Last Updated 41 weeks 1 hour ago
Ads by Google
23
Thursday
March 2017

സോമതീരം ആയുര്‍വേദ ഗ്രൂപ്പിന്‌ ടൂറിസം അവാര്‍ഡ്‌

തിരുവനന്തപുരം: കേരള സംസ്‌ഥാന സര്‍ക്കാര്‍ മിനിസ്‌ട്രി ഓഫ്‌ ടൂറിസത്തിന്റെ 2013-14 ബെസ്‌റ്റ്‌ അപ്രൂവ്‌ഡ്‌ ആന്‍ഡ്‌ ക്ലാസിഫൈഡ്‌ ആയുര്‍വേദ സെന്റര്‍ അവാര്‍ഡും വിവര സാങ്കേതിക വിദ്യയുടെ മികച്ച നിലവാരത്തിലുള്ള അവാര്‍ഡും സോമതീരം ആയുര്‍വേദ ഗ്രൂപ്പ്‌ തുടര്‍ച്ചയായി ഈ വര്‍ഷവും കരസ്‌ഥമാക്കി. സംസ്‌ഥാനത്തെ ടൂറിസം മേഖലയിലെ ആയുര്‍വേദ സെന്ററുകളുടെയും ആശുപത്രികളുടെയും പ്രവര്‍ത്തനങ്ങളില്‍ നിന്നും മികച്ച നിലവാരം പുലര്‍ത്തിയതിനും സാങ്കേതികവിദ്യയുടെ മികച്ച ഉപയോഗത്തിനുമാണ്‌ സോമതീരം അവാര്‍ഡിനര്‍ഹമായത്‌. ആയുര്‍വേദ, ടൂറിസം മേഖലയില്‍ ബേബി മാത്യുവിന്റെ നേതൃത്വത്തിലുള്ള സോമതീരം സ്‌തുത്യര്‍ഹമായ സേവനമാണ്‌ കാഴ്‌ചവയ്‌ക്കുന്നത്‌. 1985-ല്‍ സ്‌ഥാപിതമായ സോമതീരം ആയുര്‍വേദ റിസോര്‍ട്ട്‌ ലോകത്തിലെ തന്നെ ആദ്യത്തെ ആയുര്‍വേദ റിസോര്‍ട്ടാണ്‌. പൈതൃകവും പൗരാണികതയും ഉത്തരവാദിത്വ ടൂറിസവും പരിസ്‌ഥിതി സൗഹൃദ ടൂറിസവും കോര്‍ത്തിണക്കി ഉന്നതനിലവാരത്തിലുള്ള ആയുര്‍വേദ ടൂറിസമാണ്‌ സോമതീരത്തിന്റെ പ്രവര്‍ത്തനശൈലി.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top