Last Updated 45 weeks 5 days ago
Ads by Google
25
Tuesday
April 2017

ഉറക്കമില്ലായ്‌മയ്‌ക്ക് റീ-ടൈമര്‍

കോട്ടയം: ഉറക്ക സംബന്ധമായ പ്രശ്‌നമുള്ളവര്‍ക്ക്‌ ആശ്വാസമായി ഫ്‌ളിന്‍ഡേഴ്‌സ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷണവിഭാഗം വികസിപ്പിച്ചെടുത്ത 'റീ-ടൈമര്‍'. സ്വാഭാവികമായി ഉറക്കം ലഭിക്കാതെ കഷ്‌ടപ്പെടുന്നവര്‍ക്ക്‌ ഒരു കണ്ണടപോലെ ലളിതമായി ഉപയോഗിക്കാവുന്ന ലോകത്തെ ആദ്യത്തെ ഉപകരണമാണിത്‌. ഈ ഉപകരണം പുറപ്പെടുവിക്കുന്ന പച്ചനിറത്തിലുള്ള പ്രകാശരശ്‌മികള്‍ മനുഷ്യ മസ്‌തിഷ്‌കത്തില്‍ സ്‌ഥിതിചെയ്യുന്ന ഘടികാരത്തിന്റെ (Circaidan Rhythm) പ്രവര്‍ത്തനത്തെ ക്രമപ്പെടുത്തുകയും ഉറങ്ങാന്‍ സഹായിക്കുന്ന മെലറ്റോനിയന്‍ എന്ന ഹോര്‍മോണ്‍ ഉത്‌പാദിപ്പിക്കുന്ന പീനിയല്‍ഗ്രന്ഥിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കി സ്വാഭാവികമായ ഉറക്കം പ്രദാനം ചെയ്യുകയും ചെയ്യുന്നു. ഉറക്കഗുളികയോ മറ്റ്‌ മരുന്നുകളോ യാതൊരുവിധ പാര്‍ശ്വഫലങ്ങളോ ഇല്ലാതെ സ്വാഭാവികമായ ഉറക്കം ഇതിലൂടെ വീണ്ടെടുക്കാനാവുമെന്ന്‌ നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.
യൂറോപ്യന്‍ യൂണിയന്റെ അംഗീകാരമായ 'സിഇ' മാര്‍ക്കിങ്ങോടുകൂടിയ ഈ ഉപകരണം ഇന്ത്യയില്‍ വിതരണം ചെയ്യുന്നത്‌ കോട്ടയത്തു പ്രവര്‍ത്തിക്കുന്ന 'ബ്ലാക്ക്‌ ചെറി' എന്ന സ്‌ഥാപനമാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: www.blackcherry.in 7025616161, 7034116161, 0481-2566161

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top