിപ്പാട് മെഡിക്കല്‍ കോളജ്: ആരോപണങ്ങള്‍ തള്ളി ചെന്നിത്തല

ആലപ്പുഴ: ഹരിപ്പാട് മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും മന്ത്രിമാരും ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹരിപ്പാട് മെഡിക്കല്‍ കോളജ് ഇല്ലാതാക്കാനാണോ എല്‍.ഡി.എഫ് തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണം. മെഡിക്കല്‍ കോളജിനു വേണ്ടി സര്‍ക്കാരിന്റെ പണം ചെലവാക്കിയിട്ടില്ല....

Read More

അയോദ്ധ്യയുടെ മറ്റൊരു വശം 'കുഞ്ഞുമെക്ക'

അയോദ്ധ്യ: രാമജന്മഭൂമി വിവാദവുമായി ബന്ധപ്പെട്ട്‌ ദേശീയ നിലയില്‍ എന്നും സജീവ ചര്‍ച്ചയായ അയോദ്ധ്യയുടെ മറ്റൊരു വശം കുഞ്ഞുമെക്ക എന്നറിയപ്പെടുന്നു. അനേകം ഇസ്‌ളാം മത വിശ്വാസികള്‍ ഉള്ള ഹിന്ദുക്കളുടെയും ഇസ്‌ളാമികളുടെയും സംയുക്‌ത സംസ്‌ക്കാരം പുലരുന്ന ഇവിടം അറിയപ്പെടുന്നത്‌ തന്നെ 'കുഞ്ഞുമെക്ക' എന്നായിരിക്കുകയാണ്‌. റംസാന്‍ മാസത്തിലാണ്‌ അയോദ്ധ്യ പ്രത്യേകിച്ചും ശ്രദ്ധയിലേക്ക്‌ വരുന്നത്‌....

Read More

ലോസ് ആഞ്ചലസിലെ പരമ്പര കൊലയാളിക്ക് വധശിക്ഷ

ലോസ് ആഞ്ചലസ്: ലോസ് ആഞ്ചലസിനെ ഭീതിയിലാഴ്ത്തിയ പരമ്പര കൊലയാളി 'ഗ്രിം സ്ലീപ്പര്‍' എന്നറിയപ്പെട്ടിരുന്ന ലോണീ ഡേവിഡ് ഫ്രാങ്ക്‌ലിന്‍ ജൂനിയറിന് (63) വധശിക്ഷ. 1985 മുതല്‍ 2007 വരെ 10 സ്ത്രീകളെയാണ് ഇയാള്‍ വകവരുത്തിയത്. ഇതില്‍ ഒരാള്‍ പതിനഞ്ചുവയസ്സുകാരിയായിരുന്നു. മൃതദേഹങ്ങള്‍ ഇടവഴികളില്‍ ഉപേക്ഷിക്കുകയായിരുന്നു പതിവ്. ആക്രമണത്തിനിടെ ഒരാള്‍ പരുക്കുകളോടെ രക്ഷപ്പെടുകയും ചെയ്തിരുന്നു....

Read More

ഭീമന്‍ വീമാനം കടലില്‍ മുക്കി; മത്സ്യ സമ്പത്ത്‌ വര്‍ദ്ധിപ്പിക്കാന്‍ തുര്‍ക്കി

തുര്‍ക്കി: മത്സ്യ സമ്പത്തിന്റെ വര്‍ദ്ധനവിന്‌ കടലില്‍ ഭീമന്‍ വീമാനം മുക്കി തുര്‍ക്കി. മത്സ്യ സമ്പത്ത്‌ വര്‍ദ്ധനവിനൊപ്പം വിനോദ സഞ്ചാര മേഖലയിലെ നേട്ടവും ഇതിനോപ്പം ലക്ഷ്യം വെച്ചാണ്‌ തുര്‍ക്കിയുടെ പുതിയ പരീക്ഷണം. തുര്‍ക്കിയിലെ ഏദന്‍ കടലിലാണ്‌ വിമാനം മുക്കിയത്‌. 36 വര്‍ഷം പഴക്കമുള്ള എയര്‍ബസ്‌ എ-300 എന്ന യാത്രവിമാനമാണ്‌ കടലില്‍ മുക്കിയത്‌....

