Last Updated 41 weeks 17 hours ago
Ads by Google
23
Thursday
March 2017

സമരം കഴിഞ്ഞു; തേയിലയ്‌ക്ക്‌ ഡിമാന്റായി

mangalam malayalam online newspaper

മട്ടാഞ്ചേരി: തോട്ടങ്ങളിലെ സമരം കഴിഞ്ഞപ്പോള്‍ തേയിലയ്‌ക്ക് ഡിമാന്റായതോടെ വിലകൂടി. സി.ടി.സി. ഇലത്തേയില കിലോക്ക്‌ രണ്ടു മുതല്‍ നാലു രൂപവരെയും പൊടിത്തേയില ഓര്‍ത്തോഡക്‌സിന്‌ കിലോക്ക്‌ നാലുമുതല്‍ എട്ടു രൂപവരെയും സി.ടി.സി. പൊടിത്തേയില കിലോക്ക്‌ നാലു രൂപയും വിലകൂടി.
കൊച്ചിയില്‍ കഴിഞ്ഞദിവസം നടന്ന ലേലത്തില്‍ വില്‍പനക്ക്‌ തേയില വരവ്‌ കൂടി. കയറ്റുമതിക്കാരും പാക്കറ്റ്‌ നിര്‍മാതാക്കളുമാണ്‌ വില ഉയര്‍ത്തിവാങ്ങിയത്‌.
വിലനിലവാരം: ഇലത്തേയില ഓര്‍ത്തോഡക്‌സ്‌ ഹൈഗ്രോണ്‍ ബ്രോക്കണ്‍ 231-241, ഹൈഗ്രോണ്‍ ഫാന്നിങ്‌സ്‌ 160-167, മീഡിയം ബ്രോക്കണ്‍ 72-80, മീഡിയം ഫാന്നിങ്‌സ്‌ 65-69, സി.ടി.സി. ബെസ്‌റ്റ്‌ ബ്രോക്കണ്‍ 111-119, ബെസ്‌റ്റ്‌ ഫാന്നിങ്‌സ്‌ 130-135, മീഡിയം ബ്രോക്കണ്‍ 65-70, മീഡിയം ഫാന്നിങ്‌സ്‌ 57-61, പൊടിത്തേയില ഓര്‍ത്തോഡക്‌സ്‌ മീഡിയം ബ്രോക്കണ്‍ ഡസ്‌റ്റ്‌ 76-82, താണയിനം ഒരു ലോട്ട്‌ 52, സി.ടി.സി. ബെസ്‌റ്റ്‌ സൂപ്പര്‍ ഫൈന്‍ ഡസ്‌റ്റ്‌ 135-145, ബെസ്‌റ്റ്‌ റെഡ്‌ ഡസ്‌റ്റ്‌ 112-127, കടുപ്പം കൂടിയ ഇടത്തരം 89-94, കടുപ്പം കുറഞ്ഞ ഇടത്തരം 82-86, താണയിനം 62-68.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top