Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

Latest News

പ്രധാനമന്ത്രി വിദേശങ്ങളില്‍ ഇന്ത്യയെ നാണം കെടുത്തുന്ന രീതിയില്‍ പ്രസംഗിക്കരുത്: ശിവസേന

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മേദിക്കെതിരെ ശിവസേന. വിദേശങ്ങളില്‍ ഇന്ത്യയെ നാണം കെടുത്തുന്ന രീതിയില്‍ പ്രസംഗിക്കുന്നത് പ്രധാനമന്ത്രി അവസാനിപ്പിക്കണമെന്ന് ശിവസേന. ശിവസേനയുടെ മുഖപത്രമായ സാംമ്‌നയിലെ മുഖപ്രസംഗത്തിലാണ് പ്രധാനമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനം നടത്തിയത്....

Read More

ഇഷ്‌ടപ്പെട്ടായാളെ വിവാഹം കഴിച്ചു; 18 കാരിയെ മാതാവും സഹോദരനും ചുട്ടുകൊന്നു

ലാഹോര്‍: ഇഷ്‌ടപ്പെട്ടായാളെ വിവാഹം കഴിച്ചതിന്‌ കൗമാരക്കാരിയെ മാതാവും സഹോദരനും ചേര്‍ന്ന്‌ ജീവനോടെ കത്തിച്ചു. പഞ്ചാബിലെ ലാഹോറില്‍ ബുധനാഴ്‌ച നടന്ന സംഭവം പാകിസ്‌താനിലെ ഏറ്റവും പുതിയ ദുരഭിമാന കൊലപാതകമാണ്‌. സീനത്ത്‌ എന്ന 18 കാരിയാണ്‌ പൊള്ളലേറ്റ്‌ മരിച്ചത്‌. മാതാവും സഹോദരനും ചേര്‍ന്ന്‌ പെട്രോളൊഴിച്ച്‌ കത്തിക്കുകയായിരുന്നു. സംഭവത്തില്‍ മാതാവ്‌ പര്‍വീണിനെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്‌....

Read More

തെരഞ്ഞെടുപ്പുകള്‍ ഒറ്റഘട്ടമായി നടത്തം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: ലോക്‌സഭയിലെയും സംസ്ഥാന അസംബ്ലികളിലെയും തെരഞ്ഞെടുപ്പുകള്‍ ഒറ്റഘട്ടമായി നടത്താമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര നിയമ മന്ത്രാലയത്തിന് കമ്മീഷന്‍ കത്തയച്ചു. ഇതാദ്യമായിട്ടാണ് കമ്മീഷന്‍ തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്താന്‍ തയ്യാറാണെന്ന് അറിയിക്കുന്നത്....

Read More

കാലിത്തീറ്റ കുംഭകോണത്തിന്റെ സുപ്രധാന ഫയലുകള്‍ കാണാതായി

പട്‌ന: കാലിത്തീറ്റ കുംഭകോണത്തിന്റെ സുപ്രധാന ഫയലുകള്‍ കാണാതായി. ലാലുപ്രസാദ് യാദവ് പ്രതിയായ കേസായിരുന്നു കാലിത്തീറ്റ അഴിമതി. ലാലുപ്രസാദ് ബീഹാര്‍ മുഖ്യമന്ത്രിയായിരുന്ന 1990 മുതല്‍ 1997 വരെയുള്ള കായളവിലാണ് അഴിമതി നടന്നത്. ബീഹാര്‍ അനിമല്‍ ആന്റ് ഫിഷറീസ് റിസോഴ്‌സസ് വകുപ്പില്‍ നിന്നുമാണ് അഞ്ഞൂറോളം ഫയലുകള്‍ കാണാതായിരിക്കുന്നത്. ഫയലുകള്‍ കാണാതായ സംഭവത്തില്‍ വിമര്‍ശനങ്ങളുമായി ബി.ജെ.പി....

