Last Updated 1 year 15 weeks ago
Ads by Google
22
Friday
September 2017

BOOKS

മണല്‍ച്ചൊരുക്ക്‌

ഷെരീഫ്‌ സാഗര്‍ മണല്‍ചൂടില്‍ ജീവിതം ഉരുകിയൊലിക്കുകയും തളിര്‍ക്കുകയും ചെയ്യുന്ന സാധാരണക്കാരും അല്ലാത്തവരുമായ മനുഷ്യരുടെ ഗള്‍ഫ്‌ അനുഭവങ്ങളാണ്‌ ഈ കഥകള്‍. തെളിമയാര്‍ന്ന ഭാഷയില്‍ വാക്കുകളുടെ ഒഴുക്ക്‌ ഈ കഥാ പുസ്‌തകത്തില്‍ വായിച്ചറിയാം. സൈകതം ബുക്‌സ്, കോതമംഗലം വില: 100...

Read More

ഇരിങ്ങാട്ടിരിയും ചില ചെറിയ കഥകളും

അബു ഇരിങ്ങാട്ടിരി സാധാരണ മനുഷ്യരുടെ അസാധാരണ ലോകം നിറഞ്ഞു നില്‍ക്കുന്ന കഥകള്‍. ജീവിതത്തിന്റെ ചൂരും തിണര്‍പ്പുമെല്ലാം അസാമാന്യമായ വഴക്കത്തോടെ കഥയുടെ ചട്ടക്കൂടിലേക്ക്‌ ഒതുക്കി നിര്‍ത്തുന്നു. സൈകതം ബുക്‌സ്, കോതമംഗലം വില: 60...

Read More

വെഷക്കായ

എം.ആര്‍. രേണുകുമാര്‍ മുഖ്യധാരയെന്ന സങ്കല്‍പ്പത്തെ പരസ്യമായി നിസാരമാക്കുന്ന കവിതകള്‍. ലാവണ്യവാദത്തിന്റെ പതിവു മാതൃകകളില്‍നിന്നും കവിതയെ മോചിപ്പിക്കുന്ന രചനാരീതി. ചെറിയ പദങ്ങളിലൂടെ വലിയ കാഴ്‌ചകള്‍ കാട്ടിത്തരുന്ന പുസ്‌തകം. സൈകതം ബുക്‌സ്, കോതമംഗലം വില: 55...

Read More

മാമാങ്കവും ചാവേറും

ഡോ. വി.വി. ഹരിദാസ്‌ ചാവേറുകളുടെ വീരഗാഥകള്‍, മാമാങ്കം: വിഭിന്നാഖ്യാനങ്ങള്‍, ഉത്സവത്തിന്റെ ഒരുക്കങ്ങള്‍, തിരുനാവായിലെ തൈപ്പൂയം, ചാവേര്‍ പാട്ടുകള്‍ തുടങ്ങി ചരിത്രപ്രസിദ്ധമായ മാമാങ്കത്തിന്റെ ചരിത്രം തേടുന്ന പുസ്‌തകം. നാഷണല്‍ ബുക്‌സ് സ്‌റ്റാള്‍, കോട്ടയം വില: 120...

Read More

ദസ്‌തയേവ്‌സ്കി ചരിത്രത്തില്‍ ഇടപെടുമ്പോള്‍

ലോകസാഹിത്യത്തില്‍ ഫദയോര്‍ ദസ്‌തയേവ്‌സ്കി എന്ന പേരിനെന്തു സ്‌ഥാനമാണെന്നത്‌ വായനക്കാരന്‌ സംശയലേശമന്യേ തിരിച്ചറിവുള്ള കാര്യമാണ്‌. അതു വായനയുടെ സമാനതകളില്ലാത്ത ദസ്‌തയേവ്‌സ്കി അനുഭവങ്ങളിലൂടെ അവര്‍ ഹൃദയത്തിലേറ്റുവാങ്ങിയതാണ്‌. അദ്ദേഹത്തെക്കുറിച്ച്‌ ധാരാളം പഠനങ്ങളും ലോകത്താകമാനം എഴുതപ്പെട്ടിട്ടുണ്ട്‌....

Read More

ജീവിതം, ഡയറി, കത്തുകള്‍

സില്‍വിയാ പ്ലാത്ത്‌ മനസിലാക്കുന്നതിന്റെയും അനുഭവിക്കുന്നതിന്റെയുമായ ഇടങ്ങളിലൂടെ ജീവിതത്തെ ഞാന്‍ അറിഞ്ഞു തുടങ്ങിയിരിക്കുന്നു. മനുഷ്യനെന്ന നിലയില്‍ ജീവിക്കാന്‍ സാധിക്കുന്നതില്‍ സന്തോഷിക്കുന്നു എന്നു സില്‍വിയാ പ്‌ളാത്ത എഴുതുന്നു. ആര്‍ജവത്തോടെ ജീവിച്ച എഴുത്തുകാരിയുടെ ജീവിതവും ഡയറിക്കുറിപ്പുകളും കത്തുകളും അതിനേക്കാള്‍ മനോഹരമാണ്‌....

