Last Updated 1 year 7 weeks ago
Ads by Google
28
Friday
July 2017

ജൈവചെമ്മീന്‍ കൃഷി: സാധ്യത തേടി കുഫോസ്‌

mangalam malayalam online newspaper

കൊച്ചി: സംസ്‌ഥാനത്തെ കായലോരങ്ങളിലും ചെമ്മീന്‍കെട്ടുകളിലും ജൈവചെമ്മീന്‍ കൃഷി നടത്തുന്നതിനുള്ള സാധ്യതകളെക്കുറിച്ച്‌ ഗവേഷണം നടത്താന്‍ കേരള ഫിഷറീസ്‌ സമുദ്രപഠന സര്‍വകലാശാലയ്‌ക്ക്‌ (കുഫോസ്‌) പദ്ധതി. സ്വിറ്റ്‌സര്‍ലന്‍ഡ്‌ ആസ്‌ഥാനമായ കൂപ്പ്‌ സഹകരണസംഘം കുഫോസിനു സഹകരണം വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്‌.
ഇതിന്റെ ഭാഗമായി സംഘത്തിന്റെ പ്രതിനിധി ജെറാര്‍ഡ്‌ സുര്‍ലറ്റര്‍ കുഫോസിലെ കുളങ്ങളും ചെമ്മീന്‍ കെട്ടുകളും സന്ദര്‍ശിച്ചു പ്രാഥമികപഠനം നടത്തി.
കൂപ്പ്‌ സഹകരണസംഘം പ്രതിനിധി ജെറാര്‍ഡ്‌ സുര്‍ലറ്ററുമായി കുഫോസ്‌ സംഘം പ്രാഥമിക ചര്‍ച്ച നടത്തി. പ്രോ വൈസ്‌ ചാന്‍സലര്‍ ഡോ. കെ. പത്മകുമാര്‍, രജിസ്‌ട്രാര്‍ ഡോ. വി.എം. വിക്‌ടര്‍ ജോര്‍ജ്‌, കുഫോസ്‌ ഗവേണിങ്‌ കൗണ്‍സില്‍ അംഗം അലക്‌സ്‌ കെ. നൈനാന്‍, ഗവേഷണ വിഭാഗം ഡയറക്‌ടര്‍ ഡോ. കെ.വി. ജയചന്ദ്രന്‍, വിവിധ സ്‌കൂള്‍ ഡയറക്‌ടര്‍മാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top