Last Updated 45 weeks 5 days ago
Ads by Google
25
Tuesday
April 2017

ഫെഡറല്‍ ബാങ്ക്‌ എച്ച്‌.ആര്‍ മേധാവി തമ്പി കുര്യന്‍ സ്വാധീന ശക്‌തിയുള്ള പ്രഫഷണലുകളുടെ പട്ടികയില്‍

കൊച്ചി: ഫെഡറല്‍ ബാങ്ക്‌ ജനറല്‍ മാനേജറും എച്ച്‌.ആര്‍ മേധാവിയുമായ തമ്പി കുര്യന്‍, ഏഷ്യന്‍ പസഫിക്‌ എച്ച്‌.ആര്‍.എം. കോണ്‍ഗ്രസ്‌ 2015 പ്രഖ്യാപിച്ച ഏഷ്യയിലെ ഏറ്റവുമധികം സ്വാധീനശേഷിയുള്ള 50 എച്ച്‌.ആര്‍ പ്ര?ഫഷണലുകളുടെ പട്ടികയില്‍ ഇടംനേടി.
നാലു പതിറ്റാണ്ടിലേറെ വിവിധ ബാങ്കിങ്ങ്‌ മേഖലകളില്‍ പ്രവര്‍ത്തിച്ചു പരിചയസമ്പന്നനായ തമ്പി കുര്യന്‍ ബാങ്കിന്റെ എച്ച്‌.ആര്‍ വിഭാഗം മേധാവിയെന്ന നിലയില്‍ ഒട്ടേറെ നൂതന പരിപാടികള്‍ക്കു രൂപംനല്‍കിയിരുന്നു.
നേതൃത്വത്തെ പരസ്‌പരം ബന്ധിപ്പിക്കുന്നതിനും സ്‌ഥാപനത്തെ അറിവുനേടുന്ന ഒന്നാക്കി മാറ്റുന്നതിനും ബിസിനസിനെ തന്ത്രപരമായി വിന്യസിക്കുന്നതിനും വിരമിച്ചവരും വിരമിക്കുന്നവരുമായ ജീവനക്കാര്‍ക്ക്‌ നേട്ടമുണ്ടാക്കുന്ന ഒട്ടേറെ മികച്ച പദ്ധതികള്‍ നടപ്പാക്കുന്നതിനും അദ്ദേഹത്തിനു സാധിച്ചു.
മാനേജ്‌മെന്റ്‌ രംഗത്തെ വിദഗ്‌ധരുടെ സ്വതന്ത്ര സെല്‍ തയാറാക്കിയ ചുരുക്കപ്പട്ടിക ലോകത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മുതിര്‍ന്ന പ്ര?ഫഷണലുകളടങ്ങുന്ന ജൂറിയാണ്‌ പരിശോധിച്ചത്‌. ഏഷ്യ പസഫിക്‌ എച്ച്‌.ആര്‍.എം. കോണ്‍ഗ്രസില്‍ ഇത്‌ രണ്ടാം തവണയാണ്‌ തമ്പി കുര്യന്‍ അംഗീകാരം നേടുന്നത്‌.
2014 ല്‍ ഏഷ്യ പസഫിക്‌ ദീപുകളിലെ കഴിവുറ്റ 40 എച്ച്‌.ആര്‍ നേതാക്കളുടെ പട്ടികയിലും ഇടംനേടിയിരുന്നു. 11 ന്‌ ബംഗളുരുവില്‍ നടക്കുന്ന ഏഷ്യ പസഫിക്‌ എച്ച്‌.ആര്‍.എം. കോണ്‍ഗ്രസ്‌ അവാര്‍ഡ്‌ ചടങ്ങില്‍ പുരസ്‌കാരം ഏറ്റുവാങ്ങും.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top