Last Updated 1 year 7 weeks ago
Ads by Google
28
Friday
July 2017

ഷോപ്പിങ്‌ വിസ്‌മയമൊരുക്കി 'മാള്‍ ഓഫ്‌ ജോയ്‌' 11 മുതല്‍

mangalam malayalam online newspaper

കോട്ടയം: നഗരത്തിനു പുത്തന്‍ ഷോപ്പിങ്‌ വിസ്‌മയം സമ്മാനിക്കാന്‍ മാള്‍ ഓഫ്‌ ജോയ്‌ 11 മുതല്‍. ബേക്കര്‍ ജങ്‌ഷനില്‍ അഞ്ചു നിലകളിലായി രണ്ടു ലക്ഷം ചതുരശ്ര അടിയില്‍ പരന്നു കിടക്കുന്ന ഷോപ്പിങ്‌ മാളിന്റെ ഉദ്‌ഘാടനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിക്കഴിഞ്ഞു. പ്രീമിയം, റീട്ടെയ്‌ല്‍ ഷോപ്പിങ്‌ വിഭാഗം തുടങ്ങി ലോകോത്തര നിലവാരമുള്ള ഷോപ്പിങ്‌ മാളാണു പ്രമുഖ ജുവലറി ബ്രാന്‍ഡായ ജോയ്‌ ആലുക്കാസ്‌ കോട്ടയത്ത്‌ ഒരുക്കിയിരിക്കുന്നത്‌. ശനിയാഴ്‌ച രാവിലെ 11 നാണ്‌ ഉദ്‌ഘാടനം.
ഇന്ത്യയില്‍ ജോയ്‌ ആലുക്കാസ്‌ ജുവലറി തങ്ങളുടെ ആദ്യ ഷോറും തുറന്നതു കോട്ടയം നഗരത്തിലായിരുന്നു. സമ്പൂര്‍ണ ഷോപ്പിങ്‌ കേന്ദ്രമെന്ന നിലയിലാണു മാള്‍ അണിയിച്ചൊരുക്കിയിരിക്കുന്നതെന്നു ജോയ്‌ ആലുക്കാസ്‌ ഗ്രൂപ്പ്‌ ചെയര്‍മാനും മാനേജിങ്‌ ഡയറക്‌ടറുമായ ജോയ്‌ ആലുക്കാസ്‌ പറഞ്ഞു. ബേസ്‌മെന്റില്‍ മൂന്നു നിലകളിലായി പാര്‍ക്കിങ്‌ സൗകര്യമൊരുക്കിയിട്ടുണ്ട്‌. 35 വിവിധ ഷോറൂമുകള്‍, പാദരക്ഷകളുടെ ലോകോത്തര ബ്രാന്‍ഡുകള്‍, വസ്‌ത്രങ്ങളുടെയും സ്വര്‍ണാഭരണങ്ങളുടെയും വന്‍ ശേഖരം എന്നിങ്ങനെ ഷോപ്പിങ്ങിനായി കാത്തിരിക്കുന്നവര്‍ക്ക്‌ ഒരുക്കിയിരിക്കുന്ന വിസ്‌മയങ്ങള്‍ ഏറെ. ജോയ്‌ ആലുക്കാസ്‌ ജുവലറിക്കും ജോളി സില്‍ക്‌സിനും പുറമേ ഇന്‍ഡ്യന്‍ ലിനന്‍, എം.ഇ. കോസ്‌മെറ്റിക്‌സ്‌, മിഷേല്‍, ജോയ്‌മാര്‍ട്ട്‌ സൂപ്പര്‍മാര്‍ക്കറ്റ്‌, പെപ്പെ ജീന്‍സ്‌, പുമ, ജോക്കി, ഇന്‍സെല്‍, ബാസ്‌കിന്‍ റോബിന്‍സണ്‍ തുടങ്ങിയവ മാളിലെ ആകര്‍ഷണങ്ങളില്‍ ചിലതുമാത്രം.
വിനോദങ്ങള്‍ക്കുമാത്രമായി ഒരുക്കിയിരിക്കുന്ന ലില്‍ ജോയ്‌ ആഹ്‌ളാദത്തിനൊപ്പം വിസ്‌മയവും സമ്മാനിക്കാന്‍ കഴിയുന്നവയാണ്‌. ഒരു നില മുഴുവന്‍ എന്ന രീതിയില്‍ കുട്ടികള്‍ക്കായി മാറ്റിവച്ചിരിക്കുന്നു. തുണിത്തരങ്ങളും കളിപ്പാട്ടങ്ങളുമെല്ലാം ഇവിടെ ലഭിക്കും. ഒപ്പം ബൈക്കോട്ടവും കാറോട്ടവുമെല്ലാം ഇവിടെ നടത്താം.
മുകള്‍ നിലയില്‍ കോട്ടയം നഗരത്തിന്റെ സൗന്ദര്യം മുഴുവന്‍ ആസ്വദിച്ചു ഭക്ഷണം കഴിക്കാന്‍ കഴിയുന്ന ഫുഡ്‌ കോര്‍ട്ടാണ്‌ മറ്റൊരു ആകര്‍ഷണം. ഒരേസമയം 500 പേര്‍ക്ക്‌ ഇരിക്കാവുന്ന ഫുഡ്‌ കോര്‍ട്ടാണ്‌ ഇവിടെ ഒരുക്കിയിരിക്കുന്നത്‌. വാച്ചുകളുടെയും മൊബൈലുകളുടെയും ഇലക്‌ട്രോണിക്‌ ഉപകരണങ്ങളുടെയും ആകര്‍ഷകമായ ശേഖരവും മാളിലുണ്ടാകും. ആയിരം പേരാണു മാളില്‍ നേരിട്ടു ജോലി ചെയ്യുന്നത്‌. നഗരത്തിരക്കിനിടയിലും വാഹനങ്ങള്‍ യഥേഷ്‌ടം പാര്‍ക്ക്‌ ചെയ്യാമെന്നതാണു മാളിന്റെ ഏറ്റവും പ്രധാന പ്രത്യേകത. ഒരേ സമയം 200 കാറുകള്‍ക്കും 100 ബൈക്കുകള്‍ക്കും പാര്‍ക്ക്‌ ചെയ്യാന്‍ സൗകര്യമുണ്ട്‌.
കോട്ടയത്തിനുശേഷം യു.എസ്‌.എയില്‍ നാലു ജോയ്‌ ആലുക്കാസ്‌ ഷോറൂമുകള്‍ ആരംഭിക്കും. തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടും ഉടന്‍ മാളുകള്‍ ആരംഭിക്കുമെന്നും ജോയ്‌ ആലുക്കാസ്‌ അധികൃതര്‍ അറിയിച്ചു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top