Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

വിള ഇന്‍ഷുറന്‍സ്‌: പുതിയ കേന്ദ്ര പദ്ധതി വരുന്നു

ന്യൂഡല്‍ഹി: പ്രധാന്‍മന്ത്രി ഫസല്‍ ബീമാ യോജന എന്ന പേരില്‍ പുതിയ കാര്‍ഷിക വിള ഇന്‍ഷുറന്‍സ്‌ പദ്ധതി നടപ്പാക്കാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. 8,800 കോടി രൂപയുടെ പദ്ധതിയാണ്‌ ആവിഷ്‌കരിച്ചത്‌.
ഖാരിഫ്‌ വിളകള്‍ക്ക്‌ പ്രീമിയത്തിന്റെ രണ്ടു ശതമാനവും റാബി വിളകള്‍ക്ക്‌ 1.5 ശതമാനവും വാര്‍ഷിക വാണിജ്യ, തോട്ടകൃഷി വിളകള്‍ക്ക്‌ അഞ്ചു ശതമാനവുമാണ്‌ കര്‍ഷകര്‍ അടയ്‌ക്കേണ്ടത്‌. ബാക്കി പ്രീമിയം തുക സര്‍ക്കാര്‍ അടയ്‌ക്കും. വിളനാശം, പ്രകൃതി ദുരന്തം എന്നിവയുണ്ടായാല്‍ ഇന്‍ഷുറന്‍സ്‌ തുക പൂര്‍ണമായും കര്‍ഷകര്‍ക്കു ലഭിക്കും. സര്‍ക്കാര്‍ സബ്‌സിഡിക്ക്‌ ഉയര്‍ന്ന പരിധി നിശ്‌ചയിച്ചിട്ടില്ല. അവശേഷിക്കുന്ന പ്രീമിയം 90 ശതമാനം ആയിരുന്നാലും അത്‌ സര്‍ക്കാര്‍ വഹിക്കും.
മുന്‍പ്‌ പ്രീമിയം നിരക്കിലെ പരിധി മൂലം കര്‍ഷകരുടെ ക്ലെയിം തുകകളില്‍ കുറവ്‌ സംഭവിച്ചിരുന്നു. പ്രീമിയം സബ്‌സിഡിയിനത്തില്‍ സര്‍ക്കാര്‍ നല്‍കുന്ന തുകയില്‍ നിയന്ത്രണം വരുത്തുന്നതിനായാണ്‌ ഇത്തരത്തില്‍ പരിധി വച്ചിരുന്നത്‌. അതു നീക്കിയതിനാല്‍ ഇനി മുതല്‍ ഇന്‍ഷുര്‍ ചെയ്‌ത മുഴുവന്‍ തുകയും കര്‍ഷകര്‍ക്ക്‌ ക്ലെയിം ചെയ്യാനാകും.
ക്ലെയിം തുക നല്‍കുന്നതിലെ കാലതാമസം ഒഴിവാക്കാന്‍ സ്‌മാര്‍ട്ട്‌ ഫോണുകള്‍ ഉള്‍പ്പെടെയുള്ള സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തും.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top