Read More

ലോകത്തിന്റെ കൊച്ചു സുന്ദരി; മലയാളത്തിന്റെ ഓമല്‍ 'കണ്‍മണി'

കൊച്ചി: ലിറ്റില്‍ മിസ്‌ യുണിവേഴ്‌സ് സുന്ദരിപട്ടം നേടി മലയാളിയായ കണ്‍മണി ഉപാസന. ജോര്‍ജയയില്‍ സംഘടിപ്പിച്ച മത്സരത്തിലാണ്‌ കണ്‍മണിക്ക്‌ അഭിമാന നേട്ടം. ആദ്യമായാണ്‌ ഒരു മലയാളി പെണ്‍ക്കുട്ടിക്ക്‌ ലിറ്റില്‍ മിസ്‌ യുണിവേഴ്‌സ് പട്ടം ലഭിക്കുന്നത്‌....

Read More

അര്‍ജന്റീനയ്‌ക്ക് ഉജ്വലജയം; ചിലിയ്‌ക്ക് തകര്‍പ്പന്‍ മറുപടി

സാന്താക്‌ളാര: കോപ്പാ അമേരിക്കന്‍ ഫുട്‌ബോള്‍ ഫൈനലില്‍ ഏറ്റ തോല്‍വിക്ക്‌ നൂറാം ശതാബ്‌ദി ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ തന്നെ അര്‍ജന്റീന മറുപടി പറഞ്ഞു. അതും സൂപ്പര്‍ താരം ലയണേല്‍ മെസ്സി ഇല്ലാതെ. സെന്റിനറി ടൂര്‍ണമെന്റില്‍ ആദ്യ മത്സരത്തിനായി ഇറങ്ങിയ അര്‍ജന്റീന ഒന്നിനെതിരേ രണ്ടു ഗോളിനാണ്‌ എതിരാളികളെ തോല്‍പ്പിച്ചത്‌....

Read More

മലപ്പുറം മങ്ങാട്ടുമുറി സ്‌കൂള്‍ അടച്ചുപൂട്ടി

മലപ്പുറം: മങ്ങാട്ടുമുറി എ.എം.എല്‍.പി സ്‌കൂള്‍ അടച്ചുപൂട്ടി. രാവിലെ ഏഴു മണിയോടെ എ.ഇ.ഒ ആഷിഷിന്റെ നേതൃത്വത്തില്‍ എത്തിയ ഉദ്യോഗസ്‌ഥരാണ്‌ സ്‌കൂള്‍ പൂട്ടിയത്‌. ഓഫീസ്‌ മുറിയുടെ താഴ്‌ തകര്‍ത്താണ്‌ ഉദ്യോഗസ്‌ഥര്‍ അകത്ത്‌ കടന്നത്‌. രേഖകള്‍ എടുത്തശേഷം സ്‌കൂളിന്റെ ഓഫീസ്‌ പൂട്ടി സീല്‍ ചെയ്‌തു. അതേസമയം സ്‌കൂള്‍ അടച്ചുപൂട്ടുന്നിതിനെതിരെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ നടക്കുകയാണ്‌....

Read More

സലിംകുമാറിന്റെ രാജിനാടകം മാധ്യമശ്രദ്ധനേടാന്‍ ഗണേശ്‌

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ്‌ വേളയില്‍ നടന്‍ സലിംകുമാര്‍ നടത്തിയ രാജി നാടകം മാദ്ധ്യമശ്രദ്ധ പിടിച്ചുപറ്റാനുള്ള അടവായിരുന്നെന്ന്‌ നടനും എംഎല്‍എ യുമായ ഗണേശ്‌കുമാര്‍. രാജി പ്രഖ്യാപനം നടത്തി നാളുകള്‍ കഴിഞ്ഞിട്ടും ഇതുവരെ അമ്മയ്‌ക്ക് രാജിക്കത്ത്‌ നല്‍കിയിട്ടില്ലാത്ത താരം കഴിഞ്ഞ മാസം അമ്മയില്‍ നിന്നുള്ള ആനുകൂല്യം പറ്റുകയും ചെയ്‌തതായും ആരോപിച്ചു. സലിംകുമാര്‍ ഇതുവരെ രാജിക്കത്ത്‌ അയച്ചില്ല....

Read More
Ads by Google
Ads by Google
Back to Top