Last Updated 1 year 15 weeks ago
Ads by Google
23
Saturday
September 2017

സമരം നീണ്ടാല്‍ ധനലക്ഷ്‌മി ബാങ്ക്‌ ശാഖകള്‍ തുറക്കാന്‍ അനുവദിക്കില്ല

mangalam malayalam online newspaper

തൃശൂര്‍: ധനലക്ഷ്‌മി ബാങ്ക്‌ സമരം അവസാനിപ്പിച്ചില്ലെങ്കില്‍ ബാങ്കിന്റെ ഒരു ശാഖയും കേരളത്തില്‍ പ്രവര്‍ത്തിക്കാനാകാത്ത അവസ്‌ഥയുണ്ടാകുമെന്ന്‌ സി.പി.എം. സംസ്‌ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍, ടി.എന്‍. പ്രതാപന്‍ എം.എല്‍.എ. എന്നിവര്‍ മുന്നറിയിപ്പു നല്‍കി. ധനലക്ഷ്‌മി ബാങ്ക്‌ സമരസമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന സൗഹൃദക്കൂട്ടായ്‌മയില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. തേക്കിന്‍കാട്‌ മൈതാനിയില്‍ നടന്ന സമ്മേളനം കോടിയേരി ഉദ്‌ഘാടനം ചെയ്‌തു.
സമരം നീണ്ടാല്‍ മാനേജ്‌മെന്റ്‌ വലിയ വില കൊടുക്കേണ്ടിവരുമെന്ന്‌ കോടിയേരി ചൂണ്ടിക്കാട്ടി.
ഓഗസ്‌റ്റ്‌ 15 നകം സമരം തീര്‍ത്തില്ലെങ്കില്‍ ശക്‌തമായ സമരമുണ്ടാകുമെന്ന്‌ ടി.എന്‍. പ്രതാപന്‍ എം.എല്‍.എ. വ്യക്‌തമാക്കി. എം.ഡിയേയും ജനറല്‍ മാനേജരേയും സംസ്‌ഥാനത്തു കാലുകുത്താന്‍ അനുവദിക്കാത്ത വിധം സമരമുണ്ടാകും. കഴിഞ്ഞ 11 വര്‍ഷം ഒരുസമരംപോലും നടത്താത്ത സംഘടനയെ സമരമുഖത്തേക്കു തള്ളിവിട്ടു. സ്‌ഥിരത ഇല്ലാതാക്കുന്ന കരാര്‍നിയമനം വ്യാപിപ്പിക്കാനാണ്‌ ശ്രമം. സമരത്തിന്‌ കെ.പി.സി.സിയുടെ പൂര്‍ണ പിന്തുണയുണ്ടെന്ന വി.എം. സുധീരന്റെ സന്ദേശവും നല്‍കി.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top