Last Updated 1 year 15 weeks ago
Ads by Google
23
Saturday
September 2017

ഗോള്‍ഡ്‌മാന്‍ സാക്‌സിന്റെ മ്യൂചല്‍ ഫണ്ടുകള്‍ റിലയന്‍സിന്‌

mangalam malayalam online newspaper

മുംബൈ: ആഗോള ഭീമനായ ഗോള്‍ഡ്‌മാന്‍ സാക്‌സിന്റെ ഇന്ത്യയിലെ മ്യൂചല്‍ ഫണ്ട്‌ വ്യാപാരം റിലയന്‍സ്‌ കാപ്പിറ്റല്‍ അസറ്റ്‌ മാനേജ്‌മെന്റ്‌ (ആര്‍.സി.എ.എം.) സ്വന്തമാക്കി. 243 കോടി രൂപയ്‌ക്കാണ്‌ ആര്‍.സി.എ.എം. ഗോള്‍ഡ്‌മാന്‍ സാക്‌സിന്റെ മ്യൂചല്‍ ഫണ്ട്‌ സ്‌കീമുകള്‍ സ്വന്തമാക്കിയത്‌.
ഇതോടെ ഇന്ത്യന്‍ മ്യൂചല്‍ ഫണ്ട്‌ മാര്‍ക്കറ്റില്‍നിന്ന്‌ ഗോള്‍ഡ്‌മാന്‍ സാക്‌സ് പിന്മാറി. 7132 കോടി രൂപയുടെ ആസ്‌തിയുള്ള 12 ഓണ്‍ഷോര്‍ മ്യൂചല്‍ ഫണ്ട്‌ സ്‌കീമുകളാണ്‌ ആര്‍.സി.എ.എം. സ്വന്തമാക്കിയത്‌.
ഈ സാമ്പത്തിക വര്‍ഷത്തില്‍ തന്നെ കൈമാറ്റത്തിനു നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകുമെന്ന്‌ റിലയന്‍സ്‌ കാപ്പിറ്റല്‍ അസറ്റ്‌ മാനേജ്‌മെന്റിന്റെ മാതൃസ്‌ഥാപനമായ റിലയന്‍സ്‌ കാപ്പിറ്റല്‍ അധികൃതരും ഗോള്‍ഡ്‌മാന്‍ സാക്‌സ് അധികൃതരും വ്യക്‌തമാക്കി. 2011 ലാണ്‌ ഗോള്‍ഡ്‌മാന്‍ സാക്‌സ് ഇന്ത്യയിലെത്തുന്നത്‌. 120 കോടി രൂപയ്‌ക്ക് ബെഞ്ച്‌മാര്‍ക്ക്‌ മ്യൂചല്‍ ഫണ്ട്‌ ഏറ്റെടുത്തായിരുന്നു ഗോള്‍ഡ്‌മാന്‍ സാക്‌സിന്റെ രംഗപ്രവേശം. കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടെ ചില ആഗോള ഭീമന്‍മാര്‍ ഇന്ത്യ വിട്ടിരുന്നു.
സ്‌റ്റാന്‍ഡേഡ്‌ ചാര്‍ട്ടേഡ്‌ 2008 ല്‍ വ്യാപാര ഇടപാടുകള്‍ ഐ.ഡി.എഫ്‌.സിക്കു വിറ്റതോടെയാണു തുടക്കം. ഫിഡലിറ്റി 2012 ല്‍ വ്യാപാര ഇടപാടുകള്‍ എല്‍ ആന്‍ഡ്‌ ടി ഫിനാന്‍സിനും വിറ്റു.
കഴിഞ്ഞ വര്‍ഷം എച്ച്‌.ഡി.എഫ്‌.സി. മ്യൂചല്‍ ഫണ്ട്‌ മോര്‍ഗാന്‍ സ്‌റ്റാന്‍ലിയുടെ മ്യൂചല്‍ ഫണ്ട്‌ സ്‌കീമുകള്‍ സ്വന്തമാക്കിയിരുന്നു. ബിര്‍ളാ സണ്‍ലൈഫ്‌ ഐ.എന്‍.ജി. മ്യൂചല്‍ ഫണ്ടിനെയും കോടക്‌ മ്യൂചല്‍ ഫണ്ട്‌ പിനെബ്രിഡ്‌ജ് മ്യൂചല്‍ ഫണ്ടിനെയും സ്വന്തമാക്കിയത്‌ അടുത്തകാലത്താണ്‌. ഡുചെ ബാങ്കിന്റെ ഇന്ത്യയിലെ മ്യൂചല്‍ ഫണ്ട്‌ ബിസിനസുകള്‍ ഇപ്പോള്‍ നിയന്ത്രിക്കുന്നത്‌ പ്രാമേരിക്കയാണ്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top