Last Updated 1 year 14 weeks ago
Ads by Google
21
Thursday
September 2017

ജെറ്റ്‌ എയര്‍വേസ്‌ കേരള ഫ്‌ളൈറ്റുകളുടെ സമയക്രമം പുതുക്കി

കൊച്ചി: ജെറ്റ്‌ എയര്‍വേസ്‌ കേരളത്തില്‍ നിന്നുള്ള ആഭ്യന്തര, രാജ്യാന്തര ഫ്‌ളൈറ്റുകളുടെ സമയക്രമം സെപ്‌റ്റംബര്‍ ഒന്നുമുതല്‍ പുതുക്കി. കോഴിക്കോട്‌ വിമാനതാവളത്തില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാലാണ്‌ കേരളത്തില്‍ നിന്നുള്ള ചില വിമാന സര്‍വീസുകളുടെ സമയം പുനഃക്രമീകരിച്ചത്‌.
ആഭ്യന്തര സര്‍വീസില്‍ 9 ഡബ്ല്യു 423 ഫ്‌ളൈറ്റ്‌ മുംബൈയില്‍ നിന്നു രാവിലെ 9.05 ന്‌ പുറപ്പെട്ട്‌ 10.50ന്‌ കോഴിക്കോട്ട്‌ എത്തും. മടക്ക ഫ്‌ളൈറ്റ്‌ 9 ഡബ്ല്യു 424 വൈകിട്ട്‌ 11.20ന്‌ കോഴിക്കോട്ടുനിന്നു പുറപ്പെട്ട്‌ 1.05ന്‌ മുംബൈയിലെത്തും.
രാജ്യാന്തര ഫ്‌ളൈറ്റുകളുടെ സമയത്തിലാണ്‌ ഏറെ മാറ്റങ്ങള്‍ വരുത്തിയിട്ടുള്ളത്‌. ഇതനുസരിച്ച്‌ പ്രതിദിന ഫ്‌ളൈറ്റ്‌ 9 ഡബ്ല്യു 570 രാവിലെ 10.50ന്‌ കൊച്ചിയില്‍ നിന്നു പുറപ്പെട്ട്‌ അവിടുത്തെ പ്രാദേശിക സമയമായ ഉച്ചക്ക്‌ 1.00 ന്‌ ദമാമില്‍ എത്തും. മടക്ക ഫ്‌ളൈറ്റ്‌ 9 ഡബ്ല്യു 569 ദമാമില്‍ നിന്നു പ്രാദേശികസമയം വെളുപ്പിന്‌ 2.40ന്‌ പുറപ്പെട്ട്‌ ഇന്ത്യന്‍ സമയം രാവിലെ 9.50 ന്‌ കൊച്ചിയിലെത്തും.
ജെറ്റ്‌ എയര്‍വേസ്‌ ഫ്‌ളൈറ്റ്‌ 9 ഡബ്ല്യു 577 ദമാമില്‍ നിന്ന്‌ പ്രാദേശിക സമയം ഉച്ചകഴിഞ്ഞ്‌ 2.10ന്‌ പുറപ്പെട്ട്‌ രാത്രി 9.10ന്‌ കോഴിക്കോട്ട്‌ എത്തും. മടക്കയാത്ര കോഴിക്കോട്ടുനിന്ന്‌ 9 ഡബ്ല്യു 578 രാത്രി 11.30ന്‌ പുറപ്പെട്ട്‌ ദമാമില്‍ അവിടുത്തെ സമയം വെളുപ്പിന്‌ 1.40ന്‌ എത്തും.
ജെറ്റ്‌ എയര്‍വേസ്‌ ഫ്‌ളൈറ്റ്‌ 9 ഡബ്ല്യു 594 തിരുവനന്തപുരത്തുനിന്നു രാവിലെ 11.35ന്‌ യാത്ര പുറപ്പെട്ട്‌ പ്രാദേശിക സമയം ഉച്ചകഴിഞ്ഞ്‌ 1.45ന്‌ ദോഹയില്‍ എത്തും.
മടക്കയാത്ര 9 ഡബ്ല്യു 593 പ്രാദേശിക സമയം വെളുപ്പിന്‌ 3.30ന്‌ ദോഹയില്‍ നിന്നുപുറപ്പെട്ട്‌ തിരുവനന്തപുരത്ത്‌ രാവിലെ 10.35ന്‌ എത്തും.
ജെറ്റ്‌ എയര്‍വേസ്‌ ഫ്‌ളൈറ്റ്‌ 9 ഡബ്ല്യു 595 ദോഹയില്‍ നിന്നു പ്രാദേശിക സമയം ഉച്ചകഴിഞ്ഞ്‌ 3.10ന്‌ പുറപ്പെട്ട്‌ രാത്രി 10ന്‌ കോഴിക്കോട്ട്‌ എത്തും. മടക്കയാത്ര കോഴിക്കോട്ടു നിന്നു വെളുപ്പിന്‌ 12.40ന്‌ 9 ഡബ്ല്യു 596 പുറപ്പെട്ട്‌ ദോഹയില്‍ അവിടുത്തെ സമയം 2.30ന്‌ എത്തിച്ചേരും.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top