Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

Latest News

വായടച്ചത്‌ പണിയായി

ന്യുയോര്‍ക്ക്‌: സമാധാനം നല്‍കാതെ കുരച്ച വളര്‍ത്തു നായയുടെ വായ ടേപ്പുകൊണ്ട്‌ അടച്ചതിന്‌ ഉടമസ്‌ഥയ്‌ക്ക് എട്ടിന്റെ പണി. അസഹ്യമായി കുരച്ച വളര്‍ത്ത്‌ നായയുടെ വായ ടേപ്പുകൊണ്ട്‌ അടച്ചതിനൊപ്പം ഒരു തമാശയ്‌ക്കായി നായയുടെ ചിത്രം 'വായടച്ചില്ലെങ്കില്‍ ഇതാണ്‌ ഉണ്ടാവുക' എന്ന അടിക്കുറിപ്പോടെ ഫെയ്‌സ്ബുക്കില്‍ പോസ്‌റ്റ് ചെയ്‌തതോടെയാണ്‌ ഉടമസ്‌ഥയ്‌ക്ക് പണികിട്ടിയത്‌....

Read More

കുഞ്ഞു ജിയാനയുടെ ജീവന്‍ രക്ഷിക്കാന്‍ 'സിരി' തുണയായി

ഓസ്‌ട്രേലിയ: കുഞ്ഞുമകള്‍ ജിയാനയുടെ ശ്വാസം നിന്നുപോയ നിമിഷം അമ്മ ഗ്ലേസിക്ക്‌ ഇപ്പോഴും ചിന്തിക്കാനാവില്ല. സംഭവിച്ചതെല്ലാം ഒരു സ്വപ്‌നം പോലെ ഓര്‍ക്കാനെ ഗ്ലേസിക്ക്‌ സാധിക്കു....

Read More

വര്‍ഗീയ കലാപത്തിന്‌ ആഹ്വാനം ചെയ്‌ത് സാധ്വി പ്രാചി

ഡെറാഡുണ്‍: രാജ്യത്ത്‌ വര്‍ഗീയ കലാപത്തിന്‌ ആഹ്വാനം ചെയ്‌ത് വിഎച്ച്‌പി നേതാവ്‌ സാധ്വി പ്രാചി രംഗത്ത്‌. കോണ്‍ഗ്രസ്‌ മുക്‌ത ഇന്ത്യയെന്ന ലക്ഷ്യം നേടിക്കഴിഞ്ഞുവെന്നും ഇനി മുസ്ലീംവിമുക്‌ത ഇന്ത്യക്കുള്ള സമയമായെന്നും പ്രാചി പറഞ്ഞു. ഉത്തരാഖണ്ഡില്‍ കഴിഞ്ഞ ദിവസം നടന്ന സംഘര്‍ഷത്തിന്റെ പശ്‌ചാത്തലത്തിലാണ്‌ ന്യുനപക്ഷങ്ങള്‍ക്കെതിരെ പ്രാചി നടത്തിയ വര്‍ഗീയ പ്രസംഗം....

Read More

മയക്കുമരുന്നിന്‌ പണം കണ്ടെത്താന്‍ ദമ്പതികള്‍ മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെ വിറ്റു

വിര്‍ജീനിയ: മയക്ക്‌ മരുന്നിന്‌ പണം കണ്ടെത്തുന്നതിനു വേണ്ടി മൂന്ന്‌ മാസം പ്രയമുള്ള പെണ്‍കുഞ്ഞിനെ വിറ്റ ദമ്പതികള്‍ അറസ്‌റ്റില്‍. നോര്‍ത്ത്‌ വിര്‍ജീനിയയിലാണ്‌ സംഭവം. കുട്ടിയുടെ അമ്മയായ ആഷ്‌ലെ നിക്കോളെ(25) ഇവരുടെ ഭര്‍ത്താവ്‌ ജൊനാഥന്‍ ഫനന്റ്‌(22) എന്നിവരാണ്‌ പിടിയിലായിട്ടുള്ളത്‌. അഷ്‌ലെയുടെ ആദ്യ ബന്ധത്തിലുള്ള കുട്ടിയാണിത്‌. അയല്‍വാസിയായ കരോളിന്‍ റെഡെന്‍ എന്ന യുവതിക്കാണ്‌ കുഞ്ഞിനെ വിറ്റത്‌....