Read More

കാമുകിയായി നടിച്ച്‌ വന്‍ തുക അടിച്ചുമാറ്റി; യുവാവ്‌ പറ്റിച്ചത്‌ 11 കാമുകന്മാരെ

കാമുകിയായി പ്രച്‌ഛന്ന വേഷമിട്ട്‌ യുവാവ്‌ പറ്റിച്ചത്‌ പതിനൊന്ന്‌ കാമുകന്മാരെ. ചൈനയില്‍ നടന്ന സംഭവത്തില്‍ 27 കാരനായി മിയാവോ സോംഗ്‌ടാവോ എന്നയാളാണ്‌ സംഭവത്തിലെ വില്ലന്‍. ഓണ്‍ലൈന്‍ ചാറ്റ്‌ റൂമുകളില്‍ സ്‌ത്രീയായി നടിച്ച്‌ ഇയാള്‍ വഞ്ചിച്ചവരില്‍ മാസങ്ങളോളം പ്രണയിച്ച ശേഷം ആഡംബര വിവാഹം നടത്തി അവിടുത്തെ പണവും സമ്പാദ്യങ്ങളും അടിച്ചു മാറ്റിയ സംഭവം വരെയുണ്ട്‌....

Read More

ആസിഡ്‌ മുഖത്തെറിഞ്ഞു കണ്ണു കളഞ്ഞു; അന്ധവീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്‌തു

സാമ്പത്തിക സഹായം നല്‍കാമെന്ന്‌ പ്രലോഭിപ്പിച്ച്‌ അന്ധവീട്ടമ്മയെ യുവാവും കൂട്ടുകാരും ചേര്‍ന്ന്‌ കൂട്ടബലാത്സംഗം ചെയ്‌തു. പാകിസ്‌താനില്‍ നടന്ന സംഭവത്തില്‍ നാലു മക്കളുടെ മാതാവും 15 വര്‍ഷം മുമ്പ്‌ ആസിഡ്‌ ആക്രമണത്തില്‍ കണ്ണുപോയ സ്‌ത്രീയ്‌ക്കായിരുന്നു ഈ ദുര്യോഗം. സംഭവത്തില്‍ രണ്ടുപേരെ അറസ്‌റ്റ് ചെയ്‌തു. പഞ്ചാബ്‌ പ്രവിശ്യയിലെ ലയ്യയിലായിരുന്നു സംഭവം....

Read More

സഹോദരന്റെ മരണത്തില്‍ ദു:ഖിച്ച്‌ ടൂറിന്‌ പോയ ആദ്യ അനിയന്‍; രാമകൃഷ്‌ണനെതിരെ വീണ്ടും തരികിട സാബു

കൊച്ചി : സഹോദരന്റെ മരണത്തില്‍ ദു:ഖിച്ച്‌ ടൂറിന്‌ പോയ ലോകത്തിലെ ആദ്യ അനിയനാണ്‌ കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്‌ണനെന്ന്‌ വീണ്ടും തരികിട സാബു. മണിയുടെ മരണശേഷം രാമകൃഷ്‌ണന്‍ സ്വന്തം ഫേസ്‌ബുക്കില്‍ ഇട്ട വിനോദ യാത്രയുടെ ഫോട്ടോകളും കമന്റും ആസ്‌പദമാക്കിയാണ്‌ തരികിട സാബു രംഗത്തെത്തിയിരിക്കുന്നത്‌. ഒരു ചിത്രത്തോടൊപ്പം ‘ഇവിടെ ഭയങ്കര കാറ്റാണ്‌ എപ്പോഴും....

Read More

ഈജിപ്‌തിലെ ഗ്രേറ്റ്‌ പിരമിഡ്‌ തകര്‍ക്കുന്നു; ഐഎസിന്റെ പുതിയ വീഡിയോ

ലോകാത്ഭുതങ്ങളില്‍ ഒന്നും ഈജിപ്‌തിന്റെ സാംസ്‌ക്കാരിക ചരിത്രത്തിന്റെ ശേഷിപ്പുമായ ഗ്രേറ്റ്‌ പിരമിഡ്‌ ബോംബിട്ട്‌ തകര്‍ക്കുമെന്ന്‌ ഇസ്‌ളാമിക്‌ സ്‌റ്റേറ്റ്‌ തീവ്രവാദികളുടെ ഭീഷണി. പുറത്തുവിട്ടിരിക്കുന്ന ഏറ്റവും പുതിയ വീഡിയോയിലാണ്‌ ഇക്കാര്യം വ്യക്‌തമാക്കിയിരിക്കുന്നത്‌....

