Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

ഐ.സി.എല്‍.വന്‍ വിപുലീകരണത്തിന്‌ തയാറെടുക്കുന്നു

കൊച്ചി: സ്വര്‍ണ പണയ ദാതാക്കളായ ഇരിഞ്ഞാലക്കുട ക്രെഡിറ്റ്‌ ആന്‍ഡ്‌ ലീസിങ്‌ കമ്പനി (ഐ.സി.എല്‍) ആയിരത്തിലേറെ ബ്രാഞ്ചുകള്‍ തുടങ്ങുന്നു. കമ്പനി സി.ഇ.ഒയും മാനേജിങ്‌ ഡയറക്‌ടറുമായ കെ.ജി.അനില്‍കുമാര്‍ വാര്‍ത്താസമ്മേളനത്തിലാണ്‌ ഇക്കാര്യം അറിയിച്ചത്‌.
1991 ല്‍ സ്‌ഥാപിതമായ ഐ.സി.എല്ലിന്‌ നിലവില്‍ 24 ബ്രാഞ്ചുകളാണുള്ളത്‌. 2016 അവസാനത്തോടെ ബ്രാഞ്ചുകളുടെ എണ്ണം 100 ആക്കി ഉയര്‍ത്താനാണ്‌ ലക്ഷ്യമിടുന്നത്‌.
ബ്രാഞ്ച്‌ വിപുലീകരണത്തിന്റെ ഭാഗമായി ആലപ്പുഴ ഇഷാ ആര്‍ക്കേഡില്‍ കഴിഞ്ഞ ദിവസം പുതിയ ബ്രാഞ്ച്‌ ആരംഭിച്ചു. ഈ മാസം തന്നെ ചെന്നൈയില്‍ 4 ബ്രാഞ്ചുകള്‍ ആരംഭിക്കും. കേരളം, തമിഴ്‌നാട്‌ എന്നിവിടങ്ങളില്‍ ശക്‌തമായ സാന്നിധ്യമുള്ള ഐ.സി.എല്‍. അടുത്ത സാമ്പത്തിക വര്‍ഷത്തോടെ കര്‍ണാടക, ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളില്‍ സാന്നിധ്യമുറപ്പിക്കും. ഘട്ടം ഘട്ടമായി രാജ്യവ്യാപകമായി സാന്നിധ്യം ശക്‌തിപ്പെടുത്തുകയാണ്‌ ലക്ഷ്യമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
നിലവില്‍ 100 കോടിയാണ്‌ കമ്പനിയുടെ ഗോള്‍ഡ്‌ ലോണ്‍ പോര്‍ട്ട്‌ഫോളിയോ, 2020 ഓടെ ഇന്ത്യയിലോട്ടാകെ ആയിരിത്തിലധികം ബ്രാഞ്ചുകളും ടെണോവര്‍ 5000 കോടിയായി ഉയര്‍ത്തുമെന്നും ദക്ഷിണേന്ത്യന്‍ വിപണിയില്‍ ഏറെ പ്രതീക്ഷയുണ്ടെന്നും അനില്‍കുമാര്‍ പറഞ്ഞു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top