Last Updated 1 year 10 weeks ago
Ads by Google
19
Saturday
August 2017

Latest News

മലാപ്പറമ്പ്‌ സ്‌കൂള്‍ പൂട്ടി; കുട്ടികള്‍ ഇനി കളക്‌ട്രേറ്റില്‍ പഠിക്കും

കോഴിക്കോട്‌ : കോഴിക്കോട്‌ മലാപ്പറമ്പ്‌ എയുപി സ്‌കൂള്‍ അടച്ചു പൂട്ടി. കുട്ടികളെ താത്‌കാലികമായി കോഴിക്കോട്‌ കളക്‌ട്രേറ്റിലേയ്‌ക്ക് മാറ്റാന്‍ ജില്ലാ കളക്‌ടര്‍ കൂടി പങ്കെടുത്ത സര്‍വകക്ഷിയോഗത്തില്‍ ധാരണയായി. ഇതിന്റെ അടിസ്‌ഥാനത്തില്‍ പ്രധാനാധ്യാപിക കുട്ടികളെ കളക്‌ട്രേറ്റിലേയ്‌ക്ക് കൊണ്ടുപോയി. കോഴിക്കോട്‌ ജില്ലാ കളക്‌ട്രേറ്റിലെ കോണ്‍ഫറന്‍സ്‌ ഹാളിലാകും നാളെ മുതല്‍ സ്‌കൂള്‍ പ്രവര്‍ത്തിക്കുക....

Read More

ഭഗവാന്റെ വിഗ്രഹത്തില്‍ ആര്‍.എസ്.എസ്. യൂണിഫോം ധരിപ്പിച്ചത് വിവാദമാകുന്നു

അഹമ്മദാബാദ്: ഗുജറാത്തില്‍ ഭഗവാന്‍ സ്വാമിനാരായണിന്റെ വിഗ്രഹത്തില്‍ ആര്‍.എസ്.എസ്. യൂണിഫോം ധരിപ്പിച്ചത് വിവാദമാകുന്നു. ആര്‍.എസ്.എസ്. യൂണിഫോമായ കാക്കി നിക്കറും വെള്ള ഷര്‍ട്ടും കറുത്ത തൊപ്പിയും, ഷൂവും അണിയിച്ചിരിക്കുന്ന ഭഗവാന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് സംഭവം പുറത്തുവന്നത്. സൂറത്ത് ആസ്ഥാനമായുള്ള സ്വാമിനാരായണ്‍ ക്ഷേത്രത്തിലെ വിഗ്രഹത്തിലാണ് ആര്‍.എസ്.എസ്. യൂണിഫോം ധരിപ്പിച്ചത്....

Read More

മന്ത്രിയ്‌ക്ക് സ്വയം നിയമിക്കാവുന്നത്‌ അടുക്കളക്കാരനേയും ഡ്രൈവറേയും മാത്രം; ലംഘിച്ചവര്‍ക്ക്‌ പണിയും കിട്ടി

തിരുവനന്തപുരം : യു.ഡി.എഫ്‌ സര്‍ക്കാര്‍ കാലത്ത്‌ മന്ത്രിമാരുടെ പഴ്‌സണല്‍ സ്‌റ്റാഫുകള്‍ ഉണ്ടാക്കിയ ഗുലുമാലുകള്‍ ചില്ലറയൊന്നുമല്ല. ഇത്‌ കണ്ടറിഞ്ഞാവാം അധികാരം കയ്യില്‍ കിട്ടിയ നിമിഷം തന്നെ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ മന്ത്രിമാരുടെ സ്‌റ്റാഫിനെ നിയമിക്കുന്നതില്‍ കര്‍ശന നിബന്ധനകളാണ്‌ മുന്നോട്ട്‌ വച്ചത്‌. സ്‌റ്റാഫിനെ നിയമിക്കുന്നതില്‍ മന്ത്രിമാര്‍ക്കും സര്‍ക്കാരിനും പ്രത്യേക റോളില്ല....