Read More

കനത്ത മഴ; ജാഗ്രത പാലിക്കണമെന്ന്‌ ദുരന്തനിവാരണ വിഭാഗം മുന്നറിയിപ്പ്‌

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ മഴ കനത്തതിനാല്‍ ജാഗ്രത പാലിക്കണമെന്ന്‌ ദുരന്തനിവാരണ വിഭാഗം മുന്നറിയിപ്പ്‌ നല്‍കി. മലയോരമേഖലകളില്‍ താമസിക്കുന്നവരും ഹില്‍ സ്‌റ്റേഷനുകളിലേക്കെത്തുന്ന വിനോദസഞ്ചാരികളും ജാഗ്രത പാലിക്കണമെന്ന്‌ ദുരന്തനിവാരണവിഭാഗം മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌. ഇവിടങ്ങളിലേക്ക്‌ രാത്രി യാത്ര നിരോധിക്കണമെന്നും നിര്‍ദേശമുണ്ട്‌....

Read More

അംഗന്‍വാടി കെട്ടിടം തകര്‍ന്നുവീണു; കുട്ടികള്‍ രക്ഷപെട്ടത്‌ തലനാരിഴയ്‌ക്ക്

കോട്ടയം: അംഗന്‍വാടി കെട്ടിടം തകര്‍ന്നുവീണു. കോട്ടയം താഴത്തങ്ങാടിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന അംഗന്‍വാടി കെട്ടിടമാണ്‌ തകര്‍ന്നുവീണത്‌. രാവിലെ 9.30 ഓടെയായിരുന്നു സംഭവം. അപകടത്തില്‍ നിന്ന്‌ കുട്ടികള്‍ തലനാരിഴയ്‌ക്കാണ്‌ രക്ഷപെട്ടത്‌. മഴയായിരുന്നതിനാല്‍ കുട്ടികള്‍ വൈകിയാണ്‌ അംഗന്‍വാടിയില്‍ എത്തിയത്‌....

Read More

ചെക്ക്‌ പോസ്‌റ്റുകളില്‍ പരിശോധന കര്‍ശനമാക്കും; ഋഷിരാജ്‌ സിംഗ്‌

തിരുവനന്തപുരം: എക്‌സൈസ്‌ കമ്മീഷണറായി ചുമതലയേറ്റശേഷം നയം വ്യക്‌തമാക്കി ഋഷിരാജ്‌ സിംഗ്‌. ചെക്ക്‌പോസ്‌റ്റുകളില്‍ പരിശോധന കര്‍ശനമാക്കുമെന്നും സര്‍ക്കാരിന്റെ മദ്യനയത്തില്‍ ഉറച്ച്‌ നിന്നുകൊണ്ട്‌ തന്നെയായിരിക്കും മുന്നോട്ട്‌ പോവുകയെന്നും അദ്ദേഹം പറഞ്ഞു....

Read More

സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നത്‌ സര്‍ക്കാര്‍ നയമല്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നത്‌ സര്‍ക്കാര്‍ നയമല്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. റിയല്‍ എസ്‌റ്റേറ്റ്‌ കച്ചവടം നടത്താന്‍ കേരളത്തിലെ സ്‌കൂളുകള്‍ വിട്ടുകൊടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കെ.ഇ.ആര്‍. പരിഷ്‌കരണം അടക്കമുള്ളവ നിയമാനുസൃതമായി നടത്തുമെന്നും അദ്ദേഹം പറഞ്ഞു....

