Last Updated 50 weeks 4 days ago
Ads by Google
29
Monday
May 2017

ആരോഗ്യ സേവനത്തില്‍ കേരളം മുന്നില്‍: ജിജി തോംസണ്‍

mangalam malayalam online newspaper

കൊച്ചി: ആരോഗ്യ സേവനരംഗത്ത്‌ കേരളം ഏറെ മുന്നിലാണെന്നും ടൂറിസം മേഖലയിലേക്ക്‌ വിദേശികളെ ആകര്‍ഷിക്കുന്നതില്‍ ആരോഗ്യ മേഖലയ്‌ക്കുള്ള പങ്ക്‌ വളരെ വലുതാണെന്നും ചീഫ്‌ സെക്രട്ടറി ജിജി തോംസണ്‍ പറഞ്ഞു. കേരള ഹെല്‍ത്ത്‌ ടൂറിസം-2015 രാജ്യാന്തര കോണ്‍ഫറന്‍സിന്റെയും എക്‌സിബിഷന്റെയും ഉദ്‌ഘാടനം ലെ മെറിഡിയന്‍ ഹോട്ടലില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 31 വരെയാണ്‌ എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നത്‌.
എണ്ണമറ്റ സൂപ്പര്‍ സ്‌പെഷ്യാലിറ്റി സെന്ററുകള്‍ മികച്ച നിലവാരം പുലര്‍ത്തുന്നവയാണെന്നും ചെലവുകുറഞ്ഞ ചികില്‍സാ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന്‌ കേരള ഹെല്‍ത്ത്‌ ടൂറിസം മികവു കാട്ടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയില്‍ മെഡിക്കല്‍ ടൂറിസം ദ്രുതഗതിയില്‍ വളരുന്നുവെന്ന്‌ സംസ്‌ഥാന ടൂറിസം സെക്രട്ടറി ജി. കമല വര്‍ധന്‍ റാവു പറഞ്ഞു.
അതേസമയം മറ്റു രാജ്യങ്ങളെ അപേക്ഷിച്ച്‌ തായ്‌ലാന്‍ഡ്‌ ടൂറിസം രംഗത്തു മികച്ച പ്രവര്‍ത്തനമാണു കാഴ്‌ചവയ്‌ക്കുന്നതെന്ന്‌ രാഷ്‌ട്രപതിയുടെ പ്രസ്‌ സെക്രട്ടറി വേണു രാജാമണി പറഞ്ഞു. കേരളത്തിലെ നിലവാരമുള്ള വിമാനത്താവളങ്ങളുടെ സേവനവും കേരളത്തിലേക്ക്‌ വിദേശികളെ എത്തിക്കുന്നതില്‍ മുഖ്യപങ്കുവഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ കോണ്‍ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യന്‍ ഇന്‍ഡസ്‌ട്രി സംസ്‌ഥാന കൗണ്‍സില്‍ പ്രസിഡന്റ്‌ ഹരികൃഷ്‌ണന്‍ ആര്‍. നായര്‍, കേരള ഹെല്‍ത്ത്‌ ടൂറിസം-2015 ചെയര്‍മാന്‍ ഡോ. ആസാദ്‌ മൂപ്പന്‍, ഫാ. ജോണ്‍സണ്‍ വാഴപ്പിള്ളി, ഇ.എം. നജീബ്‌, നവാസ്‌ മീരാന്‍, ഡോ. ഹരീഷ്‌ പിള്ള എന്നിവര്‍ സംസാരിച്ചു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top