Last Updated 41 weeks 17 hours ago
Ads by Google
23
Thursday
March 2017

കെ.എസ്‌.ഐ.ഡി.സിയുടെ ലാഭവിഹിതം കൈമാറി

തിരുവനന്തപുരം: സംസ്‌ഥാന വ്യവസായവികസന കോര്‍പറേഷന്‍ 2014-15 സാമ്പത്തികവര്‍ഷത്തെ ലാഭവിഹിതമായ 1.75 കോടി രൂപ സംസ്‌ഥാനസര്‍ക്കാരിനു കൈമാറി. വ്യവസായമന്ത്രി ഇ.പി. ജയരാജന്റെ ചേംബറില്‍ നടന്ന ചടങ്ങില്‍ വ്യവസായവകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്‌. കുര്യന്റെ സാന്നിധ്യത്തില്‍ കെ.എസ്‌.ഐ.ഡി.സി. മാനേജിങ്‌ ഡയറക്‌ടര്‍ ഡോ. എം. ബീന മന്ത്രിക്കു ചെക്ക്‌ കൈമാറി.
22 വര്‍ഷമായി ലാഭമുണ്ടാക്കുന്ന മുന്‍നിര പൊതുമേഖലാസ്‌ഥാപനമാണിത്‌. 2014-15 സാമ്പത്തികവര്‍ഷം 33.66 കോടി രൂപയാണു ലാഭം. ഇക്കാലയളവില്‍ നേരിട്ടുള്ള വായ്‌പാപിന്തുണയായി 108.77 കോടി രൂപയുടെ മൂലധനനിക്ഷേപമുള്ള പദ്ധതികള്‍ക്കു കോര്‍പറേഷന്‍ അംഗീകാരം നല്‍കി. ഈ പദ്ധതികളിലൂടെ 1822 പേര്‍ക്ക്‌ നേരിട്ടും അല്ലാതെയും തൊഴില്‍ ലഭ്യമാകുമെന്നാണു പ്രതീക്ഷ. 43.19 കോടി രൂപയുടെ വിവിധ വായ്‌പകള്‍ കൊടുത്തപ്പോള്‍ 92.90 കോടി രൂപ തിരിച്ചടവായി ലഭിച്ചു. 50.24 കോടി രൂപയാണ്‌ ഇക്കാലയളവില്‍ കോര്‍പറേഷന്റെ വരുമാനം.
2015 മാര്‍ച്ച്‌ 31-ലെ കണക്കനുസരിച്ചു ശരാശരി 372.76 കോടി രൂപയുടെ വായ്‌പയാണു നിലവിലുള്ളത്‌. 35.55 കോടി രൂപ പലിശയിനത്തില്‍ ലഭിച്ചതിലൂടെ ശരാശരി 9.54% തിരിച്ചടവ്‌ ലഭ്യമായി. വ്യവസായവളര്‍ച്ചാകേന്ദ്രങ്ങളില്‍ അടിസ്‌ഥാനസൗകര്യവികസനം നടപ്പാക്കുന്നതിനൊപ്പം ലൈഫ്‌ സയന്‍സ്‌ പാര്‍ക്ക്‌, പെട്രോകെമിക്കല്‍ പാര്‍ക്ക്‌, ബിസിനസ്‌ ഇന്‍കുബേഷന്‍ സെന്ററുകള്‍, ലൈറ്റ്‌ എന്‍ജിനീയറിങ്‌ ഇന്‍ഡസ്‌ട്രിയല്‍ പാര്‍ക്ക്‌, ഇലക്‌ട്രോണിക്‌ പാര്‍ക്ക്‌, യുവവനിതാസംരംഭകത്വ പരിപാടികള്‍ തുടങ്ങിയവയും ആവിഷ്‌കരിച്ചു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top