Read More

ആകെ നാലു മക്കള്‍; നാലും ഐഎഎസുകാര്‍

ഇന്ത്യയിലെ മദ്ധ്യവര്‍ത്തി കുടുംബങ്ങളുടെയൊക്കെ സ്വപ്‌നമാണ്‌ മക്കളെ ഐഎഎസ്‌ എടുപ്പിക്കുക എന്നത്‌. പഠിക്കാവുന്നതിന്റെ പരമാവധിയായി അവര്‍ ഈ നേട്ടത്തെ കാണുകയും ചെയ്യുന്നു. മക്കള്‍ ഐഎഎസുകാരാകുന്നത്‌ ഭാഗ്യമായി കരുതുന്നുണ്ട്‌ എന്നാണെങ്കില്‍ ഉത്തര്‍പ്രദേശിലെ പ്രതാപ്‌ഗറില്‍ നിന്നുള്ള അനില്‍മിശ്രയെ പരമ ഭാഗ്യവാന്‍ എന്ന്‌ വിളക്കേണ്ടി വരും....

Read More

മേജര്‍ മനോജ്‌കുമാറിന്റെ കുടുംബത്തിന്‌ അഞ്ച്‌ സെന്റ്‌ സ്‌ഥലവും വീടും അനുവദിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം : മഹാരാഷ്ര്‌ടയിലെ കേന്ദ്ര ആയുധ സംഭരണശാലയിലുണ്ടായ തീപിടുത്തത്തില്‍ മരിച്ച മേജര്‍ കെ. മനോജ്‌കുമാറിന്റെ കുടുംബത്തിന്‌ അഞ്ച്‌ സെന്റ്‌ സ്‌ഥലവും 1200 ചതുരശ്രഅടി വിസ്‌തീര്‍ണ്ണമുള്ള വീടും നല്‍കാന്‍ തിരുവനന്തപുരം ജില്ലാ കളക്‌ടറെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മനോജ്‌കുമാറിന്റെ മാതാപിതാക്കള്‍ക്ക്‌ 5000 രൂപ പ്രതിമാസ പെന്‍ഷന്‍ നല്‍കും....

Read More

കാമുകനോടുള്ള വൈരാഗ്യം തീര്‍ക്കാന്‍ വ്യാജ പീഡനം ആരോപിച്ചു: പെണ്‍കുട്ടിക്ക്‌ കിട്ടിയത്‌ എട്ടിന്റെ പണി

കാമുകനോടുള്ള വൈരാഗ്യം തീര്‍ക്കാന്‍ വ്യാജ പീഡനം ആരോപിച്ച ഇന്ത്യന്‍ വംശജയായ പെണ്‍കുട്ടിക്ക്‌ കിട്ടിയത്‌ എട്ടിന്റെ പണി. നതാഷ ഉത്തംസിങ്‌ എന്ന പെണ്‍കുട്ടിയാണ്‌ ആകാശ്‌ ആന്‍ഡ്രൂസ്‌ എന്ന യുവാവു മാനഭംഗപ്പെടുത്തിയെന്നാരോപിച്ച്‌ പരാതി നല്‍കിയത്‌. എന്നാല്‍ ആകാശിന്റെ ജീവിതവും കരിയറും തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ നതാഷ ആരോപണം ഉന്നയിച്ചതെന്നു ലണ്ടന്‍ കോടതി കണ്ടെത്തി....

Read More

പ്രധാനമന്ത്രിക്ക്‌ കത്തയച്ചു; ആറു വയസ്സുകാരിക്ക്‌ സൗജന്യ ഹൃദയശസ്‌ത്രക്രിയ

പൂനെ: നരേന്ദ്രമോഡിക്ക്‌ കത്തയച്ചതിനെ തുടര്‍ന്ന്‌ പൂനെയിലെ ഹൃദ്‌രോഗിയായ ആറു വയസ്സുകാരിക്ക്‌ പുനര്‍ജന്മം. ഹൃദയത്തില്‍ ദ്വാരമുള്ള അവസ്‌ഥയില്‍ ചികിത്സിക്കാന്‍ മാര്‍ഗ്ഗമില്ലാതെ കഷ്‌ടപ്പെട്ട വൈശാലി യാദവ്‌ എന്ന കൊച്ചു പെണ്‍കുട്ടിക്ക്‌ പ്രധാനമന്ത്രിയുടെ ഇടപെടലില്‍ സൗജന്യ ശസ്‌ത്രക്രിയ നടക്കുകയായിരുന്നു....