Read More

തീന്‍ മേശ മാറ്റിയിട്ടതില്‍ തര്‍ക്കം; മകന്‍ അച്‌ഛന്റെ കൈ വെട്ടി

കാസര്‍ഗോഡ്‌ : തീന്‍ മേശ മാറ്റിയിട്ടതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന്‌ മകന്‍ അച്‌ഛന്റെ കൈ വെട്ടി. കാര്‍ക്കളയിലെ പാണ്ടൂരംഗി(54)ന്റെ കൈയ്യാണ്‌ മകന്‍ ഉദയ്‌ വെട്ടിയത്‌. വീട്ടിലെ തീന്‍ മേശ സ്‌ഥാനം മാറ്റിയിട്ടതാണ്‌ തര്‍ക്കത്തിന്‌ തുടക്കം....

Read More

ചെന്നിത്തല തന്നെ ചെയര്‍മാനാകട്ടെ; വഴങ്ങാതെ ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം : യു.ഡി.എഫ്‌ ചെയര്‍മാനാകണമെന്ന യു.ഡി.എഫിന്റെ ആവശ്യം തള്ളി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യുഡിഎഫ്‌ ഏകോപനസമിതി യോഗത്തിലാണ്‌ ചെയര്‍മാന്‍ സ്‌ഥാനത്തേക്ക്‌ ഉമ്മന്‍ചാണ്ടിയുടെ പേര്‌ ഐകകണ്‌ഠേന നിര്‍ദേശിച്ചത്‌....

Read More

യൂട്യൂബില്‍ വീഡിയോ അപ്‌ലോഡ്‌ ചെയ്‌ത മലയാളി വീട്ടമ്മയക്കു സംഭവിച്ച ദുരന്തം

യൂട്യൂബില്‍ വീഡിയോ അപ്‌ലോഡ്‌ ചെയ്‌തു മലയാളി വീട്ടമ്മയ്‌ക്കു നേരിടേണ്ടിവന്നത്‌ തികച്ചും മോശമായ അനുഭവങ്ങള്‍. സ്വന്തമായി എഴുതി ആലപിച്ച സുസന്ന പാപിയാണോ എന്ന കവിതയാണ്‌ ഇവര്‍ അപ്‌ലോഡ്‌ ചെയ്‌തത്‌. തിരുവനന്തപുരം സ്വദേശിയായ ജെസിന്ത മോറിസ്‌ എന്ന വീട്ടമ്മക്കാണു ദുരാനുഭവം ഉണ്ടായത്‌. വീഡിയോ അപ്‌ലോഡ്‌ ചെയ്‌ത് ദിവസങ്ങള്‍ക്കുള്ളില്‍ മകളുടെ ഭര്‍ത്താവു വിളിച്ച്‌ വീഡിയോ ഡിലീറ്റ്‌ ചെയ്യാന്‍ ആവശ്യപ്പെട്ടു....

Read More

പരീക്ഷയില്‍ തോറ്റു; ചെങ്ങന്നൂരില്‍ വിദ്യാര്‍ത്ഥിനി കോളേജ്‌ കെട്ടിടത്തില്‍ നിന്നും ചാടി മരിച്ചു

ചെങ്ങന്നൂര്‍ : പരീക്ഷയില്‍ തോറ്റതിന്റെ മനോവിഷമത്തില്‍ വിദ്യാര്‍ത്ഥിനി കോളജ്‌ കെട്ടിടത്തില്‍ നിന്നും ചാടി മരിച്ചു. ചെങ്ങന്നൂര്‍ ക്രിസ്‌ത്യന്‍ കോളജിലെ രണ്ടാം വര്‍ഷ ബോട്ടണി വിദ്യാര്‍ത്ഥിനി ആതിരാ കൃഷ്‌ണന്‍ (20) ആണ്‌ കോളജിന്റെ മൂന്നാം നിലയില്‍ നിന്നും ചാടി ജീവനൊടുക്കിയത്‌. ആലപ്പുഴ വെണ്മണി സ്വദേശിയാണ്‌ വിദ്യാര്‍ത്ഥിനി....

Read More
Ads by Google
Ads by Google
Back to Top