Read More

ജീവിതം, ഡയറിക്കുറിപ്പ്‌

ആന്‍ഫ്രാങ്ക്‌ പരിഭാഷ: തളിയില്‍ ഹരി നാസി ഭീകരകാലത്ത്‌ ആന്‍ഫ്രാങ്ക്‌ എഴുതിയ ഡയറിക്കുറിപ്പിന്റെ പരിഭാഷ. ലോകത്തേറ്റവും കൂടുതല്‍ ആളുകളാല്‍ വായിക്കപ്പെട്ട പുസ്‌തകം. നാസി അതിക്രമങ്ങളെക്കുറിച്ചറിയാന്‍ ഏറ്റവും കൂടുതല്‍ വായിക്കുന്ന പുസ്‌തകവും ഇതാണ്‌. 'കിറ്റി' എന്നു പേരിട്ട ഡയറിയില്‍ കുറിച്ച വാക്കുകള്‍ അനുവാചകരെ നൊമ്പരപ്പെടുത്തും. ഒലിവ്‌ ബുക്‌സ്, കോഴിക്കോട്‌ വില: 210...

Read More

ജീവിതം, കത്തുകള്‍

സിമോണ്‍ ഡി ബുവ്വെ തയാറാക്കിയത്‌: രമാ മോഹന്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ സിമോണ്‍ ഡി ബുവ്വെയെപ്പോലെ വിമര്‍ശിക്കപ്പെട്ട സ്‌ത്രീപക്ഷ എഴുത്തുകാരികള്‍ ഉണ്ടാകില്ല. ഫെമിനിസത്തിന്റെ അവസാനവാക്കെന്നു വിശേഷിപ്പിക്കാവുന്ന 'െസക്കന്‍ഡ്‌ സെക്‌സ്' എന്ന കൃതിയുടെ കര്‍ത്താവ്‌. ഒലിവ്‌ ബുക്‌സ്, കോഴിക്കോട്‌ വില: 230...

Read More

ജീവിതം, ഡയറിക്കുറിപ്പ്‌

വിര്‍ജീനിയ വൂള്‍ഫ്‌ സാഹത്യത്തിലെ ആധുനികതയ്‌ക്കു തുടക്കമിട്ടതില്‍ ഒരാളായ വിര്‍ജീനിയ വൂള്‍ഫിന്റെ ജീവിതം വിശദമായി പ്രതിപാദിക്കുന്ന കൃതി. എഴുത്തിനു വേണ്ടി ജീവിതം സമര്‍പ്പിച്ച വൂള്‍ഫിന്റെ ജീവിതവും സംഘര്‍ഷഭരിതമായിരുന്നു. ജീവിതത്തിനപ്പുറം സര്‍ഗാത്മക ലോകത്തിന്റെ അവലോകനംകൂടിയാണ്‌ ഈ പുസ്‌തകം. ഒലിവ്‌ ബുക്‌സ്, കോഴിക്കോട്‌ വില: 180...

Read More

സിനിമയും നോവലും: കാഴ്‌ചയുടെ വിനിമയ വിചാരങ്ങള്‍

ഡോ. എം.ഡി. മനോജ്‌ സിനിമയുടെയും നോവലിന്റെയും ആഖ്യാന സാദൃശ്യങ്ങളുടെ സാധ്യതകള്‍ തേടുന്ന ശ്രദ്ധേയമായ പുസ്‌തകം. ദൃശ്യ സാഹിത്യ ആസ്വാദനത്തിനു പുതിയൊരു ലാവണ്യ ശാസ്‌ത്രം അവതരിപ്പിക്കുന്ന പുസ്‌തകം കൂടിയാകുന്നു ഇത്‌. നാഷണല്‍ ബുക്‌സ് സ്‌റ്റാള്‍, കോട്ടയം വില: 130...

Read More

ആരും വരാത്ത എന്റെ വീട്ടിലേക്കുള്ള വഴികള്‍

വി.എം. അനൂപ്‌ തീപിടിക്കുന്ന ജീവിതത്തിന്റെ തീഷ്‌ണതയില്‍നിന്നും ഉരുത്തിരിഞ്ഞ കവിതകള്‍. മണ്ണില്‍ നഗ്നപാദനായി വിയര്‍പ്പില്‍ അപ്പം ഭക്ഷിക്കുമ്പോഴും വാക്കിന്റെ മായാജാലം കൈവിടാത്ത കവിതകള്‍. 41 കവിതകള്‍ ഒന്നിനൊന്നു ശ്രദ്ധേയം. ഇന്നിന്റെ വിലാപങ്ങളും സമൂഹത്തിലേക്കുള്ള തീഷ്‌ണ നോട്ടങ്ങളുമാണ്‌ ഈ ചെറു കവിതാ സമാഹാരത്തെ മികവുറ്റതാക്കുന്നത്‌. ബുക്ക്‌ ഡൈജസ്‌റ്റ്, കോട്ടയം വില: 60...

Read More

സിനിമയ്‌ക്കു പിന്നിലെ കഥ

ഒന്‍പത്‌ മാസത്തെ രൂപപരിണാമത്തിന്‌ ശേഷം ഒരു കുഞ്ഞോമന ഭൂജാതനാകുന്നത്‌ പോലെയാണ്‌ ഓരോ സിനിമയുടെയും പിറവി. സിനിമയുടെ റിലീസിംഗിന്‌ മുമ്പുള്ള സര്‍ഗാത്മകവും സാങ്കേതികവുമായ യാത്ര ഏറെ പ്രതിസന്ധികള്‍ നിറഞ്ഞതാണ്‌. പ്രേക്ഷകരെന്ന പുറംലോകം പലപ്പോഴും ഈ യാത്ര അറിയുന്നില്ല. സൂപ്പര്‍ഹിറ്റുകള്‍ താരത്തിന്റെ ലേബലിലും ആര്‍ട്‌ സിനിമകള്‍ സംവിധായകന്റെ മേലങ്കിയിലും തിളങ്ങും....

Read More
Ads by Google
Ads by Google
Back to Top