Read More

കെനിയയെ മൂന്ന് മണിക്കൂര്‍ ഇരുട്ടിലാക്കിയത് കുരങ്ങന്‍

നെയ്‌റോബി: ഒരു വാനരന്റെ കുസൃതിമൂലം ഇന്നലെ കെനിയ മുഴുവന്‍ ഇരുട്ടിലായി. രാജ്യത്ത് വൈദ്യുതി മുടങ്ങന്‍ കാരണം കുരങ്ങനാണെന്ന് പറഞ്ഞത് കെനിയയിലെ പവര്‍ ജനറേഷന്‍ കമ്പനിയാണ്. മധ്യകെനിയയിലെ ഗിതാരു പവര്‍ സ്‌റ്റേഷനിലായിരുന്നു വാനരന്‍ കയറിയത്. പവര്‍ സ്‌റ്റേഷനിലെ കെട്ടിടത്തിനു മുകളില്‍ കയറിയ കുരങ്ങ് താഴെ ട്രാന്‍സ്‌ഫോര്‍മറിലേക്ക് വീഴുകയായിരുന്നു....

Read More

സുഷമാജീ...ചതിക്കരുത്‌; ബഹ്‌റൈനില്‍ തടവുകാര്‍ ജയില്‍ ചാടി രക്ഷപ്പെട്ടതാണ്‌

ന്യൂഡല്‍ഹി : ഖത്തര്‍ ഭരണകൂടം റംസാന്‍ പ്രമാണിച്ച്‌ തടവുകാരെ മോചിപ്പിച്ചതിന്റെ ക്രെഡിറ്റ്‌ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയ്‌ക്ക് നല്‍കിയ കേന്ദ്രമന്ത്രി സുഷമാ സ്വരാജിന്‌ എട്ടിന്റെ പണി. ഖത്തര്‍ 23 ഇന്ത്യന്‍ തടവുകാരെ മോചിപ്പിച്ചത്‌ പ്രധാനമന്ത്രി മോഡിയുടെ അഭ്യര്‍ത്ഥന മാനിച്ചാണെന്നായിരുന്നു സുഷമാ സ്വരാജിന്റെ വാക്കള്‍ക്ക്‌ പിന്നാലെ മോനി സര്‍ക്കാരിന്റെ നേട്ടം എന്ന രീതിയില്‍ സംഭവം വാര്‍ത്തയായി....

Read More

രാജീവ്‌ഗാന്ധി കെട്ടിടത്തിന്‌ പണം നല്‍കിയില്ല; സോണിയാഗാന്ധിക്കെതിരേ കേസ്‌

തിരുവനന്തപുരം: രാജീവ്‌ ഗാന്ധിയുമായി ബന്ധപ്പെട്ട കെട്ടിടം പണിത ഇനത്തില്‍ പണം നല്‍കിയില്ലെന്ന്‌ കാണിച്ച്‌ കോണ്‍ഗ്രസ്‌ അദ്ധ്യക്ഷ സോണിയാഗാന്ധിക്കെതിരേ കേരളത്തില്‍ കേസ്‌....

Read More

പ്രേതബാധ ആരോപിച്ച്‌ പിഞ്ചുകുഞ്ഞിനെ ഓടുന്ന വാഹനത്തില്‍ നിന്നും എറിഞ്ഞുകൊന്നു

പ്രേതബാധയെന്ന്‌ ആരോപിച്ച്‌ നാല്‌ മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയ പിതാവിന്‌ 15 വര്‍ഷം ജയില്‍ ശിക്ഷ. ഒപ്പം ചാട്ടവാറിന്‌ 1,500 അടിയും സൗദി കോടതി വിധിച്ചിട്ടുണ്ട്‌. നാല്‌ മാസം പ്രായമുള്ള കുഞ്ഞിന്‌ പുറമേ ഭാര്യയുടെ മരണത്തിന്‌ ഇടയാക്കി എന്നതുകൂടി കണക്കിലെടുത്താണ്‌ ജയില്‍ ശിക്ഷയും ചാട്ടയടിയും വിധിച്ചിട്ടുള്ളത്‌....

Read More

ഫയലുകളില്‍ അനാവശ്യ കാലതാമസം വരുത്തുന്നവര്‍ മറുപടി പറയേണ്ടി വരും; മുഖ്യമന്ത്രി

തിരുവനന്തപുരം: സര്‍ക്കാര്‍ ഉദ്യോഗസ്‌ഥര്‍ക്ക്‌ മാര്‍ഗനിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നിശ്‌ചിത സമയത്തിനുള്ളില്‍ ഫയലുകളില്‍ തീരുമാനം എടുക്കണമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു....

Read More
Ads by Google
Ads by Google
Back to Top