Read More

വീടിന്‌ മുകളിലേക്ക്‌ മണ്ണിടിഞ്ഞുവീണു; ഒരാള്‍ മരിച്ചു

കട്ടപ്പന: വീടിന്‌ മുകളിലേക്ക്‌ മണ്ണിടിഞ്ഞുവീണ്‌ ഒരാള്‍ മരിച്ചു. രണ്ടുപേര്‍ക്ക്‌ പരുക്കേറ്റു. ഇടുക്കി വാഴവരയിലാണ്‌ സംഭവം. എസ്‌.എഫ്‌. ഐ ഇടുക്കി ജില്ല മുന്‍ പ്രസിഡന്റ്‌ ജോബി ജോണിയാണ്‌ മരിച്ചത്‌. പുലര്‍ച്ചേയാണ്‌ വീടിന്‌ മുകളിലേക്ക്‌ മണ്ണും കല്ലും ഇടിഞ്ഞ്‌ വീണത്‌. ജോബിയും മാതാപിതാക്കളുമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്‌. രണ്ടു മുറികളുള്ള ചെറിയ വീട്ടിലായിരുന്നു ഇവരുടെ താമസം....

Read More

മലാപ്പറമ്പ്‌ സ്‌കൂള്‍ അടച്ചുപൂട്ടണമെന്ന്‌ ഹൈക്കോടതി

കൊച്ചി: മലാപ്പറമ്പ്‌ എ.യു.പി സ്‌കൂള്‍ അടച്ചുപൂട്ടണമെന്ന്‌ ഹൈക്കോടതി. സ്‌കൂള്‍ അടച്ചുപൂട്ടണമന്ന ഉത്തരവ്‌ ഉടന്‍ നടപ്പാക്കണമെന്നും ഹൈക്കോടതി വ്യക്‌തമാക്കി. മലാപ്പറമ്പ്‌ സ്‌കുള്‍ ഏറ്റെടുക്കുമെന്ന്‌ മന്ത്രിസഭായോഗത്തില്‍ തീരുമാനമായിരുന്നു. ആദ്യം സുപ്രീം കോടതി ഉത്തരവ്‌ അനുസരിച്ച്‌ സ്‌കൂള്‍ പൂട്ടണമെന്നും മറ്റ്‌ കാര്യങ്ങള്‍ പിന്നീട്‌ തീരുമാനിക്കാമെന്നും ഹൈക്കോടതി വ്യക്‌തമാക്കി....

Read More

മലാപ്പറമ്പ്‌ സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും

കോഴിക്കോട്‌: മലാപ്പറമ്പ്‌ എ.യു.പി സ്‌കുള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്ര നാഥാണ്‌ മന്ത്രിസഭാ യോഗ തീരുമാനം അറിയിച്ചത്‌. കോടതി വിധിക്ക്‌ വിധേയമായിട്ടായിരിക്കും നടപടികള്‍ പൂര്‍ത്തിയാക്കുക. സ്‌കൂളുകള്‍ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന്‌ സര്‍ക്കാര്‍ കോടതിയെ അറിയിക്കും. ഇതേ തരത്തില്‍ പൂട്ടുന്ന മറ്റ്‌ മൂന്ന്‌ സ്‌കൂളുകളും ഏറ്റെടുക്കുമെന്നും മന്ത്രി അറിയിച്ചു....

Read More

കാര്‍ നിറുത്തി വന്യമൃഗങ്ങളുടെ ഫോട്ടോ എടുക്കുമ്പോള്‍ സൂക്ഷിക്കണം; ഇല്ലെങ്കില്‍ ഇങ്ങനെ പണി കിട്ടും

വാഷിംഗ്ടണ്‍: വിനോദയാത്രയ്ക്ക് വനമേഖലയിലേക്കാണോ പോകുന്നത്. എങ്കില്‍ കൂടുതല്‍ സുരക്ഷ എടുക്കേണ്ടതുണ്ടെന്ന് ഈ വീഡിയോ നമ്മെ പഠിപ്പിക്കും. കാര്‍ നിര്‍ത്തി കാടിന്റെ ഭംഗി ആസ്വദിക്കുന്നതിനൊപ്പം മൃഗങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നു ഈ ദമ്പതികള്‍. ഇതിനിടെ ഒരു കരടി കാറിനോട് ചേര്‍ന്ന് വന്നു.പെട്ടന്ന് കരടി കാറിന്റെ ഡോര്‍ വലിച്ചു തുറക്കുകയായിരുന്നു....

Read More
Ads by Google
Ads by Google
Back to Top